"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 139: വരി 139:
2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 8 വ്യാഴാഴ്ച രാവിലെ  9.30ന് സ്കൂൾ IT  ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ  ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ  കുട്ടികളെ  5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി.  അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്.   
2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 8 വ്യാഴാഴ്ച രാവിലെ  9.30ന് സ്കൂൾ IT  ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ  ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ  കുട്ടികളെ  5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി.  അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്.   
റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്.  തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 115 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി.  ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ അഹസന ആഷിക് നന്ദി പറഞ്ഞു
റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്.  തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 115 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി.  ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ അഹസന ആഷിക് നന്ദി പറഞ്ഞു
== ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെ കുറിച്ചുള്ള പരിശീലനം==
 
ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസ് ആയ ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെക്കുറിച്ച് ക്ലാസ്സ് നൽകി. കമ്പ്യൂട്ടറുമായി പ്രൊജക്റ്റ്  കണക്ട് ചെയ്യാനും, കമ്പ്യൂട്ടറിലെ സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനും കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ചും വിശദമായ ക്ലാസ് നൽകി
=== ഗ്രാഫിക് ഡിസൈനിങ് ===
ഓഗസ്റ്റ് 26ന് ഗ്രാഫിക് ഡിസൈനിനെ കുറിച്ച് ക്ലാസ്സ് നൽകി.
ജിമ്പ് സോഫ്റ്റ്‌വെയറിലെ വിവിധ ടൂളുകളെ പരിചയപ്പെടുത്തി. ജിമ്പ് സോഫ്റ്റ്‌വെയറിൽ ക്യാൻവാസ് തയ്യാറാക്കാനും, ചിത്രം കൊണ്ടുവരാനും ചിത്രത്തിൽ നിന്നും ഒരു പ്രത്യേക ഭാഗം സെലക്ട് ചെയ്യാനും പഠിച്ചു.. പുതിയ ലയറുകൾ നിർമ്മിക്കാനും ബക്കറ്റ് ഫിൽ ടോൾ ഉപയോഗിച്ച് നിറം നൽകാനും പഠിച്ചു.
.
.



12:34, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18028
യൂണിറ്റ് നമ്പർLK/2018/18028
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം43
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർറിഫ കെ
ഡെപ്യൂട്ടി ലീഡർദിൽകാസ്. കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സാദിക്കലി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീബ ടി
അവസാനം തിരുത്തിയത്
25-11-202518028LK


അഭിരുചി പരീക്ഷ

ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 149വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 142 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. സെർവർ ഉൾപ്പെടെ 28 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. രാവിലെ പത്ത്‌ മണിക്കു തുടങ്ങിയ എക്സാം വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു .43 കുട്ടികൾക്ക് 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗത്വം കിട്ടി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 16765 റിഫ.കെ 8A
2 16826 ഫൈഹ.എം 8H
3 15985 റിയ ഫാത്തിമ.കെഎം 8G
4 17022 മുഹമ്മദ്‌ ഫർഷാദ്. എം 8C
5 18098 റന ഫാത്തിമ.എൻ 8F
6 17109 മുഹമ്മദ്‌ ഷിഹാദ് 8A
7 16833 മുഹമ്മദ്‌ ജവാദ്. കെ 8C
8 17031 സഈദ്.സി പി 8A
9 17110 ഫാത്തിമ ഹിബ. കെ C 8H
10 16896 ഷിയാന.എം 8D
11 17030 സഹല.എംഎം 8E
12 17012 ഫാത്തിമ ഹിബ.വി 8F
13 16912 മുഹമ്മദ്‌ റിഫ്സൽ.കെ 8F
14 15736 നമിത.ടി.ടി 8B
15 17029 ഷാദി 8F
16 16845 ഫാത്തിമ ഫിദ. സി പി 8A
17 17115 മുഹമ്മദ്‌ മുസമ്മിൽ 8H
18 16339 മുഹമ്മദ്‌ റിബിൻ.സിപി 8A
19 16902 ശിവാനി സുന്ദർ. ടി S 8A
20 17027 ഫാത്തിമ ശിഫ.കെ 8F
21 17114 മുഹമ്മദ്‌ നാബൻ 8H
22 18154 റിൻഷാ തെസ്നി.എം 8H
23 17170 ഫാത്തിമ നജ .പി 8G
24 16884 ഫാത്തിമ റഷ.കെ 8H
25 17034 നിബ ഷെറിൻ.എംപി 8C
26 16825 മുഹമ്മദ്‌ ഷെഹീൻ.സി 8H
27 16824 ദിൻഷ ഫാത്തിമ.വിപി 8E
28 17876 മാഹിറ മഞ്ജീറി 8H
29 16996 മുഹമ്മദ്‌ അന്സിൽ.സിപി 8A
30 18020 ശബാന ജാസ്മിൻ വാലാട്ടിൽ 8G
31 1688 ഫാത്തിമ നുജ്ബ .പിഎം 8F
32 17957 ഫാത്തിമ അൻ ഷിദ.കെ 8C
33 16891 ഫാത്തിമത് സന.യു 8D
34 17670 ഫാത്തിമ ഷജഹ 8A
35 17010 മിൻഹാന.എം 8C
36 18021 മുനീബ.വി 8G
37 17063 ഫാത്തിമ മിൻഹ.പി 8A
38 17059 മുഹമ്മദ്‌ അന്സിഫ്.പിവി 8F
39 16841 ഫാത്തിമ ഹിബ. ഇകെ 8H
40 16841 ഫാത്തിമ തഹാനി.ഇകെ 8H
41 16850 ഫാത്തിമ ഷഹാന.സിപി 8H
42 17867 അഹ്സന ആഷിഖ് 8A
43 18213 ദിൽകാസ്.കെ 8A

ലിറ്റിൽ കൈറ്റ്സ് യൂണിഫോം

2024-27ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്

ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു . എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എല്ലാദിവസവും ഐഡി കാർഡ് ധരിക്കാറുണ്ട്.


.

ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സിന്റെയുംലഹരി വിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവത്കരണ വീഡിയോ തയ്യാറാക്കി.

വീഡിയോ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

https://youtu.be/qrG-x0KRNf8?si=gYl0SEzaoaHbnL5P

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

2024-25ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് അഞ്ചാം തീയതി നടന്നു. ഒരു ജനറൽ ഇലക്ഷന്റെ എല്ലാവിധ നടപടിക്രമങ്ങളും ഏതാണ്ട് പാലിച്ചാണ് ഇലക്ഷൻ നടത്തിയത്. കുട്ടികളിൽ നിന്നുതന്നെ പ്രിസൈഡിങ് ഓഫീസറും മറ്റു പോളിംഗ് ഓഫീസേഴ്സിനെയും തിരഞ്ഞെടുത്തു അവർക്ക് പരിശീലനം നൽകി. വോട്ടിംഗ് നടപടിക്രമങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കി. ഒരു പ്രത്യേക വോട്ടിംഗ് ആപ്പ് ഉപയോഗിച്ചാണ് വോട്ടുടുപ്പ് നടത്തിയത്. മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റും ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ഉപയോഗിച്ചു. ഉച്ചക്ക് ശേഷം നടന്ന കൗണ്ടിംഗ് ആവേശകരമായിരുന്നു. വാശിയേറിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ 10 Aയിലെ റിയാ ഫാത്തിമ 520 വോട്ടും 10Eയിലെ ഷാഹിൽ ഷാൻ 494 വോട്ടും നേടി യഥാക്രമം സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറുമായി തിരഞ്ഞെടുക്കപ്പെട്ടു. കൃത്യം നാലുമണിക്ക് തന്നെ കൗണ്ടിംഗ് പ്രക്രിയ അവസാനിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇലക്ഷന് നേതൃത്വം നൽകി.

വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

https://youtu.be/m5TIFF8yxiY?si=NMTX_lQCo7ifDcP2

പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 8 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി. അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 115 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ അഹസന ആഷിക് നന്ദി പറഞ്ഞു

.

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും പ്ലകാർഡുകളുമായി നെല്ലിക്കുത്ത് സ്കൂളിൽ നിന്ന് ആരംഭിച്ച റാലി നെല്ലിക്കുത്ത് അങ്ങാടി, മുക്കം, പഞ്ചാബ് വഴി തിരികെ സ്കൂളിൽ എത്തിച്ചേർന്നു.റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് HM, ഡെപ്യൂട്ടി HM, സ്റ്റാഫ്‌ സെക്രട്ടറി എന്നിവർ സംസാരിച്ചു. റാലിക്ക് അഭിലാഷ്, അജീഷ്, സ്വപ്ന, സുകുമാരൻ തുടങ്ങിയ അധ്യാപകർ, സ്കൂൾ ലീഡർ റിയ എന്നിവർ നേതൃത്വം നൽകി. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു.

LK ആദ്യ ക്ലാസ്സ്. ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം

ഓഗസ്റ്റ് 12ന്   ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണത്തെക്കുറിച്ച് ക്ലാസ്സ് നൽകി. കമ്പ്യൂട്ടറുമായി പ്രൊജക്റ്റ്  കണക്ട് ചെയ്യാനും, കമ്പ്യൂട്ടറിലെ സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കുന്നതിനും കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ചും വിശദമായ ക്ലാസ് നൽകി

.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി. സ്കൂൾ എച്ച് എം അധ്യാപകർ  പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് എച്ച് എം സമ്മാനം വിതരണം നടത്തി. സ്വാതന്ത്ര്യദിന ആഘോഷത്തിന് എസ് എസ് ക്ലബ്ബ് നേതൃത്വം നൽകി. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു

ഗ്രാഫിക് ഡിസൈനിങ്

ഓഗസ്റ്റ് 29ന്  ഗ്രാഫിക് ഡിസൈനിനെ കുറിച്ച് ക്ലാസ്സ് നൽകി.
ജിമ്പ് സോഫ്റ്റ്‌വെയറിലെ വിവിധ ടൂളുകളെ പരിചയപ്പെടുത്തി. ജിമ്പ് സോഫ്റ്റ്‌വെയറിൽ ക്യാൻവാസ് തയ്യാറാക്കാനും, ചിത്രം കൊണ്ടുവരാനും ചിത്രത്തിൽ നിന്നും ഒരു പ്രത്യേക ഭാഗം സെലക്ട് ചെയ്യാനും പഠിച്ചു.. പുതിയ ലയറുകൾ നിർമ്മിക്കാനും ബക്കറ്റ് ഫിൽ ടോൾ ഉപയോഗിച്ച് നിറം നൽകാനും പഠിച്ചു.

കളിമൺ ശില്പശാല സംഘടിപ്പിച്ചു

സ്കൂളിലെ 8 9 ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് കളിമണ്ണ് കൊണ്ട് ശില്പം ഉണ്ടാക്കാനുള്ള പരിശീലനം നൽകി. തുടർന്ന് കുട്ടികളോട് അവരുടെ ഭാവനയിലുള്ള ശില്പങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പലവിധത്തിലുള്ള ശില്പങ്ങൾ ഉണ്ടാക്കി. എട്ടാം ക്ലാസിലെ കലാ പഠന പാഠപുസ്തകത്തിലെ പാഠഭാഗത്തെ ആസ്പദമാക്കിയാണ് ശില്പശാല നടത്തിയത്. ശില്പശാലക്ക്  കലാ അധ്യാപകൻ സുജിൻ സാർ നേതൃത്വം കൊടുത്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു.. വീഡിയോ തയ്യാറാക്കി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://youtube.com/shorts/pJ7JSfhMz5Q?si=a6MoK2sU8JPHpX7j

മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

മലയാളം കമ്പ്യൂട്ടിംഗ് പരിശീലനത്തിലൂടെ കമ്പ്യൂട്ടറിൽ തെറ്റില്ലാതെ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ൾക് കുട്ടികൾക്ക് സാധിച്ചു. കൂടാതെ ടൈപ്പ് ചെയ്ത വാക്കുകൾക്കും വാചകങ്ങൾക്കും വ്യത്യസ്ത ഫോണുകൾ നൽകാനും പഠിച്ചു. കൂടാതെ ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെട്ടു. റൈറ്ററിലെ പേജുകളിൽ വിവിധ ഷൈപ്പുകൾ ചിത്രങ്ങൾ എന്നിവ ചേർക്കാനും, ടൈപ്പ് ചെയ്തു ടെസ്റ്റിന് വിവിധ ഫോർമാറ്റിംഗ് സങ്കേതങ്ങൾ ഉപയോഗിച്ച് ഭംഗി കൂട്ടാനും ലിബറൽ ഓഫീസ് റൈറ്ററിൽ ടെക്സ്റ്റ് ബോക്സിൽ വിവരങ്ങൾ ചേർക്കാനും, റൈറ്ററിലെ പേജിൽ ഹെഡ് ഫോട്ടർ എന്നിവ ചേർത്ത് വിവരങ്ങൾ ഉൾക്കൊള്ളിക്കാനും

ഓണാഘോഷം

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലമായതിനാൽ ഈ വർഷത്തെ ഓണാഘോഷം ചെറിയതോതിൽ ആണ് സ്കൂളിൽ ആഘോഷിച്ചത്.എല്ലാ വർഷങ്ങളിലും ഉള്ള ഓണാഘോഷത്തിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ഒരു ഒറ്റ പൂക്കളം ഒരുക്കുകയും,ഹൈസ്കൂൾ കുട്ടികൾക്ക് വടംവലി മത്സരവും യുപി കുട്ടികൾക്ക് മ്യൂസിക് ചെയർ മത്സരവും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ നൽകി ഉച്ചയോടു കൂടി പരിപാടി അവസാനിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു.
വീഡിയോ കാണാൻ താഴെ ചെയ്യുക 

https://youtu.be/du3m5KTetQo?si=TsUWozi7IUZXugbj

സ്കൂൾ ഐടി മേള

സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായി ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്‌, scratch,വെബ് പേജ് ഡിസൈനിങ്,മൾട്ടി മീഡിയ പ്രസന്റേഷൻ എന്നീ മത്സരങ്ങൾ നടത്തി.ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ഉപജില്ല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു.

മലയാളം ടൈപ്പിംഗ്- റിഫ.കെ
സ്ക്രാച്ച്- ഹാറൂൺ റഷീദ്. പി. എൻ 
വെബ് ഡിസൈനിങ് സിനാൻ. പി

സബ്ജില്ലാ ഐ ടി മേള

എടവണ്ണ ഐ ഒ എച്ച് എസ്ൽ വെച്ച് നടന്ന സബ്ജില്ലാ ഐടി മേളയിൽ പത്താം ക്ലാസിലെ മുഹമ്മദ് സിനാൻ വെബ്ബ് പേജ് ഡിസൈനിംഗിൽ എ ഗ്രേഡോടുകൂടി ഒന്നാംസ്ഥാനം കരസ്ഥമാക്കി. പത്താം ക്ലാസിലെ ഹാറൂൺ റഷീദ്  സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ എ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ എട്ടാം ക്ലാസിലെ റിഫ ബി ഗ്രേഡ് നേടി.

വയോജന കമ്പ്യൂട്ടർ സാക്ഷരത

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ, വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം ഉപയോഗപ്പെട്ടു

ആനിമേഷൻ പരിശീലനം

ആനിമേഷൻ പരിശീലനത്തിലൂടെ ആനിമേഷൻ സാങ്കേതികവിദ്യയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. Tupitube desk സോഫ്റ്റ്‌വെയറാണ് എനിക്ക്സോഫ്റ്റ്‌വെയറാണ് LK വിദ്യാർത്ഥികൾ പരിചയപ്പെട്ടത്. ട്യൂപ്പിലെ വിവിധ കാൻവാസികളെ കുറിച്ചും ആനിമേഷനുകളിലെ ഫ്രെയിമുകളെ കുറിച്ചും കുട്ടികൾ കൂടുതൽ മനസ്സിലാക്കി. Tupi ഡെസ്കിലെ tween സങ്കേതം ഉപയോഗിച്ച് ആനിമേഷൻ നിർമിക്കാനും, വിവിധ ക്യാൻവാസ് ബോർഡുകളെ കുറിച്ചും കുട്ടികൾ മനസ്സിലാക്കി.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള കുട നിർമ്മാണ ശില്പശാല

2025 ജനുവരി 7ന് സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി കുട നിർമ്മാണ ശില്പശാല നടത്തി. എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം നടത്തി. ഭിന്നശേഷി കുട്ടികളുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും രക്ഷിതാക്കൾ കുട നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു.വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്‌ ആണ് കുട നിർമാണ ശില്പശാലക്ക്  നേതൃത്വം കൊടുത്തത്. രക്ഷിതാക്കൾ നല്ല രീതിയിൽ കുട നിർമ്മിക്കാൻ പഠിച്ചു

. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.

ഉബുണ്ടു ഇൻസ്റ്റാളേഷൻ ക്യാമ്പ്

ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂളിൽ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ2025 ഏപ്രിൽ 10,11 തീയതികളിലായി സ്കൂളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും ഉബുണ്ടു22.04 വേർഷൻ ഇൻസ്റ്റാൾ ചെയ്തു. സ്കൂൾ എസ് ഐ ടി സി ജമാലുദ്ദീൻ മാസ്റ്റർ, കൈറ്റ് മാസ്റ്റർ സാദിഖ് മാസ്റ്റർ, മിസ്‌ട്രെസ്സ് ഷീബ ടീച്ചർ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

അവധിക്കാല സ്കൂൾ തല ക്യാമ്പ് 2025

2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് വേണ്ടിയുള്ള അവധിക്കാല ക്യാമ്പ് മെയ് 28 ബുധനാഴ്ച രാവിലെ 9 30ന് സ്കൂൾ ഐടി ലാബിൽ വെച്ച് ആരംഭിച്ചു. എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്  ഷീബ ടീച്ചർ സ്വാഗതം പറഞ്ഞു. കൈറ്റ് മാസ്റ്റർ സാദിഖ് സാർ എക്സ്റ്റേണൽ ആർ പി ശിഹാബുദ്ദീൻ സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം കൊടുത്തത്. കുട്ടികൾക്ക് വീഡിയോ ഡോക്യുമെന്റേഷൻ പരിചയപ്പെടുത്തുക എന്നുള്ളതാണ് ക്യാമ്പിന്റെ ഉദ്ദേശം. സോഷ്യൽ മീഡിയ അപ്ലിക്കേഷൻകളുടെ പേര് കണ്ടെത്തുന്ന ഒരു ക്വിസ്സിലൂടെയാണ് പ്രവർത്തനം ആരംഭിച്ചത്. ഡിസ്പ്ലേ ചെയ്തിരിക്കുന്ന നമ്പറിൽ നിന്നും ഇഷ്ടമുള്ള ഒരു നമ്പർ ഗ്രൂപ്പ് അംഗങ്ങൾ തിരഞ്ഞെടുക്കുകയും അതിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നുവരുന്ന ചിത്രങ്ങൾ ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഓരോ ഗ്രൂപ്പിനും കിട്ടിയ ചിത്രങ്ങൾ ആ ഗ്രൂപ്പിന്റെ പേരായി തിരഞ്ഞെടുത്തു. ലിങ്കിടിൻ,യൂട്യൂബ്, ഫെയ്സ്ബുക്ക്, സ്നാപ്പ് ചാറ്റ് ത്രെഡ്സ് എന്നിങ്ങനെയായിരുന്നു ഗ്രൂപ്പിന്റെ  പേര്. തുടർന്ന് കുട്ടികൾക്ക് വിവിധ റീലുകളും വീഡിയോകളും കാണിച്ചുകൊടുത്തു. കുട്ടികളോട് ഗ്രൂപ്പായി റീൽ ചെയ്യാൻ ആവശ്യപ്പെട്ടു. കുട്ടികൾ റിയൽ നിർമ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ വീഡിയോകളും വീഡിയോയിൽ ശബ്ദത്തിന്റെ പ്രാധാന്യവും, സ്റ്റോറി ബോർഡിന്റെ പ്രാധാന്യവും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. തുടർന്ന് കുട്ടികൾക്ക് kdenlive പരിചയപ്പെടുത്തി. കുട്ടികൾ kedenlive ഉപയോഗിച്ച് എഡിറ്റിംഗ് ചെയ്യുകയും ചെയ്തു. തുടർന്ന് ഓരോ ഗ്രൂപ്പിനും അസൈൻമെന്റ് നൽകിക്കൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://youtube.com/shorts/IEz_PwJdqNw?si=SnQTHfRhFA5YxRXm

പ്രവേശനോത്സവം പ്രമോ വീഡിയോ തയ്യാറാക്കി

ലിറ്റിൽസ് വിദ്യാർത്ഥികൾ സ്കൂൾ പ്രവേശനോത്സവത്തിന്റെ പ്രൊമോ വീഡിയോ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ക്യാമ്പിന്റെ അസൈൻമെന്റിന്റെ ഭാഗമായാണ് പ്രമോ വീഡിയോ തയ്യാറാക്കിയത്. തയ്യാറാക്കിയ വീഡിയോ ലിറ്റിൽ കൈറ്റ്‌സിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://youtube.com/shorts/9RgJ-MIjWns?si=E59uVj-t4uFp4So7

പ്രവേശനോത്സവം

2025 26 അധ്യയനവർഷത്തെ ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവം മഞ്ചേരി നെല്ലിക്കുത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. റിട്ടയേഡ് ഹെഡ്മാസ്റ്ററും പാഠപുസ്തക രചയിതാവും നാടൻപാട്ട് കലാകാരനുമായ ശ്രീ.പി. ടി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന മുദ്രാവാക്യത്തോടെ നടന്ന സ്കൂൾ പ്രവേശനോത്സവം കുരുന്നുകളുടെ പാട്ടും കളികളും കഥ പറച്ചിലും ആയി പുതുമയുള്ളതായി. .പ്രവശനോത്സവഗാനത്തിൻ്റെ ദൃശ്യാവിഷ്കാരവും പൊതു വിദ്യാഭ്യാസത്തിൻ്റെ പ്രസക്തി കാണിക്കുന്ന സ്കിറ്റും ഉദ്ഘാടനത്തിനുശേഷം അരങ്ങേറിയ നാടൻ പാട്ടുകളും കുട്ടികളിൽ ആവേശമുണർത്തി. മഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ എം പി സുധീർ ബാബു അധ്യക്ഷതവഹിച്ച ചടങ്ങിൽ മഞ്ചേരി എ ഇ ഒ ശ്രീമതി.എസ് സുനിത, പിടിഎ പ്രസിഡണ്ട് എം മുഹമ്മദ് സലിം, എസ് എം സി ചെയർമാൻ ശ്രീ ടി. ജയപ്രകാശ് ,എസ് എം സി വൈസ് ചെയർപേഴ്സൺ ടി ശ്രീജ, വി എച്ച്എസ്ഇ പ്രിൻസിപ്പാൾ ആർ. രശ്മി, ബി ആർ സി ട്രെയിനർ ഇന്ദിരാദേവി, അനീഷ്. പി ,ബാബുരാജൻ കെ, സുരേഷ് ബാബു .എ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ ശ്രീമതി .ഇന്ദു .എൻ സ്വാഗതം പറഞ്ഞ യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ പ്രീതി നന്ദി പറഞ്ഞു

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും വീഡിയോ ഡോക്കുമെന്റ് ചെയ്തു. തയ്യാറാക്കിയ വീഡിയോ സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://youtu.be/NHVKHCDVi5U?si=wFF9tMGeiu6sRor5


2025 ജൂൺ 5 പരിസ്ഥിതി ദിനം -ഡിജിറ്റൽ പോസ്റ്റർ രചന മത്സരം

ലോക പരിസ്ഥിതി സംരക്ഷണത്തിന് ആഗോളമായി കണ്ടെത്തിയ ഒരു ദിവസമാണ്. 1973ൽ യു.എൻ തുടങ്ങിയ ഈ ദിനം, ഓരോ വർഷവും June 5-ാം തീയതിക്ക് ആചരിക്കപ്പെടുന്നു . 2025 ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം പ്രീതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ സുഹൃത്തുക്കൾക്ക് വൃക്ഷത്തൈ സമ്മാനിക്കുകയും സമ്മാനിച്ച വൃക്ഷത്തൈ സ്കൂളിൽ നടുകയും ചെയ്തു. കുട്ടികൾ പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽപരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂളിൽ പോസ്റ്റർ രചന നിർമ്മാണ മത്സരവും, ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. എൽ പി കുട്ടികൾ പരിസ്ഥിതി ദിന റാലി നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി 2025-ൽ ഈ ദിനം “Beat Plastic Pollution” എന്ന സന്ദേശം മുൻനിരയിലാക്കിയാണ് ആചരിച്ചത്.

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് beat  plastic pollution എന്ന തീം അടിസ്ഥാനമാക്കി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. 8, 9,10 ക്ലാസിലെ ലിറ്റിൽ കൈയിൽസ് വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ജിമ്പ്, ഇങ്ക്സ്കേപ്പ്  സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചത്. എല്ലാ കുട്ടികളും മികച്ച രീതിയിൽ പോസ്റ്റർ നിർമ്മിച്ചു. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് എച്ച് എം പ്രീത ടീച്ചർ സമ്മാനദാനം നടത്തി.

മെഹന്ദി മത്സരം നടത്തി


ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഹൈസ്കൂൾ യുപി വിദ്യാർഥിനികൾക്ക് മെഹന്ദി മത്സരം ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ച 
നടത്തി. എച്ച് എം പ്രീതി ടീച്ചറിന്റെ കയ്യിൽ മൈലാഞ്ചി അണിയിച്ച് ഉദ്ഘാടനം നടത്തി. ഒരു ക്ലാസ്സിൽ നിന്നും രണ്ടു കുട്ടികൾ അടങ്ങിയ ഗ്രൂപ്പാണ് മത്സരത്തിൽ പങ്കെടുത്തത് . കുട്ടികൾ ആവേശത്തോടെ മൈലാഞ്ചി മത്സരത്തിൽ പങ്കെടുത്തു. സൻഹ ഷെറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ഒന്നാം സ്ഥാനം നേടി. മെഹന്ദി മത്സരത്തിനോടൊപ്പം മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചിരുന്നു.വിജയികളായ കുട്ടികൾക്ക്   എച്ച് എം പ്രീതി ടീച്ചർ സമ്മാനദാനം നടത്തി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്തു



ലോക ബാലവേല വിരുദ്ധ ദിനം

ജൂൺ 12ന് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടാനും, അവരുടെ അവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ആണ് ഈ ദിനം ആചരിക്കുന്നത്. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ  അസംബ്ലിയിൽ  ബാലവേല വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാല്യം എന്ന തീമിൽ   കവിത രചന മത്സരം നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് say no child labour എന്ന തീമിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.

എൽ കെ അഭിരുചി പരീക്ഷയുടെ ബോധവൽക്കരണം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് നെ കുറിച്ച് പരിചയപ്പെടുത്തുകയും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളും, ലിറ്റിൽ  കൈറ്റ്സിൽ അംഗമായതുകൊണ്ട് അവർക്കുണ്ടായ അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ്  ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു.
താല്പര്യമുള്ള കുട്ടികൾക്ക്  അഭിരുചിപരീക്ഷയുടെ മാതൃക പരീക്ഷ  സംഘടിപ്പിച്ചു. നിലവിലുള്ള രണ്ട് ബാച്ചിലെയും കുട്ടികൾ ചേർന്നാണ് മാതൃക പരീക്ഷ സംഘടിപ്പിച്ചത്. ഇതിനായി കുട്ടികൾ ഗ്രൂപ്പായി തീരുകയും ഓരോ ദിവസവും പരീക്ഷ നടത്താനുള്ള ചുമതല ഗ്രൂപ്പുകൾ ഏറ്റെടുക്കുകയും ചെയ്തു.
എട്ടാം ക്ലാസിലെ പുതിയ കുട്ടികൾ ലിറ്റിൽ കൈസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും കുട്ടികളിൽ അംഗങ്ങളാവാൻ താല്പര്യം ഉണ്ടാവുകയും അതിനായി സ്കൂളിലെ  78% കുട്ടികളും ലിറ്റിൽ കൈറ്റ്സിൽ അംഗമാവാൻ  എച്ച് എം പ്രീത ടീച്ചർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

LK അഭിരുചി പരീക്ഷയുടെ പ്രമോ വീഡിയോ

9,10  ക്ലാസിലെ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ പ്രമോ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://youtube.com/shorts/ZHsKrAY7HbY?si=JyZOVJGhyynydjfO

N റേഡിയോ തുടങ്ങി

സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ ജൂൺ 19 മുതൽ കുട്ടികളുടെ മികവ് തെളിയിക്കുന്ന പരിപാടികളുമായി സ്കൂളിന്റെ സ്വന്തം റേഡിയോ N റേഡിയോ ആരംഭിച്ചു. എല്ലാദിവസവും ഉച്ചക്ക് 1.45 നാണ് എൻ റേഡിയോ പ്രവർത്തനം തുടങ്ങുന്നത്. ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് മറ്റു ക്ലബ്ബിലെ കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. കുട്ടികൾക്ക് ആശയങ്ങൾ പങ്കുവെക്കാനും, വാർത്തകൾ വായിക്കാനും, കവിതകൾ വായിക്കാനും, സംഗീതം അവതരിപ്പിക്കാനും, മറ്റു കാര്യങ്ങളിലും അറിവ് സമ്പാദിക്കാനും അവസരം കിട്ടുന്നു. ഇതിലൂടെ ഇവരുടെ ആത്മവിശ്വാസം, അവതരണത്തിനുള്ള കഴിവ് എന്നിവ വികസിപ്പിക്കാനും അവസരം കിട്ടുന്നുണ്ട്. കൂടാതെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ദിനാചരണ വിശേഷങ്ങളും സ്കൂൾ റേഡിയോയിലൂടെഅവതരിപ്പിക്കുന്നു


https://youtube.com/shorts/sKCgaZS029Q?si=VKYJhZW1U6RiTCze

ജൂൺ 21 - ലോക യോഗാ ദിനം

ലോകത്താകമാനം യോഗയുടെ പ്രാധാന്യത്തെയും ഗുണങ്ങളെയും കുറിച്ചുള്ള അവബോധം എല്ലാവരിലും ഉണ്ടാവാൻ ഉദ്ദേശിച്ചാണ് ഓരോ വർഷവും ജൂൺ 21-ന്  ലോക യോഗാ ദിനം  ആചരികുന്നത്. യോഗ ദിനത്തോടനുബന്ധിച്ച് പൂന്താനം വിദ്യാ പീഠം വിദ്യാർത്ഥികൾ സ്കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.  ലോക യോഗാ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക.

https://youtube.com/shorts/SoqphNC8x9s?si=JmXkTSHekYAhzJF9

ലഹരിക്കെതിരെ

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി. മോണിംഗ് അസംബ്ലിയിൽ എച്ച് എം പ്രീതി ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി.
ലഹരിക്കെതിരെ ഒരു കയ്യൊപ്പ് എന്ന പേരിൽ ഒപ്പ് ശേഖരണം നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ഒപ്പ് രേഖപ്പെടുത്തി.
ലഹരിക്കെതിരെ ഫ്ലാഷ് മോബും വിവിധ നൃത്ത പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു.
സുംബാ ഡാൻസ്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർഥികൾക്ക് സുമ്പ ഡാൻസ് പ്രോഗ്രാം നടന്നു. സുംബാ ഡാൻസിൽ റഷ, ടീച്ചർ ലിൻഷാ ടീച്ചർ എന്നിവർക്ക് പരിശീലനം ലഭിച്ചു. പരിശീലനം ലഭിച്ച ടീച്ചേഴ്സ് സ്കൂളിലെ മുഴുവൻ ജെ ആർ സി കുട്ടികൾക്കും പരിശീലനം നൽകി. ജെ ആർ സി കുട്ടികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പരിശീലനം കൊടുത്തു. രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ വിവിധ ബാച്ചുകൾ ആയി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഡാൻസിൽ പങ്കെടുപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു

വാർലി പെയിൻ്റിങ് പ്രദർശനം

2025 ജൂലൈ ഒന്നാം തീയതി നെല്ലിക്കുത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർലി പെയിൻ്റിങ് എക്സിബിഷൻ നടത്തി. മഹാരാഷ്ട്രയിലെ ഗോത്ര സമൂഹങ്ങളിൽ ഉത്ഭവിച്ചതും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതുമായ നാടോടി കലാരൂപങ്ങളിൽ ഒന്നാണ് വാർലി പെയിൻറിംഗ്. പ്രകൃതിദത്തവും പ്രാദേശികമായി ലഭിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കലാസൃഷ്ടികൾ പുരാതന ഗോത്ര സമൂഹങ്ങൾ ഇന്നും പിന്തുടരുന്നു. ഗോത്ര ജീവിതത്തിൻ്റെ സംസ്കാരത്തിന്റെയും പ്രകൃതിയുമായുള്ള ബന്ധത്തിന്റെയും സത്ത പകർത്തുന്ന വാർലി പെയിൻറിംഗ് ആധുനിക സാങ്കേതിക വിദ്യകളുമായി പൊരുത്തപ്പെട്ടു. ഇന്ന് വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ വാർലി പെയിൻറിങ് കാണാൻ കഴിയും. ചുമർ ഹാങ്ങിങ്ങുകൾ, തലയണകൾ, ടേബിൾ വെയറുകൾ, സാരികൾ, സ്കാർഫുകൾ, ഹാൻഡ് ബാഗുകൾ തുടങ്ങിയ ഫാഷൻ ആക്സസറികൾ ജനപ്രിയമാണ്. സ്കൂൾ ചിത്രകലാധ്യാപകൻ എസ്. സുജിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുമായി ചേർന്നു നടത്തിയ പെയിൻറിങ് എക്സിബിഷൻ പ്രധാനാധ്യാപിക കെ. പ്രീതി ഉദ്ഘാടനം ചെയ്തു.

    ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിലും instagram പേജിലും അപ്‌ലോഡ് ചെയ്തു
  വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
 https://www.instagram.com/reel/DLnXmFVSJP9/?igsh=MWp5cm9pdTJ6Y2l6dw==

എൽ പി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി

നെല്ലിക്കുത്ത് എൽപി സ്കൂളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പരിശീലനം   നൽകി.എൽ പി  കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം വളരെ പ്രധാനപ്പെട്ടതാണ്, കാരണം   വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാങ്കേതികതയിൽ ഒരു അടിസ്ഥാനം ഉണ്ടാകുന്നത് ഭാവിയിൽ അവർക്കുള്ള പഠനത്തിനും കരിയറിനും അനിവാര്യമാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എൽ പി കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനത്തിൽ  നൽകിയ  പ്രധാന ഭാഗങ്ങൾ:

1. കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തൽ കമ്പ്യൂട്ടർ എന്താണ്?

കീബോർഡ്, മൗസ്, മോണിറ്റർ, CPU എന്നിവ പരിചയപ്പെടുത്തൽ

കമ്പ്യൂട്ടർ ഓൺ/ഓഫ് ചെയ്യുന്നത് എങ്ങനെ?
2. മൗസ് ഉപയോഗം പരിശീലനം

ക്ലിക്ക് ചെയ്യൽ, ഡബിൾ ക്ലിക്ക്, ഡ്രാഗ് ആൻഡ് ഡ്രോപ്പ് മൗസ് ഉപയോഗിച്ച് simple games കളിക്കാനായുള്ള പരിശീലനം നൽകി.
3. കീബോർഡ് ഉപയോഗം അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ പരിശീലനം നൽകി.

വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/DMLMdRvyhMn/?igsh=MW95YzdudjIwN2w1eA==

പാണ്ടിക്കാട് ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു

ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെല്ലിക്കുത്ത് ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ, പാണ്ടിക്കാടിലെ പ്രതീക്ഷ ബഡ്സ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച്, അവിടെ ഉള്ള  കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി.
ബഡ്സ് സ്കൂൾ സന്ദർശനം ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾക്ക് ഒരു അനുസ്മരണീയ അനുഭവമായിരുന്നു. ഈ സന്ദർശനം വിദ്യാർത്ഥികളിൽ സാമൂഹിക ചിന്തയും മാനവികമൂല്യങ്ങളും വളർത്താൻ സഹായിച്ചു. നാം കാണാത്ത പല ജീവിത വ്യത്യാസങ്ങൾക്കിടയിൽ അവിടത്തെ കുട്ടികൾ നിശ്ചയദാർഢ്യത്തോടെയും സന്തോഷത്തിയും കഴിയുന്നത്  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പ്രചോദനമായ

റിപ്പോർട്ട്: ബഡ്സ് സ്കൂൾ സന്ദർശനം
സന്ദർശന തിയതി: 2025 ജൂൺ 17
സ്ഥലം: ബഡ്സ് സ്കൂൾ, ( പ്രതീക്ഷ ബഡ്സ് സ്പെഷ്യൽ സ്കൂൾ പാണ്ടിക്കാട്) ബഡ്സ് സ്കൂളുകൾ എന്നത് മാനസികവികസന വൈകല്യമുള്ള കുട്ടികൾക്കായുള്ള ഒരു പ്രത്യേക വിദ്യാഭ്യാസ പരിപാലന പദ്ധതിയാണ്. ഈ സ്കൂളുകൾ കേരളത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ബഡ്സ് സ്കൂളിലേക്കായിയിരുന്നു ഈ സന്ദർശനം.

സന്ദർശനത്തിന്റെ ലക്ഷ്യം: 1.പ്രത്യേക അഭ്യസന ആവശ്യങ്ങളുള്ള കുട്ടികളെ കുറിച്ച് കൂടുതൽ അറിയുക 2.സാമൂഹിക ബോധവും സഹാനുഭൂതിയും വളർത്തുക 3.അത്തരം കുട്ടികളോടുള്ള സമീപന രീതി നേരിട്ട് അനുഭവപെടുത്തുക

സന്ദർശനത്തിന്റെ വിശദവിവരം: രാവിലെ 10 മണിയോടെയാണ് ഞങ്ങൾ സ്കൂളിലെത്തിയത്. അധ്യാപകരും കുട്ടികളും നമ്മളെ അതിയായി സ്വാഗതം ചെയ്തു. കുട്ടികൾക്കൊപ്പം നാം വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു — പാട്ട്, ചിത്രരചന, കളികൾ, ഹാൻഡ്‌ക്രാഫ്റ്റ്, നൃത്തം എന്നിവയിലൂടെയാണ് ഞങ്ങൾ അവരോട് സംവദിച്ചത്.

അവിടെയുള്ള അധ്യാപകരുടെ സേവനവും സഹനവും നാം ശ്രദ്ധിച്ചു. ഓരോ കുട്ടിയെയും വ്യക്തിഗതമായ ശ്രദ്ധയോടെ പഠിപ്പിക്കാനും മനസ്സന്തോഷത്തോടെ ജീവിക്കാനും അവരെ സഹായിക്കുന്ന അധ്യാപകരുടെ പങ്ക് പ്രശംസനീയമാണ്.

വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/DMO2LQ4ynfR/?igsh=MTA2enVtODVtemF2dg==

പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26

ജീ വി എച്ച് എസ് എസ് നെല്ലിക്കുത്തിലെ 2025 26 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജൂലൈ 16ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട മുതൽ അവസാനഘട്ടം വരെ വ്യക്തമായ ഷെഡ്യൂൾ പ്രകാരമാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടന്നത്. പ്രത്യേക ഫോമിൽ നാമനിർദ്ദേശപ്രസ്ഥികൾ സ്വീകരിക്കുകയും സ്ഥാനാർത്ഥികൾക്ക് നറുക്കെടുപ്പിലൂടെ ചിഹ്നം അനുവദിക്കുകയും ചെയ്തു. പേന,പുസ്തകം, കുട, ബാഗ് എന്നിവയായിരുന്നു ചിഹ്നങ്ങൾ. പോളിംഗിനുള്ള ഒഫീഷ്യൽസ് കുട്ടികളിൽ നിന്നുതന്നെ തിരഞ്ഞെടുക്കുകയും അവർക്ക് ശരിയായ രീതിയിൽ പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റായും ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ഉപയോഗിച്ച് പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇലക്ഷൻ നടന്നത്. അധ്യാപകർക്കും പ്രത്യേകമായി പരിശീലനം നൽകി. മുൻ വർഷത്തിൽ  നിന്നും വ്യത്യസ്തമായി ജയിച്ച ക്ലാസ് ലീഡർമാരിൽ നിന്നാണ് സ്കൂൾ ലീഡറെയും  മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തത്. സ്കൂൾ ലീഡറായി 10 ബി ക്ലാസിലെ ഷംന പി എയും ഡെപ്യൂട്ടി ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് സിനാൻ എംസി യും ജനറൽ ക്യാപ്റ്റനായി 9 D ക്ലാസിലെ ഫിനോസും തിരഞ്ഞൊടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കൺവീനർ മുനീർ മാസ്റ്റർ അഭിലാഷ് മാഷ് എന്നിവർ ഇലക്ഷന് നേതൃത്വം നൽകി. പ്രത്യേക സോഫ്റ്റ്‌വെയർ വെച്ചുള്ള ഇലക്ഷൻ ഉള്ള സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സ് ആണ് നൽകിയത്. ഉച്ചക്കുശേഷം ഐടി ലാബിൽ വച്ച് നടന്ന വാശിയേറിയ കൗണ്ടിംഗ് സ്കൂൾ എച്ച് എം പ്രീതി ടീച്ചർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ വർഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരശ്ശീലിക്കുകയും ചെയ്തു.
പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് ഇലക്ഷന് ആവശ്യമായ എല്ലാ സഹായവും ചെയ്തത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. അധ്യാപകർക്കും മറ്റു കുട്ടികൾക്കും പരിശീലനം നൽകുകയും, ഇലക്ഷൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തതും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. കൂടാതെ ഇലക്ഷന്റെ എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് ദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.
    വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക 

https://www.instagram.com/reel/DMNerF7S1hT/?igsh=cXVqYjF3dWwwY2dq

സംസ്ഥാന ടിങ്കറിങ് ഫെസ്റ്റ്

ജൂലൈ 24, 25 തീയതികളിൽ എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന ടിങ്കറിങ് ഫെസ്റ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ജീവിച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ പങ്കെടുത്തു. ഓട്ടോമാറ്റിക് കാർ പാർക്കിംഗ് സിസ്റ്റം എന്ന ആശയമാണ് കുട്ടികൾ അവതരിപ്പിച്ചത്. തിരക്കേറിയ മാളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിക്കാൻ പറ്റിയ നല്ല ഒരു ആശയമായിരുന്നു ഓട്ടോമാറ്റിക് കാർ പാർക്കിംഗ് സിസ്റ്റം. കൊച്ചിയിലെ കിൻഫ്രയിലുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഫാബ് ലാബിൽ വെച്ചാണ് പ്രദർശനം നടന്നത്. ടിങ്കറിങ് ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്ക് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ഫാബ് ലാബായ കൊച്ചിയിലെ ഫാബ് ലാബ് സന്ദർശിക്കാനുള്ള അവസരവും ലഭിച്ചു. കൂടാതെ കുട്ടികൾക്ക് ഓറിയന്റേഷൻ ക്ലാസും വിദഗ്ധരുടെ ഉപദേശങ്ങളും ലഭിച്ചു

ഹിരോഷിമ നാഗസാക്കി ദിനം

ഓഗസ്റ്റ് ഒമ്പതാം തീയതി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം, പ്രസംഗ മത്സരം  തുടങ്ങിയവ നടത്തി. കൂടാതെ ഫ്ലാഷ് മോബ് യുദ്ധത്തിനെതിരെ ഒപ്പു ചാർത്തൽ എന്നീ പ്രവർത്തനങ്ങളും നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി 

https://www.instagram.com/reel/DNiAb08yogv/?igsh=a2czcjkyNGUwd3Fy

സ്വാതന്ത്ര്യ ദിന ആഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് വിപുലമായ രീതിയിലാണ്. സ്കൂളിലെ മുഴുവൻ അധ്യാപകരും എസ് എം സി, പിടിഎ ഭാരവാഹികളും  ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ വർഷത്തെ ആഘോഷത്തിൽ ഉണ്ടായിരുന്നു. ഡാൻസ്, പ്രസംഗ മത്സരം, ക്വിസ്  മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. കൂടാതെ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും എസ് എസ് ക്ലബ് നേതൃത്വം നൽകി. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി

ഓണാഘോഷം

2025 ഓഗസ്റ്റ് 29 ആം തീയതി സ്കൂളിൽ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. പൂക്കളം മത്സരം, വടംവലി മത്സരം തുടങ്ങിയ ഇനങ്ങളോടൊപ്പം വിവിധതര കളികളും നടന്നിരുന്നു. വിവിധ വിഭവങ്ങളോട് കൂടിയ ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടിയിൽ മുഴുവൻ കുട്ടികളും അധ്യാപകരും പിടിഎ,എസ് എം സി അംഗങ്ങളും പങ്കെടുത്തു.

    മുഴുവൻ  പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്ത്    വീഡിയോ തയ്യാറാക്കി.

https://www.instagram.com/reel/DODpDVuEoCi/?igsh=ejczendocmFvNnVy

ശാസ്ത്രമേള

17/ 9/ 2025 ബുധൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ശാസ്ത്രമേള എച്ച് എം പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി ഐടി മേള,സയൻസ് മേള, സോഷ്യൽ സയൻസ് മേള,വർക്ക് എക്സ്പീരിയൻസ് മേള, മാത്‍സ് മേള എന്നീ വിഭാഗങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾ വളരെ ആവേശത്തോടെ ശാസ്ത്രമേളയിൽ പങ്കെടുത്തു. സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ്ജില്ലാ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു. സ്കൂൾ ഐടി മേളയുടെ ഭാഗമായി ഡിജിറ്റൽ പെയിന്റിംഗ് ,മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിങ്, ആനിമേഷൻ എന്നീ വിഭാഗങ്ങളുടെ മത്സരങ്ങൾ ഉണ്ടായിരുന്നു.

സ്കൂൾ ശാസ്ത്രമേളയുടെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി 

https://www.instagram.com/reel/DOs_aYbEiqB/?igsh=MWE4NTVvZnBvM25mNw==

ഐ ടി മേള സ്കൂൾതല വിജയികൾ

മലയാളം കമ്പ്യൂട്ടിങ്ങും രൂപകല്പനയും - റിഫാ കെ
ഡിജിറ്റൽ പെയിന്റിംഗ്- കൃഷ്ണ
വെബ് ഡിസൈനിങ് - അജ്ലൻ
പ്രോഗ്രാമിംഗ് -ഫസീഹ്
മൾട്ടി മീഡിയ പ്രസന്റേഷൻ- നൗറിൻ

റോബോട്ടിക്സ്എക്സ്പോ

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിൽ റോബോട്ടിക്സ് എക്സ്പോ നടത്തി. ഓർഡിനോ ക്വിറ്റിന്റെ സഹായത്താൽ കുട്ടികൾ പലതരത്തിലുള്ള റോബോട്ടുകൾ തയ്യാറാക്കി. റോബോട്ടിക്സ് മറ്റുള്ള കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്. പല കുട്ടികളും റോബോട്ടിക്സ് പഠിക്കാൻ താൽപര്യപ്പെടുകയും ലിറ്റിൽ സ്കൂട്ടികൾ മറ്റു കുട്ടികൾക്ക് റോബോട്ടിക്സിൽ പരിശീലനം നൽകുകയും ചെയ്തു.

 റഡാർ & മൈക്രോസ്കോപ്പ്

ഓർഡിനോ Uno,അൾട്രാ സോണിക് സെൻസർ എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. കപ്പൽ,വിമാനം എന്നിവയിൽ ഉപയോഗിക്കാൻ പറ്റുന്നതാണ് ഇത്

  സ്മാർട്ട്‌ പാർക്കിംഗ് സിസ്റ്റം

Arduino UNO, അൾട്രാസോണിക് സെൻസർസ്, സെർവോ മോട്ടോർസ്, IR സെൻസർസ്, LCD എന്നിവ ഉപയോഗിച്ചാണ് സ്മാർട്ട് പാർക്കിംഗ് സിസ്റ്റം നിർമ്മിച്ചത്. ഓഡിറ്റോറിയം,മാളുകളിലും ഇവ വളരെ ഉപകാരപ്രദമാണ്


  ഗ്യാസ് ലീകേജ് ഡീറ്റെക്ഷൻ സിസ്റ്റം

Arduino Uno, ഗ്യാസ് സെൻസർ, ബസ്സർ, മിനി മോട്ടോർ എന്നിവയാണ് ഇതിൽ ഉപയോഗിച്ചത്. ഗ്യാസിന്റെ ലീക്കേജ് അറിയാൻ ഇവ വളരെ ഉപകാരപ്രദമാണ്.


   ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ

ആർഡ്വിനോയും എൽഇഡിയും ഉപയോഗിച്ചുള്ള ഒരു പ്രോജക്റ്റാണിത്, ഒരു എൽഡിആർ സെൻസർ ഇരുട്ട് കണ്ടെത്തുമ്പോൾ ഇത് യാന്ത്രികമായി ഓണാകും.

റോബോട്ടിക്സ് എക്സ്പോയുടെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി 
  വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
 https://www.instagram.com/reel/DMFTNAHSxKf/?igsh=MXRvOHJndWgwbGI3bA==

ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ

2025-26 അധ്യായന വർഷത്തെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ഒരു മീറ്റിംഗ് 2025 സെപ്റ്റംബർ 20ന് രാവിലെ 9 മണിക്ക് ഐടി ലാബിൽ ചേർന്നു. ഈ മീറ്റിംഗിൽ, , വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികൾ ശേഖരിച്ച്, സ്ക്രൈബസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ രൂപത്തിലാക്കുന്നതിന്റെ പ്രാധാന്യം ചർച്ച ചെയ്തു. ഇതിനായി 5 മുതൽ 10 വരെ ക്ലാസിലുള്ള കുട്ടികളിൽ നിന്നും കഥ കവിത ശേഖരിക്കുകയും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അത് മലയാളത്തിൽ ടൈപ്പ് ചെയ്യുകയും ചെയ്തു. കൈറ്റ് മിസ്ട്രെസ് ഷീബ ടീച്ചറും കൈറ്റ് മാസ്റ്റർ സാദിഖ് സാറും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

ലാ വിസ്റ്റ- സ്കൂൾ കലോത്സവം

സെപ്റ്റംബർ 23,24 ദിവസങ്ങളിലായി സ്കൂൾ കലോത്സവം നടന്നു. ലാ വിസ്ത എന്ന പേരിൽ സ്കൂൾ കലോത്സവം പ്രശസ്ത സംഗീത സംവിധായകൻ ശിഹാബ് അരീക്കോട് ഉദ്ഘാടനം ചെയ്തു.

രണ്ട് ദിവസങ്ങളിലായി 150 മത്സര ഇനങ്ങളിൽ (ഓഫ് സ്റ്റേജ് ,സ്റ്റേജ് ) ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത ഈ വർഷത്തെ സ്കൂൾ തല കലോത്സവം വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു. മത്സരങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും പരിശീലനങ്ങളും നൽകി അധ്യാപകർ കുട്ടികൾക്ക് ആവേശം പകർന്നു. രണ്ട് ദിവസം മൂന്ന് വേദികളിലായി നടന്ന സ്റ്റേജ് ഇനങ്ങൾ സമയബന്ധിതമായി പൂർത്തിയിക്കാനായത് എല്ലാവരുടെയുംഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാണ്.

റിസൾട്ട് പ്രഖ്യാപിച്ച് മിനുറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി പ്രിൻ്റ് ചെയ്ത് വിതരണത്തിന് തയാറാക്കാനും റിസൾട്ട് ബ്ലോഗിൽ പ്രസിദ്ധീകരിക്കാനും സാധിച്ചു.
കലോത്സവത്തിൻ്റെ  രണ്ട് ദിനങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിലധികം ആളുകൾ ബ്ലോഗ് സന്ദർശിച്ചു.

സർട്ടിഫിക്കറ്റ് വിതരണ ഡ്യൂട്ടിയുള്ളവർ കലോത്സവ ദിനം തന്നെ കുട്ടികൾക് സർട്ടിഫിക്കറ്റുകൾ നൽകി. ലിറ്റിൽ കൈറ്റ്സ്ന് ആയിരുന്നു മീഡിയ ആൻഡ് പബ്ലിസിറ്റി ഡ്യൂട്ടി. മീഡിയ & പബ്ലിസിറ്റി ടീം കലോത്സവത്തെ കൂടുതൽ കളർഫുൾ ആക്കി മാറ്റി സ്ഥാപന മേധാവികൾ വേണ്ട ഉപദേശനിർദേങ്ങളും ഇടപെടലുകളും നടത്തി പൂർണ പിന്തുണ നൽകി

  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു വീഡിയോ തയ്യാറാക്കി.

https://www.instagram.com/reel/DPEHTeOErZs/?igsh=eWh6dWIzMDNrbjh4

കലോത്സവ റിസൾട്ട് തൽസമയം അറിയാനുള്ള ബ്ലോഗ്

സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ കലോത്സവ റിസൾട്ട് തൽസമയം അറിയാൻ കഴിയുന്ന ബ്ലോഗായ ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് സ്കൂൾ കലോത്സവം -2025 നിർമ്മിച്ചു. ഗൂഗിൾ ഡ്രൈവിന്റെ ലിങ്ക് ബ്ലോഗിൽ നൽകി. ഗൂഗിൾ ലിങ്കിൽ മത്സരവിഭാഗങ്ങളും പങ്കെടുത്തവരുടെ പേരും റിസൾട്ട് തൽസമയം അപ്‌ലോഡ് ചെയ്തു. അങ്ങനെ തൽസമയം കലോത്സവത്തിന്റെ റിസൾട്ട് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കാണാവുന്നതാണ്

സ്കൂൾ കലോൽസവം 2025-26

സ്കൂൾ തല മത്സരങ്ങളുടെ      ഫലങ്ങൾ  ബ്ലോഗിൽ  പ്രസിദ്ധികരിച്ചിട്ടുണ്ട്

https://nellikuthgvhss.blogspot.com/p/results.html?m=1

വിക്കി ലവ്സ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തു

വിക്കി ലവ് സ്കൂളിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുക്കുകയും  അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന നിലവാരമുള്ളതും സൗജന്യമായി ലൈസൻസ് ചെയ്തതുമായ ചിത്രങ്ങളും മറ്റ് മാധ്യമങ്ങളും ശേഖരിച്ച് വിക്കിമീഡിയ കോമൺസിൽ ചേർക്കുന്നതിനുള്ള ഒരു കാമ്പെയ്‌നാണ് വിക്കി ലവ്സ് സ്‌കൂൾസ്.

റീൽസ് മത്സരം

സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകൾക്ക് എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ  കൈറ്റ് നടത്തുന്ന റീൽസ് മത്സരത്തിന്റെ ഭാഗമായി സ്കൂൾതലത്തിലും റീൽസ് മത്സരം നടന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി റീലുകൾ തയ്യാറാക്കി. മികച്ച റീൽസ് സ്കൂൾ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തു.
 റീൽസ് കാണാൻ താഴെ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/DP1fTk5kjaJ/?

സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു

ഒക്ടോബർ 25ന് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലായിരുന്നു ക്യാമ്പിൽ  പരിശീലനം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, പാണ്ടിക്കാട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശിഹാബ് സാർ എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്. ആനിമേഷൻ വിഭാഗത്തിൽ നിന്നും സ്ക്രാച്ച് വിഭാഗത്തിൽ നിന്നും ഏറ്റവും മികച്ച നിലവാരം പുലർത്തിയ നാല് കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു

സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ

പ്രോഗ്രാമിംഗ്

ദിൽകാസ്
മുഹമ്മദ് അൻസിൽ
മുഹമ്മദ് ഫർസാദ്
സഈദ്
ആനിമേഷൻ

ശാദി
മുഹമ്മദ് ജവാദ്
മുഹമ്മദ് റിബിൻ
മുഹമ്മദ് ഷഹീൻ

എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് തിരഞ്ഞെടുത്തു

കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിൽ നൂറു സ്‌കൂളുകൾക്ക് വിജയം. തിരഞ്ഞെടുത്ത 100 സ്കൂളുകളിൽ ജി വി എച്ച്എസ്എസ് നെല്ലിക്കുത്തും ഉൾപ്പെട്ടു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ 100 സ്കൂളുകളെ പ്രഖ്യാപിച്ചു. ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്.

അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ജീവി എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടന്നു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങളും ലിബറൽ ഓഫീസ് റൈറ്ററും പരിചയപ്പെടുത്തി. ഇതിലൂടെ അമ്മമാർ ടൈപ്പിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും മനസ്സിലാക്കി. കൂടാതെ ഇന്റർനെറ്റിനെ കുറിച്ചും, വിവിധ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി. ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് പരിശീലനം ലഭിച്ച അമ്മമാർ അഭിപ്രായപ്പെട്ടു

സ്കൂളിലെ മറ്റു കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പത്താം ക്ലാസിലെ ഐടി  ബുക്കിലെ ആറാം അധ്യായമായ റോബോട്ടുകളുടെ ലോകം ഇതിലാണ് പരിശീലനം നൽകിയത്.ആർഡിനോ കിറ്റിലെ വിവിധ ഘടകങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് പരിശീലനം ആരംഭിച്ചത്. തുടർന്ന് മിന്നി തെളിയുന്ന ഒരു എൽഇഡി ലൈറ്റ് ardino സഹായത്തോടെ നിർമിച്ചു. USB കേബിൾ ഉപയോഗിച്ച് ആർഡിനോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാനും കമ്പ്യൂട്ടറിൽ picto Blox തുറന്ന് Block coding തിരഞ്ഞെടുക്കാനും, ബോക്സിലെ പ്രോഗ്രാമിംഗ് മോഡുകളെ കുറിച്ചും പരിശീലനം നൽകി. IR സെൻസർ, അൾട്രാസോണിക് സെൻസർ തുടങ്ങിയ സെൻസറുകളുടെ ഉപയോഗത്തെക്കുറിച്ചും പരിശീലന നൽകി.IR സെൻസറും സെർവാ മോട്ടോർ ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ  തയ്യാറാക്കി. ബസ്സർ ഉപയോഗിച്ച് ബീപ്പ് ശബ്ദംപുറപ്പെടുവിക്കുന്ന ഉപകരണം തയ്യാറാക്കിക്കൊണ്ട് പരിശീലനം അവസാനിപ്പിച്ചു