"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 92: വരി 92:
[[പ്രമാണം:12022childday1.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|ശിശുദിനാഘോഷം]]
[[പ്രമാണം:12022childday1.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|ശിശുദിനാഘോഷം]]
[[പ്രമാണം:12022childdya 5.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12022childdya 5.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12022payasam.jpg|ലഘുചിത്രം]]

16:14, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്കൂൾ പ്രവേശനോത്സവം

ഉദ്ഘാടന ചടങ്ങ്

രാജപുരം സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ സ്കൂൾ ഗേറ്റ് മുതൽ ഓഡിറ്റോറിയം വരെ ചെണ്ടമേളത്തിന്റെയും പ്രവേശനോത്സവം ഗാനത്തിന്റെയും അകമ്പടിയോടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ചന്ദനം കുറികൾ അണിയിച്ച് കുട്ടികളെ ഇരിപ്പിടങ്ങളിലേക്ക് നയിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിന് പിടിഎ പ്രസിഡൻറ് ശ്രീ പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ ജോസഫ് അരീച്ചിറ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും രാജപുരം പോലീസ് സ്റ്റേഷൻ ഓഫീസ് ശ്രീ രാജേഷ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. മധുരം കഴിച്ച് പുതിയ ക്ലാസ് മുറികളും കൂട്ടുകാരെയും അധ്യാപകരെയും പരിചയപ്പെട്ട് ആദ്യദിനം അവസാനിച്ചു.

പരിസ്ഥിതി ദിനാഘോഷം

രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ അസംബ്ലിയിൽ സ്കൂളിലെ മലയാള അധ്യാപകൻ നൗഫൽ, എട്ടാം ക്ലാസ് വിദ്യാർത്ഥി ദിയ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി.

മരം നടൽ

ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് കോമ്പറ്റീഷനും, യുപി ഹൈസ്കൂൾ തലത്തിൽ പോസ്റ്റർ രചന മത്സരവും നടന്നു. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് മരങ്ങൾ വച്ചുപിടിക്കുകയും പരിപാലിക്കുകയും ചെയ്തു.

വായനാദിനം

2025 ജൂൺ 19 വായനാദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. കുട്ടികളുടെ നാടൻപാട്ടും പുസ്തകപരിചയവും ഉണ്ടായിരുന്നു. ഈ വർഷം ഏറ്റവും അധികം പുസ്തകം വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്ന കുട്ടിക്ക് സമ്മാനം നൽകുന്നതാണെന്ന് അറിയിച്ചു. ക്ലാസ് തലത്തിൽ റീഡിങ് കോമ്പറ്റീഷനും ക്വിസ് കോമ്പറ്റീഷനും സംഘടിപ്പിച്ചു.

യോഗദിനം

2025 ജ‍ൂൺ 21 ന് യോഗദിനം ആചരിച്ച‍ു.സ്‍ക‍ൂൾ അസംബ്ലി ഹാളിൽ വച്ച്, അമ്പതോളം NCC ക‍‍ുട്ടികൾക്ക് , കായിക അധ്യാപകൻ ആൽഫി ജോർജ് സജി ,യോഗ പരിശീലനം നൽകി. പ്രധാനാദ്ധ്യാപകൻ സജി മാത്യു, യോഗാസനങ്ങൾക്ക് നിത്യജീവതുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. പരിശീലനത്തിന് എൻസിസി അധ്യാപകൻ റിങ്കു ജോസ്, ഗൈഡ് ക്യാപ്റ്റൻ നീനു ജേക്കബ് എന്നിവർ നേതൃത്വം നൽകി .

സമ‍ുന്നതി ക്വിസ്

കുട്ടികളിൽ പൊതുവിജ്ഞാനവും, വായനാശീലവും വർദ്ധിപ്പിക്കുക എന്ന ലക്ഷത്തിലൂന്നി, സ്കൂളിൽ സമുന്നതി ക്വിസ് ആരംഭിച്ചു. ഓരോ ദിവസവും പത്ര - ടെലിവിഷൻ മാധ്യമങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി 10 ചോദ്യങ്ങൾ വീതം കുട്ടികൾക്ക് pdf രൂപത്തിൽ അയച്ചുകൊടുക്കുന്നു. ആഴ്ചയിലെ അഞ്ചുദിവസത്തെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്ലാസ് തല വിജയികളെ കണ്ടെത്തുന്നു. ആഴ്ച തോറുമുള്ള ക്വിസ്സിൽ, ക്ലാസ്സിൽ നിന്ന് വിജയികളായ വരെ ഉൾപ്പെടുത്തി, ഓരോ മാസവും സ്കൂൾ തല ചോദ്യോത്തര മത്സരങ്ങൾ യുപി ഹൈസ്കൂൾ വിഭാഗത്തിൽ നടത്തി വിജയികളെ കണ്ടെത്തുന്നു. ഹൈസ്കൂൾ മലയാള അധ്യാപകൻ നൗഫൽ പുതിയ കുന്നേൽ ഇതിന് നേതൃത്വം നൽകുന്നു.|

സമ‍ുന്നതി ക്വിസ് -സ്ക‍ൂൾ തലം


ലോക ലഹരി വിരുദ്ധ ദിനം

ലഹരി വിര‍ുദ്ധ ദിനം

രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിൽ 2025 26 വർഷത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് , സ്കൂൾ അസംബ്ലി ഹാളിൽ വച്ച്, ഈ വർഷം സ്കൂളിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ " നാളെയുടെ പുഞ്ചിരിക്കായ്- ലഹരിയില്ലാത്ത ഭാവിയിലേക്ക് " എന്ന പദ്ധതിയുടെ ഉദ്ഘാടനം ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജോസഫ് ജെ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ പ്രഭാകരൻ കെ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഒരു വർഷത്തെ ലഹരി വിരുദ്ധ കർമ്മപരിപാടിയുടെ പ്രകാശനം ഹെഡ്മാസ്റ്റർ സജി മാത്യു നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശത്തോടെ ആരംഭിച്ച പരിപാടിയിൽ, കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലി. ഇതിനെ തുടർന്ന് ലഹരി വിരുദ്ധ ഗാനം, മൂകാഭിനയം, എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെ യുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എന്നീ പരിപാടി കളും ഉണ്ടായിരുന്നു. പരിപാടികൾക്ക് അധ്യാപകരായ വിൻ സി റ്റി എം, ആൽഫി ജോർജ് സജി എന്നിവർ നേതൃത്വം നൽകി.

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം

ജൂലൈ 11,2025

രാജപുരം ഹോളിഫാമിലി ഹൈസ്കൂളിൽ, "കലന്ദിക" - വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം നടന്നു.


അധ്യാപകനും കലാ- സിനിമാ പ്രവർത്തകനുമായ ശ്രീ. വിജയൻ ശങ്കരംപാടി പരിപാടി ഉദ് ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതം പറഞ്ഞ യോഗത്തിന്, പിടിഎ പ്രസിഡണ്ട് പ്രഭാകരൻ  കെ എ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ Rev. fr. ജോസ് അരീച്ചിറ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ വനജ ഐത്തു പരിപാടികൾക്ക് ആശംസകൾ നേർന്നു, സ്റ്റാഫ് സെക്രട്ടറി ജിഷ ജോസ് നന്ദി പറഞ്ഞു. പരിപാടിക്ക് ശേഷം പുതുതായി സ്കൂളിൽ ചേർന്ന കുട്ടികളുടെ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.

പി റ്റി എ പൊത‍ുയോഗം

ജൂലൈ 11,2025

2025-26 വർഷത്തെ പിടിഎ പൊതുയോഗം ,2025 ജൂലൈ 11 ന് ഉച്ചകഴിഞ്ഞ് രണ്ടര മുതൽ സ്കൂൾ അസംബ്ലി ഹാളിൽ വച്ചു ചേർന്നു. ബഹുമാനപ്പെട്ട പി റ്റി എ പ്രസിഡണ്ട് ശ്രീ പ്രഭാകരൻ കെ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനേജർ റവ: ഫാദർ ജോസഫ് അരീച്ചിറ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ വിൻസിമോൾ ചാക്കോ , ഹെഡ്മാസ്റ്റർ സജീ മാത്യു എന്നിവർ 2025- 26 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. ഇതിനെ തുടർന്ന് 2025-26 വർഷത്തേക്കുള്ള പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പിടിഎക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് 2025 26 വർഷത്തേക്കുള്ള പി ടി എ പ്രസിഡന്റായി ശ്രീ റോയി പി എൽ നെയും മദർ പി ടി എ പ്രസിഡന്റായി അനി തോമസിനെയും തിരഞ്ഞെടുത്തു

സേഫ് ന്യൂട്രിഷ്യസ് ഫുഡ് @2025

കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ്  കാഞ്ഞങ്ങാട് സർക്കിളിന്റെ നേതൃത്വത്തിൽ രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിലെ 8,9 ക്ലാസിലെ കുട്ടികൾക്കായി, "സേഫ് ന്യൂട്രിഷ്യസ് ഫുഡ് @2025" പദ്ധതിയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന അമിതവണ്ണം, ഹൈപ്പർടെൻഷൻ, പ്രമേഹംസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ തുടങ്ങിയവക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന  SNF@School എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത് . ആഹാര സാധനങ്ങളിലെ മായം കണ്ടെത്തുന്ന വിധവും , നല്ല ആഹാരം നല്ല രീതിയിൽ കഴിക്കേണ്ടതെങ്ങനെയൊന്നുമുള്ള കാര്യങ്ങൾ  ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളുമായി പങ്കുവെച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗത പ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് സോണി ജോസഫ് നന്ദി പറഞ്ഞു. പരിപാടികൾക്ക് സ്കൂൾ നൂൺ മീൽ മീൽ ഓഫീസർ സിജോ കുര്യൻ , സ്റ്റാഫ് സെക്രട്ടറി വിനോദ് ജോസഫ്, ബിബിൻ ബാബു എന്നിവർ നേതൃത്വം നൽകി  .

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ച്- സ്കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 04-11-2025, ചൊവ്വാഴ്ച്ച സ്കൂളിൽ വച്ച് നടത്തി. ഉദ്ഘാടനം എച്ച് എം ഇൻ ചാർജ് ശ്രീ വിനോദ് ജോസഫ് നിർവഹിച്ചു. ആർപി മാരായ , ജിഎച്ച്എസ്എസ് അട്ടേങ്ങാനം സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീമതി മെറീന ആന്റണി കെ യും ,ഹോളി ഫാമിലിയിലെ ഫിസിക്കൽ സയൻസ് വിഭാഗം അധ്യാപികയായ ജിഷ തോമസും ചേർന്ന് കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു. എച്ച് എം ശ്രീ സജി മാത്യു സർ ക്യാമ്പ് സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ sr. സിന്ധു വി കെ ക്യാമ്പിന് നേതൃത്വം നൽകി. പ്രണവ്, അമേയ എന്നീ വിദ്യാർത്ഥികൾ ക്യാമ്പ് അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്‍തു . 4 30 ഓടുകൂടി ക്യാമ്പ് സമാപിക്കുകയും ചെയ്തു .

സ്കൗട്ട് ആൻഡ് ഗൈഡ് ചിഹ്നദാന ചടങ്ങ്.

04-11-2025 പുതുതായി സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ ചിഹ്നദാന ചടങ്ങ് ചടങ്ങിലൂടെ സ്വീകരിക്കുന്നു .

സ്കൂൾ അസംബ്ലി

7/112025

സബ്ജില്ലാ ജില്ല സംസ്ഥാനതല, മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത എല്ലാ കുട്ടികളെയും സ്കൂൾ അസംബ്ലിയിൽ ആദരിക്കുകയും, സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ഇത്തവണ കലാകായികമേളകളിൽ, സ്കൂളിനെ പ്രതിനിധാനം ചെയ്തു, ധാരാളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു. അതുപോലെതന്നെ പ്രവർത്തിപരിചയ, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, IT, ശാസ്ത്രമേളകളിലും നല്ല നേട്ടങ്ങൾ കുട്ടികൾ കരസ്ഥമാക്കി.





ഇന്ത്യൻ ഹോക്കി അസോസിയേഷന്റെ നൂറാം വാർഷികം സ്കൂളിൽ ആചരിച്ചു

7/11/2025

ഇന്ത്യൻ ഹോക്കി അസോസിയേഷന്റെ നൂറാം വാർഷികം സ്കൂളിൽ ആചരിച്ചു. രാജപുരം ഹോളി ഫാമിലി H S S ഗ്രൗണ്ടിൽ വച്ച് ചേർന്ന യോഗത്തിൽ, നൂറാം വാർഷിക ആചരണവുമായി ബന്ധപ്പെട്ട മത്സര പരിപാടികൾ രാജപുരം ഹോളി ഫാമിലി ചർച്ച് സഹവികാരി ഫാദർ ഓണായി മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് റോയ് പി എൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ സജി മാത്യു സ്കൂൾ കായിക അധ്യാപകൻ അൽഫി ജോർജ് സജി എന്നിവർ സംസാരിച്ചു. ഇതിന് തുടർന്ന്.രാജപുരം സ്കൂളിലെ 64 കുട്ടികളടങ്ങുന്ന ടീം നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഹോക്കി പ്രദർശനമത്സരങ്ങൾ സംഘടിപ്പിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യകമായി മത്സരം നടത്തപെട്ടു .ശ്രീ അനീഷ് കുമാർ കെ മത്സരങ്ങൾ നിയന്ത്രിച്ചു.പരിപാടികൾക്ക് രക്ഷിതാക്കളുടെ സഹകരണവും ഉണ്ടായിരുന്നു.

ടീച്ചേഴ്സ് ഗിൽഡ് - അധ്യാപക കൂട്ടായ്മ

കോട്ടയം കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി കീഴിലുള്ള കണ്ണൂർ കാസർഗോഡ് ജില്ലകളിലെ അധ്യാപകർക്കായി, അധ്യാപകരുടെ കൂട്ടായ്മയായ ടീച്ചേഴ്സ് ഗിൽഡ് - കോട്ടയം രൂപത യുടെ നേതൃത്വത്തിലുള്ള, അധ്യാപക കൂട്ടായ്മ, രാജപുരം ഹോളി ഫാമിലി ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് 08/11/2025 ന് നടത്തപ്പെട്ടു. 10 മണിക്ക് ആരംഭിച്ച യോഗത്തിൽ , കോട്ടയം കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി സെക്രട്ടറി റവ:ഡോ. തോമസ് പുതിയ കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ വിൻസിമോൾ ചാക്കോ, ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ ആശംസകൾ നേർന്നു. ഇതിലെ തുടർന്ന് JCI ഇന്റർനാഷണൽ ട്രെയിനർ ശ്രീ. വി വേണുഗോപാൽ, അധ്യാപകർക്കായി ക്ലാസ് എടുത്തു. യോഗത്തിന് ഹോളി ഫാമിലി എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്രഹാം കെ ഓ നന്ദി പറഞ്ഞു.

പഠന യാത്ര 2025

2025-26 വർഷത്തെ എസ്എസ്എൽസി കുട്ടികളുടെ പഠനയാത്ര 13/11/2025,14/11/3025 എന്നീ ദിവസങ്ങളിൽ ബാംഗ്ലൂർ, മൈസൂർ എന്നിവ എന്നിവിടങ്ങളിലേക്ക് നടത്തപ്പെട്ടു. 94 കുട്ടികളും അവരെ അനുഗമിച്ച് ഏഴ് അധ്യാപകരും പഠന യാത്രയിൽ പങ്കെടുത്തു.

സ്ക‍ൂൾ ട‍ൂർ 2025

ശിശുദിനാഘോഷം

ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സജി മാത്യു സദസ്സിനെ സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ. റോയ് പി.എൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഓനായി മണക്കുന്നേൽ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. മാസ്റ്റർ എൽവിസ് വിനോദ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി അർപ്പിച്ചു. പരിപാടികൾക്ക് ശേഷം എല്ലാ കുട്ടികൾക്കും മിഠായി യും പായസവും വിതരണം ചെയ്തു.

ശിശുദിനാഘോഷം