Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2024-25

 
preveshanolsavam

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം 3-6-2024 തിങ്കളാഴ്ച ആഘോഷിച്ചു.നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലിയായി കളഭം തൊട്ട് സ്കൂളിലേക്ക് എതിരേറ്റു.റാലിയിൽ രക്ഷകർത്താക്കളും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ഓൺലൈനായി കുട്ടികളെ കാണിച്ചു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ഒ.എ അബ്രഹാം സ്വാഗതം പറഞ്ഞു.  പി.ടി.എ പ്രസിഡന്റ്‌ ശ്രീ പ്രഭാകരൻ കെ എ അധ്യക്ഷ പ്രസംഗം നടത്തി.  കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ ജോസ് അരീച്ചിറ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി വനജ ഐത്തു, എൽ. പി സ്കൂൾ മദർ പി. ടി. എ പ്രസിഡന്റ്‌ ശ്രീമതി ജിപ്സി അരുൺ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് L.S.S സ്കോളർഷിപ്പിനർഹരായ എൽ.പി സ്കൂളിലെ കുട്ടികൾക്ക് എന്ഡോവ്മെന്റ് നൽകുകയും, പഠന കിറ്റ് വിതരണം ചെയ്യുകയും ചെയ്തു.  കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.ഒ അബ്രഹാം നന്ദി പറഞ്ഞു.ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

 
kuttikal

തുടർന്ന് നവാഗതരായ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ഈ വർഷം അഞ്ചാം ക്ലാസ്സിലേക്ക് 79 കുട്ടികളും ആറാം ക്ലാസ്സിലേക്ക് 6 കുട്ടികളും ഏഴാം ക്ലാസ്സിലേക്ക് 15 കുട്ടികളും എട്ടാം ക്ലാസ്സിലേക്ക് 103 കുട്ടികളും ഒമ്പതാം ക്ലാസ്സിലേക്ക് 14 കുട്ടികളും പത്താം ക്ലാസ്സിലേക്ക് 4 കുട്ടികളുമാണ് പുതുതായി വന്നുചേർന്നിട്ടുള്ളത്.

 
raaliyaayi schoolilekku




പരിസ്ഥിതിദിനം June 5

 
paristhidhinam

സ്കൗട്ട് ആൻഡ് ഗൈഡ് , റെഡ്ക്രോസ്, എൻ സി സി എന്നിവയുടെ സഹകരണത്തോടെ വിപുലമായി പരിസ്ഥിതിദിനം സ്കൂളിൽ ആഘോഷിച്ചു. സ്കൂൾ അസ്സെംബ്ലയിൽ ഹെഡ്മാസ്റ്റർ  ഒ എ എബ്രഹാം സർ സന്ദേശം നൽകി.  10 c-യിലെ  ആര്യനന്ദ പരിസ്ഥിതിദിന കവിത ആലപിച്ചു. കൃഷി വകുപ്പുമായി സഹകരിച്ചു വൃക്ഷതൈകൾ നട്ടുവയ്ക്കുകയുകയും പരിപാലനത്തിനായി വിവിധ ക്ലാസ്സുകൾക്ക് ചുമതല നല്കുകുകയും ചെയ്തു . ക്ലാസ് തലത്തിൽ പോസ്റ്റർ മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. പരിസ്‌ഥിതിന ക്വിസ് ഇക്കോ ക്ലബ് കോർഡിനേറ്റർ ഷെറിൻ സാറിന്റെ നേതൃത്വത്തിൽ നടത്തി വിജയികളെ തിരഞ്ഞെടുത്തു.

 
quiz

പരിസ്ഥിതി ദിന ക്വിസ് വിജയികൾ🌳

HS വിഭാഗം

1st -Nandana O.N 8E

2nd-Archana K 8A

UP വിഭാഗം

1st- Eva Abraham 7B

2nd- Rayan Abraham 5B

ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

 
ആരോഗ്യ സെമിനാർ

June 13 : പൂടംകല്ല് താലൂക് ആശുപത്രിയുടെ നേതൃത്വത്തിൽ സ്കൂളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിമല കെ, അനി തോമസ് എന്നിവർ ചേർന്ന് ക്ലാസുകൾ കൈകാര്യം ചെയ്യുകയും പേ വിഷബാധക്കെതിരായ പ്രതിഞ്ജ  കുട്ടികളെ കൊണ്ട് എടുപ്പിക്കുകയും ചെയ്തു


വായനദിനാചാരണം-2024

 
വായനദിനാചാരണം

2024 - 25 അധ്യയന വർഷത്തെ വായനദിനാചാരണം വളരെ ഗംഭിരമായി വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ഇൻചാർജ് സജി മാത്യു സാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹോളി ഫാമിലി സ്കൂൾ പൂർവ വിദ്യാർത്ഥിയും യുവ സാഹിത്യകാരനും ആയ നിസാം ചുള്ളിക്കര വായന ദിനചാരണവും തുടർന്ന് വരുന്ന വായനമാസാചാരണവും ഉൽഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സോണി ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിക്കുകയും കുമാരി നന്ദന മലയാളത്തിലും കുമാരി സാനിയ ഹിന്ദിയിലും വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ മാസ്റ്റർ നിക്കോള ചൊല്ലികൊടുക്കുകയും മാസ്റ്റർ എൽവിസ് ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകം പരിചയപെടുത്തുകയും ചെയ്തു. ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥിനികൾ നാടൻ പാട്ടുകളുമായി കുട്ടികളെ ആവേശത്തിൽ ആറാടിച്ചു. അധ്യാപക പ്രതിനിധി ശ്രീ റിങ്കു സർ യോഗത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്ത് യോഗം അവസാനിപ്പിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന കർമ പദ്ധതിയിലേക്കു ഉറ്റുനോക്കിക്കൊണ്ട് വായന ദിനചാരണാഘോഷം അങ്ങനെ വളരെ ഭംഗിയായി നടത്തപ്പെട്ടു.


ലോക ലഹരി വിരുദ്ധ ദിനം

ഹോളി ഫാമിലി സ്കൂളിൽ ആന്റി നർകോട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനം വളരെ വിപുലമായി ആചരിച്ചു. അസംബ്ലി സംഘടിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അതുപോലെ ലഹരിയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു. ക്ലാസ് തലത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ മേക്കിങ്, ലഹരി വിരുദ്ധ സ്ലോഗൻ എഴുതൽ മുതലായ മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ടും ഇന്നത്തെ ദിവസം വളരെ ഗംഭീരമായി ആചരിച്ചു


 
antidrug day_12022

കൗമാര ബോധവൽക്കരണക്ലാസ്സ്

രാജപുരം ഹോളിഫാമിലി ഹൈസ്കൂളിൽ Teens ക്ലബിൻ്റെ നേതൃത്വത്തിൽ കൗമാര ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരം. ഈ കാലഘട്ടത്തിലെ മാറ്റങ്ങളും, പ്രതിസന്ധികളും, പരിഹാര മാർഗങ്ങളെക്കുറിച്ചും എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അഡോൾസെൻഡ് കൗൺസിലർ ശ്രീ. പ്രതീഷ് മോൻ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. സജി മാത്യു സ്വാഗതവും, Teensclub കൺവീനർ ശ്രീമതി ബിന്നി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം

 
Inauguration

രാജപുരം ഹോളി ഫാമിലി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം, പ്രശസ്ത നാടൻ പാട്ടു കലാകാരൻ അഭിരാജ് നടുവിൽ നടത്തി.  ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ ജോസ് അരീച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,  സ്കൂൾ പ്രധാനധ്യാപകൻ സജി മാത്യു, പിടിഎ പ്രസിഡന്റ് പ്രഭാകരൻ കെ എ എന്നിവർ ആശംസകൾ നേർന്നു.  പ്രസ്തുത യോഗത്തിൽ മേരി ക്യൂറി സ്കോളർഷിപ്പ് നേടിയ ജെസ്‌വിൻ ജിജിയെ അനുമോദിക്കുകയുണ്ടായി. തുടർന്ന് കുട്ടികളുടെ വിവിധ കല പരിപാടികളും ശ്രീ അഭിരാജ് നടുവിലിന്റെ നാടൻപാട്ട് മേളയും അരങ്ങേറുകയുണ്ടായി 

ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനാഘോഷം -2024 ജൂലൈ 21 നു സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്കൂൾ അസ്സെംബ്ലയിൽ ഹെഡ്മാസ്റ്റർ ചാന്ദ്രദിന സന്ദേശം നൽകുകയും ചന്ദ്ര ദൗത്യങ്ങൾ വീഡിയോ പ്രദർശനം കുട്ടികൾക്കു പുതിയൊരു അനുഭവം നൽകി . ക്ലാസ് തലത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം, ചാന്ദ്ര ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8.30 ക്ക് എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ്ക്രോസ്, എൻഎസ്എസ് സംഘടനകളിലെ കുട്ടികളുടേയും പൊതു ജനങ്ങളുടെയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ഫാദർ ജോസഫ് അരീച്ചിറ പതാക ഉയർത്തുകയും പ്രിൻസിപ്പൽ ജോബിസാർ സന്ദേശം നൽകുകയും ചെയ്തു. കുട്ടികളുടെ ദേശഭക്തിഗാനം പരിപാടിക്ക് കൂടുതൽ ഊർജം നൽകി.

സ്കൂൾ ഒളിംപിക്സ്

2023-24 വർഷത്തെ സ്കൂൾ ഒളിംപിക്സ് ഓഗസ്റ് 16, 17 ദിവസങ്ങളിലായി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. രാജപുരം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് പി ചീഫ് ഗെസ്റ് ആയ ചടങ്ങ് സ്കൂൾ മാനേജർ ഫാ. ജോസ് അരീച്ചിറ ഉദ്ഘാടനം നിർവഹിക്കുകയും PTA പ്രസിഡൻറ് ശ്രീ പ്രഭാകരൻ KA ദീപശിഖ കത്തിക്കുകയും ചെയ്തു. 2 ദിവസമായി നടന്ന കായികമേളയിൽ 4 ഹൗസുകളായി തിരിഞ്ഞ് കുട്ടികൾ മത്സരിക്കുകയും അവസാനദിവസം നടന്ന സമാപന ചടങ്ങിൽ വിജയികളായവർക്ക് മെഡലും ട്രോഫിയും നൽകുകയുണ്ടായി.

ആരവം- ഓണാഘോഷം

2024 ലെ ഓണാഘോഷം ആരവം എന്നപേരിൽ സമുചിതമായി ആഘോഷിച്ചു. അധ്യാപകരും കുട്ടികളും ചേർന്നൊരുക്കിയ പൂക്കളവും, മാവേലി മന്നനും, ഓണപ്പാട്ടും, ക്ലാസ് അടിസ്ഥാനത്തിലും ഹൗസ് അടിസ്ഥനത്തിലുമായി നടന്ന വിവിധ കളികളും, പായസവും, ഓണസദ്യയും ആഘോഷത്തിന് നിറം പകർന്നു.

സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവം പ്രശസ്ത മജീഷ്യനും ഓടക്കുഴൽ വാദകനും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ ബാലചന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 26, 27 തീയതികളായി നടന്ന കലാമേളയിൽ കുട്ടികൾ ഹൗസ് അടിസ്ഥാനത്തിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

ക്രിസ്തുമസ് ആഘോഷം

ഡിസംബർ 22ാം തിയതി പുൽക്കൂടിൻ്റെയും കരോൾ ഗാനത്തിൻ്റെയും അകമ്പടിയോടെ ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു. ഹൗസ് അടിസ്ഥാനത്തിൽ കരോൾ ഗാന മത്സരം ഉണ്ടായിരുന്നു.

സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

 
സ്കൂൾ വാർഷികാഘോഷം

ദീർഘ കാലത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന 3 അധ്യാപകർക്കുള്ള യാത്രയയപ്പും ജനുവരി 15്ന് സ്കൂളിൽ വെച്ച് നടന്നു. വർണ്ണശബളമായ ചടങ്ങിന് പൂർവ്വ വിദ്യാർത്ഥിയും കേരള ട്രഷറി ഡയറക്ടർ ആയ Mr. Sajan ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ fr. Jose Areechira യോഗത്തിന് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾകൊണ്ട് ചടങ്ങ് ആകർഷകമായിരുന്നു.

പഠനോത്സവം

2024_25അധ്യയനവർഷത്തെ പഠനോത്സവം 2025 മാർച്ച് 13 ന് സ്കൂളിൽ നടത്തെപ്പെടുകയുണ്ടായി.

        ഇതിനു മുന്നോടിയായി പിടിഎ എക്സിക്യൂട്ടീവ് യോഗം യോഗം 25/02/2025 ന് ചേരുകയും പഠനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയുണ്ടായി.തുടർന്ന് 4/3/25 ന് ഓരോ ക്ലാസിന്റെയും പിടിഎ മീറ്റിംഗ് ഓൺലൈൻ ആയി ചേരിയും പഠനോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾചർച്ച ചെയ്യുകയും കുട്ടികൾക്ക് പഠനോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക് മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും നൽകണമെന്നും, ക്ലാസ് തലത്തിലും, സ്കൂൾതലത്തിലും നടക്കുന്ന പഠനോത്സവത്തിന് എല്ലാ മാതാപിതാക്കളുടെയും സാന്നിധ്യം ഉണ്ടാവണമെന്നും നിർദ്ദേശിക്കുകയുണ്ടായി.

      ക്ലാസ് സ്ഥലം

ക്ലാസ് തല പഠനോത്സവം13/3/25 ന് രാവിലെ 10 മണി മുതൽ 12 .30 വരെ നടത്തി .അതിന് മുന്നോടിയായി അധ്യാപകർ അവരുടെ ക്ലാസിലെ ഓരോ കുട്ടിക്കും താല്പര്യമുള്ള മേഖലകളിൽ നിന്നും എന്തെല്ലാം നേട്ടങ്ങളാണ് അവതരിപ്പിക്കുവാൻ കഴിയുക എന്ന് ചോദിച്ച് മനസ്സിലാക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്തു. അതിനായി അവർക്ക് വേണ്ടുന്ന പിന്തുണ നൽകി ഓരോ കുട്ടിയെയും പഠനോത്സവത്തിനായി തയ്യാറാക്കുകയും ചെയ്തു.ക്ലാസ് തല പഠനോത്സവത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും പഠനോൽപ്പന്നങ്ങൾ, ശേഖരണങ്ങൾ, പ്രോജക്ട് റിപ്പോർട്ടുകൾ, ആൽബം ,വീഡിയോ തുടങ്ങിയവ പ്രദർശിപ്പിക്കുകയും ചെയ്തു.ഓരോ പരിപാടിക്കും ശേഷം മാതാപിതാക്കളുടെ അഭിപ്രായങ്ങൾ ചോദിക്കുകയും വിലയിരുത്തലുകൾ നടത്തുകയും ചെയ്തു.

        സ്കൂൾതലം

സ്കൂൾ തല പഠനോത്സവം13/3/25 ന് 1.30 മുതൽ3.40 വരെ നടത്തി. സ്കൂൾതല പഠനോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി വനജ ഐത്തു നടത്തുകയും പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ആശംസകൾ നേരുകയും ചെയ്തു.പ്രസ്തുത പരിപാടിയിൽ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും മാതാപിതാക്കളും സംബന്ധിച്ചു.

     സ്കൂൾതല പഠനോത്സവത്തിന് വിവിധ ടാലൻറ് കോർണറുകൾ ഒരുക്കുകയും കുട്ടികളുടെ മികവുകൾ അവിടെ പ്രദർശിപ്പിക്കുകയും ചെയ്തു.കുട്ടികൾ വിവിധ പരീക്ഷണങ്ങൾ നടത്തിയതും ,ചെസ്സ് മത്സരവും അവയുടെ നിയമങ്ങൾ പരിചയപ്പെടുത്തിയതും എല്ലാം വളരെയധികം ആകർഷകമായിരുന്നു.കൂടാതെ വഞ്ചിപ്പാട്ട്, കവിതയുടെ ദൃശ്യാവിഷ്കാരം, ഗണിത തിരുവാതിര, ഡിബേറ്റ് ,പാനൽ ചർച്ച തുടങ്ങിയ വിഷയ അടിസ്ഥാനത്തിലുള്ള കലാപരിപാടികൾ പഠനോത്സവത്തിന് മാറ്റുകൂട്ടി.

       പൊതു ഇടം

 
പഠനോത്സവം

കുട്ടികൾ പഠനോത്സവത്തിന്റെ ഭാഗമായി രാജപുരം ടൗണിൽ നടത്തിയ ഫ്ലാഷ് മോബ് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതിനും പ്രശംസ നേടുന്നതിനും കാരണമായി.