"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
No edit summary
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 135: വരി 135:
== തിമിർപ്പ് 2K25 ==
== തിമിർപ്പ് 2K25 ==
പകിട്ടാർന്ന പൂക്കളങ്ങളും പാറിപറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഓർമ്മകളുമായി മദർ തെരേസ കുടുംബത്തിന്റെ ഓണാഘോഷം - തിമിർപ്പ് 2K25 ഓഗസ്റ്റ് മാസം 27 -ാം തീയതി നടത്തുകയുണ്ടായി. തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ വെരി. റവ. ഫാ. ആന്റണി ഇളന്തോട്ടം CMI അദ്ധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തത് അരങ്ങ് സോഷ്യൽ ഫോറം രക്ഷാധികാരി ശ്രീ. സി. പി. ഷാജി അവർകളാണ്. വിഭവ സമൃദ്ധമായ ഓണാസദ്യയോടൊപ്പം കുട്ടികൾക്കായി ക്രമീകരികരിച്ച കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബലൂൺ ചവിട്ടി പൊട്ടിക്കൽ, സുന്ദരിക്കൊരു പൊട്ട് തൊടീൽ, വടംവലി മത്സരങ്ങൾ എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. സമ്മാനദാനത്തോടും കുട്ടികളുടെ നൃത്തതോടും കൂടി ഓണാഘോഷം അവസാനിച്ചു.

== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം സമുചിതമായി നടത്തി. സെപ്റ്റംബർ 22 ആം തീയതി രാവിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിജ്ഞ ദേവ ശ്രീ സുരേഷ് ചൊല്ലി കൊടുക്കുകയും കുട്ടികൾ ചെയ്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രത്യേകതകളെക്കുറിച്ച് കുമാരി അനന്തലക്ഷ്മി സംസാരിച്ചു. കൂടാതെ സൈബർ സ്പേസിൽ കാൽവെപ്പ് നടത്തിക്കഴിഞ്ഞ നമുക്ക് അമിതമായ ഇന്റർനെറ്റ് ഉപയോഗം വഴി ഉണ്ടായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നാം  പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അന്നേദിവസം കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി.
== One day work shop on basic astronomy ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ മാസം ഇരുപത്തിയേഴാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ഏകദിന ശാസ്ത്ര ശില്പശാല ചാവറ സെമിനാർ ഹാളിൽ വച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ്,പൂന ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സും ചേർന്ന് ഒരുക്കിയ ഈ ശില്പശാലയുടെ വിഷയം ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങൾ എന്നതായിരുന്നു. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സയൻസ് ക്ലബ് അംഗങ്ങളായ 50  ഹൈസ്കൂൾ വിദ്യാർത്ഥികൾ സെമിനാറിൽ  പങ്കെടുത്തു.
== ലയൺസ് ക്ലബ്ബിന്റെ ഫസ്റ്റ് എയ്ഡ് ക്ലാസ് ==
2025 ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ പത്താം ക്ലാസ് കുട്ടികൾക്കായി ലയൺസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിബ്യൂഷൻ ഓഫ് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റേഴ്സ് ആൻഡ് കാർഡിയോ പൾമോറി റെസക്യുഷൻ ട്രെയിനിങ് ക്ലാസ് നടത്തുകയുണ്ടായി. മുഹമ്മ പോലീസ് സ്റ്റേഷനിലെ സി ഐ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ക്ലാസ് ശ്രീ ദിനേശ് കുമാർ സാർ നയിച്ചു. കൂടാതെ  സിപിആർ ട്രെയിനിങ് ക്ലാസ് നൽകി. തുടർന്ന് സ്കൂളിന് സാനിറ്ററി നാപ്കിൻ ഇൻസെനറേറ്റർ സമ്മാനിച്ചു
== പഠന വിനോദയാത്ര ==
2025-26 വർഷത്തെ 10 -ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായുള്ള പഠന വിനോദയാത്ര  ഒക്ടോബർ 28 മുതൽ നവംബർ 1 വരെ മൈസൂർ, ഊട്ടി, വയനാട് എന്നിവിടങ്ങളിലേക്ക് നടത്തുകയുണ്ടായി. 140 കുട്ടികളും 12 അധ്യാപകരും ഈ വിനോദയാത്രയിൽ പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് മാനസിക ഉല്ലാസത്തോടൊപ്പം ധാരാളം അറിവ് സംവാദനത്തിനും ഈ യാത്ര ഉപകരിച്ചു.