ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MAYA CT (സംവാദം | സംഭാവനകൾ)
MAYA CT (സംവാദം | സംഭാവനകൾ)
വരി 183: വരി 183:


== സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചാരണം ==
== സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചാരണം ==
സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് ലിറ്റിൽ കൈറ്റ്സ് അംഗമായ 10 സി ക്ലാസ്സിലെ നസ്രിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക  ഒ.സ്വപ്നകുമാരി ടീച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓൺലൈൻ ക്വിസ് മത്സര വിജയികളായ ശ്രീദർശിനി, ഫിയ ജന്ന, ആദി കൃഷ്ണ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കൈറ്റ് തന്ന ഇൻഫർമേഷൻ കിറ്റ് ഉപയോഗിച്ച് സ്കൂളിൽ  ഒരു FOSS കോർണർ തയ്യാറാക്കി. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. സെപ്റ്റംബർ 27 ആം തീയതി സമാപന ദിവസം പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അകത്തേത്തറ യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു ഐടി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അപ്ലിക്കേഷനുകൾ  ആയ Opentoonz, Pictoblox, scratch, Geogibra, Thalam എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.
സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് ലിറ്റിൽ കൈറ്റ്സ് അംഗമായ 10 സി ക്ലാസ്സിലെ നസ്രിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക  ഒ.സ്വപ്നകുമാരി ടീച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓൺലൈൻ ക്വിസ് മത്സര വിജയികളായ ശ്രീദർശിനി, ഫിയ ജന്ന, ആദി കൃഷ്ണ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കൈറ്റ് തന്ന ഇൻഫർമേഷൻ കിറ്റ് ഉപയോഗിച്ച് സ്കൂളിൽ  ഒരു FOSS കോർണർ തയ്യാറാക്കി. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. സെപ്റ്റംബർ 27 ആം തീയതി സമാപന ദിവസം പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അകത്തേത്തറ യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു ഐടി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അപ്ലിക്കേഷനുകൾ  ആയ Opentoonz, Pictoblox, scratch, Geogibra, Thalam എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.<gallery>
പ്രമാണം:21068 pkd freedom software 3.resized.jpg|alt=
പ്രമാണം:21068 pkd freedom software 2.resized.jpg|alt=
പ്രമാണം:21068 pkd freedom software 1.resized.jpg|alt=
പ്രമാണം:21068 pkd freedom software 4.resized.jpg|alt=
</gallery>

10:11, 30 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2024-25 അധ്യയന വർഷത്തിലെ അഭിമാന താരങ്ങൾ

പ്രവേശനോത്സവം

പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 2 ്ന് പഞ്ചായത്ത് പ്രസിഡന്റ് കുമാരി. രാധിക മാധവൻ ഉദ്ഘാടനം ചെയ്തു. എച്ച് എം സ്വപ്നകുമാരി ടീച്ചർ സ്വാഗതം അർപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ഹേമലത അധ്യക്ഷപദം അലങ്കരിച്ചു. ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഹേമലത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ  ലേഖ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ എം എം എസ്  വിന്നർ, എസ്എസ്എൽസി ഫുൾ എ പ്ലസ്, എസ്എസ്എൽസി 9 എ പ്ലസ്, യുഎസ്എസ് വിന്നേഴ്സ്, എൽ എസ് എസ് വിന്നേഴ്സ്, നാഷണൽ ഹോക്കി പ്ലെയേഴ്സ് എന്നിവരെ മോമെന്റോ നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി മേരി വർഗീസ് നന്ദി അർപ്പിച്ചു. വിദ്യാർത്ഥികൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ  പ്രവേശനോത്സവത്തിന്റെ  ശോഭ വർദ്ധിപ്പിച്ചു. 2025 -26 അക്കാദമിക്  കലണ്ടർ പ്രകാശനം ചെയ്തു. എൽഎസ്എസ് വിന്നേഴ്സിന്  എൽ പി അധ്യാപകർ  ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ്

ജി.വി.എച്ച്.എസ്സ്.എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് 28/5/2025 ചൊവ്വാഴ്ച സംഘടിപ്പിച്ചു. റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ നിർമാണം, ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് എന്നീ മേഖലകളിലെ സാധ്യതകളിൽ വിദ്യാർത്ഥികളിൽ താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഹെഡ് മിസ്ട്രെസ് ഒ. സ്വപ്നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ്സ് ഉമ്മിണിയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക ധന്യ. പി, ജി വി എച്ച് എസ്സ് എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക സിന്ധു. വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് ലീഡർ കുമാരി. ദുർഗരാജ് പരിപാടിക്ക് നന്ദി പറഞ്ഞു.34 കുട്ടികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്.

മയക്കുമരുന്നിനെതിരെ ബോധവൽക്കരണ നാടകം

ജൂൺ മൂന്നിന് മയക്കുമരുന്നിനെതിരെ ബോധവൽക്കരണ നാടകം "ചൂരൽ "അരങ്ങിലേക്ക് . കുട്ടികളെയും രക്ഷിതാക്കളെയും പ്രേക്ഷകരായി ലക്ഷ്യം വെച്ചുള്ളതാണീ നാടകം. നല്പത് മിനിറ്റാണ് ദൈർഘ്യം. നാടക പ്പുര പാലക്കാട് അരങ്ങിലെത്തിക്കുന്ന നാടകത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ചേരാമംഗലം ചാമുണ്ണിയാണ്.

ലതാ മോഹൻ,ശോഭ പഞ്ചമം, മിനി ശേഖർ, സിനി അശോക്, രേണുകാദേവി, പത്മിനി, ജയശ്രീ, സുനിൽ കല്ലേപ്പുള്ളി, ജയൻ അക്ഷരകല എന്നിവരാണ് അരങ്ങിൽ.

ലോക പരിസ്ഥിതി ദിനം

ജൂൺ 5, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി വി എച്ച് എസ് എസ് മലമ്പുഴയിൽ  സ്പെഷ്യൽ അസംബ്ലി ഉണ്ടായി.  എല്ലാ കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. പ്രധാന അധ്യാപിക ഒ. സ്വപ്നകുമാരി ടീച്ചർ വിദ്യാർഥികൾക്കായി പരിസ്ഥിതി ദിന സന്ദേശം  കൈമാറി. സയൻസ്  ക്ലബ്ബ്, സോഷ്യൽ ക്ലബ്, ഹിന്ദി ക്ലബ്, SPC എന്നിവയുടെ നേതൃത്വത്തിൽ പ്രസംഗം,കവിത, സ്കിറ്റ്, റാലി, ക്വിസ്, പോസ്റ്റർ, ബാഡ്ജ്,തുടങ്ങി പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ പൂന്തോട്ട നിർമ്മാണം, വൃക്ഷത്തൈ നടൽ, മുത്തശ്ശി മാവിനെ ആദരിക്കൽ  എന്നീ പ്രവർത്തനങ്ങളും അധ്യാപകരും കുട്ടികളും ഏറ്റെടുത്തു. പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായി  ഒപ്പുശേഖരണം നടത്തി.

മാതൃഭൂമി മധുരം മലയാളം ജിവിഎച്ച്എസ് മലമ്പുഴയിൽ

ജൂൺ 10ന് മാതൃഭൂമി'  മധുരം മലയാളം ' പദ്ധതിയുടെ ഭാഗമായി മാതൃഭൂമി സർക്കുലേഷൻ മാനേജർ ശ്രീ മണികണ്ഠൻ ജി.വി.എച്ച് .എസ് മലമ്പുഴയിലെ സ്കൂൾ ലീഡർന് മാതൃഭൂമി പത്രം നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു.

വ്യക്തി ശുചിത്വം, പരിസര ശുചിത്വം

വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളിൽ മലമ്പുഴ PHC യിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. രമേഷ് സർ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നൽകി.

പൊതുമുതൽ സംരക്ഷണം

ജൂൺ 11 ന് ജിവിഎച്ച്എസ്എസ് മലമ്പുഴ സ്കൂളിലെ വിദ്യാർഥികളോട് പൊതുമുതൽ സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് ജയശ്രീ ടീച്ചർ സംസാരിക്കുന്നു. പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിലെ നിയമങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നു.

പരസ്പര സഹകരണം, വൈകാരിക നിയന്ത്രണം, റാഗിംഗ് വിരുദ്ധത

പരസ്പര സഹകരണം, വൈകാരിക നിയന്ത്രണം, റാഗിംഗ് വിരുദ്ധത എന്നിവയെ കുറിച്ച് കൗൺസിലിംഗ് ടീച്ചർ സ്മിത ക്ലാസ് എടുക്കുന്നു.

ആരോഗ്യം, കായിക ക്ഷമത, വ്യായാമം

ആരോഗ്യം, കായിക ക്ഷമത, വ്യായാമം എന്നിവയെ കുറിച്ച് കൃഷ്ണദാസ് മാഷ് കുട്ടികൾക്ക് ക്ലാസ് കൊടുക്കുന്നു. ആരോഗ്യമുള്ള ശരീരം അതിൽ വ്യായാമത്തിന്റെ പ്രാധാന്യം കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നു.

ബഷീർ അനുസ്മരണം

ജൂലൈ 7ന് ബഷീർ അനുസ്മരണം HM O സ്വപന കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. UP വിഭാഗം വിദ്യാർത്ഥികൾ ചുമർ പത്രിക, കഥാപാത്ര അനുസ്മരണം കൃതികൾ പുരസ്ക്കാര അനുസ്മരണം എന്നിവ അവതരിപ്പിച്ചു. HS വിഭാഗം വിദ്യാർത്ഥികൾ ബഷീർ കൃതികൾ, കഥാപാത്രങ്ങൾ, ഭാഷ, നർമ്മം എന്നീ വിഷയങ്ങളിൽ സാഹിത്യ സെമിനാറും കഥാപാത്ര ചിത്ര ലേഖനവും നടത്തി. 'ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ നാടകാവതരണവും നടത്തി.

ക്രിയേറ്റീവ് കോർണർ, ടിങ്കറിങ് ലാബ്, ഐ ലാബ് ഉദ്ഘാടനം

2025 ജൂലൈ 10 സമഗ്ര ശിക്ഷാ കേരള  സ്റ്റാർട്ട്‌ അപ്പ്‌ മിഷൻ സംയുക്തമായി കുട്ടികളിൽ ജീവിത നൈപുണ്യ വിദ്യാഭ്യാസം ആസ്വാദ്യകരമാക്കാൻ, 10 ലക്ഷം രൂപ മുടക്കി പൊതു വിദ്യാലയങ്ങളിൽ സ്ഥാപിച്ച ടിങ്കറിങ് ലാബ്. സമഗ്ര ശിക്ഷാ കേരളവും പൊതു വിദ്യാഭ്യാസ വകുപ്പും കുസാറ്റും സംയുക്തമായി 5,6,7 ക്ലാസുകളിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ.കുട്ടികളുടെ നൈപുണി വികാസവും തൊഴിൽ മേഖലകളിലെ സാധ്യതകളെ കുറിച്ചുള്ള ധാരണ രൂപീകരണവും വിവിധ വിഷയങ്ങളിലെ ആശയങ്ങൾ  സംയോജിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് 5 ലക്ഷം മുടക്കി സ്ഥാപിച്ച ക്രിയേറ്റീവ് കോർണർ. ഓരോ യുപി ക്ലാസ് മുറിയിലും ശാസ്ത്ര പരീക്ഷണങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി അനുവദിച്ച ഇന്റഗ്രേറ്റഡ് ലാബ് ജി വി എച്ച് എസ് എസ് മലമ്പുഴ ബഹു. MLA ശ്രീ എ. പ്രഭാകരൻ അവർകൾ ഉദ്ഘാടനം ചെയ്തു. ഏഴ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ ശാസ്ത്രബോധമുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് ഈ ലാബുകൾ. കൃത്രിമബുദ്ധി, റോബോട്ടിക്സ് എന്നിവയെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങൾ ഇവിടെ ഉണ്ടായിരിക്കും. 3D പ്രിന്ററുകൾ, സെൻസർ ടെക്നോളജി കിറ്റുകൾ, മിനിയേച്ചർ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും, ഇലക്ട്രോണിക്സ്, ഇലെക്ട്രിക്കൽ, പ്ലബിങ്, കുക്കിംഗ്‌, ഗാർഡനിങ്, ഫാഷൻ ഡിസൈനിങ്, ക്രാഫ്റ്റ് എന്നിവയിക്ക് ആവശ്യമായ ഉപകാരണങ്ങളും ഈ ലാബുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.. വിദ്യാർത്ഥികളെ പുതിയ ആശയങ്ങളിലേക്കും സംരംഭകത്വത്തിലേക്കും നയിക്കുക എന്നതാണ് ലക്ഷ്യം. ഉദ്ഘാടന ചടങ്ങിന് BPC ശ്രീ. എം ആർ ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഒ. സ്വപ്നകുമാരി സ്വാഗതം ആശംസിച്ചു.പി ടി എ വൈസ് പ്രസിഡന്റ്‌  ശ്രീമതി ഹേമലത ബാബുരാജ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി ഹേമലത ഡി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി ലേഖ കെ. സി എന്നിവർ ചടങ്ങിൽ ആശംസയും  സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി മേരി വർഗീസ് നന്ദിയും അറിയിച്ചു.

ജനസംഖ്യാദിനം

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജൂലൈ 15 ്ന് നടന്ന ഉപന്യാസ രചന മത്സരത്തിലെ വിജയികൾ

1. അഹല്യ B

2. V ശ്രീദർശിനി

3. നസ്രിയ N

വാങ്മയം ഭാഷാ പ്രതിഭ

വാങ്മയം ഭാഷാ പ്രതിഭയ്ക്കുള്ള എൽ പി ,യുപി ,ഹൈസ്കൂൾ മത്സരങ്ങൾ ജിവിഎച്ച്എസ്എസ് മലമ്പുഴ സ്കൂളിൽ ജൂലൈ 17 വ്യാഴാഴ്ച നടന്നു.

വാങ്മയം ഭാഷാ പ്രതിഭ

LP തലം

1. അക്ഷിത. എസ്

2. അനുശ്രീ .ടി.എസ്

UP തലം

1. വിഷ്ണുപ്രിയ. കെ

2. നൗറിൻ. യു

HS തലം

1. അർജിത .എസ്

2. നവ്യ.എൻ

Mathstore

ഗണിത ക്ലബ് അംഗങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന "mathstore " എന്ന ഷോപ്പ് ജൂലൈ 2 ്ന് പ്രധാന അധ്യാപിക സ്വപ്നകുമാരി ഉദ്ഘാടനം ചെയ്തു. "കുട്ടികൾക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ" എന്നതായിരുന്നു ലക്ഷ്യം. പ്രവർത്തനസമയം രാവിലെ 30 മിനിറ്റ് ഉച്ചയ്ക്ക് 30 മിനിറ്റ്.

സംയുക്ത ക്ലബ് ഉദ്ഘാടനം

ജീവി എച്ച് എസ് എസ് മലമ്പുഴ സ്കൂളിലെ സംയുക്ത ക്ലബ് ഉദ്ഘാടനം ജൂലൈ 21ന് അധ്യാപിക ലീന  ഒളപ്പമണ്ണ നിർവഹിച്ചു. പ്രധാന അധ്യാപിക സ്വപ്നകുമാരി അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ്ബ്, സോഷ്യൽ ക്ലബ്, അറബി ക്ലബ്ബ്, സംസ്കൃതം ക്ലബ്ബ്, ഗണിത ക്ലബ്, വിദ്യാരംഗം ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ് തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും വക കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു.

വോളിബോൾ ക്യാമ്പ്

ജിവിഎച്ച്എസ്എസ് മലമ്പുഴ സ്കൂളിൽ വോളിബോൾ കോച്ചിംഗ് ആരംഭിച്ചിരിക്കുന്നു. വോളിബോൾ കോച്ചിംഗ് ഉദ്ഘാടനം 21/07/25 ്ന് പ്രധാന അധ്യാപിക സ്വപ്നകുമാരി നിർവഹിച്ചു.  22/07/25  വ്യാഴാഴ്ച വോളിബോൾ ക്യാമ്പ്നടന്നു. കായിക അധ്യാപകൻ കൃഷ്ണദാസ് സാറിൻറെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

ഓണപ്പൂക്കളത്തിന് ഒരു പൂക്കൂട

ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണത്തിന് വേണ്ടിയുള്ള പൂക്കളുടെ സമാഹരണത്തിന് വേണ്ടി ഒരു  പൂന്തോട്ടം 23/07/2025 ന് നിർമ്മിച്ചു. പൂന്തോട്ടത്തിലേക്ക് ആവശ്യമായ ചെടികൾ കുട്ടികളും അധ്യാപകരും അവരവരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നു. ഹിന്ദി അധ്യാപികമാരുടെ നേതൃത്വത്തിൽ വളരെ മനോഹരമായ പൂന്തോട്ടം സജ്ജമായി.

ചാന്ദ്രദിനം

ജൂലൈ 21ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെൻററി പ്രദർശനം ഉണ്ടായിരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂലൈ 25 വെള്ളിയാഴ്ച ചാന്ദ്രദിനത്തോടനുബന്ധ ച്ചുള്ള ക്വിസ് മത്സരങ്ങൾ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം നടത്തുകയുണ്ടായി.

സ്പോർട്സ് ഡേ

08-08-2025ന് ജീവിച്ച്എസ്എസ് മലമ്പുഴ സ്കൂളിൽ സ്പോർട്സ് ഡേ നടന്നു. രാവിലെ 8:30ന് ആരംഭിച്ച കായിക മത്സരങ്ങൾ വൈകുന്നേരം 4:30 ഓടെ അവസാനിച്ചു. കിഡ്ഡീസ് സബ്ജൂനിയർ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി എൽ പി യു പി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗങ്ങളിൽ നിന്നായി ധാരാളം കുട്ടികൾ പങ്കെടുത്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുമാരി രാധികാ മാധവൻ ഉദ്ഘാടനം ചെയ്തു. ഈ കായികദിന സമ്മേളനത്തിൽ PTA വൈസ് പ്രസിഡൻറ് ഹേമലത അധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് സ്വപ്നകുമാരി ടീച്ചർ സ്വാഗതവും ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഹേമലത ടീച്ചറും വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ലേഖ ടീച്ചറും ആശംസകൾ അർപ്പിക്കുകയും ചെയ്തു. കായിക അധ്യാപകൻ കൃഷ്ണദാസ് എം ചടങ്ങിന് നന്ദി അർപ്പിച്ചു. മലമ്പുഴ ജവഹർ നവോദയ വിദ്യാലയത്തിന്റെ ഗ്രൗണ്ടിലാണ് കായിക മാമാങ്കം അരങ്ങേറിയത്. എല്ലാ വിഭാഗം അധ്യാപകരുടെയും അധ്യാപക ഇതര ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പിടിഎയുടെയും സഹകരണത്തോടെ വളരെ ആസൂത്രിതമായി തന്നെയാണ് നമ്മുടെ സ്പോർട്സ് ഡേ നടത്താൻ കഴിഞ്ഞത്. കുട്ടികളുടെ കായികമായവികസനത്തിന് സഹായിക്കുന്ന ഇത്തരം പരിപാടികൾക്ക് വലിയ ജന പിന്തുണയാണ് ലഭിക്കുന്നത്.എല്ലാ വിഭാഗത്തിലെയും മത്സരങ്ങളുടെ വിജയികളെ അപ്പോൾ തന്നെ പ്രഖ്യാപിക്കുകയും വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും ഗ്രൗണ്ടിൽ വച്ചുതന്നെ നൽകുകയും ചെയ്തു. ഇത് വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.

പ്രേംചന്ദ് ജയന്തി

ജൂലൈ 30, 31 ദിവസങ്ങളിലായി പ്രേംചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട ചിത്രരചന മൽസരം, പോസ്റ്റർ നിർമ്മാണം, പ്രേംചന്ദ് ജയന്തി സംഘഗാനം, സെമിനാർ എന്നിവ യുപി ഹൈസ്കൂൾ വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

3D പ്രിന്റർ ക്ലാസ് -TOOLS/ TECHNOLOGY FAMILIARISATION WORKSHOP

3D PRINTING- Tinkering lab മായി ബന്ധപ്പെട്ട് 31/07/25 രാവിലെ 10 മണിക്ക് GVHSS മലമ്പുഴ സ്കൂളിൽ വച്ച് 3D പ്രിന്റർ ക്ലാസ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സ്വപ്നകുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. BATCH 1ൽ 46 കുട്ടികൾ പങ്കെടുത്തു.

ഗണിത പൂക്കള മത്സരം,ക്വിസ്

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഗണിത പൂക്കള മത്സരം, ഗണിത ക്വിസ് എന്നിവ നടത്തുകയുണ്ടായി. നയന മനോഹരമായ നിരവധി ഗണിത പൂക്കളങ്ങൾ വിദ്യാർത്ഥികൾ ഒരുക്കി. ഗണിത ക്വിസ്സിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

മെഗാ ടിങ്കറിംഗ് ഡേ

Mega tinkering day പ്രചാരണത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, മെന്റർമാർ, സ്കൂൾ പ്രധാന അധ്യാപിക എന്നിവർ ഒരുമിച്ച് Do it yourself ( DIY) പ്രോജക്ട് നിർമ്മിച്ചു. ഒരു മണിക്കൂർ നടന്ന  ലൈവ് സെഷനിലൂടെ കുട്ടികൾ വാക്കും ക്ലീനർ ആണ് നിർമ്മിച്ചത്. ലാബിൽ ലഭ്യമായ മെറ്റീരിയലുകൾ ഉപയോഗിച്ച് ലളിതമായ രീതിയിൽ കുട്ടികൾ നിർമ്മാണം പൂർത്തിയാക്കി. ഓൺലൈൻ സെഷനിലൂടെ തിങ്കറിംഗ്, ഇന്നോവേഷൻ എന്നീ ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കാനും തുടർ പ്രവർത്തനങ്ങൾ ക്രമീകരിക്കാനും മെഗാ ടിങ്കറിംഗ് ഡേ  പ്രചോദനമായി.

പാസിംഗ് ഔട്ട് പരേഡ്

2023 - 25 സീനിയർ ക്യാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി തിങ്കളാഴ്ച രാവിലെ കൃത്യം 9 മണിക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ബിനുമോൾ  അവർകൾ പരേഡ് അഭിവാദ്യം സ്വീകരിച്ചുകൊണ്ട് പ്രൗഢഗംഭീരമായി  നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സ്വപ്നകുമാരി ടീച്ചർ ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ശ്രീഹേമില ടീച്ചർ ശ്രീമതി ടീച്ചർ വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതിലേഖ ടീച്ചർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മലമ്പുഴ പോലീസ് സ്റ്റേഷൻ ഡി ഐമാരായ ശ്രീ പ്രസാദ് ,ശ്രീ രമേശ് റിട്ടയർഡ് എസ് ഐ ശ്രീ സോജൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടുവർഷമായി  പരിശീലനം പൂർത്തിയാക്കിയ ക്യാഡറ്റുകളുടെ  പാസിംഗ് ഔട്ട് പരേഡ് ആയിരുന്നു. അഭിക പി സജീവ് പരേഡ് കമാൻഡർ, അഞ്ജലി എസ് അണ്ടർ കമാൻഡറുമാരുടെ നേതൃത്വത്തിൽ ഒന്നാം നമ്പർ പ്ലറ്റൂണിനെ റിമി റോയും രണ്ടാം നമ്പർ പ്ലറ്റൂണിനെ വിഷ്ണു എസും നയിച്ചു. പരേഡിനു ഫ്ലാഗ് വഹിച്ചിരുന്നത് ഒൻപതാം ക്ലാസിലെ cadets ആയ ആദിത്ത് ആർ , അനുഷ്ക , ആര്യ കൃഷ്ണ എന്നിവരായിരുന്നു. മികച്ച സേവനങ്ങൾക്കുള്ള മൊമൻ്റോ വിതരണവും നടത്തി.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

സ്കൂൾ പാർലമെൻറ് ഇലക്ഷന്റെ ഭാഗമായി ഓഗസ്റ്റ് ഏഴാം തീയതി നാമനിർദേശീയ പത്രിക സമർപ്പണം ആരംഭിച്ചു. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം അനുവദിച്ചശേഷം മത്സരാർത്ഥികളുടെ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് പതിനാലാം തീയതി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജ്ജമാക്കി. കൃത്യം 11 മണിക്ക് ഓരോ ക്ലാസിലും അതത് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഇലക്ഷൻ നടന്നു. ഓരോ ക്ലാസ്സിലും ക്ലാസ്സ് ലീഡറെ തിരഞ്ഞെടുത്ത ശേഷം തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ ഒരു യോഗം ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂടി . എച് എം സ്വപ്നകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ഈ യോഗത്തിൽ വിവിധ സ്ഥാനത്തേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ  79- മത് വാർഷികാഘോഷം ആഗസ്റ്റ് പതിമൂന്നാം തീയതി സംഘഗാനം, ക്വിസ് തുടങ്ങിയ മത്സരങ്ങളോടെ തുടക്കം കുറിച്ചു.  പതിനഞ്ചാം തീയതി ഹെഡ്മിസ്ട്രസ് ഒ സ്വപ്നകുമാരി ദേശീയ പതാക ഉയർത്തി.  ഹെഡ്മിസ്ട്രസ് ഒ സ്വപ്നകുമാരി, പിടിഎ പ്രസിഡണ്ട് എം ആർ ശിവപ്രസാദ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിൽ പ്രച്ഛന്ന വേഷമത്സരം നടത്തിയും മധുര വിതരണം നടത്തിയും ഹെഡ്മിസ്ട്രസ്  ഒ സ്വപ്നകുമാരി അധ്യാപികയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

മികച്ച വിദ്യാർത്ഥി കർഷക

കർഷക ദിനത്തോടനുബന്ധിച്ച് മലമ്പുഴ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മികച്ച വിദ്യാർത്ഥി  കർഷകയായി GVHSS മലമ്പുഴ സ്കൂളിലെ കുമാരി അനന്യ എംഎസിനെ ആദരിച്ചപ്പോൾ.

ഓണാഘോഷം

ഓണാഘോഷം സെപ്റ്റംബർ 29ന് നടത്തി. എല്ലാ കുട്ടികളും ചേർന്ന് ഒരു പൂക്കളം ഒരുക്കി. പുലികളിയൂം ചെണ്ടമേളത്തോടെയൂം മാവേലിയെ വരവേറ്റു. വിവിധയിനം കലാപരിപാടികളും മത്സരങ്ങളും നടത്തി.എല്ലാ ടീച്ചർമാരുടെയും സഹകരണത്തോടെ വളരെ നന്നായി ഓണം ആഘോഷിച്ചു. ഓണസദ്യയും കുട്ടികൾക്ക് നൽകി.

സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചാരണം

സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് ലിറ്റിൽ കൈറ്റ്സ് അംഗമായ 10 സി ക്ലാസ്സിലെ നസ്രിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക  ഒ.സ്വപ്നകുമാരി ടീച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓൺലൈൻ ക്വിസ് മത്സര വിജയികളായ ശ്രീദർശിനി, ഫിയ ജന്ന, ആദി കൃഷ്ണ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കൈറ്റ് തന്ന ഇൻഫർമേഷൻ കിറ്റ് ഉപയോഗിച്ച് സ്കൂളിൽ  ഒരു FOSS കോർണർ തയ്യാറാക്കി. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. സെപ്റ്റംബർ 27 ആം തീയതി സമാപന ദിവസം പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അകത്തേത്തറ യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു ഐടി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അപ്ലിക്കേഷനുകൾ  ആയ Opentoonz, Pictoblox, scratch, Geogibra, Thalam എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.