ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്


2022-23 വരെ2023-242024-252025-26


2024-25 അധ്യയന വർഷത്തിലെ അഭിമാന താരങ്ങൾ

പ്രവേശനോത്സവം

പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 2 ്ന് പഞ്ചായത്ത് പ്രസിഡന്റ് കുമാരി. രാധിക മാധവൻ ഉദ്ഘാടനം ചെയ്തു. എച്ച് എം സ്വപ്നകുമാരി ടീച്ചർ സ്വാഗതം അർപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ഹേമലത അധ്യക്ഷപദം അലങ്കരിച്ചു. ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഹേമലത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ  ലേഖ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ എം എം എസ്  വിന്നർ, എസ്എസ്എൽസി ഫുൾ എ പ്ലസ്, എസ്എസ്എൽസി 9 എ പ്ലസ്, യുഎസ്എസ് വിന്നേഴ്സ്, എൽ എസ് എസ് വിന്നേഴ്സ്, നാഷണൽ ഹോക്കി പ്ലെയേഴ്സ് എന്നിവരെ മോമെന്റോ നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി മേരി വർഗീസ് നന്ദി അർപ്പിച്ചു. വിദ്യാർത്ഥികൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ  പ്രവേശനോത്സവത്തിന്റെ  ശോഭ വർദ്ധിപ്പിച്ചു. 2025 -26 അക്കാദമിക്  കലണ്ടർ പ്രകാശനം ചെയ്തു. എൽഎസ്എസ് വിന്നേഴ്സിന്  എൽ പി അധ്യാപകർ  ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ്

ജി.വി.എച്ച്.എസ്സ്.എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഏകദിന അവധിക്കാല ക്യാമ്പ് 28/5/2025 ചൊവ്വാഴ്ച സംഘടിപ്പിച്ചു. റീൽസ് നിർമ്മാണം, പ്രോമോ വീഡിയോ നിർമാണം, ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് എന്നീ മേഖലകളിലെ സാധ്യതകളിൽ വിദ്യാർത്ഥികളിൽ താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്. ഹെഡ് മിസ്ട്രെസ് ഒ. സ്വപ്നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ്സ് ഉമ്മിണിയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക ധന്യ. പി, ജി വി എച്ച് എസ്സ് എസ്സ് മലമ്പുഴ സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് അധ്യാപിക സിന്ധു. വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് ലീഡർ കുമാരി. ദുർഗരാജ് പരിപാടിക്ക് നന്ദി പറഞ്ഞു.34 കുട്ടികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്.

മയക്കുമരുന്നിനെതിരെ ബോധവൽക്കരണ നാടകം

ജൂൺ മൂന്നിന് മയക്കുമരുന്നിനെതിരെ ബോധവൽക്കരണ നാടകം "ചൂരൽ "അരങ്ങിലേക്ക് . കുട്ടികളെയും രക്ഷിതാക്കളെയും പ്രേക്ഷകരായി ലക്ഷ്യം വെച്ചുള്ളതാണീ നാടകം. നല്പത് മിനിറ്റാണ് ദൈർഘ്യം. നാടക പ്പുര പാലക്കാട് അരങ്ങിലെത്തിക്കുന്ന നാടകത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ചേരാമംഗലം ചാമുണ്ണിയാണ്.

ലതാ മോഹൻ,ശോഭ പഞ്ചമം, മിനി ശേഖർ, സിനി അശോക്, രേണുകാദേവി, പത്മിനി, ജയശ്രീ, സുനിൽ കല്ലേപ്പുള്ളി, ജയൻ അക്ഷരകല എന്നിവരാണ് അരങ്ങിൽ.

ലോക പരിസ്ഥിതി ദിനം

ജൂൺ 5, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി വി എച്ച് എസ് എസ് മലമ്പുഴയിൽ  സ്പെഷ്യൽ അസംബ്ലി ഉണ്ടായി.  എല്ലാ കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. പ്രധാന അധ്യാപിക ഒ. സ്വപ്നകുമാരി ടീച്ചർ വിദ്യാർഥികൾക്കായി പരിസ്ഥിതി ദിന സന്ദേശം  കൈമാറി. സയൻസ്  ക്ലബ്ബ്, സോഷ്യൽ ക്ലബ്, ഹിന്ദി ക്ലബ്, SPC എന്നിവയുടെ നേതൃത്വത്തിൽ പ്രസംഗം,കവിത, സ്കിറ്റ്, റാലി, ക്വിസ്, പോസ്റ്റർ, ബാഡ്ജ്,തുടങ്ങി പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ പൂന്തോട്ട നിർമ്മാണം, വൃക്ഷത്തൈ നടൽ, മുത്തശ്ശി മാവിനെ ആദരിക്കൽ  എന്നീ പ്രവർത്തനങ്ങളും അധ്യാപകരും കുട്ടികളും ഏറ്റെടുത്തു. പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായി  ഒപ്പുശേഖരണം നടത്തി.

മാതൃഭൂമി മധുരം മലയാളം ജിവിഎച്ച്എസ് മലമ്പുഴയിൽ

ജൂൺ 10ന് മാതൃഭൂമി'  മധുരം മലയാളം ' പദ്ധതിയുടെ ഭാഗമായി മാതൃഭൂമി സർക്കുലേഷൻ മാനേജർ ശ്രീ മണികണ്ഠൻ ജി.വി.എച്ച് .എസ് മലമ്പുഴയിലെ സ്കൂൾ ലീഡർന് മാതൃഭൂമി പത്രം നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു.

വ്യക്തി ശുചിത്വം, പരിസര ശുചിത്വം

വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളിൽ മലമ്പുഴ PHC യിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. രമേഷ് സർ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നൽകി.

പൊതുമുതൽ സംരക്ഷണം

ജൂൺ 11 ന് ജിവിഎച്ച്എസ്എസ് മലമ്പുഴ സ്കൂളിലെ വിദ്യാർഥികളോട് പൊതുമുതൽ സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് ജയശ്രീ ടീച്ചർ സംസാരിക്കുന്നു. പൊതുമുതൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിലെ നിയമങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നു.

പരസ്പര സഹകരണം, വൈകാരിക നിയന്ത്രണം, റാഗിംഗ് വിരുദ്ധത

പരസ്പര സഹകരണം, വൈകാരിക നിയന്ത്രണം, റാഗിംഗ് വിരുദ്ധത എന്നിവയെ കുറിച്ച് കൗൺസിലിംഗ് ടീച്ചർ സ്മിത ക്ലാസ് എടുക്കുന്നു.

വ്യക്തി ശുചിത്വം, പരിസര ശുചിത്വം

വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളിൽ മലമ്പുഴ PHC യിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. രമേഷ് സർ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നൽകി.

ആരോഗ്യം, കായിക ക്ഷമത, വ്യായാമം

ആരോഗ്യം, കായിക ക്ഷമത, വ്യായാമം എന്നിവയെ കുറിച്ച് കൃഷ്ണദാസ് മാഷ് കുട്ടികൾക്ക് ക്ലാസ് കൊടുക്കുന്നു. ആരോഗ്യമുള്ള ശരീരം അതിൽ വ്യായാമത്തിന്റെ പ്രാധാന്യം കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നു.

ജനസംഖ്യാദിനം

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജൂലൈ 15 ്ന് നടന്ന ഉപന്യാസ രചന മത്സരത്തിലെ വിജയികൾ

1. അഹല്യ B

2. V ശ്രീദർശിനി

3. നസ്രിയ N

വാങ്മയം ഭാഷാ പ്രതിഭ

വാങ്മയം ഭാഷാ പ്രതിഭയ്ക്കുള്ള എൽ പി ,യുപി ,ഹൈസ്കൂൾ മത്സരങ്ങൾ ജിവിഎച്ച്എസ്എസ് മലമ്പുഴ സ്കൂളിൽ ജൂലൈ 17 വ്യാഴാഴ്ച നടന്നു.

വാങ്മയം ഭാഷാ പ്രതിഭ

LP തലം

1. അക്ഷിത. എസ്

2. അനുശ്രീ .ടി.എസ്

UP തലം

1. വിഷ്ണുപ്രിയ. കെ

2. നൗറിൻ. യു

HS തലം

1. അർജിത .എസ്

2. നവ്യ.എൻ

Mathstore

ഗണിത ക്ലബ് അംഗങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന "mathstore " എന്ന ഷോപ്പ് ജൂലൈ 2 ്ന് പ്രധാന അധ്യാപിക സ്വപ്നകുമാരി ഉദ്ഘാടനം ചെയ്തു. "കുട്ടികൾക്ക് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ" എന്നതായിരുന്നു ലക്ഷ്യം. പ്രവർത്തനസമയം രാവിലെ 30 മിനിറ്റ് ഉച്ചയ്ക്ക് 30 മിനിറ്റ്.

സംയുക്ത ക്ലബ് ഉദ്ഘാടനം

ജീവി എച്ച് എസ് എസ് മലമ്പുഴ സ്കൂളിലെ സംയുക്ത ക്ലബ് ഉദ്ഘാടനം ജൂലൈ 21ന് അധ്യാപിക ലീന  ഒളപ്പമണ്ണ നിർവഹിച്ചു. പ്രധാന അധ്യാപിക സ്വപ്നകുമാരി അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ്ബ്, സോഷ്യൽ ക്ലബ്, അറബി ക്ലബ്ബ്, സംസ്കൃതം ക്ലബ്ബ്, ഗണിത ക്ലബ്, വിദ്യാരംഗം ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ് തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും വക കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു.

വോളിബോൾ ക്യാമ്പ്

ജിവിഎച്ച്എസ്എസ് മലമ്പുഴ സ്കൂളിൽ വോളിബോൾ കോച്ചിംഗ് ആരംഭിച്ചിരിക്കുന്നു. വോളിബോൾ കോച്ചിംഗ് ഉദ്ഘാടനം 21/07/25 ്ന് പ്രധാന അധ്യാപിക സ്വപ്നകുമാരി നിർവഹിച്ചു.  22/07/25  വ്യാഴാഴ്ച വോളിബോൾ ക്യാമ്പ് നടന്നു . കായിക അധ്യാപകൻ കൃഷ്ണദാസ് സാറിൻറെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

ഓണപ്പൂക്കളത്തിന് ഒരു പൂക്കൂട

ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണത്തിന് വേണ്ടിയുള്ള പൂക്കളുടെ സമാഹരണത്തിന് വേണ്ടി ഒരു  പൂന്തോട്ടം 23/07/2025 ന് നിർമ്മിച്ചു. പൂന്തോട്ടത്തിലേക്ക് ആവശ്യമായ ചെടികൾ കുട്ടികളും അധ്യാപകരും അവരവരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നു. ഹിന്ദി അധ്യാപികമാരുടെ നേതൃത്വത്തിൽ വളരെ മനോഹരമായ പൂന്തോട്ടം സജ്ജമായി.

ചാന്ദ്രദിനം

ജൂലൈ 21ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെൻററി പ്രദർശനം ഉണ്ടായിരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂലൈ 25 വെള്ളിയാഴ്ച ചാന്ദ്രദിനത്തോടനുബന്ധ ച്ചുള്ള ക്വിസ് മത്സരങ്ങൾ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം നടത്തുകയുണ്ടായി.