"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
== '''ജൂലൈ 1: സയൻസ് ഓൺ വീൽസ്''' == | == '''ജൂലൈ 1: സയൻസ് ഓൺ വീൽസ്''' == | ||
സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഓൺ വീൽസ് ശാസ്ത്ര പരീക്ഷണ ബോധവൽക്കരണ ക്ലാസ് ചെമ്പന്തൊട്ടി സെന്റ്. ജോർജ് ഹൈസ്കൂളിൽ ഫാ. ആന്റണി മഞ്ഞളാം കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപിക റിൻസി ജോസഫ്,സജി മംഗലത്ത് കരോട്ട് എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് ഡിസ്ട്രിക്ട് കോഡിനേറ്റർ നവീൻ കുമാർ ക്ലാസ് നയിച്ചു | സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഓൺ വീൽസ് ശാസ്ത്ര പരീക്ഷണ ബോധവൽക്കരണ ക്ലാസ് ചെമ്പന്തൊട്ടി സെന്റ്. ജോർജ് ഹൈസ്കൂളിൽ ഫാ. ആന്റണി മഞ്ഞളാം കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപിക റിൻസി ജോസഫ്,സജി മംഗലത്ത് കരോട്ട് എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് ഡിസ്ട്രിക്ട് കോഡിനേറ്റർ നവീൻ കുമാർ ക്ലാസ് നയിച്ചു | ||
[[പ്രമാണം:13067-VINJAN RATH.jpg|നടുവിൽ|ലഘുചിത്രം|327x327ബിന്ദു]] | |||
== '''ആഗസ്ത് 7: സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പ്''' == | == '''ആഗസ്ത് 7: സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പ്''' == | ||
| വരി 33: | വരി 35: | ||
[[പ്രമാണം:13067-deepika2.jpg|ലഘുചിത്രം|173x173px]] | |||
18:17, 21 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജുൺ 30 : അനുമോദനം
ശ്രീകണ്ഠാപുരം നഗരസഭയിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് നൽകുന്ന അനുമോദനം ജൂൺ 30ന് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ്‍മിസ്ട്രസ് റിൻസി ടീച്ചറും അധ്യാപകരും നമ്മുടെ സ്കൂളിനുള്ള ട്രോഫി ഏറ്റുവാങ്ങി


ജുൺ 30 : പേ വിഷബാധ ബോധവൽക്കരണ സ്പെഷ്യൽ സ്കൂൾ അസംബ്ലി
പേ വിഷബാധയേറ്റ് ജീവൻ അപകടത്തിൽ ആകുന്നവരുടെ കണക്ക് ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലിയിൽ കൂട്ടുമുഖം പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ പേ വിഷബാധയെക്കുറിച്ച് കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതുകളെ കുറിച്ചും, വിശദമായി കുട്ടികളോട് സംസാരിച്ചു.

ജൂലൈ 1: സയൻസ് ഓൺ വീൽസ്
സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഓൺ വീൽസ് ശാസ്ത്ര പരീക്ഷണ ബോധവൽക്കരണ ക്ലാസ് ചെമ്പന്തൊട്ടി സെന്റ്. ജോർജ് ഹൈസ്കൂളിൽ ഫാ. ആന്റണി മഞ്ഞളാം കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപിക റിൻസി ജോസഫ്,സജി മംഗലത്ത് കരോട്ട് എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് ഡിസ്ട്രിക്ട് കോഡിനേറ്റർ നവീൻ കുമാർ ക്ലാസ് നയിച്ചു

ആഗസ്ത് 7: സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പ്
ചെമ്പന്തട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ ക്ലാസ് ലീഡർ സ്കൂൾ ലീഡർ, തിരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിൽ ഇന്ന് സ്കൂളിൽ നടത്തുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളോടും കൂടിയ ഇലക്ഷൻ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നീ സ്ഥാനങ്ങളിൽ കുട്ടികൾ അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. ബെറ്റി ടീച്ചർ, ജോയ് സാർ എന്നിവർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൃത്യമായ നിർദ്ദേശം നൽകി. കുട്ടികൾ താങ്കളുടെ അവകാശം വിനിയോഗിച്ചുകൊണ്ട് പ്രാപ്തരായ ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ആഗസ്ത് 7: ദീപിക കളർ ഇന്ത്യ
നിറചാർത്തിന്റെ ഉത്സവമായി ദീപിക കളർ ഇന്ത്യ സീസൺ ഫോർ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്നു. ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന്റെയും, ദേശസ്നേഹത്തിന്റെയും മാറ്റൊലി മുഴക്കി കൊണ്ടാണ് കുട്ടികൾ സാഹോദര്യത്തിന്റെ പുതുചരിത്രം രചിച്ചത്. ഈ മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മത്സരമില്ലാത്ത മത്സര മനോഭാവം കൊണ്ടും സമാനതകൾ ഇല്ലാത്തതായി


- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
ആഗസ്ത് 8: ജില്ലാ അത്‌ലറ്റിക്സ് മീറ്റ് 2025
കണ്ണൂർ ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 1000m ഓട്ടത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കോർപ്പറേറ്റ് തല സ്വാതന്ത്ര്യദിനാഘോഷ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് റി ൻസി ടീച്ചർ ദേശീയ പതാക ഉയർത്തി. കുട്ടികളുടെ ഡിസ്പ്ലേ, ദേശഭക്തിഗാനം, സ്വാതന്ത്ര്യദിന സന്ദേശം, പോസ്റ്റർ നിർമ്മാണം, ഗ്രൂപ്പ് ഡാൻസ്, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു. പിടിഎ പ്രസിഡന്റ്, ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ജിമ്മി സൈമൺ സാർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് പായസവിതരണവും ഉണ്ടായിരുന്നു.

ആഗസ്ത് 28: ഭവന സന്ദർശനം
നമ്മുടെ സ്കൂളിലെ കുട്ടികളെ കൂടുതൽ അറിയാനായി അവരുടെ വീടുകളിൽ സന്ദർശിക്കുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി 8 ക്ലാസിലെ നോയൽ പി എസ് എന്ന കുട്ടിയെ വീട്ടിൽ പോയി സന്ദർശിക്കുകയും. മാതാപിതാക്കളോടും കുട്ടിയോട് ഒപ്പം സംസാരിക്കുകയും, ഭിന്നശേഷിക്കാരൻ ആയ കുട്ടിയുടെ രോഗ വിവരങ്ങൾ അന്വേഷിക്കുകയും, സ്കൂളിലെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ആഗസ്ത് 30: ഓണക്കിറ്റ് വിതരണം
സ്കൂളിൽ പ്രവർത്തിച്ചു വരുന്ന സംഘടനയായ സ്കൗട്ട് ആൻഡ് ഗൈഡ് നേതൃത്വത്തിൽ അർഹരായവർക്ക് ഓണ കിറ്റ് വിതരണം ചെയ്തു. ഈ പരിപാടി ഹെഡ്മിസ്ട്രൻസ് ടീച്ചർ ഉദ്ഘാടനം ചെയ്തു. രജിത്ത് സാർ, സിനി ടീച്ചർ എന്നിവർ കിറ്റ് വിതരണത്തിന് വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.

ആഗസ്ത് 29: ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോട് സെന്റ് ജോർജ് ഹൈസ്കൂളിൽ ആഘോഷിച്ചു. പൂക്കള മത്സരം, വടംവലി, ബോംബിംഗ് സിറ്റി, കുളം കര, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ, തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. വർണ്ണാഭമായ വസ്ത്രങ്ങളിൽ സ്കൂളിൽ എത്തിയ കുട്ടികൾ മാവേലിയോടൊപ്പം വിഭവസമൃദ്ധമായ സദ്യയും, പായസവും ആസ്വദിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

സെപ്ററംബ൪ 9: സ്പോർട്സ് ദിനം
സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ സ്പോർട്സ് ദിനം വിവിധ മത്സര പരിപാടികളോട് സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾക്കായി ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിൽ വിവിധ ഇനം മത്സരങ്ങൾ നടക്കുകയും, കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു, സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് പ്രിൻസി ടീച്ചർ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും കായിക അധ്യാപകൻ രജിത്ത് സാറിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്പോർട്സ് ദിനം അവിസ്മരണീയമാക്കി.


സെപ്ററംബ൪ 10: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ലഹരിയുടെ മാസ്മരിക വലയത്തിൽ നിന്നും നമ്മുടെ കുട്ടികളെ അകറ്റി നിർത്താനായി, ലഹരിവസ്തുക്കളെ കുറിച്ചും, അത് ശരീരത്തിനും മനസ്സിനും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി അഡ്വക്കേറ്റ് ടിന്റു വിജിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസുകൾ എടുക്കുകയുണ്ടായി. ലഹരി യോടൊപ്പം തന്നെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഉത്തരവാദിത്വങ്ങളെ കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്താനായും ഈ ക്ലാസ് ഉപകരിച്ചു. ക്ലാസ്സിന് നേതൃത്വം നൽകിയ ADSU കോഡിനേറ്റർ sr. മരിയറ്റ്, ഹെഡ്മിസ്ട്രസ് റിൻസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

സെപ്ററംബ൪ 15 : ആന്റി റാബിസ് ബോധവൽക്കരണ ക്ലാസ്
വർദ്ധിച്ചു വരുന്ന പേ വിഷബാധയുടെ സാഹചര്യത്തിൽ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാലയത്തിലെ കുട്ടികൾക്കായി പേ വിഷബാധ ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി. പേ വിഷബാധയുടെ ഭീകരതയെക്കുറിച്ചും നായയുടെ മറ്റും കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും, പ്രഥമ ശുശ്രൂഷയെ കുറിച്ചും വളരെ വ്യക്തമായി ഉദാഹരണ സഹിതം ക്ലാസുകൾ എടുത്ത ശ്രീ. ആന്റണി സർ വിശദീകരിക്കുകയുണ്ടായി. അദ്ദേഹത്തോടൊപ്പം, ആന്റി റാബിസ് യജ്ഞത്തിന്റെ കോഡിനേറ്റർ ശ്രീ. ജോഷി സാർ കുട്ടികളോട് സംവദിക്കുകയുണ്ടായി. ക്ലാസിലൂടെ കുട്ടികൾ വിഷബാധയെ കുറിച്ചുള്ള യഥാർത്ഥത്തിലുള്ള അറിവുകൾ നേടുകയും ഭയമല്ല ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആണ് വേണ്ടത് എന്ന് മനസ്സിലാക്കുകയും ചെയ്തു