"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 149: വരി 149:
|-
|-
|}
|}
27/08/2025ന് സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തി. ഓണസദ്യയുടെ ഒരുക്കങ്ങൾക്കായി പി.ടി.എ.യോഗം ചേർന്ന് ആസൂത്രണം നടത്തി. ഓണസദ്യയ്ക്കുള്ള സാധനങ്ങൾ രക്ഷിതാക്കൾ സംഭാവന ചെയ്തു. ചോറ്, സാമ്പാർ, അവിയൽ, തോരൻ, ഇഞ്ചിപ്പുളി, പപ്പടം, പഴം, ശർക്കര വരട്ടി,ചിപ്സ്, പായസം തുടങ്ങിയ വിഭവങ്ങളാണ് ഓണസദ്യയിൽ ഉണ്ടായിരുന്നത്. സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഓണപ്പൂക്കളം ഒരുക്കി. ഓണപരിപാടികളിൽ വിദ്യാർത്ഥികൾ മാവേലി, വാമനൻ, പുലിക്കുട്ടികൾ,  മലയാളി മങ്ക എന്നീ വേഷങ്ങൾ കെട്ടിയിരുന്നു. വിവിധ ക്ലാസുകളിൽ നിന്നായി ഓണത്തോടനുബന്ധിച്ച് സംഘനൃത്തം, സംഘഗാനം,  പ്രസംഗം, ഓണപ്പാട്ട്, തിരുവാതിരക്കളി എന്നിവ ഉണ്ടായിരുന്നു. അമ്മമാരുടെ തിരുവാതിരക്കളിയും അരങ്ങേറി. ഓണസദ്യക്കുശേഷം ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി പുളിങ്കുരു പെറുക്കൽ മത്സരവും, മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്കായി മ്യൂസിക് ചെയർ മത്സരവും നടന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പ്രധാനാദ്ധ്യാപിക ദീപ എ  സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വടംവലി മത്സരം നടന്നു. ആവേശോജ്വലമായ വടംവലി മത്സരത്തോടുകൂടി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=BMyqAT5R4QU '''ഓണാഘോഷം - 2025''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=BMyqAT5R4QU '''ഓണാഘോഷം - 2025''']