"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 133: | വരി 133: | ||
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2025-26 == | == സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2025-26 == | ||
2025-26 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 14/08/2025 വ്യാഴാഴ്ച ഹയർ സെക്കൻഡറി വിഭാഗം ഐ.ടി ലാബിൽ വച്ച് നടന്നു. പ്രിൻസിപ്പാൾ ശ്രീ കെ ബി അജോഷ്, പ്രധാന അദ്ധ്യാപിക ശ്രീമതി രജനി പി എം, മറ്റ് സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പാർലമെൻറ് തെരഞ്ഞെടുപ്പ്. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ ഡിവിഷനുകളിലെയുമായി 41 പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. പന്ത്രണ്ടാം ക്ലാസ്സ് കൊമേഴ്സ് വിഭാഗം വിദ്യാർത്ഥി പി വി തേജസ് കൃഷ്ണയെ സ്കൂൾ ചെയർമാൻ ആയും, പത്താം ക്ലാസ്സ് ബി യിലെ ശ്രീദേവ് പ്രദീപിനെ വൈസ് ചെയർമാൻ ആയും, പത്താം ക്ലാസ്സ് ഇ യിലെ അഭയ് കൃഷ്ണ പി ബി യെ സ്കൂൾ ലീഡർ ആയും, ഏഴാം ക്ലാസ്സ് സി യിലെ നിവേദ് കെ സജീവ് നെ സ്കൂൾ സെക്കന്റ് ലീഡർ ആയും തെരഞ്ഞെടുത്തു. തികച്ചും ജനാധിപത്യ രീതിയിൽ നടത്തിയ തെരഞ്ഞെടുപ്പിൽ ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ശ്രീ പ്രശാന്ത് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ശ്രീ കെ ബി അജോഷ് തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു. പ്രധാന അദ്ധ്യാപിക ശ്രീമതി രജനി പി എം വിജയികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി അഞ്ജന കൃതജ്ഞത രേഖപ്പെടുത്തി. | 2025-26 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 14/08/2025 വ്യാഴാഴ്ച ഹയർ സെക്കൻഡറി വിഭാഗം ഐ.ടി ലാബിൽ വച്ച് നടന്നു. പ്രിൻസിപ്പാൾ ശ്രീ കെ ബി അജോഷ്, പ്രധാന അദ്ധ്യാപിക ശ്രീമതി രജനി പി എം, മറ്റ് സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പാർലമെൻറ് തെരഞ്ഞെടുപ്പ്. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ ഡിവിഷനുകളിലെയുമായി 41 പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. പന്ത്രണ്ടാം ക്ലാസ്സ് കൊമേഴ്സ് വിഭാഗം വിദ്യാർത്ഥി പി വി തേജസ് കൃഷ്ണയെ സ്കൂൾ ചെയർമാൻ ആയും, പത്താം ക്ലാസ്സ് ബി യിലെ ശ്രീദേവ് പ്രദീപിനെ വൈസ് ചെയർമാൻ ആയും, പത്താം ക്ലാസ്സ് ഇ യിലെ അഭയ് കൃഷ്ണ പി ബി യെ സ്കൂൾ ലീഡർ ആയും, ഏഴാം ക്ലാസ്സ് സി യിലെ നിവേദ് കെ സജീവ് നെ സ്കൂൾ സെക്കന്റ് ലീഡർ ആയും തെരഞ്ഞെടുത്തു. തികച്ചും ജനാധിപത്യ രീതിയിൽ നടത്തിയ തെരഞ്ഞെടുപ്പിൽ ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ശ്രീ പ്രശാന്ത് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ശ്രീ കെ ബി അജോഷ് തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു. പ്രധാന അദ്ധ്യാപിക ശ്രീമതി രജനി പി എം വിജയികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി അഞ്ജന കൃതജ്ഞത രേഖപ്പെടുത്തി. | ||
== ഗണിത ക്വിസ് == | |||
വിമല കോളേജിൽ വച്ച് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് നടത്തിയ ക്വിസ് മത്സരത്തിൽ | |||
(STAT SYMPHO )മൂന്നാം സ്ഥാനം(500രൂപയും സർട്ടിഫിക്കറ്റും) നേടിയ 10F ലെ മാധവ്. ടി. എസ്, ആദിദേവ്. സി. | |||
10:21, 21 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
CNN ബോയ്സ് ഹൈസ്കൂൾ പ്രവേശനോത്സവം 2025
ചേർപ്പ് :പുത്തൻ ഉടുപ്പും പുതിയ പുസ്തകവു മായെത്തിയ കുട്ടികൾക്ക് പ്രവേശന കാവടത്തിൽ spc വൻ സ്വീകരണം ഒരുക്കി
സി.എൻ.എൻ ബോയ്സ് ഹൈസ്കൂൾ വിദ്യാലയത്തിലെ 2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിദ്യാർത്ഥികളുടെ ചെണ്ടമേളത്തിൻ്റെ നാദമാസ്മരികതയോടെ ആരംഭം കുറിച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുജിഷ കളിയത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിശിഷ്ടാതിഥികളായി എത്തിച്ചേർന്ന സി.എൻ.എൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ ശാസ്ത്രജ്ഞനുമായ ശ്രീ. പ്രൊഫ. ഡോ. എടത്തിൽ വിജയൻ അവർകളും, ടെലിവിഷൻ അവതാരകനും സംവിധായകനുമായ ഹരി പി നായരും പഠനകാലത്ത് ആർജ്ജിച്ചെടുക്കേണ്ട മൂല്യങ്ങളെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കുട്ടികൾക്ക് ആശംസകൾ നേർന്നു. സി.എൻ.എൻ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ.അജോഷ് മാസ്റ്റർ, സി.എൻ.എൻ ബോയ്സ് ഹൈസ്കൂൾ പ്രധാനധ്യാപിക ശ്രീമതി രജനി ടീച്ചർ,പി.ടി .എ പ്രസിഡൻ്റ് ശ്രീ. മണികണ്ഠൻ കിഴക്കൂട്ട്, പി.ടി.എ വൈസ് പ്രസിഡൻ് ശ്രീ. ഹരികുമാർ ഭട്ടതിരിപ്പാട് എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ.മധുസൂദനൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. സി.എൻ.എൻ സ്കൂളിലെ 2024-25 അധ്യയന വർഷത്തിൽ USS , NMMS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിനവ് അവതരിപ്പിച്ച മാജിക് ഷോ കുട്ടികൾക്ക് നവ്യാനുഭവമായി.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
3-5-2025 ചൊവ്വാഴ്ച്ച സി എൻ എൻ ബോയ്സ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ് നടത്തുകയുണ്ടായി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ കെ വി രാജേഷ് ക്ലാസിന് നേതൃത്വം നൽകി. ,ലഹരി വിമുക്ത പരിപാടിയിൽ എങ്ങനെ വിദ്യാർത്ഥികൾക്കും പങ്കുചേരാം എന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് ജീവിതത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന കുട്ടികൾ ഇടപെട്ട് ലഹരി കേസുകളുടെ യാഥാർത്ഥ്യവും അദ്ദേഹം ലളിതമായി കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു. ലഹരിയെ കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ അധികാരികളെ അറിയിക്കും എന്നതിനെക്കുറിച്ചും വ്യക്തമായി അദ്ദേഹം പറയുകയുണ്ടായി.ചടങ്ങിൽ എസ് പി സി പ്രതിനിധിയായ ദിലീപ് കുമാർ കെ സ്വാഗതമേകുകയും. ഹെഡ്മിസ്ട്രസ് പിഎം രജനി അധ്യക്ഷപദം അലങ്കരിക്കുകയും സംഗീത അധ്യാപകനായ യദു എസ്.മാരാർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
ദാഹമകറ്റാൻ കൂളറും വാട്ടർ പ്യൂരിഫയർ യൂണിറ്റുമായി കെഎസ്എഫ്ഇ
കെഎസ്എഫ്ഇ ചേർപ്പ് സി എൻ എൻ ബോയ്സ് വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികൾക്കായി വാട്ടർ പ്യൂരിഫയർ നൽകി. എക്കോ ക്ലബ് കൺവീനർ പിഎസ് റോഷ് സ്വാഗത ഭാഷണമേകുകയും ഹെഡ്മിസ്ട്രസ് ശ്രീ പി എം രജനി അധ്യക്ഷത വഹിക്കുകയും ചെയ്തു. കെഎസ്എഫ്ഇ തൃശൂർ അസിസ്റ്റൻറ് ജനറൽ മാനേജർ ശ്രീ അനിൽകുമാർ പി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. കെഎസ്എഫ്ഇ ചേർപ്പ് ബ്രാഞ്ച് മാനേജർ ശ്രീമതി ഷെർലി ജെ ജി ആശംസകൾ രേഖപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വെള്ളം എന്നുംഅദ്ദേഹം രേഖപ്പെടുത്തി വിദ്യാർഥികൾക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യാൻ ആയതിൽ ഒരുപാട് അഭിമാനിക്കുന്നു എന്നും. മികച്ച വിജയം നേടുന്ന സി എൻ എൻ ബോയ്സ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് വാട്ടർ പ്യൂരിഫയർ നൽകാൻ ആയതിൽ അതിയായ സന്തോഷവും രേഖപ്പെടുത്തി. കെഎസ്എഫ്ഇ ബ്രാഞ്ച് ഉദ്യോഗസ്ഥരും, അധ്യാപകരായ ഡിജിൽ കെ ഡി, രഞ്ജിത്ത് കെ ആർ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു
ജില്ലാതല പരിസ്ഥിതി ദിന ഉദ്ഘാടനം
ഓയസ്ക ഇൻറർനാഷണൽ പരിസ്ഥിതി ക്ലബ്ബിൻറെ ജില്ലാതല ഉദ്ഘാടനം സി എൻ എൻ ബോയ്സ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ വച്ച് നടക്കുകയുണ്ടായി. ഇക്കോ ക്ലബ് കൺവീനർ പി എസ് റോഷ് സ്വാഗതമേകുകയും . ഹെഡ്മിസ്ട്രസ് ശ്രീ പി എം രജനി അധ്യക്ഷത വഹിക്കുകയും . പരിസ്ഥിതി പ്രവർത്തകനും ഗാന്ധി ദർശൻ സമിതി കൺവീനറും റിട്ടയേർഡ് ഹെഡ്മാസ്റ്ററും ആയ ശ്രീ വേണുഗോപാൽ എ പി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഓയിസ്ക ഇൻറർനാഷണൽ ക്ലബ് മെമ്പറും പരിസ്ഥിതി പ്രവർത്തകയും ആയ നളിനി ടീച്ചർ.കുട്ടികൾക്ക് പരിസ്ഥിതി ദിനം സന്ദേശം പകരുകയും വിദ്യാലയത്തിലെ പിടിഎ വൈസ് പ്രസിഡണ്ട് ഹരികുമാർ എ ജെ ആശംസകൾ രേഖപ്പെടുത്തുകയും പ്രസ്തുത പരിപാടിയിൽ അധ്യാപികയായ കെ വി ബിന്ദു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിദ്യാലയ അങ്കണത്തിൽ മഞ്ഞൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. പരിസ്ഥിതി ദിന പരിപാടികളായി കുട്ടികളുടെ പ്രതിജ്ഞ, പ്രസംഗം തുടങ്ങിയവയും പരിപാടിക്ക് മിഴിവേകി. യുപി വിഭാഗം സീനിയർ അധ്യാപകനായ എം. കെ പ്രസാദ് അധ്യാപകരായ ശരണ്യ വിജയൻ ഇ, ഹൃദ്യ കെ , ബിജിൻ ടി കെ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി
സൈബർ സുരക്ഷയും വിദ്യാർത്ഥികളും
സി എൻ എൻ ബോയ്സ് വിദ്യാലയത്തിൽ സൈബർ അച്ചടക്കത്തോടെ കുട്ടികൾക്ക് ഇടയിൽ സുരക്ഷിതമായ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനും വിദ്യാർത്ഥികൾക്കായി ഐടി -ലിറ്റിൽകൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി . പ്രസ്തുത പരിപാടിയിൽ ഐടി ക്ലബ് കോഡിനേറ്റർ അർച്ചന വി സി സ്വാഗതമേകുകയും. ഹെഡ്മിസ്ട്രസ് പി എം രജനി അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു.സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥനായ ശ്രീ വിനോദ് മുളങ്കുന്നത്തുകാവ് കുട്ടികളെ അഭിമുഖീകരിച്ച് ബോധവത്കരണ ക്ലാസ് നടത്തുകയുണ്ടായി .,
നാടക രചയിതാവ്, സംവിധായകൻ, ചിത്രകലാ പരിശീലകൻ, ഷോർട്ട് ഫിലിം ഡയറക്ടർ, മോണോ ആക്ട് പരിശീലകൻ , സ്കിറ്റ്, മോട്ടിവേഷൻ സ്പീച്ചർ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം .ലഹരി വിരുദ്ധ ക്ലാസ്, സൈബർ ക്രൈം, നവമാധ്യമങ്ങളുടെ ചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടികളെ രസിപ്പിക്കുന്ന രീതിയിൽ മികച്ച ക്ലാസ് നയിക്കുകയുണ്ടായി .
പൊതുമുതൽ സംരക്ഷണം, നിയമ ബോധം
ചേർപ്പ് സി എൻ എൻ ബോയ്സ് ഹയർസെക്കൻഡറി വിദ്യാലയത്തിൽ നിയമ സുരക്ഷയും പൊതുമുതൽ സംരക്ഷണ ബോധവൽക്കരണം നടത്തുകയുണ്ടായി. അധ്യാപികയായ അഞ്ജന എൻ സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ് പി എം രജനി അധ്യക്ഷഭാഷണമേകുകയും തൃശൂർ ജില്ല നിയമ സേവന അതോറിറ്റി പാനൽ ലോയർ അഡ്വക്കറ്റ് . ഡസ്റ്റിൻ ജോ കുട്ടികൾക്ക് വിവിധതരത്തിലുള്ള പൊതുമുതൽ സംരക്ഷണ കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ വീക്ഷണവും ഐപിസി സെക്ഷൻസും ഗൗരവകരമായ അവസ്ഥകളെ കുറിച്ചും ഉദ്ബോധിപ്പിക്കുകയുണ്ടായി. ഒരു നല്ല വിദ്യാർത്ഥി തലമുറ എങ്ങനെയായിരിക്കണം എന്നും പങ്കുവച്ചു. പ്രസ്തുത പരിപാടിയിൽ സാമൂഹ്യശാസ്ത്ര വിഭാഗ അധ്യാപകനായ പ്രശാന്ത് പി ആർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു
ആൻ്റി റാഗിംങ് സന്ദേശവുമായി റെഡ് ക്രോസ്
ആൻറി റാഗിംഗ് സന്ദേശവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നന്മ നാടകം അരങ്ങേറി പ്രധാന കഥാപാത്രങ്ങളായ ആദിനാഥ് , ഘനശ്യാം,എന്നിവരോടൊപ്പം 12 ഓളം വിദ്യാർത്ഥികളും ഈ നാടകത്തിൻറെ ഭാഗമായി .ബിജിൻ മാസ്റ്റർ എഴുതിയ തിരക്കഥ ഒരു രംഗാവിഷ്കാരമായി ഓരോരുത്തരുടെയും മനസ്സിനെ സ്പർശിക്കുന്ന കാഴ്ചകളായി മാറി പ്രസ്തുത പരിപാടിയിൽ റെഡ് ക്രോസ് അധ്യാപകനായ ഡിജിൽ കെഡി സ്വാഗതം ആശംസിക്കുകയും ബിജിൻകൃഷണ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
-
വായനാദിനം
കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരജേതാവ് ശ്രീജിത്ത് മൂത്തേടത്ത് വിശിഷ്ടാതിഥിയായി ചേർപ്പ് സി എൻ എൻ ബോയ്സ് സ്കൂൾ വായനവാരാചരണം ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതിപി എം രജനി സ്വാഗതഭാഷണമേകുകയും പിടിഎ പ്രസിഡണ്ട് ശ്രീ മണികണ്ഠൻ കിഴക്കൂട്ട് അധ്യക്ഷഭാഷണം നടത്തുകയും ചെയ്തു.
തുടർന്ന് കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ജേതാവ് ശ്രീജിത്ത് മൂത്തേടത്തിന് പൊന്നാടയണിയിച്ച് സമാദരിക്കുകയും ചെയ്തു.
പുരസ്കാരത്തിന് അർഹനാക്കിയത് നല്ല വായനയാണെന്നും വായനയാണ് ഏറ്റവും നല്ല സുഹൃത്ത് എന്നതും അദ്ദേഹം ഉദ്ബോധിപ്പിച്ചു. എംടി തുടങ്ങിയ പ്രശസ്തരായവരുടെ കഥകളെയുംഅദ്ദേഹം ഉദ്ധരിച്ചു. വാക്കുകളും അക്ഷരങ്ങളും നന്മകളാകുന്നത് അനുഭവങ്ങൾ നിറഞ്ഞ വായനയിലൂടെയാകും എന്നതും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകനെപ്പറ്റിയും എന്തുകൊണ്ട് അദ്ദേഹത്തിൻ്റെ ഓർമ്മദിവസം വായനാദിനമായി ആചരിക്കുന്നുവെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.ഹരികുമാർ ഭട്ടതിരിപ്പാട്ആശംസകൾ നേരുകയും മലയാളം അധ്യാപികയായ ശ്രീമതി സുഭദ്ര. സി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു
വിദ്യാർത്ഥികളായസായന്ത് ടി എസ്, നവനീത് കൃഷ്ണ എന്നവർ വായനദിനപ്രസംഗവും പ്രതിജ്ഞയും കുട്ടികൾക്ക് പറന്നുനൽകി. ജി ശങ്കരക്കുറുപ്പിന്റെകാവ്യാലാപനത്തോടെ വൈഷ്ണവ് ശ്രുതി മധുരമായിവായനദിനത്തിന്റെ മഹനീയ ദിനം സാർഥകമാക്കി.
യോഗാ ദിനം - ജൂൺ 21
ജൂൺ 21 യോഗാദിനത്തോടനുബന്ധിച്ച് ആർട്ട് ഓഫ് ലിവിംഗ് ബാംഗ്ലൂർ ആശ്രമത്തിൽ നിന്നും സ്വാമി ചിത്പ്രകാശ്ജി കുട്ടികൾക്ക് യോഗയും കുട്ടികളിൽ വിവിധതരത്തിലുള്ള കളികളിലൂടെഎങ്ങിനെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നു മനസ്സിലാക്കുകയും, കുട്ടികളിൽ വ്യായാമത്തിൻ്റെ ' പ്രാധാന്യത്തെ ക്കുറിച്ചും ധ്യാനത്തിലൂടെയും, ഭസ്ത്രിക പ്രാണായാമത്തിലൂടെയും കുട്ടികളുടെ ശരീരത്തിൻ്റെയും മനസ്സിൻ്റേയും ഊർജ്ജനിലയിൽ മാറ്റം വരുത്തുവാൻ കഴിയുമെന്നും മനസ്സിലാക്കി കൊടുത്തു
-
യു എസ് എസ്
2024-25 അധ്യയന വർഷത്തെ യു എസ് എസ് പരീക്ഷയിൽ സി എൻ എൻ ബി എച്ച് എസ് ചേർപ്പിന് ചരിത്ര വിജയം. 40 മിടുക്കന്മാരാണ് സ്കോളർഷിപ്പുകൾ നേടിയത്. ആകാശ് പി. എസ്, നവനീത്. ഇ. ജെ എന്നിവർ ഗിഫ്റ്റ് സ്റ്റുഡന്റസ് എന്ന നിലയിലും തിരഞ്ഞെടുക്കപ്പെട്ടു.
കഥകളി പഠന സദസ്സ്
കഥകളി പഠന സദസ്സ്
സി എൻ എൻ ബോയ്സ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ കഥകളി പഠന ക്ലാസ് നടത്തുകയുണ്ടായി. കഥകളിയെ പുതിയ തലമുറ അറിയട്ടെ..അറിഞ്ഞ് വളരട്ടെ !! എന്നതായിരുന്നു ഈ ക്ലാസ്സിന്റെ ലക്ഷ്യം. ഹെഡ്മിസ്റ്റർ ശ്രീ പി എം രജനി സ്വാഗത ഭാഷണം ഏകുകയും പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധിയിൽ കഥകളി ആസ്വാദകയുമായ ശ്രീമതി ശൈലജ കുമാർ കഥകളി ആചാര്യനായ കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയെ കുറിച്ച് വിശദമായി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു തുടർന്ന് കഥകളി മുദ്രയും അഭിനയവും വിദ്യാർത്ഥികൾക്ക് ലളിതമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന പഠനകളരി നടത്തുകയുണ്ടായി. കഥകളിയെ പുതിയ തലമുറയിലേക്ക് മനസ്സിലാകുന്ന ഭാഷയിൽ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. നിത്യേന നാം ഉപയോഗിക്കുന്ന പല അംഗചലനങ്ങളുടെയും ചെറിയ വ്യത്യാസം മാത്രമാണ് കഥകളിയിൽ ഉള്ളത് എന്ന് അദ്ദേഹം മുദ്രയിലൂടെയും അവതരണത്തിലൂടെയും കുട്ടികൾ് മുന്നിൽ കാണിച്ചു. കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി മലയാളം പഴഞ്ചൊല്ലുകളും കൂടാതെ പത്താംതരത്തിലെ പാഠഭാഗമായ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന ആട്ടക്കഥ ഭാഗത്തെ ചൊല്ലി അവതരിപ്പിക്കുകയും അഭിനയിച്ച പ്രതിഫലിപ്പിക്കുകയും ചെയ്തു. അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥികൾക്ക് അനുഭവങ്ങളിലൂടെയും ആസ്വാദനത്തിന്റെയും വ്യത്യസ്തമായ അനുഭവമായി മാറുകയായിരുന്നു കഥകളി പഠന ആസ്വാദന സദസ്സ് പ്രസ്തുത പരിപാടിയുടെ സമാപ്തി കുറിച്ച് സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ബി മധുസൂദനൻ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു
സംസ്‍കൃതം ക്ളബ്
സംസ്കൃതം ക്ലബിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രാമായണം പ്രശ്നോത്തരി നടത്തുകയുണ്ടായി.
10 ഇ യിലെ നവനീത കൃഷ്ണൻ.കെ ഒന്നാം സ്ഥാനവും 9 ഇയിലെ നിവേദ് പി നായർ രണ്ടാം സ്ഥാനവും നേടി.
ശാസ്ത്ര ക്വിസ്
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് യുപി വിഭാഗം ഹൈസ്കൂൾ വിഭാഗം ശാസ്ത്ര ക്വിസ് മത്സരം നടത്തി.യുപി വിഭാഗത്തിൽ ഗോവിന്ദ് കെ പി ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹൈസ്കൂൾ വിഭാഗം നിവേദ് പി നായർ ഒന്നാം സ്ഥാനം നേടി
നാട്ടിക നിയോജകമണ്ഡലം ശാസ്ത്ര ക്വിസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാനസ് ടി ദിലീപ്,നിവേദ് പി നായർ എന്നിവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും HM രജനി ടീച്ചർ നൽകി
സ്വാതന്ത്ര്യദിനാഘോഷം 2025
സ്വാതന്ത്ര്യദിനാഘോഷം 2025 ഭാരതത്തിന്റെ എഴുപത്തി ഒൻപതാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് പ്രിൻസിപ്പാൾ ശ്രീ കെ ബി അജോഷ് ദേശീയഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയർത്തി. എസ്.പി.സി, സ്കൗട്ട്, റെഡ് ക്രോസ് സേനാംഗങ്ങൾ ഫ്ലാഗ് സല്യൂട്ട് അവതരിപ്പിച്ചു. ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളുടെ വന്ദേമാതരത്തോടെ ആരംഭിച്ച കാര്യപരിപാടികളിൽ പ്രധാന അധ്യാപിക ശ്രീമതി രജനി പി എം സ്വാഗത ഭാഷണം നടത്തി. അധ്യാപക രക്ഷാകർതൃ സംഘടന പ്രസിഡണ്ട് ശ്രീ ജയരാജ് നടുവിൽ അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ റിട്ടയേർഡ് ഓണററി സബ് ലഫ് ഉം നേവി അത്‌ലറ്റിക്സ് ടീം ചീഫ് കോച്ചുമായ ശ്രീ അശോകരാജൻ മുഖ്യാതിഥിയായിരുന്നു. എസ്.പി.സി, സ്കൗട്ട്, റെഡ് ക്രോസ് സേനാംഗങ്ങളുടെ മാർച്ച് പാസ്റ്റിൽ മുഖ്യാതിഥി സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്കാര വിതരണവും മുഖ്യാതിഥി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ കെ ബി അജോഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി ലിറ്റി ജോയ്, പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീമണികണ്ഠൻ കിഴക്കൂട്ട് എന്നിവർ ആശംസാഭാഷണം നടത്തി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി,യു പി വിഭാഗങ്ങളിലെ വിദ്യാർത്ഥി- വിദ്യാർത്ഥിനികളുടെ ദേശഭക്തിഗാനങ്ങളും, പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ പ്രസംഗം അവതരണവും, റെഡ് ക്രോസ് സേനാംഗങ്ങളുടെ മൈമ് അവതരണവും, ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നൃത്ത അവതരണവും പരിപാടിക്ക് മാറ്റുകൂട്ടി. സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ബി മധുസൂദനൻ ഔപചാരിക യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2025-26
2025-26 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 14/08/2025 വ്യാഴാഴ്ച ഹയർ സെക്കൻഡറി വിഭാഗം ഐ.ടി ലാബിൽ വച്ച് നടന്നു. പ്രിൻസിപ്പാൾ ശ്രീ കെ ബി അജോഷ്, പ്രധാന അദ്ധ്യാപിക ശ്രീമതി രജനി പി എം, മറ്റ് സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പാർലമെൻറ് തെരഞ്ഞെടുപ്പ്. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ ഡിവിഷനുകളിലെയുമായി 41 പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. പന്ത്രണ്ടാം ക്ലാസ്സ് കൊമേഴ്സ് വിഭാഗം വിദ്യാർത്ഥി പി വി തേജസ് കൃഷ്ണയെ സ്കൂൾ ചെയർമാൻ ആയും, പത്താം ക്ലാസ്സ് ബി യിലെ ശ്രീദേവ് പ്രദീപിനെ വൈസ് ചെയർമാൻ ആയും, പത്താം ക്ലാസ്സ് ഇ യിലെ അഭയ് കൃഷ്ണ പി ബി യെ സ്കൂൾ ലീഡർ ആയും, ഏഴാം ക്ലാസ്സ് സി യിലെ നിവേദ് കെ സജീവ് നെ സ്കൂൾ സെക്കന്റ് ലീഡർ ആയും തെരഞ്ഞെടുത്തു. തികച്ചും ജനാധിപത്യ രീതിയിൽ നടത്തിയ തെരഞ്ഞെടുപ്പിൽ ഹൈസ്കൂൾ വിഭാഗം അധ്യാപകനായ ശ്രീ പ്രശാന്ത് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ശ്രീ കെ ബി അജോഷ് തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു. പ്രധാന അദ്ധ്യാപിക ശ്രീമതി രജനി പി എം വിജയികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി അഞ്ജന കൃതജ്ഞത രേഖപ്പെടുത്തി.
ഗണിത ക്വിസ്
വിമല കോളേജിൽ വച്ച് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് നടത്തിയ ക്വിസ് മത്സരത്തിൽ
(STAT SYMPHO )മൂന്നാം സ്ഥാനം(500രൂപയും സർട്ടിഫിക്കറ്റും) നേടിയ 10F ലെ മാധവ്. ടി. എസ്, ആദിദേവ്. സി.