സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25
| Home | 2025-26 |
വായനാദിനം

2024-25 വായനാദിനാഘോഷങ്ങൾ പൂർവ്വവിദ്യാർത്ഥിയും നാടകസംവിധായകനും അവാർഡ് ജേതാവുമായ സന്ദീപ് സതീഷ് സസന്തോഷം ഉദ്ഘാടനം നിർവ്വഹിച്ചു.വായനാദിനത്തിൽ താൻ രചിച്ച കവിത സുഭദ്ര ടീച്ചർ കുട്ടികൾക്കായി അവതരിപ്പിച്ചു.കുട്ടികളുടെ സർഗ്ഗാത്മകശേഷി ഉണർത്തുന്നതിനായി പലമത്സരപരിപാടികളും രചനാമത്സരങ്ങളും മലയാള അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.വായനാവാരാചരണത്തിനോടനുബന്ധിച്ച് ഓരോ ദിവസവും വിവിധഭാഷകളിൽ അസംബ്ലി നടത്തുകയുണ്ടായി.
യോഗാദിനം
യോഗാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആർട്ട് ഓഫ് ലിവിങ് അദ്ധ്യാപകനായ ലെനിൻ ഉണ്ണി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു.വിവിധ യോഗാസനങ്ങൾ അസ്സംബ്ലിയിൽ പരിചയപ്പെടുത്തുകയും കുട്ടികൾ അത് പരിശീലിക്കുകയും ചെയ്തു.

കൂടാതെ ഞങ്ങളുടെ വിദ്യാലയത്തിലെ ശ്രീദേവി ടീച്ചർ കൂടുതൽ യോഗാസനങ്ങൾ പരിശീലപ്പിച്ചു.യോഗദിനം: 'ജൂൺ21 യോഗാദിനമായി ആചരിച്ചു. yoga trainer and Art ot living teacher ആയ ലെനിൻ സാറിൻ്റെ നേതൃത്വത്തിൽ ,യോഗ ചെയ്യുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ചും അതിൻ്റെ ഗുണങ്ങളെ കുറിച്ചും കുട്ടികളിൽ മൂല്യങ്ങളും സന്ദേശങ്ങളും" പകർന്നു നല്കുകയുംയോഗയും, ധ്യാനവും കുട്ടികളിലേക്ക് എത്തിക്കുവാനും കഴിഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷം

ശാസ്ത്ര രംഗം
ജൈവവൈവിധ്യമറിഞ്ഞ്
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന പാട്ട്, പ്രസംഗം, മൈമും പ്രതിജ്ഞയും, പോസ്റ്റർ മത്സരവും, ക്വിസ് മത്സരവും നടത്തുകയുണ്ടായി.
പരിസ്ഥിതി ദിനം പ്രസംഗ മത്സരം യദു കൃഷ്ണ പി ആർ ,ദീപൻ പി,ഭഗവത് സിജെ യും , പരിസ്ഥിതി ദിന പോസ്റ്റർ മത്സരം ശ്രീയോഗ് സി. ൽ , സായ് കിഷൻ സി പി , മുഹമ്മദ് യസീബ് കെ എസ് എന്ന വിദ്യാർത്ഥിയും . പരിസ്ഥിതി ദിന ക്വിസ് യുപി വിഭാഗത്തിൽ ആകാശ് പിഎസ്സ്, ഇഷാൻ എ മേനോനും , അശ്വത്ത് പി പ്രശാന്തും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഭഗവത്കൃഷ്ണ എൻ എസ് , പ്രണവ്, ശ്രീഹരി പ്രിൻസ് യഥാക്രമം ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി . സയൻസ് അധ്യാപകരായ സോഹന യു എസ്,ശീതൾ സൂര്യൻ , കെ ശരണ്യ വിജയൻ
ബിന്ദു സാഗർ , രഞ്ജിനിപണിക്കർ എന്നിവർ നേതൃത്വം നൽകി
--------------------------------------------
ചാന്ദ്രദിനം
ശാസ്ത്രസാങ്കേതികവിദ്യയിൽ ഭാരതത്തിന്റെ മികവ് അന്വർഥമാക്കുന്ന രീതിയിൽ
ദിനാചരണവുമായി ബന്ധപ്പെട്ട് മോഡൽ നിർമ്മാണവും, ക്വിസ് മത്സരവും, പ്രദർശനവും വീഡിയോ ചിത്രവും കുട്ടികൾക്ക് കാണിക്കുകയുമുണ്ടായി .
പിടിഎ വൈസ് പ്രസിഡണ്ട് ഹരികുമാർ എ ജെ , എംപിടിഎ അംഗങ്ങൾ രക്ഷിതാക്കളും പ്രദർശനം കാണാൻ എത്തിച്ചേർന്നിരുന്നു . ഹെഡ്മിസ്ട്രസ് രജനി പി എം കുട്ടികൾക്ക് ഭാവുകങ്ങളേകുകയും ചെയ്തു . എസ് ആർ ജി കൺവീനർ എം കെ പ്രസാദ് ആശംസകളേകുകയും ശാസ്ത്ര അധ്യാപകരായ സോഹന യു എസ്, ശീതൾ സൂര്യൻ ഹൃദ്യ. കെ,ശരണ്യ വിജയൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു
-------------------------------------------
CNNBHS ൽ ഞാറ്റുവേലയോടനുബന്ധിച്ച് വിദ്യാർത്ഥികൾ വിത്തു ബോളുകൾ നിർമ്മിക്കുകയും ഇക്കോ ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാലയ പരിസരത്തും ഒഴിഞ്ഞ പറമ്പുകളിലും വിത്തു ബോളുകൾ എറിയുകയുണ്ടായി , പ്രധാനാധ്യാപിക ശ്രീമതി രജനി ടീച്ചർ വിത്തു ബോൾ എറിഞ്ഞ് ഞാറ്റുവേല ഉത്സവം ഉദ്ഘാടനം ചെയ്തു, മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം വളർത്തുന്നതിനും, പ്രകൃതിസംരക്ഷണത്തിൻ്റെ ഭാഗമാകുവാനും വിത്തു ബോൾ നിർമാണം ഉപകരിക്കുമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു.
*2024-25അധ്യയന വർഷത്തിൽ സബ്ജില്ല ശാസ്ത്രമേളയിൽ
ഹൈസ്കൂൾ വിഭാഗം സയൻസ് ഓവറോൾ ഒന്നാം സ്ഥാനം നേടി.*
ടാലെന്റ്റ് സെർച്ച് എക്സാമിൽ പാർത്ഥിപ് A R
Improvised experiment ൽ Amarnath c Sudheer, sreyas N S എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സയൻസ് നാടകം രണ്ടാം സ്ഥാനവും മികച്ച നടനായി കൃഷ്ണ രാജുവും സമ്മാനർഹനായി. സയൻസ് പ്രോജക്ടിൽ Abhinand krishna P,Adhidev C R എന്നിവർ രണ്ടാം സ്ഥാനം നേടി. സെമിനാറിൽ മാധവ് മൂന്നാം സ്ഥാനം കരസ്ഥമാക്കി
' ഐ.ടി ക്ലബ്ബ്
ലിറ്റിൽകൈറ്റ്സ്:
⭐⭐⭐⭐⭐
ലിറ്റിൽകൈറ്റ്സിൽ (ഐ.ടി. ക്ലബ്ബ് )
40 വിദ്യാർത്ഥികൾ ഉള്ള മൂന്ന് ബാച്ച് നമ്മുടെ വിദ്യാലയത്തിലുണ്ട്.
ലിറ്റിൽ കൈറ്റ്സ് സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായി സ്ക്കൂൾ പാർലമെൻ്റ് ഇലക്ഷൻ സംഘടിപ്പിച്ചു
2022-25 ബാച്ച് (10-ാം ക്ലാസിലെ വിദ്യാർത്ഥികൾ) ഗ്രൂപ്പ് പൊജക്ടിൻ്റെ ഭാഗമായി മൂന്ന് ഡോക്യുമെൻ്ററികൾ തയ്യാറാക്കിയിട്ടുണ്ട്.
സ്ക്കൂൾ തല ക്യാമ്പിൽ നിന്ന് സബ്ജില്ലയിലേക്കും ജില്ലയിലേക്കും നമ്മുടെ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു.
പ്രോഗ്രാമിങ് വിഭാഗത്തിൽ മുഹമ്മദ് സിനാൻ നവനീതകൃഷ്ണൻ എന്നിവർ ജില്ലാ ക്യാ മ്പിൽ പങ്കെടുത്തു.
അനിമേഷൻ വിഭാഗത്തിൽ ജില്ലയിൽ നിഹാൽ കെ.എൻ പങ്കെടുത്തു
റോബോട്ടിക്സ്, അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാം, മൊബൈൽ ആപ്പ് നിർമാണം സ്ക്രൈബസ്, ക്യാമറ പരിശീലനം തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുക്കുന്നത് സജി മാസ്റ്ററും അർച്ചന ടീച്ചറുമാണ്.
സബ്ജില്ലയിൽ ഓവറോൾ ഒന്നാം സ്ഥാനവും, ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനവുമായ് IT ഹൈസ്ക്കൂൾ വിഭാഗം⭐⭐
2024-25 അധ്യയന വർഷത്തിൽ ശാസ്ത്ര മേളയിൽ ഐ.ടി വിഭാഗം മികവാർന്ന പ്രകടനം കാഴ്ച്ചവെച്ചു
സബ്ജില്ലാ തല വിജയികൾ
ഐ ടി ക്വിസ്
നവനീത കൃഷ്ണൻ (ഒന്നാം സ്ഥാനം)
വെബ് പേജ് ഡിസൈനിങ് :
മുഹമ്മദ് സിനാൻ (രണ്ടാം സ്ഥാനം)
പ്രോഗാമിങ് :
ശ്രീ വാസുദേവ് പ്രവീൺ (ഒന്നാംസ്ഥാനം )
മലയാളം ടൈപ്പിംങ് :
പാർത്ഥി പ് .എ ആർ (ഒന്നാം സ്ഥാനം)
ജില്ല വിജയികൾ::
ഐ.ടി ക്വിസിൽ നവനീത കൃഷണൻ രണ്ടാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.
കൂടാതെ മുഹമ്മദ് സിനാൻ , പാർത്ഥിപ് , ശ്രീവാസുദേവ് പ്രവീൺ എന്നിവരും A ഗ്രേഡ് നേടി.
സംസ്ഥാന വിജയികൾ:
⭐⭐⭐⭐
ഒൻപതാംക്ലാസിൽ പഠിക്കുന്ന നവനീത കൃഷ്ണൻ ഐ ടി ക്വിസിൽ 'സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി വിദ്യാലയത്തിൻ്റെ അഭിമാനമായി മാറി.
സംസ്ഥാനതല ഐ ടി പ്രതിഭ
തൊട്ടിപ്പാൾ, ഏറാട്ട് കൃഷ്ണകൃപയിൽ കണ്ണദാസൻ ,ഷീല ദമ്പതികളുടെ മകനായ നവനീത കൃഷ്ണൻ കെ IT Quiz ൽ 8ാം ക്ലാസ്സിൽ ജില്ലാതലം വരെ എത്തുക ഉണ്ടായി. തുടർന്ന് 9ാം ക്ലാസ്സിൽ സബ്ജില്ലാ തലം ജില്ലാ തലം ഇവയിൽ വിജയിക്കുകയുംസംസ്ഥാന തലത്തിൽ 3ാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. എല്ലാ അദ്ധ്യാപകരുടെയും പിന്തുണയും ക്ലാസ് അധ്യാപകനായ കെ ജയകുമാറിന്റെ പിന്തുണയും ഉണ്ടായിരുന്നു. അർച്ചന ടീച്ചർ ,സജി മാസ്റ്റർ എന്നിവരുടെ ശിക്ഷണത്തിൽ ഐ ടി ക്വിസ് പഠിക്കുകയും സംസ്ഥാന തലത്തിൽ വിജയിക്കുകയും ചെയ്തു
റോബോട്ടിക് ഫെസ്റ്റ്
ചേർപ്പ്: ചേർപ്പ് സിഎൻഎൻ ബോയ്സ് ഹൈസ്കൂളിലെ അടൽ ടിങ്കറിംഗ് ലാബ് (ATL) സംഘടിപ്പിച്ച "Tech Expo 2025" വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളുടെ ഉജ്ജ്വല പ്രകടനമായി. 20 വ്യത്യസ്ത പ്രോജക്ടുകളും അത്യാധുനിക റോബോട്ടുകളും പ്രദർശനത്തിൽ പ്രധാന ആകർഷണമായി മാറി.
പ്രദർശനത്തിൽ ശാസ്ത്ര, സാങ്കേതിക വിദ്യ, ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ വിദ്യാർത്ഥികളും അവതരിപ്പിച്ചവ ശ്രദ്ധേയമായിരുന്നു. പല പ്രദർശനങ്ങളും സാമൂഹികപ്രധാന്യമുള്ള ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു.
പ്രദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം വിദ്യാർത്ഥികളിൽ സാങ്കേതിക വിജ്ഞാനം വളർത്തുകയും പ്രായോഗിക പരിചയം നൽകുകയും ചെയ്യുന്നതായിരുന്നു. Industrial Robotics Institute, Alathur, Palakkad സ്ഥാപനത്തിൽ നിന്നുള്ള പരിശീലകർ ശ്രീ. അവിനാഷ് എ.ആർ,ശ്രീമതി ഐശ്വര്യ പ്രദോഷ് സാങ്കേതിക പരിശീലനം നൽകി. കൂടാതെ,സ്കൂൾ ഇൻചാർജ് ശ്രീ. സജി മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഈ പ്രദർശനം വിജയകരമായി സംഘടിപ്പിച്ചു.
അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ പ്രദർശനം വിദ്യാർത്ഥികളിൽ ശാസ്ത്രോത്സുകത വളർത്താൻ ഏറെ സഹായകരമായി. അതോടൊപ്പം, വിവിധ മേഖലകളിലെ പുത്തൻ ആശയങ്ങൾ അറിയാനും പ്രായോഗിക പരിചയം നേടാനും അവസരമൊരുക്കി.
ഒല്ലൂർ പെരുവാംകുളങ്ങര പെരുമ്പാട്ടിൽ മുരളി,ഷീബ ദമ്പതികളുടെ മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ശിവനാഥ് മുരളി മരത്തടിയിൽ കൊത്തുപണി, സംസ്ഥാനതലത്തിൽ തേഡ് എ ഗ്രേഡ് , ജില്ലാതലത്തിൽ ഫസ്റ്റ് എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ശിവനാഥിന്റെ സഹോദരങ്ങളുടെ ശിക്ഷണത്തിലാണ് ഈ വിദ്യ അഭ്യസിച്ചിരുന്നത്. സബ്ജില്ലാതലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു ഈ മിടുക്കൻ.
വിവിധ ക്വിസ് മത്സരങ്ങളിലും ശാസ്ത്രമേളകളിലും ഉന്നത വിജയം നേടിയ ശ്രീഹരി യു ഊരകം വാരണംകുളം ക്ഷേത്രത്തിനു സമീപം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആയ ജയന്റെയും രമ്യയുടെയും മകനാണ്. ചേർപ്പ് ഉപജില്ല സാമൂഹ്യശാസ്ത്ര ക്വിസ് ൽ ഒന്നാം സ്ഥാനവും, സയൻസ് റിസർച്ച് ടൈപ് പ്രൊജക്റ്റ് ൽ രണ്ടാം സ്ഥാനവും, ജില്ലാതല ഗാന്ധിദർശൻ ക്വിസ്, മയിൽപീലി യങ് സ്കോളർഷിപ് സംസ്ഥാനതലം എന്നിവയിലും മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർത്ഥി ആണ്.
പ്രശ്നോത്തരി പ്രതിഭ
യുപി വിഭാഗം
ഇഷാൻ എ മേനോൻ
യുപി വിഭാഗം പ്രശ്നോത്തരി പ്രതിഭയായ ഏഴാം ക്ലാസ് വിദ്യാർത്ഥി ഇഷാൻ എ മേനോൻ തിരുവുള്ളക്കാവ് രാംകൃഷ്ണയിൽ അരുൺ നിഷ ദമ്പതികളുടെ മകനാണ്.അക്ഷരമുറ്റം ക്വിസ് ഉപജില്ലാതലം ഒന്നാംസ്ഥാനം,ജില്ലാതല ഗാന്ധി ക്വിസ് ,സംസ്ഥാനതല സി എച്ച് പ്രതിഭാ ക്വിസ് ,സംസ്ഥാനതല മയിൽപീലി യംഗ് സ്കോളർ തുടങ്ങിയ ക്വിസ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥിയാണ്.
സ്കൂൾ കലോത്സവം
ഭരതം 2024 സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം കുറിച്ചു.പ്രസ്തുത പരിപാടിയിൽ
ഹെഡ്മിസ്ട്രസ് രജനി പി എം സ്വാഗതം ആശംസിക്കുകയുണ്ടായി.
പിടിഎ പ്രസിഡണ്ട് ശ്രീ മണികണ്ഠൻ കിഴക്കൂട്ട് അധ്യക്ഷപദവും . സ്റ്റാൻഡപ് കൊമേഡിയനായ ശ്രീ. സജീഷ് കുട്ടനെല്ലൂർ ഉദ്ഘാടനം നിർവഹിക്കുകയും. അദ്ദേഹത്തിന്റെ ആദ്യ കലാനുഭവവും, മനുഷ്യരുടെ വ്യത്യസത നടത്തങ്ങൾ വിവിധ മേഖലയിൽ വ്യത്യസതരായവരുടെ ഭാഷാനുകരണവും നടത്തി. അദ്ദേഹം കാഴ്ചവെച്ച ശബ്ദാനുകരണകല കുട്ടികൾ ആസ്വദിക്കുകയും കരഘോഷങ്ങളാൽ നിറയുകയും ചെയ്തു ഔദ്യോഗിക പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി.ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ കെ ബി അജോഷ് കലാകാരനായ ശ്രീ സജീഷ് കുട്ടനെല്ലൂരിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും . കലോത്സവത്തിന് ആശംസകൾ രേഖപ്പെടുത്തുകയും ചെയ്തു. ഔദ്യോഗികപരിപാടിയുടെ അവസാനം
അവസാനം കലോത്സവം കൺവീനർ രഞ്ജിത്ത് . കെ . ആർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് വർണ്ണാഭമായ കലാപരിപാടികളാൽ മുഖരിതമായ് വിദ്യാലയങ്കണം
*സ്കൗട്ട്
തൃശ്ശൂർ ജില്ലാ സ്കൗട്ട് അസോസിയേഷന്റെ കീഴിൽ ഒക്ടോബർ 2ന് നടത്തിയ സ്കൗട്ട്സ് ക്രാഫ്റ്റ് കോമ്പറ്റീഷൻ മത്സരത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയസി എൻ എൻ ബോയ്സ് സ്കൗട്ട് യൂണിറ്റ്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് 2025
സി എൻ എൻ ബി.എച്ച് എസ് ലെ മൂന്നുവർഷ പരിശീലനം പൂർത്തിയാക്കിയ 44 എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ചേർപ്പ് മഹാത്മാ മൈതാനിയിൽ നടത്തി. ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട ഡി.വൈ.എസ്. പി.ശ്രീ കെ.ജി.സുരേഷ് കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച് മാർഗ്ഗ നിർദേശങ്ങൾ നൽകി,ചേർപ്പ് പോലീസ് എസ് .എച്ച്.ഒ. ശ്രീ. എം.അഫ്സൽ കേഡറ്റുകൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു,ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജിഷ കള്ളിയത്ത്,പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്രുതിശ്രീശങ്കർ ,ഹെഡ്മിസ്ട്രസ് ശ്രീമതി പി.എം രജനി എന്നിവർ പങ്കെടുത്തു. സ്കൂൾ മാനേജർ കെ.ജി. അച്യുതൻ മാസ്റ്റർ, പി ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ,ഡ്രിൽ ഇൻസ്ട്രക്റ്റർമാർ മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സി.പി.ഒ മാരായ ശ്രീ കെ.ദിലീപ്കുമാർ , ശ്രീ.കെ.ആർ രഞ്ജിത്ത്, എന്നിവർ പരേഡിന് നേതൃത്വം നൽകി. ചേർപ്പ് പോലീസ് പരിധിയിലുളള മറ്റ് നാല് വിദ്യാലയങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് സംയുക്തമായാണ് നടന്നത് .
വിജ്ഞാനോത്സവം
ചേർപ്പ് ഗവൺമെന്റ് സ്കൂളിൽ നടന്ന ഉപജില്ലാതല വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ആകാശ് പി എസ്, അശ്വവന്ത് പി പ്രശാന്ത് എന്നിവർ ജില്ലാതലത്തിലേക്ക് പങ്കെടുക്കുവാൻ അർഹത നേടി.
സംസ്കൃതം സ്കോളർഷിപ്പ്
2024 2025 അദ്ധ്യയന വർഷത്തിലെ സംസ്കൃതം സ്കോളർഷിപ്പ്പരീക്ഷയിൽ യു.പി വിഭാഗത്തിൽ 5-ാം ക്ലാസിലെ യശ്വന്ത് വി.ബി,ആദിത്യദേവ് എം, 6-ാംക്ലാസിലെ രവിആഗ്നേയ് വി.ആർ
7-ാം ക്ലാസിലെ ആകാശ് പി.എസ് എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ 8-ാം ക്ലാസ്സിലെ നിവേദ് പി നായർ, പ്രജയ് സി ജെ, 9-ാം ക്ലാസ്സിലെ നവനീതകൃഷ്ണൻ കെ, മാധവ് ടി.എസ്., 10-ാം ക്ലാസ്സിലെ അദിത് പി എസ് എന്നിവരുംവിജയികളായി.സസ്കൃതം അദ്ധ്യാപകരായ രജനി കെ എം , നിവേദിത കെ എസ് എന്നവർ കുട്ടികളെ അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി
ചേർപ്പ് സബ് ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ സംസ്കൃത വിഭാഗത്തിൽ ഓവർ ഓൾമൂന്നാം സ്ഥാനം നേടി. 10-ാം ക്ലാസിലെ ശ്രേയസ് എ എസ് ഗാനാലാപനം അഷ്ടപദി എന്നിവയിൽ ഒന്നാം സ്ഥാനം നേടി.
9-ാം ക്ലാസിലെ മാധവ് ടി എസ് ഉപന്യാസരചനയിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി
-
കുറിപ്പ്1
-
കുറിപ്പ്2
ജില്ലയിൽ മികവായി എൻ എം എം എസ് വിജയം
2023-24 അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് NMMS പരീക്ഷ എഴുതിയ കുട്ടികളിൽ 12 പേർ സ്കോളർഷിപ്പിന് അർഹത നേടി. ശാസ്ത്ര -ഗണിതശാസ്ത്ര അദ്ധ്യാപകരുടെയും പ്രധാനാധ്യാപകൻ ശ്രീ എ ആർ പ്രവീൺകുമാർ മാസ്റ്ററുടെ മേൽനോട്ടത്തിൽ ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികൾക്ക് ഈ വിജയം കരസ്ഥമാക്കാൻ സാധിച്ചത്. എൻ എം എം എസ് കോർഡിനേറ്റർ സുനന്ദ ടീച്ചറുടെയും എസ് ആർ ജി കൺവീനർ മധുസൂദനൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി പി എസ് റോഷ് മാസ്റ്ററുടെയും പിന്തുണയും മോട്ടിവേഷൻ ക്ലാസ്സുകളിൽ നിന്നും നിരവധി പരിശീലനപരീക്ഷകളിൽ നിന്നും ആർജിച്ച പരിചയ സമ്പത്തും പ്രയോജനപ്പെടുത്തി വിദ്യാർഥികൾ നേടിയ ഈ വിജയം നമ്മുടെ സ്കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാക്കി മാറ്റുകയും ചെയ്തു.
ബഹുമുഖ പ്രതിഭ
ഊരകം സ്വദേശികളായ അല്ലാടത്തുപറമ്പിൽ എ.എസ് രാധാകൃഷ്ണൻ്റെയും അനിത പി. ബി യുടെയും മകനായ പാർത്ഥിപ് എ.ആർ 2024-25 അദ്ധ്യയന വർഷത്തെ മികച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പത്താം ക്ലാസ്സിൽ ഉയർന്ന സ്കോറും പാർത്ഥിപ് കരസ്ഥമാക്കി.2023-24 അദ്ധ്യയന വർഷത്തിൽ ഭാസ്കരാചാര്യ പ്രബന്ധാവതരണത്തിൽ ചേർപ്പ് ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ അദ്ധ്യയന വർഷം ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച ഗാന്ധിദർശൻ പ്രശ്നോത്തരിയിലും ഒന്നാം സ്ഥാനം നേടി.2023-24, 2024-25 അദ്ധ്യയന വർഷങ്ങളിൽ തുടർച്ചയായി IT മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിൽ പങ്കെടുക്കാനും സാധിച്ചു. Science Talent Search പരീക്ഷയിൽ ഉപജില്ലാ തലത്തിൽ ഒന്നും ജില്ലാതലത്തിൽ രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. തുടർന്ന് Social Talent Search പരീക്ഷയിലും ഉപജില്ലയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
ബഹുമുഖ പ്രതിഭ
2024-25 അദ്ധ്യയന വർഷത്തിലെ തൃശ്ശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ അറബിക് തർജ്ജമ, പോസ്റ്റർ നിർമ്മാണം, അറബിക് നിഘണ്ടു നിർമ്മാണം, അറബിക് സംഭാഷണം എന്നിവയിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് സിനാൻ കെ എസ് പൊട്ടുച്ചിറ കണ്ണടത്ത് ഷാജി ഫൗസിയ ദമ്പതികളുടെ മകനാണ്. യു പി തലം മുതൽ അറബിക് കലോത്സവ മേളകളിലെ മിന്നും താരമായ സിനാൻ ഈ വർഷം നടന്ന അറബിക് ടാലന്റ് ടെസ്റ്റിലും ഉന്നത വിജയം കരസ്ഥമാക്കി. 2024-25 അധ്യയനവർഷത്തിൽ പത്താം ക്ലാസിലെ ഉയർന്ന സ്കോർ കരസ്ഥമാക്കിയ സിനാൻ ഐടി മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സബ്ജില്ലശാസ്ത്ര മേളയിൽ വെബ് പേജ് ഡിസൈനിംഗിൽ രണ്ടാം സ്ഥാനവും A ഗ്രേഡും ജില്ലയിൽ A ഗ്രേഡും നേടി. കൂടാതെ ലിറ്റിൽകൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിംങ് വിഭാഗത്തിൽ വിജയിച്ച് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ് ഹൈസ്കൂൾ വിഭാഗം
ഊരകം സ്വദേശികളായ അല്ലാടത്തുപറമ്പിൽ എ.എസ് രാധാകൃഷ്ണൻ്റെയും അനിത പി. ബി യുടെയും മകനായ പാർത്ഥിപ് എ.ആർ 2024-25 അദ്ധ്യയന വർഷത്തെ മികച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പത്താം ക്ലാസ്സിൽ ഉയർന്ന സ്കോറും പാർത്ഥിപ് കരസ്ഥമാക്കി.2023-24 അദ്ധ്യയന വർഷത്തിൽ ഭാസ്കരാചാര്യ പ്രബന്ധാവതരണത്തിൽ ചേർപ്പ് ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ അദ്ധ്യയന വർഷം ഉപജില്ലാ തലത്തിൽ സംഘടിപ്പിച്ച ഗാന്ധിദർശൻ പ്രശ്നോത്തരിയിലും ഒന്നാം സ്ഥാനം നേടി.2023-24, 2024-25 അദ്ധ്യയന വർഷങ്ങളിൽ തുടർച്ചയായി ഐ ടി മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിൽ പങ്കെടുക്കാനും സാധിച്ചു. സയൻസ് ടാലന്റ്സെർച്ച് പരീക്ഷയിൽ ഉപജില്ലാ തലത്തിൽ ഒന്നും ജില്ലാതലത്തിൽ രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി. തുടർന്ന് സോഷ്യൽ ടാലന്റ്സെർച്ച് പരീക്ഷയിലും ഉപജില്ലയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
അറബിക് കലോത്സവം
ചേർപ്പ് ഉപജില്ലാ കലോത്സവത്തിലെ അറബിക് കലോത്സവത്തിൽ യുപി വിഭാഗത്തിൽ തുടർച്ചയായി പത്താം വർഷവും ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കിക്കൊണ്ട് സി എൻ എൻ ബോയ്സ് ജൈത്ര യാത്ര തുടരുന്നു. അറബിക് അധ്യാപകനായ മുഹമ്മദ് ഷഫീഖ് മാസ്റ്ററുടെ കീഴിൽ പരിശീലനം നടത്തിവരുന്ന വിദ്യാർത്ഥികൾ യു പി വിഭാഗങ്ങളിലായി നടന്ന അറബിക് പദ്യം ചൊല്ലൽ, സംഭാഷണം, അറബിക് പ്രസംഗം, ഗദ്യ വായന എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് അർഹത നേടി. തൃശ്ശൂർ റവന്യൂ ജില്ല കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കുകയും, അറബിക് സംഭാഷണത്തിൽ മുഹമ്മദ് സെയ്ഹാൻ മുഹമ്മദ് യാസീൻ എന്നിവർ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
ഉപജില്ല അറബിക് കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയം സബ്ജില്ലയിലെ ഹൈസ്കൂൾ വിഭാഗത്തിലെ വ്യക്തിഗത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഒന്നാം സ്ഥാനങ്ങൾ നേടിയ വിദ്യാലയമായി മാറി.
തർജ്ജമ, പോസ്റ്റർ നിർമ്മാണം,നിഘണ്ടു നിർമ്മാണം, അറബിക് ഗാനം, അറബിക് സംഭാഷണം, കഥാപ്രസംഗം എന്നിവയിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് ജില്ലാതലത്തിലേക്ക് അർഹത നേടി. ജില്ലാതലത്തിൽ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഏ ഗ്രേഡ് കരസ്ഥമാക്കുവാനും സാധിച്ചു.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
ചേർപ്പ് :-സി എൻ എൻ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 -25 അധ്യയന വർഷത്തിലെ പാർലമെൻറ് ഇലക്ഷൻ 16/ 8/ 24 വെള്ളിയാഴ്ച നടത്തപ്പെടുകയുണ്ടായി. ചെയർമാൻ, സ്കൂൾ ലീഡർ,ക്ലാസ് ലീഡേഴ്സ് എന്നിവരെ തിരഞ്ഞെടുക്കുന്നതിനും വിദ്യാർത്ഥികളിൽ തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ച് ധാരണ ഉറപ്പിക്കുന്നതിനും ഈ പ്രവർത്തനം സഹായകമായി. തിരഞ്ഞെടുപ്പ് ആപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിൻ്റെ സഹകരണത്തോടെയാണ് പ്രവർത്തനം വിജയകരമാക്കിയത്. വോട്ടേർസ് രജിസ്റ്ററിൽ ഒപ്പു രേഖപ്പെടുത്തിയും വിരലിൽ മഷി പുരട്ടിയും ഐ.ടി സാധ്യതകൾ ഉപയോഗപ്പെടുത്തി സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഈ വർഷത്തെ പാർലമെൻറ് ഇലക്ഷൻ വിദ്യാർത്ഥികൾക്ക് വേറിട്ട ഒരു അനുഭവമായി മാറി. ക്ലാസ്സ് ലീഡേഴ്സിൻ്റെ തിരഞ്ഞെടുപ്പിന് ശേഷം, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്സ് എന്നിവരുടെ സാന്നിധ്യത്തിൽ ചെയർമാൻ,സ്കൂൾ ലീഡർ എന്നിവരുടെ തിരഞ്ഞെടുപ്പും നടന്നു.
യുപി വിഭാഗം ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതിന് സാമൂഹ്യശാസ്ത്ര അധ്യാപകരായ എം കെ പ്രസാദ് മാസ്റ്റർ, കെ എസ് സുമേഷ് മാസ്റ്റർ, എൻ അഞ്ജന ടീച്ചർ, പി ജി അഞ്ജു ടീച്ചർ എന്നിവർ നേതൃത്വം നൽകി. ശ്രീഹരി .യു . സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും യദുകൃഷ്ണ പി ആർ പ്രസംഗത്തിൽ രണ്ടാം സ്ഥാനവും മഹാദേവൻ കൂട്ടാല , ഏയ്ഞ്ചലോ സാന്റോ എന്നിവർ സ്റ്റിൽ മോഡലിൽ എ ഗ്രേഡും തൃദേവ് എസ് ഹരികിഷൻ സി പ്രവീൺ എന്നിവർ വർക്കിംഗ് മോഡലിൽ ബി ഗ്രേഡും നേടി സാമൂഹ്യശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നതിന് സാധിച്ചു
കരാട്ടെ
ഊരകം ദേശത്ത് മാടത്തിക്കാട്ടിൽ ശ്രീനിവാസിൻ്റെയും സജിത ശ്രീനിവാസിൻ്റെയും മകനായ ശ്രീലാൽ .എം .എസ് 7 വർഷമായി കരാട്ടെ ജിബിൻ ലാൽ എൻ.എസ് ൻ്റെ ശിക്ഷണത്തിൽ പഠിച്ചു വരുന്നു. ബ്ലാക്ക് ബെൽറ്റ് 1st ദൻ കഴിഞ്ഞു
ടീം കത്തെയിൽ 2 തവണ സംസ്ഥാന മത്സരത്തിൽ ഗോൾഡ് മെഡൽ നേടുകയും നാഷനൽ ടൂർണമെൻ്റിലേക്ക് യോഗ്യത നേടി. ഹൈദരാബാദിൽ നടന്ന ഇൻറർനാഷണണൽ ടൂർണമെൻ്റിൽ അഞ്ചാം സ്ഥാനം നേടി
ഓണാഘോഷം
വിദ്യാലയത്തിൽ ഈ വർഷത്തെ ഓണം കെങ്കേമമായി ആഘോഷിച്ചു. വിദ്യാർത്ഥികൾ വർണാഭമായ ഓണക്കോടികൾ അണിഞ്ഞു കൊണ്ട് ആഘോഷത്തിമിർപ്പിലായിരുന്നു. ക്ലാസ്സുകളിൽ ഓണപ്പൂക്കളമിട്ടു കൊണ്ട് ആരംഭിച്ച ആഘോഷങ്ങൾക്ക് താള വാദ്യകലകൾ അഭ്യസിക്കുന്ന വിദ്യാർഥികൾ ചേർന്ന് ഒരുക്കിയ മേളത്തോടെ മാറ്റു കൂട്ടി. മാവേലിയുടെ വരവിനെ ആർപ്പു വിളിച്ചും കുരവയിട്ടും അകമ്പടിക്കാർ വാദ്യഘോഷത്തോടെ വരവേറ്റു. വിവിധങ്ങളായ നാടൻ കളികൾ കുട്ടികൾക്കായി ഒരുക്കിയിരുന്നു. അധ്യാപികമാരും അനധ്യാപികമാരും ചേർന്ന് ഒരുക്കിയ തിരുവാതിരക്കളി ശ്രദ്ധേയമായി. പപ്പടവും പഴവും പായസവും ഉൾപ്പെടെയുള്ള സമപന്തിഭോജനം ഒരുമയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
ക്രിസ്തുമസ് ആഘോഷം
കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ദൈവസ്നേഹത്തിന്റെയും സ്മരണയിൽ വിദ്യാലയത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു. സംഗീത അധ്യാപകനായ യദു എസ് മാരാരുടെ യഹൂദിയായിലെ എന്ന ഗാനത്തോടെ ആഘോഷത്തിന് സമാരംഭം കുറിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി രജനി പി എം ക്രിസ്തുമസ് സന്ദേശം പകർന്നു. സ്റ്റാഫ് സെക്രട്ടറി കെ ബി മധുസൂദനൻ ആശംസകൾ ഏകുകയും ചെയ്തു. കൂടാതെ ഡിജെ മ്യൂസിക്കിനൊപ്പം വിദ്യാർത്ഥികളും അധ്യാപകരും നൃത്തച്ചുവടുകൾ വെച്ചു. സന്താക്ലോസ് വേഷവും ക്രിസ്തുമസ് കേക്ക് വിതരണവും കൂടാതെ കുട്ടികളുടെ ക്രിസ്തുമസ് അനുബന്ധ കലാപരിപാടികളും പരിപാടിക്ക് മാറ്റേണ്ടി. കലാ അധ്യാപകരായ കെ ആർ രഞ്ജിത്ത് ,യദു എസ് മാരാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
