"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
No edit summary
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 88: വരി 88:
== ഹിരോഷിമ   ദിനാചരണം ==
== ഹിരോഷിമ   ദിനാചരണം ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ1945 ൽ ജപ്പാനിലെ ഹിരോഷിമയിൽ നടത്തിയ അണുബോംബ് സ്ഫോടനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാവർഷവും ഓഗസ്റ്റ് 6 ഹിരോഷിമ ദിനമായി ആചരിച്ചു വരുന്നത്.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ഹിരോഷിമയിൽ അന്ന് നടന്ന സംഭവങ്ങൾ വിവരിച്ച് സംസാരിച്ചു.യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ല സമാധാനമാണ് കാംക്ഷിക്കേണ്ടത് എന്ന സമാധാന സന്ദേശം നൽകി.യുദ്ധക്കെടുതിയുടെ ഇരയായ സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ജീവിതകഥയും സഡാക്കോ കൊക്കുകളുടെ  പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾ സംസാരിച്ചു.സമാധാനത്തിന്റെ പ്രതീകമായി കുട്ടികൾ മെഴുകുതിരികൾ   തെളിയിച്ചു.വിവിധ പോസ്റ്ററുകളും സഡാക്കോ കൊക്കുകളേയും കുട്ടികൾ നിർമ്മിച്ചു.

== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ==
കേരളം ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ഈ അവസരത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2025 26 അധ്യായന വർഷത്തിലെ  സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് നടപ്പിലാക്കി. ഓഗസ്റ്റ് 14ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടപടിക്രമങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബും ലിറ്റിൽസ് വിദ്യാർത്ഥികളും നേതൃത്വം കൊടുത്തു.  ഇലക്ഷൻ വിജ്ഞാപനl പ്രകാരം ഓഗസ്റ്റ് നാലിന്  സ്കൂൾ പാർലമെന്റിലേക്കുള്ള നാമനിർദ്ദേശപത്രികകൾ സ്വീകരിച്ചു. ഓഗസ്റ്റ് എട്ടിന് ഇവയുടെ സൂക്ഷ്മ പരിശോധന നടത്തുകയും ഓഗസ്റ്റ് 11ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. ഓഗസ്റ്റ് പതിനാലാം തീയതി നടന്ന വോട്ടെടുപ്പിൽ കുട്ടികൾ ഡിജിറ്റൽ വോട്ടിംഗ് മെഷീന്റെ സഹായത്താൽ വോട്ടുകൾ രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ഫലപ്രഖ്യാപനം നടന്നു. ഇതിലൂടെ കുട്ടികൾക്ക് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങൾ പ്രായോഗികമായി മനസ്സിലാക്കുവാൻ  സാധിച്ചു.
== ലഹരി മുക്ത നാടിനായ് - സ്വാതന്ത്ര്യദിന റാലി ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ഭാരതത്തിന്റെ 79 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ പ്രവർത്തിച്ചുവരുന്ന എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്,റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, സ്പോർട്സ് ക്ലബ്,കരാട്ടെ ടീം എന്നിവയിൽ അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഓഗസ്റ്റ് പതിനഞ്ചാം തീയതി രാവിലെ 8. 30ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മെയ്മോൾ ജോസഫ് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. സമൂഹത്തെ വിനാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശം നൽകുന്ന പ്ലക്കാഡുകളും ഏന്തി സൈക്കിൾ റാലി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട് പറമ്പിൽ സി എം ഐ ഫ്ലാഗ് ഓഫ്  ചെയ്ത സ്വാതന്ത്ര്യദിന സൈക്കിൾ റാലി ഹോസ്പിറ്റൽ ജംഗ്ഷൻ,മുഹമ്മ ജംഗ്ഷൻ എന്നിവ പിന്നിട്ട് മുഹമ്മ പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നപ്പോൾ  പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ലൈസാദ് മുഹമ്മദ് റാലിയെ അഭിസംബോധന ചെയ്തു. തുടർന്ന് സ്വാതന്ത്ര്യദിന റാലി മുഹമ്മ ബസ്റ്റാൻഡിൽ എത്തിയപ്പോൾ നാഷണൽ എക്സ് സർവീസ്മെൻ മുഹമ്മ യൂണിറ്റ് കോഡിനേറ്റർ ശ്രീ. ജോണി കൂട്ടുങ്കൽ ലഹരിക്കെതിരെ സാമൂഹ്യ ബോധവൽക്കരണ സന്ദേശം നൽകി. തുടർന്ന് മുഹമ്മ ഓട്ടോറിക്ഷ തൊഴിലാളി കൂടിയായ അനുഗ്രഹീത കലാകാരൻ ശ്രീ. തിലകൻ പുല്ലാംകുഴലിൽ ദേശഭക്തിഗാനം ആലപിച്ചു. ഇതിനുശേഷം ബോധവൽക്കരണ റാലി കാർമൽ ജംഗ്ഷൻ വഴി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.