"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
| വരി 1: | വരി 1: | ||
== '''<u>സ്പോർട്സ് ഡേ 2025</u>''' == | |||
മലയോര മേഖലയിലെ ഞങ്ങളുടെ ഈ സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം കായികയിന മത്സരങ്ങളിൽ വളരെ നല്ല നേട്ടങ്ങളാണ് കൈവരിക്കാൻ സാധിച്ചിരുന്നത്. ചിട്ടയായ പരിശീലനത്തിന്റെയും, കുട്ടികളുടെയും അധ്യാപകരുടെയും നിശ്ചയദാർഢ്യത്തിന്റെയും ആയിരുന്നു ആ പൊൻതിളക്കം. ഈ വർഷവും കൂടുതൽ കരുത്തോടെ കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ വളരെ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും, തുടക്കത്തിൽ കുറച്ചു ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും, തീരുമാനിച്ചതുപോലെ സ്പോർട്സ് ഡേ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. കുട്ടികളിൽ സ്പോർട്സ്മാൻ സ്പിരിറ്റ് വളർത്തുന്നതിനും സബ്ജില്ല-ജില്ല- സംസ്ഥാന കായിക മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും വേണ്ടിയുള്ള മുന്നൊരുക്കമായിരുന്നു നമ്മുടെ സ്പോർട്സ് മീറ്റ്. കായികമേള വളരെ ഭംഗിയായും ചിട്ടയായും പൂർത്തീകരിച്ചത് സ്കൂളിലെ സ്പോർട്സ് അധ്യാപകൻ ശ്രീ സത്യൻ സാർ, അദ്ദേഹത്തെ സഹായിച്ച മണികണ്ഠൻ സാർ, നന്ദു സാർ, അഭിജിത്ത് സാർ, രതില ടീച്ചർ തുടങ്ങി വിവിധ കമ്മറ്റികളുടെ കൺവീനർമാരായും അംഗങ്ങളായും പ്രവർത്തിച്ചവർ എന്നിവരുടെ പരിശ്രമം കൊണ്ടാണ്. ഷീബ ടീച്ചർ, പാർവതി ടീച്ചർ, അശ്വനി ടീച്ചർ, ആർഷ ടീച്ചർ, എന്നിവരുടെ സഹായത്തോടെ കുട്ടികൾക്ക് കൃത്യമായി സർട്ടിഫിക്കറ്റ് കൊടുക്കാൻ സാധിച്ചു. | |||
22:51, 17 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർട്സ് ഡേ 2025
മലയോര മേഖലയിലെ ഞങ്ങളുടെ ഈ സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം കായികയിന മത്സരങ്ങളിൽ വളരെ നല്ല നേട്ടങ്ങളാണ് കൈവരിക്കാൻ സാധിച്ചിരുന്നത്. ചിട്ടയായ പരിശീലനത്തിന്റെയും, കുട്ടികളുടെയും അധ്യാപകരുടെയും നിശ്ചയദാർഢ്യത്തിന്റെയും ആയിരുന്നു ആ പൊൻതിളക്കം. ഈ വർഷവും കൂടുതൽ കരുത്തോടെ കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ വളരെ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും, തുടക്കത്തിൽ കുറച്ചു ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും, തീരുമാനിച്ചതുപോലെ സ്പോർട്സ് ഡേ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. കുട്ടികളിൽ സ്പോർട്സ്മാൻ സ്പിരിറ്റ് വളർത്തുന്നതിനും സബ്ജില്ല-ജില്ല- സംസ്ഥാന കായിക മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും വേണ്ടിയുള്ള മുന്നൊരുക്കമായിരുന്നു നമ്മുടെ സ്പോർട്സ് മീറ്റ്. കായികമേള വളരെ ഭംഗിയായും ചിട്ടയായും പൂർത്തീകരിച്ചത് സ്കൂളിലെ സ്പോർട്സ് അധ്യാപകൻ ശ്രീ സത്യൻ സാർ, അദ്ദേഹത്തെ സഹായിച്ച മണികണ്ഠൻ സാർ, നന്ദു സാർ, അഭിജിത്ത് സാർ, രതില ടീച്ചർ തുടങ്ങി വിവിധ കമ്മറ്റികളുടെ കൺവീനർമാരായും അംഗങ്ങളായും പ്രവർത്തിച്ചവർ എന്നിവരുടെ പരിശ്രമം കൊണ്ടാണ്. ഷീബ ടീച്ചർ, പാർവതി ടീച്ചർ, അശ്വനി ടീച്ചർ, ആർഷ ടീച്ചർ, എന്നിവരുടെ സഹായത്തോടെ കുട്ടികൾക്ക് കൃത്യമായി സർട്ടിഫിക്കറ്റ് കൊടുക്കാൻ സാധിച്ചു.