ഉള്ളടക്കത്തിലേക്ക് പോവുക

"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Priyalouly (സംവാദം | സംഭാവനകൾ)
No edit summary
Priyalouly (സംവാദം | സംഭാവനകൾ)
No edit summary
വരി 116: വരി 116:


'''സ്ക‍ൂൾ പാർലമെന്റ് ഇലക്ഷൻ'''
'''സ്ക‍ൂൾ പാർലമെന്റ് ഇലക്ഷൻ'''
 
<gallery>
36026 2025election1.jpg
</gallery>
സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് ബിഷപ്പ് ഹോഡ്ജസിലെ കുട്ടികൾക്ക് ഒരു പഠനാനുഭവമായിരുന്നു.
സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് ബിഷപ്പ് ഹോഡ്ജസിലെ കുട്ടികൾക്ക് ഒരു പഠനാനുഭവമായിരുന്നു.



10:15, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2025-2026 അധ്യയനവ‌‌‌‌ർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് രാവിലെ 10.30 ന് സ്‍ക‍ൂൾ ലോക്കൽ മാനേജ‌ർ റവ.സി.ഐ.ജോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജേക്കബ് സി ജോൺ സ്വാഗതം ആശംസിച്ചു. ഡോ.ബിന്ദു.ഡി (റിട്ടയേർഡ് പ്രൊഫസർ, വിക്ടോറിയ കോളേജ്, പാലക്കാട്) പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രൊമോ വീഡിയോകളും പ്രവേശനോത്സവവേദിയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ മികവ് വീഡിയോ പ്രദർശിപ്പിച്ചു.പുതുതായി സ്കൂളിൽ പ്രവേശനം നേടിയ കുട്ടികളെ സമ്മാനങ്ങൾ നൽകി പുതിയ ക്ളാസിലേയ്ക്ക് സ്വാഗതം ചെയ്തു.

ഡിജിറ്റൽ അച്ചടക്കം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ, 10/06/25 ന് സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് 2023 -2026 ബാച്ചിലെ അംഗങ്ങൾ ക്ലാസെടുത്തു. ഡിജിറ്റൽ ഉപകരണങ്ങൾ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. സൈബർ ബുള്ളിയിംഗ് , സൈബർ ഗ്രൂമിംഗ് എന്നിവ കുറ്റകൃത്യങ്ങളാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ചതിക്കുഴികളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു.

മെഗാ സുംബ ഡാൻസ്

മെഗാ സുംബ ഡാൻസിന് ചുവടുവച്ചു ബിഷപ്പ് ഹോഡ്ജസ്സിലെ വിദ്യാർത്ഥികൾ. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സമ്പൂർണ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണു സ്കൂളിൽ മെഗാ സുംബ ഡാൻസ് ഒരുക്കിയത്. മാവേലിക്കര ബിപിസി ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ തന്നെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി അനശ്വര പരിശീലകയായി.ബിആർസി കോഓർഡിനേറ്റർ ഹരികുമാർ, പ്രധാനാധ്യാപകൻ ജേക്കബ് സി.ജോൺ, ഐസക് ഡാനിയേൽ, മിനി വർഗീസ്,പി.ജെ. ഡെറ്റിമോൾ, കെ.ജെ.സാേമോൾ,എമിലി ചാക്കോ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിപാടികൾ ഡോക്യുമെന്റ് ചെയ്തു. ആദ്യ ഘട്ടത്തിൽ ഒരു ക്ലാസ്സിലെ ഒരു കുട്ടിക്ക് പരിശീലനം നൽകി. തുടർന്നു മറ്റു വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.ഒരാഴ്ച നീണ്ട പരിശീലനത്തിനു ശേഷമാണു സുംബ ഡാൻസ് ഒരുക്കിയത്.

വായനാവാരം

മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 19 രാവിലെ 10 മണിക്ക് വായന ദിന മാസാചരണത്തിന് തുടക്കം കുറിച്ചു. പ്രഥമ അധ്യാപകനായ ജേക്കബ്. സി. ജോണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ വൈജ്ഞാനിക സാഹിത്യകാരൻ സി.പ്രസാദ്. ഉദ്ഘാടനം നിർവഹിച്ചു . ചുറ്റുപാടുകളിൽ നിന്ന് കണ്ടും, കേട്ടും,തൊട്ടും, അറിഞ്ഞും അറിവുകൾ ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന് കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്കൂളിലെ സീനിയർ അധ്യാപകൻ ഐസക് ഡാനിയേൽ, സ്റ്റാഫ്‌ സെക്രട്ടറി മിനി വർഗീസ്, സിനി കെ എന്നിവർ ചിന്ത ധാർമിക മൂല്യങ്ങൾ എന്നിവ വളർത്തുവാൻ വായനയ്ക്ക് കഴിയുമെന്ന് പറഞ്ഞുകൊണ്ട് ആശംസകൾ അറിയിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ഓരോ കുട്ടിയും ഓരോ ക്ലാസും വായനയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന.. "എന്റെ അക്ഷരക്കൂട്ടുകാർ" എന്ന പ്രവർത്തനത്തിന് ആരംഭം കുറിച്ചു.

യോഗാ ദിനം

ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനം പ്രശസ്ത യോഗാപരിശീലകൻ ഷാജി കളിയച്ചന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ മനസ്സും ശരീരവും ഉണർവോടെ നിറച്ച് ആരോഗ്യത്തിന്റെ ദിശയിലേക്ക് നയിക്കുന്ന വ്യായാമ മുറകൾ പരിശീലകനോടൊപ്പം കുട്ടികളും ചെയ്യുകയുണ്ടായി.തന്മൂലം യോഗയുടെ മഹത്വം മനസ്സിലാക്കാനും അതിന്റെപ്രായോഗികമായ അനുഭവം നേടാനും കുട്ടികൾക്ക് സാധിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേയ്ക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ 25.06.2025 ന് കമ്പ്യൂട്ട‌ർ ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സ് ആയ ജോളി മേരി, പ്രിയാ ലൗലി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. 67 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 66 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ ദിനാചരണം

2025ജൂൺ 26ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തുകയുണ്ടായി. ലഹരിയിൽ നിന്ന് അകലും അകറ്റും അമ്മയാണെ സത്യം ഇതായിരുന്നു സ്കൂളിന്റെ മോട്ടോ. പ്രാർത്ഥനക്കു ശേഷം കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു . പ്രഥമ അദ്ധ്യാപകൻ ജേക്കബ് .സി .ജോൺ പ്രതീകാത്മകമായി ലഹരി ഭീകരനെ കത്തിച്ചു പ്രതികരിച്ചു. കുട്ടികളും അധ്യാപകരും സന്നിഹിതരായിരുന്നു. അതിനു ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ജേക്കബ് .സി .ജോൺ അധ്യക്ഷത വഹിച്ചു . സീനിയർ അസിസ്റ്റന്റ് ഐസക് ഡാനിയേൽ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. മാവേലിക്കര എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബെന്നിമോൻ ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. മാവേലിക്കര സബ് ഇൻസ്‌പെക്ടർ മധു സൂതനൻ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു. തുടർന്ന് നടന്ന ലഹരിവിരുദ്ധ ജ്വാല എന്ന പരിപാടിയിൽ കുട്ടികൾ മെഴുകുതിരി തെളിയിച്ചു ചേർന്നു. പോസ്റ്റർ പ്രദർശനവും നടന്നു. സ്കൂളിലെ സംഗീത അധ്യാപികയായ വീണ വർമ്മ രചിച്ചു സംഗീതം നൽകിയ ലഹരിവിരുദ്ധ ഗാനം സ്കൂൾ ഗായക സംഘം ആലപിച്ചു. സീനിയർ അസിസ്റ്റന്റും സോഷ്യൽ സയൻസ് അധ്യാപകനുമായ ഐസക് ഡാനിയേൽ രചനയും സംവിധാനവും ചെയ്ത "അരുതേ " എന്ന തെരുവുനാടകം ഓഡിറ്റോറിയത്തിൽ നടത്തപെട്ടു. കുട്ടികൾക്ക് സ്കൂൾ മോട്ടോയുടെ പ്രസക്തി ഉൾക്കൊള്ളാൻ എല്ലാ പരിപാടികളിലൂടെ സാധിച്ചു.

ചാന്ദ്രദിനം

ജൂലൈ 21 ന് ചാന്ദ്രദിനം സമുചിതമായി നടത്തപ്പെട്ടു. യു പി, ഹൈസ്കൂൾ വിഭാഗത്തെ ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി. 20 ചോദ്യ‍ങ്ങൾ 25 സമ്മാനങ്ങൾ. ഒന്നാം സ്ഥാനം അഞ്ചാം ക്ലാസിലെ ഫീവൽ കരസ്ഥമാക്കി.

ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ചിലെ കുട്ടികൾ അനിമേഷൻ, പ്രസന്റേഷൻ എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. ചന്ദ്രനിൽ ഉളള കുട്ടിയുടെ ഭാരം കണ്ടുപിടിക്കാനുളള മാർഗ്ഗം തയ്യാറാക്കി. സ്കൂളിലെ യു പി ക്ലാസിലെ കുട്ടികളെ അനിമേഷൻ കാണിക്കുകയും പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തതിലൂടെ അവർക്ക് ചാന്ദ്രദിനത്തെക്കുറിച്ചുളള അവബോധം നൽകുകയും ചെയ്തു.

അക്കാദമിക് മാസ്‍റ്റർ പ്ലാൻ പ്രകാശനം

2025-26 വ‌ർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.

S P C യൂണിറ്റ് ഉത്ഘാടനം

SPC യൂണിറ്റ് ഉത്ഘാടനം ചെയ്യപ്പട്ടു.

സ്ക‍ൂൾ പാർലമെന്റ് ഇലക്ഷൻ

സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് ബിഷപ്പ് ഹോഡ്ജസിലെ കുട്ടികൾക്ക് ഒരു പഠനാനുഭവമായിരുന്നു.

സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ ആശയം കുട്ടികളിൽ എത്തിക്കാൻ ലക്ഷ്യം വയ്ക്കുന്നു. തിരഞ്ഞെടുപ്പ് രീതിയുടെ എല്ലാ ഘട്ടങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബിഷപ്പ് ഹോഡ്ജസിലെ തിരഞ്ഞെടുപ്പ് പൂർത്തിയായി . പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജന്റുമാർ, വരണാധികാരികൾ, ക്രമസമാധാന പാലകർ, ഇവരൊക്കെയായി കുട്ടികൾ മാറി . 9 ബൂത്തുകളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കുട്ടികൾ വോട്ട് രേഖപ്പെടുത്തി. കുട്ടികൾക്ക് മികച്ച അനുഭവമായി മാറിയ ഈ പ്രവർത്തനത്തിന് മുന്നൊരുക്കവും ഇലക്ഷൻ ക്ലാസ്സുകളും

നടന്നു. വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ലിറ്റിൽ കൈറ്റ്‌സ് ക്ലബ് എന്നിവർ നേതൃത്വം നൽകി..