"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.) (→'''പരിസ്ഥിതിദിനാഘോഷം''') റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
| വരി 9: | വരി 9: | ||
== '''പരിസ്ഥിതിദിനാഘോഷം''' == | == '''പരിസ്ഥിതിദിനാഘോഷം''' == | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ജോഷി എം എഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ക്വിസ് മത്സരം പോസ്റ്റർ ഡിസൈനിങ് പെയിന്റിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ജോഷി എം എഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ക്വിസ് മത്സരം പോസ്റ്റർ ഡിസൈനിങ് പെയിന്റിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. | ||
[[പ്രമാണം:26067 പരിസ്ഥിതിദിനം.jpg|ലഘുചിത്രം]]പരിസ്ഥിതിദിനം | [[പ്രമാണം:26067 പരിസ്ഥിതിദിനം.jpg|ലഘുചിത്രം]]|പരിസ്ഥിതിദിനം | ||
== '''വായനാദിനം''' == | == '''വായനാദിനം''' == | ||
13:49, 4 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26
2025 ജൂൺ 2 -പ്രവേശനോത്സവം
ഹെഡ്മാസ്റ്റർ റവറന്റ് ഫാദർ ജോഷി എം എഫ് ന്റെ നേതൃത്വത്തിൽ 2025 26 അധ്യായന വർഷത്തിന് ആരംഭം കുറിച്ചുകൊണ്ട് സ്കൂൾ പ്രവേശനോത്സവം ജൂൺ 2ന് ആഘോഷമായപരിപാടികളോടെ ആരംഭിച്ചു.സ്കൂൾവർഷപ്രാർത്ഥനയും തുടർന്ന് കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച് സന്ദേശംനല്കി.എട്ടാം ക്ലാസിലെ നവാഗതരായ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും 9,10 ക്ലാസ്സുകളിലെ കുട്ടികളും ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. പ്രാർത്ഥന ഗാനത്തോടൊപ്പം യോഗം ആരംഭിച്ചു ബഹുമാനപ്പെട്ട മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റവറന്റ് ഫാദർ വർഗീസ് കാച്ചപ്പിള്ളി സി എം ഐ അധ്യക്ഷതവഹിച്ചു. കൗൺസിലർ ശ്രീ റെനീഷ് ശ്രീ മധു ഭാസ്കർ പിടിഎ പ്രസിഡന്റ് ശ്രീ തോമസ് കാനാട് എന്നിവർ സന്നിഹിതരായിരുന്നു. റവറന്റ് ഫാദർ ജോയ് ജോസഫ് നന്ദി പറഞ്ഞു. മാതാപിതാക്കൾക്കും കുട്ടികൾക്കും പുതിയ അധ്യായന വർഷത്തിന് വേണ്ട നിർദ്ദേശങ്ങൾ റവറന്റ് ഫാദർ ജോയി ജോസഫ് നൽകിയതിനു ശേഷം യോഗം അവസാനിച്ചു.യോഗത്തിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

പരിസ്ഥിതിദിനാഘോഷം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റർ ജോഷി എം എഫിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. അസംബ്ലിയിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ക്വിസ് മത്സരം പോസ്റ്റർ ഡിസൈനിങ് പെയിന്റിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

|പരിസ്ഥിതിദിനം
വായനാദിനം
ഹെഡ്മാസ്റ്റർ റവ.ഫാദർ ജോഷി എം എഫിന്റെ നേതൃത്വത്തിൽ വായനാദിനം ആചരിച്ചു അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ദീപാ സി കെ വായനാദിനം ഉദ്ഘാടനം ചെയ്ത് കുട്ടികളോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തേവര പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് മത്സരം നടത്തുന്നതിനായി പുസ്തകങ്ങൾ വിതരണം ചെയ്തു. വായന ദിനത്തോടനുബന്ധിച്ച് വായനാവാരം സംഘടിപ്പിക്കുകയും അസംബ്ലിയിൽ അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകളിൽ വായനാ മത്സരവും കയ്യെഴുത്ത് മത്സരവും സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനാദിനത്തിൽ ദീപിക പത്രത്തിന്റെ ഉദ്ഘാടനം നടത്തുകയും കുട്ടികൾക്ക് പത്രം വിതരണം ചെയ്യുകയും ചെയ്തു.
ലോക സംഗീത ദിനം
ലോക സംഗീത ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഗാനാലാപന മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഡിജെ വിനോദ് അധ്യക്ഷത വഹിച്ച് യോഗം ഉദ്ഘാടനം ചെയ്യുകയും ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. എച്ച് എം റവറന്റ് ഫാദർ ജോഷി എം എഫ് എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. കൗൺസിലർ ശ്രീ റെനീഷ് എസ് ഐ ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞ കുട്ടികൾ ഏറ്റുപറഞ്ഞു. വിവിധ മത്സരങ്ങളുടെ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
യോഗാ ദിനം
എൻ സി സി എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്ട്രസ് ആയ ശ്രീമതി എലിസബത്ത് പോൾ യോഗാ ദിനത്തിന്റെ സന്ദേശം നൽകുകയും യോഗാഭ്യാസം കുട്ടികളെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു. എൻ സി സി എസ് പി സി കുട്ടികൾ ഇതിൽ പങ്കെടുത്തു.
ഐ ടി മത്സരങ്ങൾ
ഈ വർഷത്തെ സ്കൂൾതല ഐ ടി മത്സരങ്ങൾ സിസ്റ്റർ ബിജി ജോണിന്റെ നേതൃത്വത്തിൽ ഐ ടി ലാബിൽ വച്ച് നടത്തപ്പെട്ടു. ഡിജിറ്റൽ പെയിന്റിംഗ് മലയാളം ടൈപ്പിംഗ് സ്ക്രാച്ച് ആനിമേഷൻ, പ്രസന്റേഷൻ,ഐ ടി ക്വിസ് എന്നീ മത്സരങ്ങൾ ജൂലൈ മാസം 4,11 തീയതികളിൽ നടത്തി.
ഗ്ലോബൽ എനർജി ദിനം
ഗ്ലോബൽ എനർജി ഇൻഡിപെൻഡൻസ് ഡേ യോടനുബന്ധിച്ച് ക്രിയേറ്റീവ് പോസ്റ്റർ മേക്കിങ് മത്സരം 10-7 -2025 നു നടത്തപ്പെട്ടു.
ലഹരിവിരുദ്ധദിനം
ജൂലൈ 15 കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ തലത്തിൽ പ്രസംഗ മത്സരം ഉപന്യാസം മത്സരം ക്വിസ് മത്സരം കവിത രചന മത്സരം നടത്തി. നമ്മുടെ സ്കൂളിൽ നിന്നും പ്രസംഗം മത്സരം ഉപന്യാസം മത്സരം എന്നിവയിൽ വിദ്യാർത്ഥികൾ സമ്മാനം കരസ്ഥമാക്കി.
എസ്.പി.സി.ദിനാചരണം
നിർമ്മിതബുദ്ധി പരിശീലനം
ബീം കമ്പനിയുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി നിർമ്മിതബുദ്ധി പരിശീലന ക്ലാസ് നടത്തി.
