"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 112: | വരി 112: | ||
=== <u>ശാസ്ത്രമേള സ്കൂൾതല ഉദ്ഘാടനവും പ്രദർശനവും</u> === | === <u>ശാസ്ത്രമേള സ്കൂൾതല ഉദ്ഘാടനവും പ്രദർശനവും</u> === | ||
22:48, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2024 ജൂൺ 3

ഗവൺമെൻറ് എസ് എസ് കുടശ്ശനാട് സ്കൂളിലെ 2024 -25 അധ്യായന വർഷത്തെ പ്രവേശനോത്സവം സമചിതം ആഘോഷിച്ചു. സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുൻപ് തന്നെ വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ക്ലാസ് മുറികൾ ക്രമീകരിക്കുകയും ചെയ്തു. തുടർന്ന് പിടിഎയുടെയും അധ്യാപകരുടെയും കുട്ടികളുടെയും പ്രവർത്തനഫലമായി നവാഗതരായ കുട്ടികൾ ഉൾപ്പെടെ എല്ലാ കുഞ്ഞുങ്ങളെയും സ്വീകരിക്കുവാനും ആകർഷിക്കുവാനും ഉതകുംവിധം സ്കൂൾ ആഡിറ്റോറിയം സ്കൂളും കമനീയമായി അലങ്കരിച്ചു.

ജൂൺ മൂന്നാം തീയതി രാവിലെ 9 30 മണിയോടെ നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്കൂൾ ആഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചു. ഈശ്വര പ്രാർത്ഥനയോടുകൂടി പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ എസ് ആർ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി രാധികാ ദേവി ആർ സ്വാഗതം ആശംസിച്ചു. ജില്ലാ ഡിവിഷൻ മെമ്പർ അഡ്വ തുഷാര കെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജാത ആർ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി മിനി രാജു, എസ് എം സി ചെയർമാൻ.
പരിസ്ഥിതി ദിനം
2024 ജൂൺ 5

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. ക്വിസ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. എക്കോ ക്ലബ്ബ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തി. ജൂൺ 12ആം തീയതി മുതൽ ഇരുപത്തിയൊന്നാം തീയതി വരെയുള്ള ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി ജൂൺ 12ന് കുട്ടികൾ ഔഷധത്തോട്ട നിർമ്മാണവും ഫലവൃക്ഷതൈകൾ നടുകയും ചെയ്തു. കുട്ടികൾ അടുത്തുള്ള പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലം അമ്മൂമ്മ പാറ സന്ദർശിച്ചു. പാറയിൽ കാണുന്ന കാൽപാദത്തിന്റെ പാടുകൾ ശ്രീരാമന്റേതാണെന്ന് പറയപ്പെടുന്നു. കടുത്ത വേനലിൽ വറ്റാത്ത കുളവും പാറക്ക് ചുറ്റുമുള്ള വയലുകളും മറ്റ് ഭൂമിശാസ്ത്ര പരമായ കൗതുകം ഉണർത്തുന്നവയാണ്. അമ്മൂമ്മ പറ സന്ദർശനം കുട്ടികൾക്ക് ഒരു അനുഭവമായി. ഉപയോഗശൂന്യമായ പേനകളും മറ്റും കുട്ടികൾ വലിച്ചെറിയാതെ ശേഖരിക്കാൻ കുട്ടികൾ പെൺപോട്ട് സ്ഥാപിച്ചു.
പ്രമാണം:36039 ghvss പരിസ്ഥിതി ദിനം.jpg
ബാലവേല വിരുദ്ധദിനം
പ്രമാണം:36039 alp balavela.jpg
വായനാദിനം

2024 ജൂൺ 19

വായനാദിനം സമചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി. ഏഴാം ക്ലാസിലെ ഏബൽ എന്ന കുട്ടി പി എൻ പണിക്കരുടെ വേഷമണിഞ്ഞ് കുട്ടികളെ അഭിസംബോധന ചെയ്തു. വായനാദിന പ്രതിജ്ഞ എടുത്തു. ഹയർ സെക്കൻഡറി വിഭാഗം അധ്യാപക ശ്രീമതി ബുഷ്റ ടീച്ചർ വായനാദിന മാസചരണം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി അനു റേച്ചൽ വർഗീസ്. വായന ദിന സന്ദേശം നൽകി. തുടർന്ന് ഉപന്യാസ രചന മത്സരം ക്വിസ് വായനാ മത്സരം പോസ്റ്ററജനാ മത്സരം വായനയെക്കുറിച്ച് മത്സരം എന്നിവ നടത്തി.
ലഹരി വിരുദ്ധ ദിനം

2024 ജൂൺ 26


ഗവൺമെൻറ് എസ് വി എച്ച് എസ് എസിൽ ജൂൺ 26 തീയതി ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനു റേച്ചൽ വർഗീസ് ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ഉഷ ടീച്ചർ സംസാരിച്ചു.പ്രദർശനം ,ക്വിസ് മത്സരം, ഡോക്കുമെന്റേഷൻ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
ലോക ജനസംഖ്യാ ദിനം
2024 ജൂലൈ 11
ലോക ജനസംഖ്യാ ദിനം ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനു ടീച്ചറും സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി ഉമാദേവി എന്നിവർ സംസാരിച്ചു. തുടർന്ന് ക്വിസ് മത്സരം, ഡോക്കുമെന്ററി എന്നിവ നടത്തി.
ചാന്ദ്രദിനം
2024 ജൂലൈ 21
ചാന്ദ്രദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി. ക്വിസ് മത്സരം, പോസ്റ്റർ രചന, ചാന്ദ്രദിന പതിപ്പ്, എന്നിവ തയ്യാറാക്കി.
വിദ്യാരംഗം കലാവേദി പ്രവർത്തനോദ്ഘാടനവും ശില്പശാലയും
2024 ജൂലൈ 26
ഗവൺമെൻറ് എസ് കുടശ്ശനാട് ജൂലൈ 26ന് വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോൽഘാടനവും ശിൽപ്പശാലയും നടത്തി. സ്കൂൾ വിദ്യാരംഗം യൂണിറ്റിന്റെ വിദ്യാർത്ഥി പ്രതിനിധിയായ ആരോൺ മാത്യു റെജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർഡിനേറ്റർ ശ്രീമതി രമ എസ് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി മലയാളം വിഭാഗം അധ്യാപക ശ്രീമതി ബുഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി 500 അയച്ചാൽ വർഗീസ് അധ്യാപകരായ ശ്രീ സെബാസ്റ്റ്യൻ ശ്രീമതി ശ്രീലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുമാരി നന്ദന രമേശ് കവിത ചൊല്ലി.
യോഗ തീരുമാനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുക.
- സബ്ജില്ലാതലത്തിൽ കുട്ടികളെ എത്തിക്കുവാൻ ഉതകും വിധം വിവിധ മത്സരങ്ങൾ വായനാമത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തുക.
ഹിരോഷിമ നാഗസാക്കി ദിനം
2024 ആഗസ്റ്റ് 6, 2024 ആഗസ്റ്റ് 9

ആഗസ്റ്റ 6, 9 തീയതികളിൽ ആയി ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു . അസംബ്ലിയിൽ ഈ ദിവസത്തിൻറെ പ്രത്യേകതകളും അണുബോംബ് ഭവിഷത്തുകളെയും കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.പേസ്റ്റർരചന, സഡാക്കൊ കൊക്കു നിർമ്മാണം ,പ്രദർശനം, ഹിരോഷിമ ഗാനാലപനം , തുടങ്ങിയ പ്രവർത്തികൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ബോധവൽക്കരണ ക്ലാസ്സ്


2024 ആഗസ്റ്റ് 9
സ്കൂളിൻറെ സോഷ്യൽ സർവീസ് ടീമിൻറെ ഭാഗമായി ആഗസ്റ്റ് 9ന് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. വ്യക്തി ശുചിത്വവും പകർച്ചവ്യാധികളും എന്ന വിഷയത്തെ ആസ്പദമാക്കി സ്വസ്ത്തി ആയുർവേദ ഹോസ്പിറ്റലിലെ ഡോ. ഹണി. എസ് ക്ലാസ് നയിച്ചു.



സ്കൂൾ ഒളിമ്പിക്സ് 2024

2024 ആഗസ്റ്റ് 13 14 തീയതികളിലായി സ്കൂൾ ഒളിമ്പിക്സ് 2024 നടത്തുകയുണ്ടായി. എസ് പി സി ജെ ആർ സി ലിറ്റിൽ കൈറ്റ്സ് സ്കൂൾ സോഷ്യൽ സർവീസ് എന്നിവരുടെ നേതൃത്വത്തിൽ ഏകോപനത്തിലൂടെ സ്കൂളിലെ എല്ലാ കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി വർണ്ണാഭയായ് മാർച്ച് സ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം നൂറനാട് എസ് എം ഒ ശ്രീകുമാർ നിർവഹിച്ചു. ഈ സ്കൂൾ ഒളിമ്പിക്സിന് ഫിനിക്സ് എന്ന പേര് നിർദ്ദേശിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയായ ജനൻ വർഗീസ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. തുടർന്ന് വിവിധ കായിക മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനം
2024 ആഗസ്റ്റ് 15
77 മത് സ്വാതന്ത്ര്യ ദിനം സമചിതമായി ആഘോഷിച്ചു . പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ശ്രീമതി . രാധികാ ദേവി ദേശീയ പതാക ഉയർത്തി. കുട്ടികൾ ദേശീയഗാനം ആലപിച്ചു. എസ്പിസിയുടെ നേതൃത്വത്തിൽ പരേഡ് സംഘടിപ്പിച്ചു. തുടർന്ന് പ്രസംഗം, ദേശീയ ഗാനം എന്നീ പരിപാടികൾ നടത്തി. ശേഷം പിടിഎ പ്രസിഡൻറ്, സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് വർഗീസ് എസ്എംസി ചെയർമാൻ സീനിയർ അസിസ്റ്റൻറ് എന്നിവർ സംസാരിച്ചു.
അധ്യാപക ദിനം
2024 സെപ്റ്റംബർ 5
അധ്യാപക ദിനം സമചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ അധ്യാപകരെ ആദരിക്കുകയും സ്നേഹാദരം നൽകുകയും ചെയ്തു ഹെഡ്മിസ് ശ്രീമതി അനുവറേജിൽ വർഗീസ് എല്ലാ അധ്യാപകർക്കും ആശംസകൾ കൈമാറി.
അനുമോദന യോഗവും അവാർഡ് വിതരണവും



2024 സെപ്റ്റംബർ 9
ഗവ എസ് വി എച്ച് എസ് എസിൽ സെപ്റ്റംബർ ഒമ്പതാം തീയതിയിൽ അനുമോദനയോഗവും മെഴുക് അവാർഡ് വിതരണവും നടത്തുകയുണ്ടായി.2023-24 അധ്യയന വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കു ചടങ്ങ് ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ ശ്രീ എം എസ് മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ എസ് ആർ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി രാധിക ദേവി സ്വാഗതം ആശംഭിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ തുഷാര കെ അവാർഡ് വിതരണം നടത്തി. ഈ ചടങ്ങിൽ കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും എംഡി മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിച്ചു. ലിറ്റിൽ കൈറ്റ്സിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിൽ കുട്ടികളെയും സ്കൂളിനെയും പിടിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജാത ആർ വാർഡ് മെമ്പർ മിനി രാജു.
ഓണാഘോഷം
2024 സെപ്റ്റംബർ 13
സെപ്റ്റംബർ 13 തീയതി വളരെ ചെറിയ ആഘോഷങ്ങളിലൂടെ ഓണ പരിപാടി സംഘടിപ്പിച്ചു. എല്ലാ ക്ലാസുകാരും അത്തപ്പൂക്കളം ഒരുക്കുകയും ഓണപ്പാട്ട്, തിരുവാതിരകളി, തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
ശാസ്ത്രമേള സ്കൂൾതല ഉദ്ഘാടനവും പ്രദർശനവും
2024 സെപ്റ്റംബർ 25
കുടശ്ശനാട് ഗവൺമെൻറ് എസ് വി എച്ച് എസ് എസിൽ സെപ്റ്റംബർ 25 തീയതി ശാസ്ത്രമേള സ്കൂൾതല ഉദ്ഘാടനവും പ്രദർശനവും നടത്തി. ഉദ്ഘാടനം നിർവഹിച്ചത് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രാധികാ ദേവി ടീച്ചർ ആണ്. കുട്ടികളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾതലത്തിൽ നടത്തിയ ഈ പരിപാടിയിൽ എൽ പി .യു പി. ഹൈസ്കൂൾ. തലത്തിലെ കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനോടൊപ്പം നിത്യജീവിതവുമായി ശാസ്ത്രത്തിനുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള നിരവധി മാതൃകകളും പരീക്ഷണങ്ങളും ചെയ്തു. തുടർന്ന് പ്രദർശനവും വിലയിരുത്തലും നടത്തി.