Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2024 ജൂൺ 3

 
പ്രവേശനോത്സവം

ഗവൺമെൻറ് എസ് എസ് കുടശ്ശനാട് സ്കൂളിലെ 2024 -25 അധ്യായന വർഷത്തെ പ്രവേശനോത്സവം സമചിതം  ആഘോഷിച്ചു. സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുൻപ് തന്നെ വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ക്ലാസ് മുറികൾ ക്രമീകരിക്കുകയും ചെയ്തു. തുടർന്ന് പിടിഎയുടെയും അധ്യാപകരുടെയും കുട്ടികളുടെയും  പ്രവർത്തനഫലമായി നവാഗതരായ കുട്ടികൾ ഉൾപ്പെടെ എല്ലാ കുഞ്ഞുങ്ങളെയും സ്വീകരിക്കുവാനും ആകർഷിക്കുവാനും ഉതകുംവിധം സ്കൂൾ ആഡിറ്റോറിയം സ്കൂളും കമനീയമായി അലങ്കരിച്ചു.

 

ജൂൺ മൂന്നാം തീയതി രാവിലെ 9 30 മണിയോടെ നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി  സ്കൂൾ ആഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചു. ഈശ്വര  പ്രാർത്ഥനയോടുകൂടി പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ എസ് ആർ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി രാധികാ ദേവി ആർ സ്വാഗതം ആശംസിച്ചു. ജില്ലാ ഡിവിഷൻ മെമ്പർ അഡ്വ തുഷാര കെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജാത ആർ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി മിനി രാജു, എസ് എം സി ചെയർമാൻ.

പരിസ്ഥിതി ദിനം

2024 ജൂൺ 5

 
പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി.  ക്വിസ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. എക്കോ ക്ലബ്ബ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തി. ജൂൺ 12ആം തീയതി മുതൽ ഇരുപത്തിയൊന്നാം തീയതി വരെയുള്ള ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി ജൂൺ 12ന് കുട്ടികൾ ഔഷധത്തോട്ട നിർമ്മാണവും ഫലവൃക്ഷതൈകൾ നടുകയും ചെയ്തു. കുട്ടികൾ അടുത്തുള്ള പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലം അമ്മൂമ്മ പാറ സന്ദർശിച്ചു. പാറയിൽ കാണുന്ന കാൽപാദത്തിന്റെ പാടുകൾ ശ്രീരാമന്റേതാണെന്ന് പറയപ്പെടുന്നു. കടുത്ത വേനലിൽ വറ്റാത്ത കുളവും പാറക്ക് ചുറ്റുമുള്ള വയലുകളും മറ്റ് ഭൂമിശാസ്ത്ര പരമായ കൗതുകം ഉണർത്തുന്നവയാണ്. അമ്മൂമ്മ പറ സന്ദർശനം കുട്ടികൾക്ക് ഒരു  അനുഭവമായി. ഉപയോഗശൂന്യമായ പേനകളും മറ്റും കുട്ടികൾ വലിച്ചെറിയാതെ ശേഖരിക്കാൻ കുട്ടികൾ പെൺപോട്ട്  സ്ഥാപിച്ചു.

പ്രമാണം:36039 ghvss പരിസ്ഥിതി ദിനം.jpg

ബാലവേല വിരുദ്ധദിനം

പ്രമാണം:36039 alp balavela.jpg

വായനാദിനം

 
ബഷീർ ദിനം

2024 ജൂൺ 19

 
വായന ദിനം

വായനാദിനം സമചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി. ഏഴാം ക്ലാസിലെ ഏബൽ എന്ന കുട്ടി പി എൻ പണിക്കരുടെ വേഷമണിഞ്ഞ് കുട്ടികളെ അഭിസംബോധന ചെയ്തു. വായനാദിന പ്രതിജ്ഞ എടുത്തു. ഹയർ സെക്കൻഡറി വിഭാഗം അധ്യാപക ശ്രീമതി ബുഷ്റ ടീച്ചർ വായനാദിന മാസചരണം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി അനു റേച്ചൽ വർഗീസ്. വായന ദിന സന്ദേശം നൽകി. തുടർന്ന് ഉപന്യാസ രചന മത്സരം ക്വിസ് വായനാ മത്സരം പോസ്റ്ററജനാ മത്സരം വായനയെക്കുറിച്ച് മത്സരം എന്നിവ നടത്തി.

ലഹരി വിരുദ്ധ ദിനം

 
ലഹരി വിരുദ്ധ ദിനം

2024 ജൂൺ 26

 
കൗൺസിലിംഗ്
 
ലഹരി വിരുദ്ധ ദിനം

ഗവൺമെൻറ് എസ് വി എച്ച് എസ് എസിൽ ജൂൺ 26 തീയതി ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനു റേച്ചൽ വർഗീസ് ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ഉഷ ടീച്ചർ സംസാരിച്ചു.പ്രദർശനം ,ക്വിസ് മത്സരം, ഡോക്കുമെന്റേഷൻ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.




ലോക ജനസംഖ്യാ ദിനം

2024 ജൂലൈ 11

ലോക ജനസംഖ്യാ ദിനം   ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനു ടീച്ചറും സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി ഉമാദേവി എന്നിവർ സംസാരിച്ചു. തുടർന്ന് ക്വിസ് മത്സരം, ഡോക്കുമെന്ററി എന്നിവ നടത്തി.

ചാന്ദ്രദിനം

2024 ജൂലൈ 21

ചാന്ദ്രദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി. ക്വിസ് മത്സരം, പോസ്റ്റർ രചന, ചാന്ദ്രദിന പതിപ്പ്, എന്നിവ തയ്യാറാക്കി.

വിദ്യാരംഗം കലാവേദി പ്രവർത്തനോദ്ഘാടനവും ശില്പശാലയും

2024 ജൂലൈ 26

ഗവൺമെൻറ് എസ് കുടശ്ശനാട് ജൂലൈ 26ന് വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോൽഘാടനവും ശിൽപ്പശാലയും നടത്തി. സ്കൂൾ വിദ്യാരംഗം യൂണിറ്റിന്റെ വിദ്യാർത്ഥി പ്രതിനിധിയായ ആരോൺ മാത്യു റെജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർഡിനേറ്റർ ശ്രീമതി രമ എസ് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി മലയാളം വിഭാഗം അധ്യാപക ശ്രീമതി ബുഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി 500 അയച്ചാൽ വർഗീസ് അധ്യാപകരായ ശ്രീ സെബാസ്റ്റ്യൻ ശ്രീമതി ശ്രീലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുമാരി നന്ദന രമേശ് കവിത ചൊല്ലി.

യോഗ തീരുമാനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുക.
  • സബ്ജില്ലാതലത്തിൽ കുട്ടികളെ എത്തിക്കുവാൻ ഉതകും വിധം വിവിധ മത്സരങ്ങൾ വായനാമത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തുക.

ഹിരോഷിമ നാഗസാക്കി ദിനം

2024 ആഗസ്റ്റ് 6, 2024 ആഗസ്റ്റ് 9

 
ഹിരോഷിമ ദിനം

 ആഗസ്റ്റ 6, 9 തീയതികളിൽ ആയി ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു . അസംബ്ലിയിൽ ഈ ദിവസത്തിൻറെ പ്രത്യേകതകളും അണുബോംബ് ഭവിഷത്തുകളെയും കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.പേസ്റ്റർരചന, സഡാക്കൊ കൊക്കു നിർമ്മാണം ,പ്രദർശനം, ഹിരോഷിമ ഗാനാലപനം , തുടങ്ങിയ പ്രവർത്തികൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ബോധവൽക്കരണ ക്ലാസ്സ്

 
SSSS
 
ബോധവത്ക്കരണ ക്ലാസ്സ്

2024 ആഗസ്റ്റ് 9

സ്കൂളിൻറെ സോഷ്യൽ സർവീസ് ടീമിൻറെ ഭാഗമായി ആഗസ്റ്റ് 9ന് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. വ്യക്തി ശുചിത്വവും പകർച്ചവ്യാധികളും എന്ന വിഷയത്തെ ആസ്പദമാക്കി സ്വസ്ത്തി ആയുർവേദ ഹോസ്പിറ്റലിലെ ഡോ. ഹണി. എസ് ക്ലാസ് നയിച്ചു.



 
സ്കൂൾ ഒളിമ്പിക്സ് 2024
 
സ്കൂൾ ഒളിമ്പിക്സ് 2024
 
സ്കൂൾ ഒളിമ്പിക്സ് 2024

സ്കൂൾ ഒളിമ്പിക്സ് 2024

 
സ്കൂൾ ഒളിമ്പിക്സ് 2024

2024 ആഗസ്റ്റ് 13 14 തീയതികളിലായി സ്കൂൾ ഒളിമ്പിക്സ് 2024 നടത്തുകയുണ്ടായി. എസ് പി സി ജെ ആർ സി ലിറ്റിൽ കൈറ്റ്സ് സ്കൂൾ സോഷ്യൽ സർവീസ് എന്നിവരുടെ നേതൃത്വത്തിൽ ഏകോപനത്തിലൂടെ സ്കൂളിലെ എല്ലാ കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി വർണ്ണാഭയായ് മാർച്ച് സ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം നൂറനാട് എസ് എം ഒ ശ്രീകുമാർ നിർവഹിച്ചു. ഈ സ്കൂൾ ഒളിമ്പിക്സിന് ഫിനിക്സ് എന്ന പേര് നിർദ്ദേശിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയായ ജനൻ വർഗീസ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. തുടർന്ന് വിവിധ കായിക മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനം

2024 ആഗസ്റ്റ് 15

77 മത് സ്വാതന്ത്ര്യ ദിനം സമചിതമായി ആഘോഷിച്ചു . പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ശ്രീമതി . രാധികാ ദേവി ദേശീയ പതാക ഉയർത്തി. കുട്ടികൾ ദേശീയഗാനം ആലപിച്ചു. എസ്പിസിയുടെ നേതൃത്വത്തിൽ പരേഡ് സംഘടിപ്പിച്ചു. തുടർന്ന് പ്രസംഗം, ദേശീയ ഗാനം എന്നീ പരിപാടികൾ നടത്തി. ശേഷം പിടിഎ പ്രസിഡൻറ്, സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് വർഗീസ് എസ്എംസി ചെയർമാൻ സീനിയർ അസിസ്റ്റൻറ് എന്നിവർ സംസാരിച്ചു.

അധ്യാപക ദിനം

2024 സെപ്റ്റംബർ 5

അധ്യാപക ദിനം സമചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ അധ്യാപകരെ ആദരിക്കുകയും സ്നേഹാദരം നൽകുകയും ചെയ്തു ഹെഡ്മിസ് ശ്രീമതി അനുവറേജിൽ വർഗീസ് എല്ലാ അധ്യാപകർക്കും ആശംസകൾ കൈമാറി.

അനുമോദന യോഗവും അവാർഡ് വിതരണവും

 
MERIT AWARD
 
MERIT AWARD
 
MERIT AWARD

2024 സെപ്റ്റംബർ 9

ഗവ എസ് വി എച്ച് എസ് എസിൽ സെപ്റ്റംബർ ഒമ്പതാം തീയതിയിൽ അനുമോദനയോഗവും മെഴുക് അവാർഡ് വിതരണവും നടത്തുകയുണ്ടായി.2023-24 അധ്യയന വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കു ചടങ്ങ് ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ ശ്രീ എം എസ് മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ എസ് ആർ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പാൾ ശ്രീമതി രാധിക ദേവി സ്വാഗതം ആശംഭിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ തുഷാര കെ അവാർഡ് വിതരണം നടത്തി. ഈ ചടങ്ങിൽ കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേളയിലും എംഡി മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അനുമോദിച്ചു. ലിറ്റിൽ കൈറ്റ്സിന് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിൽ കുട്ടികളെയും സ്കൂളിനെയും പിടിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുജാത ആർ വാർഡ് മെമ്പർ മിനി രാജു.

ഓണാഘോഷം

2024 സെപ്റ്റംബർ 13

സെപ്റ്റംബർ 13 തീയതി വളരെ ചെറിയ ആഘോഷങ്ങളിലൂടെ ഓണ പരിപാടി സംഘടിപ്പിച്ചു. എല്ലാ ക്ലാസുകാരും അത്തപ്പൂക്കളം ഒരുക്കുകയും ഓണപ്പാട്ട്, തിരുവാതിരകളി, തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ശേഷം കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.


ശാസ്ത്രമേള സ്കൂൾതല ഉദ്ഘാടനവും പ്രദർശനവും

 
 

2024 സെപ്റ്റംബർ 25

കുടശ്ശനാട് ഗവൺമെൻറ് എസ് വി എച്ച് എസ് എസിൽ സെപ്റ്റംബർ 25 തീയതി ശാസ്ത്രമേള സ്കൂൾതല ഉദ്ഘാടനവും പ്രദർശനവും നടത്തി. ഉദ്ഘാടനം നിർവഹിച്ചത് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രാധികാ ദേവി ടീച്ചർ ആണ്. കുട്ടികളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾതലത്തിൽ നടത്തിയ ഈ പരിപാടിയിൽ എൽ പി .യു പി. ഹൈസ്കൂൾ. തലത്തിലെ കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനോടൊപ്പം നിത്യജീവിതവുമായി ശാസ്ത്രത്തിനുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള നിരവധി മാതൃകകളും പരീക്ഷണങ്ങളും ചെയ്തു. തുടർന്ന് പ്രദർശനവും വിലയിരുത്തലും നടത്തി.

 



കലോത്സവം

2024 സെപ്തംബർ 27

27.09.2024ന് സ്കൂൾ കലോത്സവം നടത്തുകയുണ്ടായി. പ്രിൻസിപ്പാൾ ശ്രീമതി രാധികാ ദേവി ടീ‍ച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് രണ്ട് വേദികളിലായി പരിപാടികൾ ക്രമീകരിച്ചു. ഒന്നാം വേദിയിൽ പ്രധാനമായും നൃത്ത പരിപാടികളാണ് അരങ്ങേറിയത്. മറ്റു പരിപാടികൾ രണ്ടാം വേദിയിൽ നടത്തപ്പെട്ടു. തുടർന്ന് മൂന്ന് മണിയോടു കൂടി പരിപാടികൾ അവസാനിക്കുകയും ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു.

പി.ടി.എ പൊതുയോഗം

2024 സെപ്തംബർ 30

കുടശ്ശനാട് ഗവ.എസ്.വി.എച്ച്.എസ്.എസിലെ പി.ടി.എ പൊതുയോഗം 30-09-2024 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. 2024-25 വർഷത്തേക്കുള്ള പി.ടി.എ കമ്മറ്റിയെ തെര‌‍ഞ്ഞെടുക്കുന്നതിനും നിലവിലെ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായാണ് യോഗം ചേർന്നത്. പി.ടി.എ പ്രസിഡൻറ് ശ്രീ എസ്.ആർ.മനോജ് അധ്യക്ഷനായ യോഗത്തിൽ സ്കൂൾ എച്ച്.എം ശ്രീമതി അനു റേച്ചൽ വർഗ്ഗീസ് ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രിൻസിപ്പാൾ ശ്രീമതി രാധികാ ദേവി ടീച്ചർ റിപ്പോർട്ട് അവതരണം നടത്തി. ശേഷം പൊതു ചർച്ചകളായിരുന്നു. എച്ച്.എമ്മിൻറെ മറുപടി പ്രസംഗത്തിനു ശേഷം PTA,MPTA പ്രതിനിധികളെ തെരഞ്ഞെടുത്തു. കൃതജ്‍ഞതയോടുകൂടി യോഗ നടപടികൾ അവസാനിച്ചു.

ഗാന്ധിജയന്തി

ഒക്ടോബർ 2

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ ഒരാഴ്ചക്കാലം ഗാന്ധിജയന്തി വാരാഘോഷം നടത്തി. SPC, JRC, SSSS,വിവിധ ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും മൂന്ന് മണിക്ക് ശേഷം ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ഒക്ടോബർ 2 ന് പ്രത്യേക അസംബ്ലി നടത്തി. ഗാന്ധിസ്മരണ ക്വിസ്, പ്രസംഗം, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു.

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ദ്വിദിന സഹവാസ ക്യാമ്പ്

ഒക്ടോബർ 5,6

ഒക്ടോബർ 5,6 തീയതികളിൽ SSSS ൻെറ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. ഉദ്ഘാടനം ശ്രീമതി രാധികാ ദേവി ടീച്ചർ നിർവ്വഹിച്ചു. തുടർന്ന് മഞ്ജു ടീച്ചറിൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് തയ്യൽ പരിശീലനം നടത്തി. ശേഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ആയ ശ്രീമതി ഉമാ ദേവി ടീച്ചറിൻെറ നേതൃത്വത്തിൽ സൈബർ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കൃഷിയിടം ഒരുക്കൽ എന്നിവയും നടത്തി. രണ്ടാം ദിനം പൂന്തോട്ട പരിപാലനം, ഓലകൊണ്ടുള്ള ഉത്പന്നങ്ങളുടെ നിർമ്മാണം, ഫീൽഡ് ട്രിപ്പ് എന്നിവയാണ് നടത്തിയത്. പൂന്തോട്ട നിർമ്മാണത്തിൻെറ ഭാഗമായി കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെടികൾ നടുകയും ചെയ്തു. തുടർന്ന് ഓല കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും നടത്തി. ഉച്ചയ്ക്കു ശേഷം ആതിരമലയിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്

ഒക്ടോബർ 7

ദേശീയ തപാൽ ദിനം

ഒക്ടോബർ 9

തപാൽ ദിനത്തിൻെറ ഭാഗമായി സ്കൂൾ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഇതിൽ തപാൽ വിനിമയ മാർഗ്ഗങ്ങളായ Inland, തപാൽ കവർ, Postal stamp എന്നിവ പരിചയപ്പെടുത്തി. തുടർന്ന് ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

കേരളപ്പിറവി

നവംബർ 1

നവംബർ 1- കേരളപ്പിറവിയുടെ ഭാഗമായി സ്കൂൾ സ്പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ HM അനു ടീച്ചർ, ഉമ ടീച്ചർ എന്നിവർ കേരള ചരിത്രത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾ കേരള ഗാനം ആലപിച്ചു. കുട്ടികൾ വിവിധ തരം കേരളീയ വേഷത്തിൽ എത്തിച്ചേർന്നു. ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ കുട്ടികൾ കേരളത്തിൻെറ ഭൂപട മാതൃകയിൽ ദീപം തെളിയിച്ചു. മലയാളത്തനിമ വിളിച്ചോതുന്ന തരത്തിൽ എല്ലാ അധ്യാപകരും കേരളീയ വേഷത്തിൽ എത്തിച്ചേർന്നു. തുടർന്ന് പഴമയുടെ പ്രതീകങ്ങളായ സാധനങ്ങളുടെ പ്രദർശനം നടത്തി.

പഠന വിനോദയാത്ര

നവംബർ 6

നവംബർ 6-ാം തീയതി രാവിലെ 5.30 ന് HM അനു ടീച്ചറിൻെറ നേതൃത്വത്തിൽ സ്കൂളിൽ നിന്നും മൂന്നാറിലേക്ക് രണ്ടു ദിവസത്തെ പഠനവിനോദ യാത്രക്കായി പുറപ്പെട്ടു. യു.പി മുതൽ എച്ച്. എസ്സ്.എസ്സ് വരെയുള്ള ഏകദേശം 40 കുട്ടികളും പി.ടി.എ പ്രസിഡൻറ്, അധ്യാപക-അനധ്യാപകർ ഉൾപ്പെടെ 8 പേരുമാണ് പഠനയാത്രയിൽ പങ്കെടുത്തത്. 9 മണിക്ക് അടിമാലിയിൽ എത്തി. അവിടെ പ്രഭാത ഭക്ഷണത്തിനു ശേഷം യാത്ര ആരംഭിച്ചു. 12 മണി ആയപ്പോൾ മൂന്നാറിൽ എത്തി. മാട്ടുപ്പെട്ടി ഡാം, എക്കോ പോയിൻറ്, കുണ്ടള ഡാം തുടങ്ങി മൂന്നാറിൻെറ പ്രകൃതി ഭംഗി ആസ്വദിച്ചതിനു ശേഷം മറയൂരിലേക്ക് യാത്ര തിരിച്ചു. രാത്രി 8 മണി ആയപ്പോൾ മറയൂരിലെത്തി. അവിടെ Campfire-നു ശേഷം ഭക്ഷണം കഴിച്ച് റൂമുകളിലേക്ക് പോയി. രണ്ടാം ദിവസം മറയൂരിലെ കാഴ്ചകൾ ആസ്വദിച്ചു. തുടർന്ന് കാന്തല്ലൂരിലേക്ക് പോയി. അവിടെ ആപ്പിൾ ഗാർഡൻ സന്ദർശിച്ചതിനു ശേഷം തിരിച്ച് മൂന്നാറിലേക്ക് വീണ്ടും എത്തി. Flower garden തുടങ്ങി മൂന്നാറിൻെറ ഭംഗി ആസ്വദിച്ചതിനു ശേഷം ഏകദേശം 7 മണിയോടു കൂടി യാത്ര തിരിച്ചു. പുലർച്ചെ 1.30 ന് സ്കൂളിൽ തിരിച്ചെത്തി.

ശിശുദിനം

നവംബർ 14

ശിശുദിനത്തിൻെറ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി. HM അനു ടീച്ചർ ശിശു ദിന സന്ദേശം നൽകി. കുട്ടികൾ ചാച്ചാജിയുടെ വേഷത്തിൽ എത്തിച്ചേർന്നു. എൽ.കെ.ജി മുതൽ 10-ാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ശിശു ദിന ഗാനം ആലപിച്ചു. പ്രസംഗം, ക്വിസ്സ്, പോസ്റ്റർ രചന, പ്ലക്കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ഭരണഘടനാ ദിനം

നവംബർ 26

ഭരണഘടനാ ദിനത്തിൻെറ ഭാഗമായി സ്കൂൾ സ്പെഷ്യൽ നടത്തി. 1949 നവംബർ 26 ന് ഇന്ത്യൻ ഭരണ ഘടനാ അസംബ്ലി ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചതിൻെറ ഓർമ്മയ്ക്കായാണ് നവംബർ 26 ഭരണ ഘടനാ ദിനമായി ആഘോഷിക്കുന്നത്. ഭരണഘടനയെക്കുറിച്ചുള്ള ശരിയായ അറിവുകൾ കുട്ടികളിലേക്ക് പകർന്നു നൽകി. തുടർന്ന് പ്രസംഗം, ക്വിസ്സ് മത്സരം എന്നിവ നടത്തി.

ലോക എയ്ഡ്സ് ദിനം

ഡിസംബർ 1

എയ്ഡ്സ് ദിനം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലി നടത്തി. എച്ച്,ഐ.വിയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉളവാക്കി. എയ്ഡ്സ് ബോധവത്ക്കരണത്തിൻെറ ഭാഗമായി കുട്ടികളെ ചുവന്ന റിബൺ ധരിപ്പിച്ചു.

മനുഷ്യാവകാശ ദിനം

ഡിസംബർ 10

മനുഷ്യാവകാശദിനത്തിൻെറ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി.ഈ ദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ചിള്ള പ്രാഥമിക അറിവുകൾ കുട്ടികൾക്ക് നൽകി. ക്വിസ് മത്സരം നടത്തി.

മില്ലറ്റ് ദിനാചരണം

ഡിസംബർ 19

2024-25 മില്ലറ്റ് ദിനാചരണത്തിൻെറ ഭാഗമായി ഡിസംബർ 19-ാം തീയതി സ്കൂളിൽ ഭക്ഷണമേള സംഘടിപ്പിച്ചു. ഭക്ഷണ സംസ്കാരം കുട്ടികളിൽ വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ഈ പരിപാടിയിലേക്ക് കുട്ടികൾ കൊണ്ടുവന്ന വിവിധ തരത്തിലുള്ള ഭക്ഷണസാമഗ്രികൾ പ്രദർശിപ്പിക്കുകയും എല്ലാവർക്കുമായി വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനു ടീച്ചർ ഈ മേള ഉദ്ഘാടനം ചെയ്തു.

സോഷ്യൽ സർവ്വീസ് സ്കീം - ദ്വിദിന സഹവാസ ക്യാമ്പ് (നിറവ് 2025)

ജനുവരി 4,5

2025 ജനുവരി 4,5 തീയതികളിൽ കുടശ്ശനാട് ഗവ.എസ്സ്.വി.എച്ച്.എസ്സ്.എസ്സ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻെറ ഭാഗമായി ദ്വിദിന സഹവാസ ക്യാമ്പ് (നിറവ് 2025) നടന്നു. പി. ടി. എ പ്രസിഡൻറ് അധ്യക്ഷനായ യോഗത്തിൽ എച്ച്. എം ശ്രീമതി അനു ടീച്ചർ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. തുഷാര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശ്രീമതി സജീന ടീച്ചർ, ശ്രീമതി ശ്രീദേവി ടീച്ചർ, ശ്രീമതി നയന ടീച്ചർ എന്നിവർ സംസാരിച്ചു. SSSS ൻെറ സ്റ്റുഡൻസ് പ്രതിനിധിയായ ഏബെൽ.ബി.മാത്യു നന്ദി രേഖപ്പെടുത്തി. തുടർന്ന് ജയ ടീച്ചരിൻെറ നേതൃത്വത്തിൽ സോപ്പ്, ലോഷൻ, Bathroom cleaner, dishwash liquid എന്നിവയുടെ നിർമ്മാണം നടത്തി.

ക്യാമ്പിൻെറ രണ്ടാം ദിനം റിൻസി ടീച്ചറിൻെറ നേതൃത്വത്തിൽ ക്രാഫ്റ്റ് വർക്കുകൾ സംഘടിപ്പിച്ചു. ബുക്ക് ബൈൻഡിംഗ്, ഒറിഗാമി പേപ്പർ ഉപയോഗിച്ചുകൊണ്ടുള്ള പൂക്കൾ നിർമ്മാണം, ചിത്രശലഭം തുടങ്ങി കൗതുകകരമായ നിരവധി സാമഗ്രികളുടെ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾ വളരെ ഉത്സാഹത്തോട് കൂടിയാണ് ഈ ദ്വിദിന ക്യാമ്പിൽ പങ്കെടുത്തത്. ശേഷം ക്യാമ്പ് അവലോകനം നടത്തി.

ക്രിയാത്മക കൗമാരം-ശാരീരിക സുസ്ഥിതി ബോധവത്ക്കരമ ക്ലാസ്സ്

ജനുവരി 9

കുട്ടികൾക്ക് മാനസിക-ശാരീരിക ആരോഗ്യം സംരക്ഷിക്കേണ്ടതിൻെറ പ്രാധാന്യം മനസ്സിലാക്കുവാനും അവ നിലനിർത്തുവാനും മറ്റുമായി '' ശാരീരിക സുസ്ഥിതി '' എന്ന വിഷയത്തിൽ ഒരു ക്ലാസ്സ് നടത്തി. ജനുവരി 9-ാം തീയതി രാവിലെ 11.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്റ്റുഡൻറ് കൗൺസിലർ ശ്രീമതി ചിത്രയാണ് ക്ലാസ്സ് നടത്തിയത്. ഭക്ഷണരീതികൾ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ എന്ന് ടീച്ചർ വിശദീകരിച്ചു. ധാരാളം വെള്ളം കുടിക്കേണ്ടതിൻെറ ആവശ്യകത, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുതതേണ്ടതിൻെറ ആവശ്യകത, ജങ്ക് ഫുഡ്, ലഹരി പദാർത്ഥങ്ങൾ തുടങ്ങിയവയുടെ ദോഷഫലങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണത്തിൻെറ പ്രാധാന്യം, വ്യായാമം, വിശ്രമം ഇവയുടെ പ്രാധാന്യം എന്നിവയെക്കുറിച്ചെല്ലാം ടീച്ചർ വിശദീകരിച്ചു. ഹൈസ്കൂൾ തലത്തിലെ കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.

റിപ്പബ്ലിക് ദിനം

ജനുവരി 26

റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. 9.30 ന് പ്രിൻസിപ്പാൾ ശ്രീമതി രാധികാ ദേവി ടീച്ചർ പതാക ഉയർത്തി. തുടർന്ന് JRC, SPC, ലിറ്റിൽകൈറ്റ്സ് , സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം എന്നിവയുടെ നേതൃത്വത്തിൽ ദേശീയ ഗാനം, ദേശീയ ഗീതം, ദേശഭക്തി ഗാനം, ക്വിസ്സ്, പ്രസംഗം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

രക്തസാക്ഷി ദിനം

ജനുവരി 30

രക്തസാക്ഷി ദിനത്തിൻെറ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ ദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അധ്യാപകനായ ശ്രീ സെബാസ്റ്റ്യൻ സാർ സംസാരിച്ചു. ക്വിസ്സ്, പ്രസംഗം എന്നിവ നടത്തി.

അമൃതം - സാഹിത്യ ശില്പശാല

ഫെബ്രുവരി 14

കുട്ടികളിൽ എഴുത്ത്, വായന എന്നിവ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും ചേർന്ന് ആരംഭിച്ച ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തു കൂട്ടം,വായനക്കൂട്ടം സാഹിത്യ ശില്പശാല കുടശ്ശനാട് ഗവ.എസ്.വി.എച്ച്.എസ്.എസ് -ൽ വച്ച് ഫെബ്രുവരി 14-ാം തീയതി നടത്തി. കേരള സാഹിത്യ അക്കാദമി അംഗവും പടി‍‍ഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡൻറുമായ ഡോ.സി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശ്രീ എസ്.ആർ. മനോജ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി അനു ടീച്ചർ, എസ്.എം.സി ചെയർമാൻ ശ്രീ ഉമ്മൻ തോമസ്,പ്രിൻസിപ്പാൾ ശ്രീമതി രാധികാ ദേവി ടീച്ചർ, അധ്യാപകരായ ശ്രീമതി ബുഷറ ടീച്ചർ, ശ്രീ സെബാസ്റ്റ്യൻ സാർ, ശ്രീമതി സോണിയ ടീച്ചർ, ശ്രീമതി സജീന ടീച്ചർ, ശ്രീമതി ശ്രീദേവി ടീച്ചർ, ശ്രീ രാഗിൻ രാജ് സാർ എന്നിവർ സംസാരിച്ചു. ശേഷം കുട്ടികൾ തയ്യാറാക്കിയ കവിതകൾ പതിപ്പുകളാക്കി പ്രകാശനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ജാലകം കയ്യെഴുത്തു മാസികയുടെ പ്രകാശനവും നടത്തി.

റോബോട്ടിക് ഫെസ്റ്റ്

ഫെബ്രുവരി 21

പഠനോത്സവം

ഫെബ്രുവരി 25

2024-25 അധ്യയന വർഷത്തെ പഠനോത്സവം ഫെബ്രുവരി 25-ന് "സർഗ്ഗം 2025" എന്ന പേരിൽ മികച്ച രീതിയിൽ നടന്നു. രാവിലെ 10.30 ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച കാര്യപരിപാടികളുടെ അധ്യക്ഷൻ പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീ സുകുമാരൻ ആയിരുന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനു ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രാധികാ ദേവി ടീച്ചർ പഠനോത്സവം ഉദ്ഘാടനം ചെയ്തു. എസ്.എം. സി ചെയർമാൻ ശ്രീ ഉമ്മൻ തോമസ്, സീനിയർ അസിസ്റ്റൻറ് ശ്രീ സെബാസ്റ്റ്യൻ സാർ അധ്യാപകരായ ശ്രീ രാഗിൻരാജ് സാർ, ശ്രീമതി നയന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. പഠനോത്സവം കൺവീനർ ശ്രീമതി ശ്രീദേവി ടീച്ചർ യോഗത്തിന് നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ പ്രദർശനവും അവതരണവും നടന്നു. പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠനോത്സവത്തിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളുടെ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി കഥ പറച്ചിൽ, കുട്ടി കവിതകൾ, സ്കിറ്റുകൾ, കവിതകൾ, റോൾ പ്ലേ, വഞ്ചിപ്പാട്ട് തുടങ്ങി വിവിധയിനം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. എല്ലാ അധ്യാപകരുടെയും മികച്ച പിന്തുണയോടെ കുട്ടികളുടെ പഠനമികവ് പ്രദർശനവും അവതരണവും ഗംഭിരമായി നടന്നു. വൈകുന്നേരം 4 മണിയോടെ പഠനോത്സവം അവസാനിച്ചു.