"ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:54, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ→വായന മാസാചരണം
No edit summary |
|||
| വരി 20: | വരി 20: | ||
== വായന മാസാചരണം == | == വായന മാസാചരണം == | ||
ജിഎച്ച്എസ്എസ് ആലിപ്പറമ്പിൽ ജൂൺ 19 വായന ദിന പ്രത്യേക അസംബ്ലി നടത്തി. വായന ദിന പ്രതിജ്ഞ, അക്ഷര വൃക്ഷം, പുസ്തകമരം എന്നിവ പ്രത്യേക ശ്രദ്ധ നേടുകയും കുട്ടികളിൽ കൗതുകമുണർത്തുകയും ചെയ്തു.വായനാവാരാചരണത്തിന്റെ ഭാഗമായി പുസ്തക ആസ്വാദനം, ഉപന്യാസം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, ക്വിസ് എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്ക് പ്രധാന അധ്യാപിക ജിഷ ടീച്ചർ സമ്മാനവും നൽകി. | |||
തുടർന്ന് വായന മാസാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം, സ്കൂൾ വായനാ മൂലനിർമ്മാണo, എന്നിവ നടത്തി. പുസ്തക പ്രദർശനം ഉദ്ഘാടനം ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട്, അബ്ദുൾ റസാക്ക് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജിഷ ടീച്ചർ മുഖ്യ കാർമ്മികത്വം വഹിച്ചു. പുസ്തക പ്രദർശനത്തിൽ രക്ഷിതാക്കളും പങ്കാളികളായി. പ്രശസ്ത എഴുത്തുകാരി ഷീബ ഇ കെ പ്രദർശനം സന്ദർശിച്ചു. | |||
സ്കൂൾ വായനാ മൂലയിലൂടെയും പുസ്തക പ്രദർശനത്തിലൂടെയും കുട്ടികൾക്ക് വളരെയേറെ പുസ്തകങ്ങൾ പരിചയപ്പെടാനും വായിക്കാനും കഴിഞ്ഞിട്ടുണ്ട്. കുട്ടികളിൽ വായനാശീലം വർദ്ധിക്കാൻ ഇത് കാരണമായി. ഈ പ്രവർത്തനങ്ങൾ വളരെയേറെ മികവു പുലർത്തി. | |||
സ്കൂൾ വായനാ മൂലയിലേക്ക് വേദിക എന്ന കുട്ടി പുസ്തകങ്ങൾ സംഭാവന ചെയ്തു.വായന മാസാചരണത്തോടനുബന്ധിച്ച് പിറന്നാൾ ദിനത്തിൽ അതീർത്ഥ എന്ന കുട്ടി ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു. ഇത് മറ്റു കുട്ടികൾ മാതൃകയാക്കി. | |||
അമ്മ വായന സ്കൂൾതലം നടത്തി. വിജയികളായവരെ ഉപജില്ലാതലത്തിൽ പങ്കെടുപ്പിച്ചു. ജില്ലാതലത്തിലേക്കുള്ള രക്ഷിതാക്കളുടെ മത്സരത്തിനായി ആത്രേയകം എന്ന നോവലിന്റെ പുസ്തക ആസ്വാദനം നടത്തി. മികച്ച രചനകളെ ജില്ലാതല മത്സരങ്ങളിലേക്ക് അയച്ചു. ഇത് കുട്ടികളോടൊപ്പം അമ്മമാർക്കും വായനാശീലം വർദ്ധിക്കാനുള്ള മികവായി മാറി. | |||