ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം

ആഹ്ളാദത്തോടെ തിരികെ സ്‌കൂളിലേക്ക്....
ആലിപ്പറമ്പ ജി എച് എസ് എസ് പ്രവേശനോത്സവം 2025 ജൂൺ 2 നു സംഘടിപ്പിക്കപ്പെട്ടു.പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് സിന്ധു പി കുട്ടികളോട് സംസാരിക്കുകയും സമ്മാന ദാനം നടത്തുകയും ചെയ്തു സ്കൂളിലെ വിവിധ യൂണിറ്റുകളായ ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.യോഗത്തെ തുടർന്ന് കുട്ടികളുടെ കലാ പ്രകടനങ്ങളോടൊപ്പം, SSLC full A+ നേടിയ കുട്ടികൾക്കും പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികൾക്കും LSS,USS, സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുമുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി.
പരിസ്ഥിതി ദിനാചരണം

ജി എച് എസ് എസ് ആലിപ്പറമ്പിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂൺ 5നു സ്പെഷ്യൽ അസംബ്ലി നടന്നു . പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു .ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷ തൈകൾ നട്ടു .അന്നേ ദിവസം അധ്യാപകരും അനധ്യാപകരും പങ്കെടുത്ത മീറ്റിംഗിൽ ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ജിഷ പി ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി .പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാം എന്ന പരിപാടി കുട്ടികൾ ചെയ്തു .ഇതിന്റെ ഭാഗമായി ക്യാമ്പസിൽ കുട്ടികൾ വൃക്ഷ തൈകൾ നട്ടു .പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി അന്നേ ദിവസം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ജി എച് എസ് എസ് ആലിപ്പറമ്പിൽ ജൂൺ 12 നു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി .കബീർ സർ സ്വാഗതവും ഹെഡ് മിസ്ട്രസ് ജിഷ ടീച്ചർ ഉദഘാടനവും നടത്തി .പെരിന്തൽമണ്ണ excise preventive officer ശ്രീ സുനിൽ കുമാർ സർ വിഷയാവതരണം നടത്തി .ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി . Civil excise officer ശ്രീ അബ്ദുൽ ബാസിത് സർ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
സ്‌കൂളിൽ പ്രവർത്തിച്ച് വരുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 20 ന് ചിത്ര കലാ അധ്യാപകൻ ശ്രീ മനോജ് മാസ്റ്റർ നിർവഹിച്ചു. മനോഹരമായ ഒരു ചിത്രം വരച്ചു കൊണ്ട് മനോജ് മാസ്റ്റർ പരിപാടി കൂടുതൽ ആകർഷണീയമാക്കി .
ലോകലഹരിവിരുദ്ധദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ജി എച് എസ് എസ് ആലിപ്പറമ്പ് സ്കൂളിൽ ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി . ആരോഗ്യ വകുപ്പ് നടത്തിയ ലഹരി വിരുദ്ധ ,ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്, ലഹരിവിരുദ്ധ പോസ്റ്റർ രചന,സുംബാ ഡാൻസ് ,ഫ്ലാഷ് മോബ് ,ലഹരി വിരുദ്ധ റാലി, Thump against drugs, കഥാ രചന ,ലഹരി വിരുദ്ധ റാലി,ക്വിസ് തുടങ്ങി വിവിധ പരിപാടികൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ആവേശമായി.
വായന മാസാചരണം
ജിഎച്ച്എസ്എസ് ആലിപ്പറമ്പിൽ ജൂൺ 19 വായന ദിന പ്രത്യേക അസംബ്ലി നടത്തി. വായന ദിന പ്രതിജ്ഞ, അക്ഷര വൃക്ഷം, പുസ്തകമരം എന്നിവ പ്രത്യേക ശ്രദ്ധ നേടുകയും കുട്ടികളിൽ കൗതുകമുണർത്തുകയും ചെയ്തു.വായനാവാരാചരണത്തിന്റെ ഭാഗമായി പുസ്തക ആസ്വാദനം, ഉപന്യാസം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന, ക്വിസ് എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്ക് പ്രധാന അധ്യാപിക ജിഷ ടീച്ചർ സമ്മാനവും നൽകി.
തുടർന്ന് വായന മാസാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം, സ്കൂൾ വായനാ മൂലനിർമ്മാണo, എന്നിവ നടത്തി. പുസ്തക പ്രദർശനം ഉദ്ഘാടനം ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട്, അബ്ദുൾ റസാക്ക് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജിഷ ടീച്ചർ മുഖ്യ കാർമ്മികത്വം വഹിച്ചു. പുസ്തക പ്രദർശനത്തിൽ രക്ഷിതാക്കളും പങ്കാളികളായി. പ്രശസ്ത എഴുത്തുകാരി ഷീബ ഇ കെ പ്രദർശനം സന്ദർശിച്ചു.
സ്കൂൾ വായനാ മൂലയിലൂടെയും പുസ്തക പ്രദർശനത്തിലൂടെയും കുട്ടികൾക്ക് വളരെയേറെ പുസ്തകങ്ങൾ പരിചയപ്പെടാനും വായിക്കാനും കഴിഞ്ഞിട്ടുണ്ട്. കുട്ടികളിൽ വായനാശീലം വർദ്ധിക്കാൻ ഇത് കാരണമായി. ഈ പ്രവർത്തനങ്ങൾ വളരെയേറെ മികവു പുലർത്തി.
സ്കൂൾ വായനാ മൂലയിലേക്ക് വേദിക എന്ന കുട്ടി പുസ്തകങ്ങൾ സംഭാവന ചെയ്തു.വായന മാസാചരണത്തോടനുബന്ധിച്ച് പിറന്നാൾ ദിനത്തിൽ അതീർത്ഥ എന്ന കുട്ടി ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു. ഇത് മറ്റു കുട്ടികൾ മാതൃകയാക്കി.
അമ്മ വായന സ്കൂൾതലം നടത്തി. വിജയികളായവരെ ഉപജില്ലാതലത്തിൽ പങ്കെടുപ്പിച്ചു. ജില്ലാതലത്തിലേക്കുള്ള രക്ഷിതാക്കളുടെ മത്സരത്തിനായി ആത്രേയകം എന്ന നോവലിന്റെ പുസ്തക ആസ്വാദനം നടത്തി. മികച്ച രചനകളെ ജില്ലാതല മത്സരങ്ങളിലേക്ക് അയച്ചു. ഇത് കുട്ടികളോടൊപ്പം അമ്മമാർക്കും വായനാശീലം വർദ്ധിക്കാനുള്ള മികവായി മാറി.
ബഷീർ ദിനം
ജി എച് എസ് എസ് ആലിപ്പറമ്പ് സ്കൂളിൽ ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. പ്രസ്തുത ദിനത്തിൽ പ്രത്യേക അസംബ്ളി വളരെയേറെ ശ്രദ്ധേയമായി. അസംബ്ലിയിൽ ബഷീർ കൃതികളുടെ കഥാപാത്രം അവതരണം പുസ്തക ആസ്വാദനം എന്നിവ നടന്നു. ബഷീർ കൃതികളുടെ പതിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരം പോസ്റ്റൽ പ്രദർശനം, റീൽസ് എന്നിവ ദിനാചരണത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങൾ ആയിരുന്നു. വിജയികൾക്ക് പ്രധാന അധ്യാപിക ജിഷ ടീച്ചർ സമ്മാനങ്ങൾ നൽകി തുടർന്ന് ടീച്ചർ ബഷീറിന്റെജീവചരിത്രത്തെക്കുറിച്ചുo അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും കുട്ടികൾക്ക് ഒരു പൊതു അവബോധം നടത്തി.
വായന മാസാത്തോടനുബന്ധിച്ച് നടത്തിയ എല്ലാ പ്രവർത്തനങ്ങളും കുട്ടികളിൽ കൗതുകം ഉണർത്തുകയും വായനാശീലം വർദ്ധിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഉത്സാഹം ഉണർത്തുകയും ചെയ്തു.