"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Bibishjohn (സംവാദം | സംഭാവനകൾ) |
|||
| വരി 15: | വരി 15: | ||
}} | }} | ||
== സമഗ്ര പ്ലസ് ട്രെയിനിങ് == | == സമഗ്ര പ്ലസ് ട്രെയിനിങ് - ഇതര ക്ലബംഗങ്ങൾക്ക് == | ||
പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ വിഭവങ്ങളുടെ ശേഖരമായ സമഗ്ര പ്ലസിനെക്കുറിച്ച് സ്‌കൂളിലെ ഇതര ക്ലബംഗങ്ങൾക്ക് ക്ലാസെടുത്തു. ജൂൺ 23 ആം തീയതിയാണ് ക്ലാസെടുത്തത്. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സൗകര്യമായ സമഗ്ര ലേണിംഗ് റൂം, പോഡ്കാസ്റ്റ്, ചോദ്യപേപ്പർ, പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രസേന്റഷന്റെ സഹായത്തോടെ പരിചയപ്പെടുത്തി. തുടർന്ന് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി സമഗ്ര എങ്ങനെ ഉപയോഗിക്കാം, അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം എന്നിവയെക്കുറിച്ചും ക്ലാസ് നൽകി. ഒൻപത്, പത്ത് ക്ലാസുകളിലെ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ക്ലാസിൽ പപങ്കാളികളായി. | പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ വിഭവങ്ങളുടെ ശേഖരമായ സമഗ്ര പ്ലസിനെക്കുറിച്ച് സ്‌കൂളിലെ ഇതര ക്ലബംഗങ്ങൾക്ക് ക്ലാസെടുത്തു. ജൂൺ 23 ആം തീയതിയാണ് ക്ലാസെടുത്തത്. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സൗകര്യമായ സമഗ്ര ലേണിംഗ് റൂം, പോഡ്കാസ്റ്റ്, ചോദ്യപേപ്പർ, പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രസേന്റഷന്റെ സഹായത്തോടെ പരിചയപ്പെടുത്തി. തുടർന്ന് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി സമഗ്ര എങ്ങനെ ഉപയോഗിക്കാം, അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം എന്നിവയെക്കുറിച്ചും ക്ലാസ് നൽകി. ഒൻപത്, പത്ത് ക്ലാസുകളിലെ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ക്ലാസിൽ പപങ്കാളികളായി. | ||
<gallery mode="packed"> | <gallery mode="packed"> | ||
21:37, 25 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 28041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28041 |
| യൂണിറ്റ് നമ്പർ | LK/2019/28041 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Muvattupuzha |
| ഉപജില്ല | Kalloorkkad |
| ലീഡർ | Rosna Roy |
| ഡെപ്യൂട്ടി ലീഡർ | Aldrin Pradeep |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Bibish John |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Tinu Kumar |
| അവസാനം തിരുത്തിയത് | |
| 25-07-2025 | Bibishjohn |
സമഗ്ര പ്ലസ് ട്രെയിനിങ് - ഇതര ക്ലബംഗങ്ങൾക്ക്
പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ വിഭവങ്ങളുടെ ശേഖരമായ സമഗ്ര പ്ലസിനെക്കുറിച്ച് സ്‌കൂളിലെ ഇതര ക്ലബംഗങ്ങൾക്ക് ക്ലാസെടുത്തു. ജൂൺ 23 ആം തീയതിയാണ് ക്ലാസെടുത്തത്. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സൗകര്യമായ സമഗ്ര ലേണിംഗ് റൂം, പോഡ്കാസ്റ്റ്, ചോദ്യപേപ്പർ, പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രസേന്റഷന്റെ സഹായത്തോടെ പരിചയപ്പെടുത്തി. തുടർന്ന് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി സമഗ്ര എങ്ങനെ ഉപയോഗിക്കാം, അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം എന്നിവയെക്കുറിച്ചും ക്ലാസ് നൽകി. ഒൻപത്, പത്ത് ക്ലാസുകളിലെ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ക്ലാസിൽ പപങ്കാളികളായി.
-
രാകേന്ദു രാജേഷ് ഇതര ക്ലബംഗങ്ങൾക്ക് ക്ലാസെടുക്കുന്നു
-
സമഗ്ര പ്ലസ് ട്രെയിനിങ് നയിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
-
കൈറ്റ് മാസ്റ്റർ ബിബീഷ് ജോൺ ക്ലാസ് നയിക്കുന്നു
-
റോസ്ന റോയ് നയിക്കുന്ന ക്ലാസ്
സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം
ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം നടത്തി. അദ്ധ്യാപകരായ ബിബീഷ് സാർ, ടിനു ടീച്ചർ എന്നിവരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചത്. തെരേസാസ് ന്യൂസ് എന്ന പേരിൽ ആരംഭിച്ച ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ നിർവ്വഹിച്ചു.
സ്കൂൾ പാർലിമെന്റ് ഇലക്ഷൻ
സ്കൂൾ പാർലിമെന്റ് ഇലക്ഷൻ സെന്റ് ലിറ്റൽ തെരേസ് ഹൈസ്കൂളിൽ ജൂലൈ 16-ാം തീയതി നടത്തി.രാവിലെ 10:30 ന് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു.ബിബീഷ് സാറും സുനിത ടീച്ചറും സിസ്റ്റർ മരിയ തെരെസും ഇലക്ഷനുള്ള ക്രമീകരണങ്ങൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പുകൾ നടത്തിയത്.ജെ. ആർ.സി,എസ്. പി. സി,സ്കൗട്ട് ആൻഡ് ഗൈഡ് എന്നിങ്ങനെ മറ്റു ക്ലബ് അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.ഇലക്ഷനായി നാലു ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഓരോ ബൂത്തിലും അഞ്ച് ഘട്ടങ്ങളായാണ് പോളിംഗ് നടന്നത്.എസ്പിസി കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികളായി വന്നു വോട്ട് രേഖപ്പെടുത്തി.11: 45 ടെ ഇലക്ഷൻ അവസാനിച്ചു.
സമഗ്ര ക്ലാസ് -2
ജൂലൈ 15ാംതീയതി ടീച്ചേഴ്സിനായി സമഗ്ര പ്ലസിനെ കുറിച്ച് ഒരു ക്ലാസ് നടത്തുകയുണ്ടായി.കൈറ്റ് മാസ്റ്റർ ബിബീഷ് സാറാണ് ക്ലാസ്സ് എടുത്തത്.സമഗ്രയിൽ ടീച്ചേഴ്സ് ലോഗിൻ, ടീച്ചിങ് മാനുവൽ തയ്യാറാക്കുന്ന വിധം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകരും ഈ ക്ലാസ്സിൽ പങ്കാളികളായി.
സ്കൂൾ വിക്കി പരിശീലനം
ജൂലൈ 16 വൈകുന്നേരം സ്കൂൾ വിക്കിയെ കുറിച്ച് അദ്ധ്യാപകർക്ക് ക്ലാസ് നടത്തുകയുണ്ടായി. 4 മണിയോടെ ക്ലാസ് ആരംഭിച്ചു .കൈറ്റ് മാസ്റ്റർ ബിബീഷ് സാറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ലിറ്റിൽ കൈറ്റസ് അംഗങ്ങളായ കുറച്ചു കുട്ടികൾ ഈ ക്ലാസ്സിൽ പങ്കാളികളായി .സ്കൂളിലെ ഐ .ടി പ്രവർത്തനങ്ങൾ, സ്കൂൾ വിക്കിയിൽ അംഗത്വം നേടുന്നത് എങ്ങനെ ,പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അപ്‌ലോഡ് ചെയുന്നത് എങ്ങനെ എന്നീ വിഷയങ്ങൾ ആസ്പദമാക്കിയായിരുന്നു ക്ലാസ് .5 മണിയോടെ ക്ലാസ് അവസാനിച്ചു .
സമഗ്ര പ്ലസ് ട്രെയ്നിങ് -മാതാപിതാക്കൾക്ക്
ജൂലൈ 21 മാതാപിതാക്കൾക്കായി സമഗ്ര പ്ലസിനെ കുറിച്ച് ക്ളാസ്സെടുത്തു .10 എ, ബി, സി, ക്ലാസ്സുകാരുടെ പി.ടി.എ.മീറ്റിങ്ങിനിടെയാണ് ക്ലാസ്സെടുത്തത് കൈറ്റ് മാസ്റ്റർ ബിബീഷ് സാറിന്റെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസിനു നേതൃത്വം നൽകിയത് . പാഠ്യപദ്ധതിയും പഠന ലക്ഷ്യങ്ങളുമായി കൈറ്റ് രൂപകൽപന ചെയ്‌ത നൂതന സാങ്കേതിക മൾട്ടീമീഡിയ സൗകര്യമായ സമഗ്രാ ലേർണിംഗ് റൂം ,പോഡ്കാസ്റ്റ് ,മാതൃക ചോദ്യപേപ്പർ ,പാഠപുസ്തകകൾ ഡൗലോഡ് ചെയുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രെസൻറ്റേഷൻ സഹായത്തോടെ പരിചയപ്പെടുത്തി.പഠനത്തിനായി ഇവയെല്ലാം എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ക്ലാസ് നൽകി.10 എ,ബി,സി ക്ലാസ്സിലെ കുട്ടികളുടെ മാതാപിതാക്കൾ ക്ലാസ്സിൽ പങ്കാളികളായി .സമഗ്ര പ്ലസിനെ കുറിച്ച മാതാപിതാക്കൾക് ഉണ്ടായിരുന്ന സംശയങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിഹരിച്ചു. 4 മണിയോടെ ക്ലാസ് അവസാനിച്ചു.