"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 77: | വരി 77: | ||
മാതൃഭൂമി സീഡ് ക്ലബിന്റെ ഭാഗമായി സ്കൂളിൽ മധുരം മലയാളം പദ്ധതി ജൂലായ് 2 ന് നടത്തി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാദ്ധ്യാപിക റംല ടീച്ചർ കുട്ടികൾക്ക് പത്രം നല്കി നിർവ്വഹിച്ചു. എൽ.പി പ്രധാനാദ്ധ്യാപിക വഹീദ ടീച്ചർ, പ്രിൻസിപ്പാൾ ഹേമ ടീച്ചർ, എൽ.പി, യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മാതൃഭൂമി പ്രതിനിധികളായ സനീഷ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. സനിത എംഎസിന്റെ സഹായത്തോടെയാണ് മധുരം മലയാളം പദ്ധതി നടപ്പിലാക്കിയത്. | മാതൃഭൂമി സീഡ് ക്ലബിന്റെ ഭാഗമായി സ്കൂളിൽ മധുരം മലയാളം പദ്ധതി ജൂലായ് 2 ന് നടത്തി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാദ്ധ്യാപിക റംല ടീച്ചർ കുട്ടികൾക്ക് പത്രം നല്കി നിർവ്വഹിച്ചു. എൽ.പി പ്രധാനാദ്ധ്യാപിക വഹീദ ടീച്ചർ, പ്രിൻസിപ്പാൾ ഹേമ ടീച്ചർ, എൽ.പി, യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മാതൃഭൂമി പ്രതിനിധികളായ സനീഷ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. സനിത എംഎസിന്റെ സഹായത്തോടെയാണ് മധുരം മലയാളം പദ്ധതി നടപ്പിലാക്കിയത്. | ||
[[പ്രമാണം:23051 madhuram malayalam.jpg|നടുവിൽ|ലഘുചിത്രം|570x570ബിന്ദു|മധുരം മലയാളം]] | [[പ്രമാണം:23051 madhuram malayalam.jpg|നടുവിൽ|ലഘുചിത്രം|570x570ബിന്ദു|മധുരം മലയാളം]] | ||
== '''ഇൻഡോർ ബാഡ്മിന്റൺ കോർട്ട്''' == | |||
ജൂലായ് 4 ന് സ്കൂൾ അങ്കണത്തിൽ പുതിയ ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം ചെയ്തു. മുൻ അന്തർദേശീയ വോളിബോൾ താരം ഗോപിദാസ് കോർട്ട് കുട്ടികൾക്ക് തുറന്ന് കൊടുത്തു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് , കായികാധ്യാപകൻ ഹരി മാസ്റ്റർ, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. | |||
== '''ബഷീർ അനുസ്മരണം''' == | == '''ബഷീർ അനുസ്മരണം''' == | ||
വിഖ്യാത സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ ജൂലായ് 6 ന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് വന്ന് സ്കിറ്റ് നടത്തി. മലയാളത്തിന്റെ എക്കാലത്തേയും മികച്ച സാഹിത്യകാരാനാണ് ബഷീർ എന്ന് വിദ്യാരംഗം ഇൻചാർജ് ശ്രീമതി സാജിത ടീച്ചർ അഭിപ്രായപ്പെട്ടു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, മലയാളം അദ്ധ്യാപിക നിസ ടീച്ചർ മറ്റ് ടീച്ചേഴ്സ് എന്നിവർ പങ്കെടുത്തു. തുടർന്ന് ബഷീർ അനുസ്മരണ ക്വിസും നടത്തി. | വിഖ്യാത സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ ജൂലായ് 6 ന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് വന്ന് സ്കിറ്റ് നടത്തി. മലയാളത്തിന്റെ എക്കാലത്തേയും മികച്ച സാഹിത്യകാരാനാണ് ബഷീർ എന്ന് വിദ്യാരംഗം ഇൻചാർജ് ശ്രീമതി സാജിത ടീച്ചർ അഭിപ്രായപ്പെട്ടു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, മലയാളം അദ്ധ്യാപിക നിസ ടീച്ചർ മറ്റ് ടീച്ചേഴ്സ് എന്നിവർ പങ്കെടുത്തു. തുടർന്ന് ബഷീർ അനുസ്മരണ ക്വിസും നടത്തി. | ||
[[പ്രമാണം:23051 basheer.jpg|നടുവിൽ|ലഘുചിത്രം|595x595ബിന്ദു|ബഷീർ കഥാപാത്രങ്ങൾ അരങ്ങത്ത് വന്നപ്പോൾ]] | |||
== '''ബിന്ദു ടീച്ചർക്ക് യാത്രയയപ്പ്''' == | == '''ബിന്ദു ടീച്ചർക്ക് യാത്രയയപ്പ്''' == | ||
ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് ജൂലായ് 6 ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. | ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് ജൂലായ് 6 ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. കൊടുങ്ങല്ലൂർ ബോയ്സ് സ്കൂളിലേക്കാണ് ടീച്ചർക്ക് സ്ഥലമാറ്റം കിട്ടിയത്. | ||
[[പ്രമാണം:23051 bindu teacher.jpg|നടുവിൽ|ലഘുചിത്രം|435x435ബിന്ദു|സ്റ്റാഫംഗങ്ങൾ ഉപഹാരം നല്കുന്നു]] | |||
15:53, 7 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ഇക്കൊല്ലത്തെ പ്രവേശനോത്സവം ജൂൺ 2ന് അതിഗംഭീരമായി തന്നെ നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എച്ച് എം ശ്രീമതി റംല ടീച്ചർ സ്വാഗതം പറഞ്ഞു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി വിശിഷ്ടാതിഥി ആയി. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയവർക്കും USS പരീക്ഷയിൽ വിജയം കൈവരിച്ച 3 കുട്ടികൾക്കും പ്രത്യേകം സമ്മാനം വിതരണം ചെയ്തു. നൂറ്റിയമ്പതോളം കുട്ടികൾ അഞ്ചിലും എട്ടിലും അഡ്മിഷൻ എടുത്തു. കുട്ടികൾക്കുള്ള നോട്ട് വിതരണം യൂണിഫോം വിതരണം എന്നിവ നടത്തി. ശേഷം മധുരം വിതരണം ചെയ്തു കുട്ടികളെ അതാത് ക്ലാസുകളിൽ ഇരുത്തി.

കൃഷ്ണകുമാരി ടീച്ചർക്ക് യാത്രയയപ്പ്
സ്കൂളിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി കൃഷ്ണകുമാരി ടീച്ചർ നടവരമ്പ് സ്കൂളിലേക്ക് സ്ഥലം മാറ്റി കിട്ടി പോയതുമായി ബന്ധപ്പെട്ട് 02.06.2025 ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. പുതിയ ഹിന്ദി ടീച്ചറായി ശ്രീമതി ബിസീന ചുമതലയേറ്റു.

പരിസ്ഥിതി ദിനം
ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, സോഷ്യൽ സയൻസ് അദ്ധ്യാപിക മീര ടീച്ചർ, പി.ടി.എ ഭാരവാഹികൾ, എസ്.പി.സി കുട്ടികൾ, ജെ.ആർ.സി കുട്ടികൾ, മറ്റു വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു. വിദ്യാർത്ഥികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന ചെടികൾ സ്കൂളിന് മുൻവശം നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന പ്ലക്കാർഡുകൾ, പോസ്റ്ററുകൾ എന്നിവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനാദ്ധ്യാപിക റംല ടീച്ചർ കുട്ടികളോട് സംസാരിച്ചു.
ബോധവല്ക്കരണക്ലാസുകൾ
| തീയതി | വിഷയം | ക്ലാസ് നയിച്ചത് | കുട്ടികൾ |
|---|---|---|---|
| 03.06.2025 | വ്യക്തിശുചിത്വം, പൊതുമുതൽ സംരക്ഷണം | നിഷിദ, സബീന
(HST GHSS Karupadanna) |
8 |
| 04.06.2025 | ലഹരി വിമുക്ത ക്യാമ്പസ് | രേഖ. ആർ. മേനോൻ
(Clinical Counselor) |
5 |
| 05.06.2025 | ഡിജിറ്റൽ ബോധവല്കരണം | ബിജി ലെനിൻ
(HSST, GHSS Karupadanna) |
5 |
| 09.06.2025 | ലഹരി വിരുദ്ധ ക്ലാസ് | മീര, സ്മിത, നീമ
(HST,GHSS Karupadanna) |
8 |
| 10.06.2025 | ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും | ഡോ. വാസുദേവൻ. എൻ
(Road Scientist, NATPAC Kochi) |
9 |
| 11.06.2025 | പൊതുമുതൽ സംരക്ഷണം | അനിത, നിസമോൾ
(HST,GHSS Karupadanna) |
7 |
| 12.06.2025 | വ്യക്തിശുചിത്വം | ബിജു. ഇ.ബി
(Health Inspector, Vellangallur) |
6 |
| 13.06.2025 | ലഹരി വിമുക്ത ക്യാമ്പസ് | ടി.കെ. സന്തോഷ്
(Excise Preventive Officer, Irinjalakuda) |
8 |
വായനപക്ഷാചരണം
ജൂൺ 19 ന് സ്കൂളിൽ വായനപക്ഷാചരണവും അതോടൊപ്പം തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബുകളുടേയും ഉദ്ഘാടനവും നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ശ്രീ എ.കെ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് ഷെഫീഖ് മുഖ്യാതിഥി ആയിരുന്നു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട്, ക്ലബ് ചുമതലയുള്ള അദ്ധ്യാപകർ, ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശേഷം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
യോഗദിനം
ജൂൺ 21 ന് സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചറുടെ ഭർത്താവും പ്രസിദ്ധ യോഗാചാര്യനുമായ ശ്രീ സജീഷ് കെ.പി കുട്ടികളെ യോഗാസനങ്ങൾ പരിശീലിപ്പിച്ചു. യോഗ ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവ ജീവിതത്തിൽ ആചരിക്കേണ്ടത് എങ്ങനെയാണെന്നും വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് എന്നിവർ പങ്കെടുത്തു.

മധുരം മലയാളം
മാതൃഭൂമി സീഡ് ക്ലബിന്റെ ഭാഗമായി സ്കൂളിൽ മധുരം മലയാളം പദ്ധതി ജൂലായ് 2 ന് നടത്തി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാദ്ധ്യാപിക റംല ടീച്ചർ കുട്ടികൾക്ക് പത്രം നല്കി നിർവ്വഹിച്ചു. എൽ.പി പ്രധാനാദ്ധ്യാപിക വഹീദ ടീച്ചർ, പ്രിൻസിപ്പാൾ ഹേമ ടീച്ചർ, എൽ.പി, യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മാതൃഭൂമി പ്രതിനിധികളായ സനീഷ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. സനിത എംഎസിന്റെ സഹായത്തോടെയാണ് മധുരം മലയാളം പദ്ധതി നടപ്പിലാക്കിയത്.

ഇൻഡോർ ബാഡ്മിന്റൺ കോർട്ട്
ജൂലായ് 4 ന് സ്കൂൾ അങ്കണത്തിൽ പുതിയ ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം ചെയ്തു. മുൻ അന്തർദേശീയ വോളിബോൾ താരം ഗോപിദാസ് കോർട്ട് കുട്ടികൾക്ക് തുറന്ന് കൊടുത്തു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് , കായികാധ്യാപകൻ ഹരി മാസ്റ്റർ, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
ബഷീർ അനുസ്മരണം
വിഖ്യാത സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ ജൂലായ് 6 ന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് വന്ന് സ്കിറ്റ് നടത്തി. മലയാളത്തിന്റെ എക്കാലത്തേയും മികച്ച സാഹിത്യകാരാനാണ് ബഷീർ എന്ന് വിദ്യാരംഗം ഇൻചാർജ് ശ്രീമതി സാജിത ടീച്ചർ അഭിപ്രായപ്പെട്ടു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, മലയാളം അദ്ധ്യാപിക നിസ ടീച്ചർ മറ്റ് ടീച്ചേഴ്സ് എന്നിവർ പങ്കെടുത്തു. തുടർന്ന് ബഷീർ അനുസ്മരണ ക്വിസും നടത്തി.

ബിന്ദു ടീച്ചർക്ക് യാത്രയയപ്പ്
ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് ജൂലായ് 6 ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. കൊടുങ്ങല്ലൂർ ബോയ്സ് സ്കൂളിലേക്കാണ് ടീച്ചർക്ക് സ്ഥലമാറ്റം കിട്ടിയത്.
