ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26
പ്രവേശനോത്സവം
ഇക്കൊല്ലത്തെ പ്രവേശനോത്സവം ജൂൺ 2ന് അതിഗംഭീരമായി തന്നെ നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എച്ച് എം ശ്രീമതി റംല ടീച്ചർ സ്വാഗതം പറഞ്ഞു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി വിശിഷ്ടാതിഥി ആയി. പത്താം ക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങിയവർക്കും USS പരീക്ഷയിൽ വിജയം കൈവരിച്ച 3 കുട്ടികൾക്കും പ്രത്യേകം സമ്മാനം വിതരണം ചെയ്തു. നൂറ്റിയമ്പതോളം കുട്ടികൾ അഞ്ചിലും എട്ടിലും അഡ്മിഷൻ എടുത്തു. കുട്ടികൾക്കുള്ള നോട്ട് വിതരണം യൂണിഫോം വിതരണം എന്നിവ നടത്തി. ശേഷം മധുരം വിതരണം ചെയ്തു കുട്ടികളെ അതാത് ക്ലാസുകളിൽ ഇരുത്തി.
കൃഷ്ണകുമാരി ടീച്ചർക്ക് യാത്രയയപ്പ്
സ്കൂളിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി കൃഷ്ണകുമാരി ടീച്ചർ നടവരമ്പ് സ്കൂളിലേക്ക് സ്ഥലം മാറ്റി കിട്ടി പോയതുമായി ബന്ധപ്പെട്ട് 02.06.2025 ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. പുതിയ ഹിന്ദി ടീച്ചറായി ശ്രീമതി ബിസീന ചുമതലയേറ്റു.
പരിസ്ഥിതി ദിനം
ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ, സോഷ്യൽ സയൻസ് അദ്ധ്യാപിക മീര ടീച്ചർ, പി.ടി.എ ഭാരവാഹികൾ, എസ്.പി.സി കുട്ടികൾ, ജെ.ആർ.സി കുട്ടികൾ, മറ്റു വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു. വിദ്യാർത്ഥികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന ചെടികൾ സ്കൂളിന് മുൻവശം നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന പ്ലക്കാർഡുകൾ, പോസ്റ്ററുകൾ എന്നിവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനാദ്ധ്യാപിക റംല ടീച്ചർ കുട്ടികളോട് സംസാരിച്ചു.
ബോധവല്ക്കരണക്ലാസുകൾ
| തീയതി | വിഷയം | ക്ലാസ് നയിച്ചത് | കുട്ടികൾ |
|---|---|---|---|
| 03.06.2025 | വ്യക്തിശുചിത്വം, പൊതുമുതൽ സംരക്ഷണം | നിഷിദ, സബീന
(HST GHSS Karupadanna) |
8 |
| 04.06.2025 | ലഹരി വിമുക്ത ക്യാമ്പസ് | രേഖ. ആർ. മേനോൻ
(Clinical Counselor) |
5 |
| 05.06.2025 | ഡിജിറ്റൽ ബോധവല്കരണം | ബിജി ലെനിൻ
(HSST, GHSS Karupadanna) |
5 |
| 09.06.2025 | ലഹരി വിരുദ്ധ ക്ലാസ് | മീര, സ്മിത, നീമ
(HST,GHSS Karupadanna) |
8 |
| 10.06.2025 | ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും | ഡോ. വാസുദേവൻ. എൻ
(Road Scientist, NATPAC Kochi) |
9 |
| 11.06.2025 | പൊതുമുതൽ സംരക്ഷണം | അനിത, നിസമോൾ
(HST,GHSS Karupadanna) |
7 |
| 12.06.2025 | വ്യക്തിശുചിത്വം | ബിജു. ഇ.ബി
(Health Inspector, Vellangallur) |
6 |
| 13.06.2025 | ലഹരി വിമുക്ത ക്യാമ്പസ് | ടി.കെ. സന്തോഷ്
(Excise Preventive Officer, Irinjalakuda) |
8 |
| 29.07.2025 | ലഹരി ബോധവല്ക്കരണം | ശ്രീ. ജെദീർ(Civil Excise Officer, Irinjalakuda) | 9 |
വായനപക്ഷാചരണം
ജൂൺ 19 ന് സ്കൂളിൽ വായനപക്ഷാചരണവും അതോടൊപ്പം തന്നെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബുകളുടേയും ഉദ്ഘാടനവും നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ശ്രീ എ.കെ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് ഷെഫീഖ് മുഖ്യാതിഥി ആയിരുന്നു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട്, ക്ലബ് ചുമതലയുള്ള അദ്ധ്യാപകർ, ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശേഷം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
യോഗദിനം
ജൂൺ 21 ന് സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചറുടെ ഭർത്താവും പ്രസിദ്ധ യോഗാചാര്യനുമായ ശ്രീ സജീഷ് കെ.പി കുട്ടികളെ യോഗാസനങ്ങൾ പരിശീലിപ്പിച്ചു. യോഗ ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവ ജീവിതത്തിൽ ആചരിക്കേണ്ടത് എങ്ങനെയാണെന്നും വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് എന്നിവർ പങ്കെടുത്തു.
മധുരം മലയാളം
മാതൃഭൂമി സീഡ് ക്ലബിന്റെ ഭാഗമായി സ്കൂളിൽ മധുരം മലയാളം പദ്ധതി ജൂലായ് 2 ന് നടത്തി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാദ്ധ്യാപിക റംല ടീച്ചർ കുട്ടികൾക്ക് പത്രം നല്കി നിർവ്വഹിച്ചു. എൽ.പി പ്രധാനാദ്ധ്യാപിക വഹീദ ടീച്ചർ, പ്രിൻസിപ്പാൾ ഹേമ ടീച്ചർ, എൽ.പി, യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മാതൃഭൂമി പ്രതിനിധികളായ സനീഷ്, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. സനിത എംഎസിന്റെ സഹായത്തോടെയാണ് മധുരം മലയാളം പദ്ധതി നടപ്പിലാക്കിയത്.
ഇൻഡോർ ബാഡ്മിന്റൺ കോർട്ട്
ജൂലായ് 4 ന് സ്കൂൾ അങ്കണത്തിൽ പുതിയ ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം ചെയ്തു. മുൻ അന്തർദേശീയ വോളിബോൾ താരം ഗോപിദാസ് കോർട്ട് കുട്ടികൾക്ക് തുറന്ന് കൊടുത്തു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പി.ടി.എ പ്രസിഡണ്ട് , കായികാധ്യാപകൻ ഹരി മാസ്റ്റർ, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
ബഷീർ അനുസ്മരണം
വിഖ്യാത സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ ജൂലായ് 6 ന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് വന്ന് സ്കിറ്റ് നടത്തി. മലയാളത്തിന്റെ എക്കാലത്തേയും മികച്ച സാഹിത്യകാരാനാണ് ബഷീർ എന്ന് വിദ്യാരംഗം ഇൻചാർജ് ശ്രീമതി സാജിത ടീച്ചർ അഭിപ്രായപ്പെട്ടു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, മലയാളം അദ്ധ്യാപിക നിസ ടീച്ചർ മറ്റ് ടീച്ചേഴ്സ് എന്നിവർ പങ്കെടുത്തു. തുടർന്ന് ബഷീർ അനുസ്മരണ ക്വിസും നടത്തി.
ബിന്ദു ടീച്ചർക്ക് യാത്രയയപ്പ്
ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് ജൂലായ് 6 ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. കൊടുങ്ങല്ലൂർ ബോയ്സ് സ്കൂളിലേക്കാണ് ടീച്ചർക്ക് സ്ഥലമാറ്റം കിട്ടിയത്.
അദ്ധ്യാപകർക്ക് ആദരം
2025 എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കിയ അദ്ധ്യാപകരെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. 14-07-2025 ന് സ്കൂൾ അസംബ്ലിയിൽ വച്ച് അദ്ധ്യാപകർക്കുള്ള മൊമെന്റോ അനിത ടീച്ചർക്ക് നല്കിയാണ് ആദരിച്ചത്. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പിടിഎ പ്രസിഡണ്ട് , മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
സഫലം അക്ഷരക്ലാസ്
പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുന്നോട്ട് നയിക്കുന്നതിന് ഈ സ്കൂളിൽ ആവിഷ്കരിച്ച തനത് പ്രവർത്തനമാണ് സഫലം അക്ഷരക്ലാസ്. കുട്ടികളെ അക്കാദമികമായും വ്യക്തിപരമായും ഉന്നതിയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭാഷാ വിഷയങ്ങൾ, ഗണിതം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നല്കി കൊണ്ടുള്ള പഠനമാണ് സഫലം. പ്രസ്തുത പരിപാടി 18-07-2025 ന് സ്കൂൾ ഭാരവാഹികൾ ഉദ്ഘാടനം നിർവ്വഹിച്ചു.
ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ജൂലായ് 21 ന് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ച് കൊണ്ട് വരികയും അവ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രസംഗം, ശില്പശാല, ക്വിസ് എന്നിവ നടത്തി. സയൻസ് അധ്യാപകരായ സ്മിത ടീച്ചർ, സബീന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. പ്രധാനാദ്ധ്യാപിക റംല ടീച്ചർ സമഗ്രമായി വിശകലനം നടത്തി.
പ്രാഥമിക ശുശ്രൂഷ ഡെമോ
JRC ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 29 ന് സ്കൂൾ അസംബ്ലിയിൽ ഫസ്റ്റ് എയിഡ് ഡെമോ നടത്തി. അടിയന്തിരമായി നല്കേണ്ട പ്രാഥമിക ചികിത്സകൾ എന്തൊക്കെയാണെന്നും അതിന്റെ പ്രാധാന്യത്തെ കുറിച്ചും JRC കൺവീനർ ശ്രീമതി അശ്വതി ടീച്ചർ കുട്ടികൾക്ക് വിശദമായി തന്നെ പറഞ്ഞുകൊടുത്തു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, മറ്റ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
മൊബൈൽ പ്ലാനറ്റോറിയം
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം ആദ്യവാരം സ്കൂളിൽ മൊബൈൽ പ്ലാനറ്റോറിയം സംഘടിപ്പിച്ചു. ഉച്ച തിരിഞ്ഞ് സ്കൂളിന്റെ നടുമുറ്റത്ത് ഒരുക്കിയ പ്ലാനറ്റോറിയം കാണാൻ കുട്ടികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എൽ.പി, യുപി ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികളും പ്ലാനറ്റോറിയം നന്നായി ആസ്വദിച്ചു. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുയെും സഞ്ചാരപഥം, ഭൂമിയുടെ വൈശിഷ്ട്യം എന്നിങ്ങനെ സൗരയൂഥത്തിലെ വിസ്മയങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. ഇത്തരം വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നത് കുട്ടികൾക്ക് പഠിക്കാനുള്ള പ്രചോദനം ആകുമെന്നും തുടർന്നും ഇതു പോലുള്ള പ്രവർത്തനങ്ങൾ ഇനിയും നടക്കട്ടെ എന്നും പിടിഎ ഭാരവാഹികൾ, പ്രധാനാദ്ധ്യാപിക എന്നിവർ പറഞ്ഞു. സയൻസ് ക്ലബിന്റെ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
അദ്ധ്യാപക-അനദ്ധ്യാപക ആദരം
2025 മാർച്ച് മാസം നടന്ന SSLC പരീക്ഷയിൽ കുട്ടികൾക്ക് ഉജ്വലവിജയം നേടിക്കൊടുക്കുവാൻ പ്രയത്നിച്ച സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപക കൂട്ടായ്മക്ക് ആദരവ്. ആഗസ്റ്റ് 9ന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല HM ഫോറം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാഭ്യാസ ജില്ലയിലെ അനവധി സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു. ചാലക്കുടി കാർമൽ സ്കൂളിൽ വെച്ചായിരുന്നു ചടങ്ങ്.
സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം സ്കൂളിൽ വളരെ വിപുലമായി നടത്തി. എച്ച്.എസ്.എസ്. , എച്ച്.എസ് , എൽ.പി വിഭാഗങ്ങളിൽ നിന്നുമുള്ള പ്രധാനാദ്ധ്യാപകരായ ഹേമ ടീച്ചർ, റംല ടീച്ചർ, ലൂസി ടീച്ചർ എന്നിവർ സംയുക്തമായി പതാക ഉയർത്തി. എസ്.പി.സി കുട്ടികളുടെ പരേഡ് നടന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ ഉമ്മർ ഫാറൂഖ് എസ്.എം.സി ചെയർമാൻ ശ്രീ രമേശ് മാടത്തിങ്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മിഠായിവിതരണം എന്നിവ ഉണ്ടായി.
സ്കൂൾ ഇലക്ഷൻ
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വളരെ ഭംഗിയായി നടന്നു. തിരഞ്ഞെടുപ്പ് സമയത്തെ രീതികൾ പോലെ തന്നെ സ്കൂളിലും ഇലക്ഷൻ നടത്തി. കുട്ടികൾ വോട്ടർപട്ടികയിൽ പേര് നല്കുകയും തങ്ങളുടെ പ്രതിനിധിയെ അവർ സ്വയം തിരഞ്ഞെടുക്കുകയും ചെയ്തു. പൗരബോധമുള്ള ഒരു ജനതയെ വാർത്തെടുക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് പ്രധാനാദ്ധ്യപിക റംല ടീച്ചർ അഭിപ്രായപ്പെട്ടു.
പൂപ്പൊലി 2025
ഇക്കൊല്ലത്തെ ഓണാഘോഷം പൂപ്പൊലി 2025 ആഗസ്റ്റ് 29 ന് അതിഗംഭീരമായി ആഘോഷിച്ചു. രാവിലെ 9.30ന് പരിപാടികളെല്ലാം ആരംഭിച്ചു. പൂക്കളം ഇടൽ, വിവിധതരം ഓണക്കളികൾ, പാട്ട്, സദ്യ അങ്ങനെ വിവിധങ്ങളായ പരിപാടികളാൽ സമ്പന്നമായി വിദ്യാലയമുറ്റം. കസേരകളി, കണ്ണുകെട്ടിക്കളി, വെള്ളം നിറക്കൽ മുതലായ ഓണക്കളികൾ കുട്ടികളിൽ ആവേശം നിറച്ചു. ഓണസദ്യക്ക് ശേഷം പത്ത് ദിവസത്തെ ഓണാവധിക്ക് സ്കൂൾ അടച്ചു.
ശതദീപ്തി
സ്കൂൾ സോവനീർ ശതദീപ്തി ആഗസ്റ്റ് 29ന് പ്രകാശനം ചെയ്തു. പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ. സിപ്പി പള്ളിപ്പുറം ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. HM റംല ടീച്ചർ, PTA President, മറ്റ് സ്കൂൾ കൺവീനർമാർ എന്നിവർ സന്നിഹിതരായിരുന്നു.
തരംഗ് 2025
കുട്ടികൾക്കുള്ളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്ന കലയുടെ മാമാങ്കത്തിന് സെപ്റ്റംബർ 12ന് സ്കൂൾ കലോത്സവം തരംഗ് 2025 തിരി തെളിഞ്ഞു. സ്കൂൾ നടുമുറ്റത്ത് ഒരുക്കിയ പ്രത്യേകം സ്റ്റേജിൽ ആണ് പരിപാടി അരങ്ങേറിയത്. റിട്ടയഡ് എച്ച.എം, സിനിമതാരം, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രസിദ്ധയായ ശ്രീമതി ജാസ്മിൻ ടീച്ചർ ആയിരുന്നു വിശിഷ്ടാതിഥി. എച്ച്.എം റംല ടീച്ചർ, പിടിഎ പ്രസിഡണ്ട്, മറ്റ് ഭാരവാഹികൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
അക്ഷരമുറ്റം ക്വിസ്
ദേശാഭിമാനി നടത്തുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2025 ക്വിസ് മത്സരം സെപ്റ്റംബർ 17 ന് നടത്തി. യുപി വിഭാഗത്തിൽ നിന്നും ഷഹസാന കെ.എസ്, മുജ്തബ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഫാത്തിമ സഹറ, റിയ ഫാത്തിമ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു.
സ്ട്രീം ഇന്റർ ഡിസിപ്ലിനറി മൊഡ്യൂൾ
സ്ട്രീം ഇന്റർ ഡിസിപ്ലിനറി മൊഡ്യൂളിന്റെ പരിശീലനവും ഉദ്ഘാടനവും 29-09-2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീല അജയഘോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം തന്നെ പഞ്ചായത്തിൽ നിന്നും സ്കൂൾ ലൈബ്രറിയിലേക്ക് സ്പോൺസർ ചെയ്ത പുസ്തകങ്ങളുടെ വിതരണവും ഉണ്ടായിരുന്നു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, ലൈബ്രറി ഇൻചാർജ് സാജിത ടീച്ചർ, നിസ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
സ്പോർട്സ്
കുട്ടികളിലെ കായികശക്തിയെ പരിപോഷിപ്പിക്കുന്ന സ്പോർട്സ് 23-09-2025ന് സ്കൂൾ ഗ്രൗണ്ടിൽ നടത്തി. സ്പോർട്സ് അദ്ധ്യാപകൻ ഹരിമാസ്റ്റർ മത്സരയിനങ്ങൾക്ക് നേതൃത്വം നല്കി. 100,200,400,1500 മീറ്റർ ഓട്ടം, ലോങ്ജംപ്, ഹൈജംപ്, ഷോട്ട്പുട്ട്, റിലേ മുതലായ മത്സരങ്ങൾ ഉണ്ടായിരുന്നു. റെഡ്. ബ്ലൂ, യെല്ലോ, ഗ്രീൻ എന്നിങ്ങനെ ഹൗസുകൾ തിരിച്ചായിരുന്നു മത്സരം. ഇക്കുറി ബ്ലൂ ഹൗസ് വിജയം നേടി.
വിനോദയാത്ര
പത്താം ക്ലാസിന്റെ വിനോദയാത്ര ഇക്കൊല്ലം ഒക്ടോബർ 3,4 തീയതികളിൽ നടത്തി. കൊടൈക്കനാൽ ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ട സ്ഥലം. രണ്ട് ബസ്സുകളിലായിട്ടായിരുന്നു യാത്ര. 108 കുട്ടികളും 10 അദ്ധ്യാപകരും അടങ്ങുന്ന സംഘം 3 ന് രാവിലെ പുറപ്പെട്ട് 4ന് വൈകിട്ട് സ്കൂളിൽ തിരിച്ചെത്തി.
ധന്യക്ക് യാത്രയയപ്പ്
ഓഫിസിലെ സ്റ്റാഫ് ശ്രീമതി ധന്യ ദാസ് ഇംഗ്ലീഷ് അദ്ധ്യാപികയായി പാലക്കാട് ജില്ലയിലെ കോട്ടായി ഗവ. ഹൈസ്കൂളിലേക്ക് സ്ഥാനക്കയറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ ഒക്ടോബർ 14 ന് യാത്രയയപ്പ് നല്കി.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
കരൂപ്പടന്ന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2025- 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/ 9 /2025 ന് സ്കൂൾ IT ലാബിൽ വെച്ച് നടന്നു. 20 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി ഹസിൻ ജോയ് , കൈറ്റ് മിസ്ട്രെസ് ശ്രീമതി നിഷിദ പി കെ എന്നിവർ ക്യാമ്പ് നയിച്ചു. കുട്ടികളെ അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചതിനുശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആവിർഭാവം, യൂണിറ്റ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസ് നൽകുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. പ്രോഗ്രാമിങ്,അനിമേഷൻ, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പ്രാഥമിക പരിശീലനം നൽകി. 3 pm ന് 25-28 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് യൂണിറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് അവബോധ ക്ലാസ്സ് നൽകി. 4 pm ന് ക്യാമ്പ് അവസാനിച്ചു.
ഏകതാ ദിനം
ഏകതാ ദിനത്തോടനുബന്ധിച്ച് 31.10.2025ന് എസ് പി സി വിദ്യാർത്ഥികൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. റിട്ട. ആംഡ് ഫോഴ്സ് ഉദ്യോഗസ്ഥൻ ശ്രീ അബൂബക്കർ സാർ സൈനിക സേവനങ്ങളെ കുറിച്ചും അതിന്റെ സാധ്യതകൾ ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. ക്വിസ് മത്സരങ്ങളും നടത്തി.
കലോത്സവം
കൊടുങ്ങല്ലൂർ ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ എം.ഇ.എസ് സ്കൂളിൽ വച്ച് നടന്നു. ജനറൽ, സംസ്കൃതം, അറബിക് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അനവധി സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത വിഭാഗത്തിൽ ഒമ്പതാം ക്ലാസിലെ വിദ്യാശങ്കർ ഗാനാലാപനത്തിനും പദ്യം ചൊല്ലലിനും രണ്ടാം സ്ഥാനം നേടി.