ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12031kuttamath (സംവാദം | സംഭാവനകൾ)
No edit summary
12031kuttamath (സംവാദം | സംഭാവനകൾ)
No edit summary
വരി 111: വരി 111:


[[പ്രമാണം:12031-GHSS KUTTAMATH- pustaka nokunnu.jpg|ലഘുചിത്രം|പുസ്തകങ്ങൾ വീക്ഷിക്കുന്നു]]
[[പ്രമാണം:12031-GHSS KUTTAMATH- pustaka nokunnu.jpg|ലഘുചിത്രം|പുസ്തകങ്ങൾ വീക്ഷിക്കുന്നു]]
== റേഡിയോ മന്ദാരം ==
കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ റേഡിയോ പ്രോഗ്രാം "റേഡിയോ മന്ദാരം " എന്ന പേരിൽ തുടക്കം കുറിച്ചു. കോവിഡ് കാലത്തെ വിരസത അകറ്റി അകലങ്ങളിലെ കൂട്ടുകാരുടെയും അധ്യാപകരുടേയും ശബ്ദം വീട്ടിൽ ഇരുന്ന് കേൾക്കാനും മാനസികവും വൈകാരികവുമായ സപ്പോർട്ട് നല്കാനും സഹായിച്ച റേഡിയോ പ്രോഗ്രാമിനാണ് വീണ്ടും തുടക്കം കുറിച്ചത്. ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും ,കഥകളി, നാടകം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച , ജി.എച്ച്.എസ്.എസ് കുളത്തൂർ അദ്ധ്യാപകനുമായ ഡോ: സന്തോഷ് പനയാൽ നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ടി.വി ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ: ടി ഗീത, സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ കെ ശശി എന്നിവർ ആശംസകൾ നേർന്നു. റേഡിയോ മന്ദാരം കോർഡിനേറ്ററായ ദീപ.എം ചടങ്ങിൽ നന്ദി പറഞ്ഞു.
[[പ്രമാണം:12031 ghsskuttamath radio mantharam.jpg|ലഘുചിത്രം|റേഡിയോ മന്ദാരം സമർപ്പിക്കുന്നു]]

13:12, 7 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

മഴക്കുളിരിലൊരു പുഞ്ചിരിയായി കുട്ടമത്ത് പ്രവേശനോത്സവം.

GHSS കുട്ടമത്ത് സ്ക്കൂളിൽ വെച്ച് നടന്ന ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം ശ്രദ്ധേയമായി. വേനലവധി കഴിഞ്ഞ് സ്കൂൾ അങ്കണത്തിലേക്ക് വിദ്യാർത്ഥികളും നവാഗതരായ വിദ്യാർത്ഥികളും എത്തിച്ചേർന്നു. നവാഗതരെ വർണ്ണ കുടകളുടെയും വർണ്ണ ബലൂണുകളുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ കിരീടങ്ങളും പൂക്കളും നൽകി സ്വീകരിച്ച് സ്ക്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. ക്യാൻവാസിൽ ഒന്നാം ക്ലാസിലെ കുട്ടികൾ വർണ്ണ വിസ്മയം തീർത്തു. പ്രവേശനോത്സവ ഗാനത്തിന് ഒന്നാം ക്ലാസിലെ ആഷ്മിയും അലൈദയും ചുവടുവെച്ചു. ഒമ്പതാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ മൽഹാർ സംഗീത വിരുന്നൊരുക്കി. ഹയർ സെക്കണ്ടറി അധ്യാപകൻ വത്സൻ പിലിക്കോട് പാട്ട് പാടി കുറച്ച് സമയം മാഞ്ചോട്ടിലേക്ക് കൊണ്ടുപോയി. പ്രീ പ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള ബാഗും കുടകളും പുസ്തകങ്ങളും യൂനിഫോമും വിതരണം ചെയ്തു.PTA പ്രസിഡൻ്റ് MKV രാജേഷ് സ്വാഗതമോതിയ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമണി എം. അധ്യക്ഷത വഹിച്ചു.ഗിരീശൻ.സി.വി (Standing Committee Chair man), രാജേന്ദ്രൻ പയ്യാടക്കത്ത് ( വാർഡ് മെമ്പർ), പി. വസന്ത (ഗ്രാമ പഞ്ചായത്ത് മെമ്പർ), കെ.കൃഷ്ണൻ (ഹെഡ്മാസ്റ്റർ), ഷിബു മടിക്കുന്ന് (SMC ചെയർമാൻ), ബീന. TV ( MPTA പ്രസിഡൻ്റ്), രാജീവൻ.കെ.വി (സീനിയർ അസിസ്റ്റൻൻ്റ് HSS), ബീന. ടി.വി (സീനിയർ അസിസ്റ്റൻ്റ് HS) , പ്രദീപ് കുമാർ എ.വി(സ്റ്റാഫ് സെക്രട്ടറി HSS), ദേവദാസ് M (സ്റ്റാഫ് സെക്രട്ടറി HS) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പ്രിൻസിപ്പൽ ഡോ. ടി. ഗീത നന്ദിയും പറഞ്ഞു.

തൃശ്ശൂരിൽ വച്ച് നടന്നസംസ്ഥാന സീനിയർ sepaktakraw ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ( സിൽവർ മെഡൽ ) കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായ ദ്രുത സന്തോഷ് +1 Sc,  പാർവതി +2 Sc Ghss kuttamath

പ്രവേശനോൽസവം




പരിസ്ഥിതി ദിനം[തിരുത്തുക | മൂലരൂപം തിരുത്തുക]

ജി.എച്ച്.എസ്.എസ്.കുട്ടമത്ത്- ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഉദ്ഘാടന ചടങ്ങ് 05.06.2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ ബഹു.പി.ടി.എ പ്രസിഡൻ്റ് ശ്രീ രാജേഷ് അധ്യക്ഷ സ്ഥാനം അലങ്കരിച്ച് സംസാരിച്ചു. ബഹു .കൃഷി ഓഫീസർ (ചെറുവത്തൂർ) ശ്രീമതി നിത്യ മോഹൻ.കെ. ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. ബഹു.ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാഷ് ചടങ്ങിന് ആശംസകളർപ്പിച്ചു. തുടർന്ന് 'കരിമ്പാറ പുറത്തും കനകം വിളയിക്കാം' ' മയിലാട്ടിക്കുന്നിൽ ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കൽ' എന്നീ മുദ്രാവാക്യങ്ങളെ ഉയർത്തിപ്പിടിച്ച് കൃഷി ഓഫീസർ ശ്രീമതി നിത്യ മോഹൻ.കെ., ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാഷ് ,അധ്യാപകർ എന്നിവരുടെയും ഇക്കോ ക്ലബ്, സീഡ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എസ്.പി.സി., സ്കൗട്ട് ആൻറ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് എന്നീ സംഘടനകളിലെ അംഗങ്ങളായ കുട്ടികളുടെയും നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ സസ്യങ്ങൾ നട്ടു പിടിപ്പിച്ചു. കൂടാതെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരം നടത്തി.


ചെടി നടൽ





വായനാദിനം ജുണ് - 19

വായന പക്ഷാചരണം

സാഹിത്യ ക്വിസ്സ്

വായന മത്സരം

അമ്മ വായന

പ്രതിദിന ക്വിസ്സ്

നാടകം

ബഷീർ ദിന പരിപാടികൾ



വൈകുന്നേരം 3 മണിക്ക് എന്ന പ്രശസ്ഥ ഗായകൻ

ഗോകൽ രാജിൻറെ ഗാനാലാപനം

പ്രസംഗവും








അന്താരാഷ്ട്ര യോഗ ദിനം ജുണ്- 21

കുട്ടമത്ത് ഹയ൪ സെക്കണ്ടറി സ്കുള് ജുണ് 21 യോഗ ദിനം സമുചിതമായി

ആചരിച്ചു ഹെഡ്മാസ്റ്റ൪ ശ്രീ കൃഷ്ണ൯ സാ൪ ചടങിന് നാന്ദി കുറിച്ചു

ശ്രീമതി ഫൗസിയ ടിച്ച൪ കുട്ടികള്ക്ക് യോഗ പരിശിലനം ന‍‍ലകി

ലഹരി വിരുദ്ധ ദിനം - ജുൺ - 26

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ച് GHSS കുട്ടമത്ത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.SPC, ലിറ്റിൽകൈറ്റ്സ്, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എന്നിവയുടെ വിവിധങ്ങളായ ലഹരി വിരുദ്ധ പരിപാടികൾ ശ്രദ്ധേയമായി. സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ വത്സരാജൻ കട്ടച്ചേരി സ്വാഗതമോതിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി .സുരേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. 9 D ക്ലാസിലെ വിനയ മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ദേവദാസ് മാസ്റ്റർ, സുവർണ്ണൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, തമ്പായി ടീച്ചർ, ഹേമ മാലിനി ടീച്ചർ , വിദ്യ ടീച്ചർ, അഞ്ജന ടീച്ചർ,മഞ്ജുഷ ടീച്ചർ, മഞ്ജുളാ ദേവി ടീച്ചർ എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ഹൈഫാ മറിയം വഹാബി ചടങ്ങിന് നന്ദി പറഞ്ഞു.

ലഹരി വിരുദ്ധ ദിനം






ഗ്രന്ഥാശാല പുസ്തക പ്രദർശനം

രാവിലെ 9 മണിക്ക് തുടങ്ങികുട്ടമത്ത് ഗവണ്മെന്റ് ഹൈ സ്കൂളിൽ വായനാവാരാ ചരണത്തോടനുബന്ധിച്ച് 27/6/25 വെള്ളിയാഴ്ച

പുസ്തകപ്രദർശനം നടത്തി.ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ മാസ്റ്റർ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.

വായന ഇല്ലാതാകുന്ന കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെ ടാനുള്ള അവസരങ്ങൾ

സൃഷ്ടിക്കുകയാണ് ഇത്തരം പുസ്തക പ്രദർശനങ്ങൾ എന്ന്

അദ്ദേഹം അഭിപ്രായപ്പെട്ടു.

അദ്ധ്യാപകരായ ബീനടീച്ചർ

വത്സരാജൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

പുസ്തക പ്രദർശനം






പുസ്തകങ്ങൾ വീക്ഷിക്കുന്നു

റേഡിയോ മന്ദാരം

കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ റേഡിയോ പ്രോഗ്രാം "റേഡിയോ മന്ദാരം " എന്ന പേരിൽ തുടക്കം കുറിച്ചു. കോവിഡ് കാലത്തെ വിരസത അകറ്റി അകലങ്ങളിലെ കൂട്ടുകാരുടെയും അധ്യാപകരുടേയും ശബ്ദം വീട്ടിൽ ഇരുന്ന് കേൾക്കാനും മാനസികവും വൈകാരികവുമായ സപ്പോർട്ട് നല്കാനും സഹായിച്ച റേഡിയോ പ്രോഗ്രാമിനാണ് വീണ്ടും തുടക്കം കുറിച്ചത്. ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും ,കഥകളി, നാടകം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച , ജി.എച്ച്.എസ്.എസ് കുളത്തൂർ അദ്ധ്യാപകനുമായ ഡോ: സന്തോഷ് പനയാൽ നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ടി.വി ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ: ടി ഗീത, സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ കെ ശശി എന്നിവർ ആശംസകൾ നേർന്നു. റേഡിയോ മന്ദാരം കോർഡിനേറ്ററായ ദീപ.എം ചടങ്ങിൽ നന്ദി പറഞ്ഞു.


റേഡിയോ മന്ദാരം സമർപ്പിക്കുന്നു