"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 63: | വരി 63: | ||
== '''പ്രിപ്രൈമറിയിലെ സർഗവേള''' == | == '''പ്രിപ്രൈമറിയിലെ സർഗവേള''' == | ||
* വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- [https://www.facebook.com/share/v/16bue8P8yX/ '''പ്രിപ്രൈമറിയിലെ സർഗവേള'''] | * വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- [https://www.facebook.com/share/v/16bue8P8yX/ '''പ്രിപ്രൈമറിയിലെ സർഗവേള'''] | ||
== '''ജൂൺ 30 പേവിഷബാധയ്ക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്''' == | |||
സ്കൂളിൽ പേവിഷബാധയെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസംബ്ലി സമയത്ത്, ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്. ഹെഡ്മാസ്റ്റർ.ശ്രീ.ജയകുമാർ സാർ സ്വാഗതം ചെയ്തു. ബാലരാമപുരം PHC യിലെ ശ്രീമതി റെജിമോൾ, ശ്രീമതി അഭിന സിസ്റ്റർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി . പേവിഷബാധക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. | |||
16:04, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 2 പ്രവേശനോത്സവം
2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. സ്കൂളും, പരിസരവും, ക്ലാസ് റൂമുകളും ബലൂണുകളും, വർണ്ണ പേപ്പറുകളും, പൂക്കളും കൊണ്ട് അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ജയകുമാർ സാറിൻ്റെ സ്വാഗത പ്രസംഗത്തോടുകൂടി പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. വിനോദ് സുശീലൻ അധ്യക്ഷത വഹിച്ചു. അഡ്വ. ഫെഡറിക് ഷാജി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത് ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ മാനേജർ, വിക്ടർ എവരിസ്റ്റസ് അനുഗ്രഹ പ്രഭാഷണം നൽകി. മുൻ ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സാർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. അതിന് ശേഷം നവാഗതർ ദീപം തെളിയിച്ചു. പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു ടീച്ചറിൻ്റെ നന്ദിയോടെ കൂടി യോഗം അവസാനിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു.
യൂണിഫോം വിതരണം
ബഹു. ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവഹിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനം
"നാളേയ്ക്ക് ഒരു തണലായി''
ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ ഇന്ന് നടന്ന പരിസ്ഥിതി ദിനാഘോഷത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ ' ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയും ബാധ്യതയുമാണെന്ന് തിരിച്ചറിയാൻ ഒരു ദിനാഘോഷം കൊണ്ട് മാത്രം കഴിയില്ല...
ഈ പ്രവർത്തനങ്ങൾ വർഷം മുഴുവൻ തുടർന്നു കൊണ്ടേയിരിക്കണം എന്ന് ഹെഡ്മാസ്റ്റർ കുട്ടികൾക്കായി ബോധവത്കരണം അസംബ്ലിയിൽ നടത്തി. പരിസ്ഥിതി പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ഗാനം എന്നിവ നടത്തി. കൂടാതെ ആർ.സി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ പച്ചക്കറിവിത്തും, വൃക്ഷത്തൈകളും സ്കൂൾ വളപ്പിൽ നട്ട് പിടിപ്പിക്കുകയും, എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ വാർഡ് മെമ്പർ, എസ്.എച്ച്.ഒ ബാലരാമപുരം പോലീസ് സ്റ്റേഷൻ, ഗ്രാമ പഞ്ചായത്തംഗം, ഇടവക സെക്രട്ടറി, പി.ടി.എ പ്രസിഡൻ്റ് തുടങ്ങിയ പ്രമുഖരുടെ മഹനീയ സാന്നിധ്യം പരിസ്ഥിതി ദിനത്തിന് മാറ്റുകൂട്ടി.
വായനദിനം
ജൂൺ 19 മുതൽ ജൂലൈ 16 വരെ മാസാചരണമായിട്ടാണ് ആചരിക്കുന്നത്. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ.പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. 19-6-25 തിങ്കളാഴ്ച വായന ദിനത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. 3 എ ക്ലാസ്സിലെ കുട്ടികൾ വായനദിനത്തെ കുറിച്ചും, വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതുമായ പരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം നാലാം ക്ലാസ്സിലെ കുട്ടികൾ പോസ്റ്റർ ഉണ്ടാക്കി. വായന ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീമതി സുപ്രഭ ടീച്ചർ സംസാരിച്ചു, വായന ദിന സന്ദേശവും കൈമാറി. എല്ലാ ക്ലാസ്സുകളിൽ വായന മത്‌സരം നടത്തി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് കോർഡിനേറ്റർ നീന ടീച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ഗ്രന്ഥശാല സന്ദർശനം നടത്തി. ശ്രീമതി.ബിന്ദു ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. യോഗനടപടികൾക്ക് ശേഷം അക്ഷര മുറ്റത്ത് അറിവിന്റെ വാതായനങ്ങൾ തുറന്ന അധ്യാപകർ കുട്ടികളോടൊപ്പം കൂടി പുസ്തക വായന നടത്തി. കൂടാതെ കുട്ടികൾ വായനയുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി. പുസ്തക പരിചയം, ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, കഥ പറയൽ, കവിതാ പാരായണം, എഴുത്തുകൂട്ടം, സാഹിത്യ ക്വിസ്, വായനാദിന പതിപ്പ് നിർമാണം, വായന കുറിപ്പ് തയ്യാറാക്കൽ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ വായനാ മാസാചരണത്തിൻ്റെ തുടർ പ്രവർത്തനങ്ങളാണ്.
ഹരിതം 2025
കുഞ്ഞു മനസ്സുകളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ വേറിട്ടൊരു പ്രവർത്തന പദ്ധതിക്ക് തുടക്കം കുറിച്ചു. കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങി. കുട്ടികളുടെ കൃഷിയിടത്തിലെ നടീൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ.ശ്രീ.ജയകുമാർ സാർ ഉദ്ഘാടനം ചെയ്തു. വിദ്യാലയ മുറ്റത്ത് മനോഹരമായ പച്ചക്കറി തോട്ടം ഒരുക്കുന്നത് വഴി സ്കൂൾ സന്ദർശിക്കുന്ന എല്ലാവരുടെ മനസിലും കൃഷി ചെയ്യണം എന്ന ആഗ്രഹമുണ്ടാകുമെന്നും, സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായുള്ള ശുദ്ധമായ പച്ചക്കറി വിളകൾ സ്കൂൾ അങ്കണത്തിൽ വിളയിക്കുവാൻ കഴിയുന്നത് അഭിമാനകരമാണെന്നും, ഹെഡ്മാസ്റ്റർ പറഞ്ഞു. കാർഷിക ക്ലബ് കൺവീനർ ബിന്ദു ടീച്ചർ നന്ദിയർപ്പിച്ചു.
- വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- ഹരിതം 2025
ഒന്നാം ക്ലാസ് പഠനപ്രവർത്തനം
മുട്ട തോട് ഭാരം താങ്ങുമോ????
- വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- ഒന്നാം ക്ലാസ് പഠനപ്രവർത്തനം
പ്രിപ്രൈമറിയിലെ സർഗവേള
- വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- പ്രിപ്രൈമറിയിലെ സർഗവേള
ജൂൺ 30 പേവിഷബാധയ്ക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്
സ്കൂളിൽ പേവിഷബാധയെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസംബ്ലി സമയത്ത്, ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്. ഹെഡ്മാസ്റ്റർ.ശ്രീ.ജയകുമാർ സാർ സ്വാഗതം ചെയ്തു. ബാലരാമപുരം PHC യിലെ ശ്രീമതി റെജിമോൾ, ശ്രീമതി അഭിന സിസ്റ്റർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി . പേവിഷബാധക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.