"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
അന്നേ ദിനം ഉച്ചക്ക് 2.30 ന് ലൈബ്രറി ഹാളിൽ വച്ച് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ''ലഹരിയുടെ ആപത്തിനെ'' കുറിച്ചും, ''തെറ്റായ പ്രണയ ബന്ധങ്ങളിലൂടെ'' അകപ്പെട്ടു പോകുന്ന ആൺകുട്ടികളിലെയും, പെൺകുട്ടികളിലെയും ചതികുഴികളെ കുറിച്ചും '''എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ ഫ്രെഡി''' ക്ലാസ്സ് എടുത്തു. ഗ്രേറ്റർ കൊച്ചിയുടെ ഇന്ത്യൻ ഡെറ്റൽ അസോസിയേഷൻ സംഘടിപ്പിച്ച ഈ ക്ലാസ്സിന് നേതൃത്വം വഹിച്ചത് ഐ ഡീ എ ഗ്രേറ്റർ കൊച്ചിയുടെ ശ്രീ ആന്റണി സെബാസ്റ്റ്യൻ, സെക്രട്ടറി ശ്രീ സുബിൻ സുമൻ, ഡോ. ലാവണ്യ (WDC) , ഡോ.രേഖ എന്നിവരായിരുന്നു. | അന്നേ ദിനം ഉച്ചക്ക് 2.30 ന് ലൈബ്രറി ഹാളിൽ വച്ച് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ''ലഹരിയുടെ ആപത്തിനെ'' കുറിച്ചും, ''തെറ്റായ പ്രണയ ബന്ധങ്ങളിലൂടെ'' അകപ്പെട്ടു പോകുന്ന ആൺകുട്ടികളിലെയും, പെൺകുട്ടികളിലെയും ചതികുഴികളെ കുറിച്ചും '''എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ ഫ്രെഡി''' ക്ലാസ്സ് എടുത്തു. ഗ്രേറ്റർ കൊച്ചിയുടെ ഇന്ത്യൻ ഡെറ്റൽ അസോസിയേഷൻ സംഘടിപ്പിച്ച ഈ ക്ലാസ്സിന് നേതൃത്വം വഹിച്ചത് ഐ ഡീ എ ഗ്രേറ്റർ കൊച്ചിയുടെ ശ്രീ ആന്റണി സെബാസ്റ്റ്യൻ, സെക്രട്ടറി ശ്രീ സുബിൻ സുമൻ, ഡോ. ലാവണ്യ (WDC) , ഡോ.രേഖ എന്നിവരായിരുന്നു. | ||
'''സുംമ്പാ ഡാൻസ്''' | =='''സുംമ്പാ ഡാൻസ് (26-06-2025)'''== | ||
കുട്ടികളിൽ ശാരിരീകവും, മാനസികവുമായ ആയാസം ലഭിക്കുന്നതിനും, ഉണർവ് ലഭിക്കുന്നതിനും സർക്കാർ നിർദ്ദേശ പ്രകാരം 26/6/2025 വ്യാഴാഴ്ച്ച അസംബ്ലിയിൽ സുംമ്പാ ഡാൻസ് അധ്യാപകരും, കുട്ടികളും ഒന്നിച്ച് കളിച്ചു. കുട്ടികൾ വളരെ സന്തോഷത്തോടെ ഇതിനെ സ്വീകരിച്ചു. കുട്ടികളുടെ അഭിപ്രായത്തിൽ എന്നും ഇത്തരത്തിൽ ചെയ്യുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണ് എന്ന് അഭിപ്രായപ്പെട്ടു. | കുട്ടികളിൽ ശാരിരീകവും, മാനസികവുമായ ആയാസം ലഭിക്കുന്നതിനും, ഉണർവ് ലഭിക്കുന്നതിനും സർക്കാർ നിർദ്ദേശ പ്രകാരം 26/6/2025 വ്യാഴാഴ്ച്ച അസംബ്ലിയിൽ സുംമ്പാ ഡാൻസ് അധ്യാപകരും, കുട്ടികളും ഒന്നിച്ച് കളിച്ചു. കുട്ടികൾ വളരെ സന്തോഷത്തോടെ ഇതിനെ സ്വീകരിച്ചു. കുട്ടികളുടെ അഭിപ്രായത്തിൽ എന്നും ഇത്തരത്തിൽ ചെയ്യുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണ് എന്ന് അഭിപ്രായപ്പെട്ടു. | ||
<gallery mode="nolines"> | <gallery mode="nolines"> | ||
17:58, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേനോത്സവം (02-06-2025)
ഈ വർഷത്തെ പ്രവേശനോത്സവം എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ ചേർത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. എൽ.പി., ഹൈസ്കൂൾ വിഭാഗം പി ടി എ പ്രസിഡന്റ്മാരും, സ്കൂൾ ലോക്കൽ മാനേജർ സി. മാർഗ്രറ്റ് കെ എക്സ്, എൽ.പി., ഹൈസ്കൂൾ പ്രധാനാധ്യാപികമാർ എന്നിവരോടൊപ്പം മറ്റു പിടിഎ അംഗങ്ങളും, പുതിയ വിദ്യാർത്ഥികളും , മാതാപിതാക്കളും യോഗത്തിൽ സംബന്ധിച്ചു. ഹരിത പ്രോട്ടോകോൾ പാലിച്ച് നിറവർണ്ണങ്ങളുടെ കടലാസ് പേപ്പറുകൾ കൊണ്ടും, കുരുത്തോലകൊണ്ടും, വീടുകളിൽ നിന്നും ലഭിച്ച പൂക്കൾ കൊണ്ടും, കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന അലങ്കാര വസ്തുക്കൾ കൊണ്ടും സ്കൂൾ പരിസരവും, ക്ലാസ്സ് മുറികളും കുട്ടികളുടേയും, അധ്യാപകരുടേയും, പിടിഎയുടെയും നേതൃത്വത്തിൽ അലങ്കരിച്ചു. കഴിഞ്ഞ അക്കാദമിക വർഷം നടത്തിയ പ്രവർത്തനങ്ങളുടെ മികച്ചവ ഫോട്ടോ പ്രദർശിപ്പിച്ചതും ആകർഷകമായി. വേദിയിലെ വിശിഷ്ടാത്ഥിതികൾക്ക് പച്ചക്കറി തൈകൾ നൽകി സ്വാഗതമോതി. നവാഗതരെ കളഭം ചാർത്തിയും, പുതിയ വിദ്യാർത്ഥികളുടെ പേരുകളടങ്ങിയ സ്വാഗതകാർഡും പേനയും നൽകി കുട്ടികളെ ഓരോ ക്ലാസ്സുകളിലേക്ക് ക്ലാസ്സ് ടീച്ചർക്കൊപ്പം നവാഗതരെ പുതിയ ക്ലാസ്സ് മുറികളിലേക്ക് എത്തിക്കുകയും ചെയ്തു. പ്രവേശനോത്സവത്തോടൊപ്പം ഉച്ചഭക്ഷണ പദ്ധതിയും ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണ പദ്ധതിയിൽ 467 വിദ്യാർത്ഥികൾ അംഗമായി.
പ്രവേശനോത്സവം മുന്നൊരുക്കങ്ങൾ (29-05-2025)
നവാഗതർക്കും, എൽ.എം.സി.സി. വിദ്യാർത്ഥികൾക്കും സ്വാഗതമോതി വിദ്യാലയം ഒരാഴ്ചകാലമായി മുന്നൊരുക്കങ്ങൾ നടത്തുകയുണ്ടായി. സ്കൂൾ പരിസരവും, ക്ലാസ്സ് മുറികളിലും ആവശ്യമായ സൗകര്യങ്ങൾ
അക്കാദമിക പ്രവർത്തന കലണ്ടർ (31-05-2025)
പ്രമാണം:26036 Accademic Calendar June 2025.pdf 2025-26 അധ്യയന വർഷ പ്രവർത്തന കലണ്ടർ നിർമ്മിച്ചു. ദിനാചരണങ്ങളും, വിദ്യാലയ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദിനാചരണങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അധ്യാപക സംഘം അധ്യയന വർഷാരംഭം തന്നെ ലിബ്രേ ഓഫീസ് റൈറ്റർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച് കളർ പ്രിന്റ് എടുത്ത് വിദ്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
ആരോഗ്യം വ്യായാമം കായികക്ഷമത (9-06-2025)


വ്യത്യസ്ഥമായ പ്രവർത്തനങ്ങളായിരുന്നു ഈ ദിവസത്തിന് വേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയത്. എല്ലാ ക്ലാസ്സുകൾക്കും വിവിധ പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. അതിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥികൾ വിവിധ ഫലങ്ങളുടെ മോഡലുകൾ ഉണ്ടാക്കി വരുകയും അവയുടെ ഫലങ്ങളും ഗുണങ്ങളും, ശാസ്ത്രനാമവും പഠിച്ച് സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു. ഈ പ്രവർത്തനം അടുത്ത ദിവസത്തെ പത്രവാർത്തയായി വരുകയും ചെയ്തു. കൂടാതെ പ്രസംഗ മത്സരം, മൈം, ലഘു നാടകം, ചിത്രരചന മത്സരം എന്നിവ ശരിയായ ആരോഗ്യം , കായിക ക്ഷമത, വ്യായാമം എന്നി വിഷയങ്ങൾ ആസ്പദമാക്കി നടത്തുകയുണ്ടായി.
ഡിജിറ്റൽ അച്ചടക്കം (10-06-2025)
-
ഡിജിറ്റൽ അച്ചടക്കം
-
ഡിജിറ്റൽ അച്ചടക്കം പോസ്റ്റർ
പ്രവേശന ദിനങ്ങളുടെ ഭാഗമായി പത്ത്ദിനം കുട്ടികളിൽ വിവിധ ബോധവത്കരണ പരിപാടികൾ നടത്തുന്നതിലൊന്നായ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ ആസ്പദമാക്കി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ നടത്തിയ പ്രവർത്തനങ്ങൾ വളരെ ആകർഷകമായിരുന്നു. കുട്ടികളിൽ വളർന്നു വരുന്ന മൊബൈൽ അഡിക്ട് പോലുള്ളവയിൽ നിന്നും രക്ഷ നേടുന്നതിനും അതിന്റെ ഭവിഷ്യ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം നൽകുന്ന യൂടൂബ് വീഡിയോകൾ, ബോധവത്കരണ ക്ലാസ്സുകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. അവയുടെ ദൂഷ്യഫലങ്ങളെ ചൂണ്ടികാണിക്കുന്ന പോസറ്ററുകൾ ക്ലാസ്സ് പ്രവർത്തനമായി നിർമ്മിക്കുകയും ചെയ്തു.
വായനദിനാചരണം (19-06-2025)

വായനദിനാചരണത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ചെയ്തു. വായന മത്സരം ലൈബ്രറിയിൽ വച്ച് നടത്തി. ഇഷ്ടമുള്ള പുസ്തകം എടുത്ത് വായിക്കുവാനും, അതിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളിൽ നിന്നും മൂന്ന് സ്ഥാനങ്ങളിലേക്ക് സമ്മാനാർഹരെ തിരഞ്ഞെടുക്കുകയും ചെയ്തു.അക്ഷര സ്ഫുടതയോടെ , തെറ്റാതെ, ഭാവം നൽകി, ലേഖകരെയും, പുസ്തക ശീർഷത്തെയും പ്രതിപാദിച്ചു വായിക്കുക എന്നതായിരുന്നു മാനദണ്ഡം.

കൈയെഴുത്ത് മാസിക 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ നിന്നും കൈയെഴുത്ത് മാസിക തയ്യാറാക്കി യുപി, ഹൈസ്കൂൾ തലത്തിൽ നിന്നും ഏറ്റവും മികച്ച രണ്ടെണ്ണം വീതം തിരഞ്ഞെടുക്കുകയും ചെയ്തു. കുട്ടികളുടെ സർഗവാസന ഇതിൽ വളരെ മികവുറ്റതായി കണ്ടു.
പത്രവായന ക്ലാസ്സുകളിൽ പത്രവായന , ലൈബ്രറി പുസ്തക വായന നടത്തുകയും, കുട്ടികളോട് അതിന്റെ ആസ്വാദന കുറിപ്പ് തയ്യാറാക്കി ക്ലാസ്സ് മുറികളിൽ പ്രദർശിപ്പിക്കുവാനും പറഞ്ഞതനുസരിച്ച് വിവിധ ക്ലാസ്സുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ പോസറ്റർ മത്സരവും, ആസ്വാദന കുറിപ്പ്തയ്യാറാക്കലും, കൈയ്യെഴുത്ത് മത്സരവും, നടത്തുകയുണ്ടായി. വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
യോഗ ദിനാചരണം (23-06-2025)

ഈ വർഷത്തെ യോഗദിനം ശനിയാഴ്ച്ച പ്രവർത്തി ദിനം അല്ലാതിരുന്നതിനാൽ ജൂൺ 23 തിങ്കളാഴ്ച്ചയാണ് യോഗദിനം വിദ്യാലയത്തിൽ ആചരിച്ചത്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ വിവിധ ബാച്ചുകളിലായി ലൈബ്രറി ഹാളിൽ വച്ച് യോഗ ചെയ്യിപ്പിക്കുകയും, ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ജൂൺ 21 എന്ന ദിവസത്തിന്റെ ദൈർഘ്യത്തെകുറിച്ചും കായിക അധ്യാപിക ശ്രീമതി വിനീത കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു. യോഗ മാറ്റ് ഉപയോഗിച്ച് പ്രാണയാമ, പദ്മാസന, വജ്രാസന, പാദഹസ്താസന, ശലഭാസന, വക്രാസന, വൃക്ഷാസന, ഭുജംഗാസന, ശവാസന എന്നീ യോഗാഭ്യാസങ്ങൾ കുട്ടികൾ വളരെ ആവേശത്തോടും, ഊർജ്ജസ്വലതയോടും കൂടെ ചെയ്യതു.
ലഹിരവിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം (23-06-2025)
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾതല കർമപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരുവനന്തപുരം ജി.ജി.എച്ച്.എസ്.എസ്. കോട്ടൺ ഹില്ലിൽ വച്ച് നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സന്ദേശം ഉൾപ്പെടെ ലൈവായി കൈറ്റ് വിക്ടേഴ്സ് യൂടൂബ് ചാനലിൽ സംപ്രേഷണം ചെയ്യുതത് എല്ലാ ക്ലാസ്സ് മുറികളിലും ഐസിടിയുടെ സഹായത്തോടെ കാണിക്കുകയുണ്ടായി.
അന്നേ ദിനം ഉച്ചക്ക് 2.30 ന് ലൈബ്രറി ഹാളിൽ വച്ച് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ആപത്തിനെ കുറിച്ചും, തെറ്റായ പ്രണയ ബന്ധങ്ങളിലൂടെ അകപ്പെട്ടു പോകുന്ന ആൺകുട്ടികളിലെയും, പെൺകുട്ടികളിലെയും ചതികുഴികളെ കുറിച്ചും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ ഫ്രെഡി ക്ലാസ്സ് എടുത്തു. ഗ്രേറ്റർ കൊച്ചിയുടെ ഇന്ത്യൻ ഡെറ്റൽ അസോസിയേഷൻ സംഘടിപ്പിച്ച ഈ ക്ലാസ്സിന് നേതൃത്വം വഹിച്ചത് ഐ ഡീ എ ഗ്രേറ്റർ കൊച്ചിയുടെ ശ്രീ ആന്റണി സെബാസ്റ്റ്യൻ, സെക്രട്ടറി ശ്രീ സുബിൻ സുമൻ, ഡോ. ലാവണ്യ (WDC) , ഡോ.രേഖ എന്നിവരായിരുന്നു.
സുംമ്പാ ഡാൻസ് (26-06-2025)
കുട്ടികളിൽ ശാരിരീകവും, മാനസികവുമായ ആയാസം ലഭിക്കുന്നതിനും, ഉണർവ് ലഭിക്കുന്നതിനും സർക്കാർ നിർദ്ദേശ പ്രകാരം 26/6/2025 വ്യാഴാഴ്ച്ച അസംബ്ലിയിൽ സുംമ്പാ ഡാൻസ് അധ്യാപകരും, കുട്ടികളും ഒന്നിച്ച് കളിച്ചു. കുട്ടികൾ വളരെ സന്തോഷത്തോടെ ഇതിനെ സ്വീകരിച്ചു. കുട്ടികളുടെ അഭിപ്രായത്തിൽ എന്നും ഇത്തരത്തിൽ ചെയ്യുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണ് എന്ന് അഭിപ്രായപ്പെട്ടു.
-
ലഹിരവിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം
-
ലഹിരവിരുദ്ധ ദിനാചരണം
-
സുംമ്പാ ഡാൻസ് ദിന പ്രതിഞ്ജ