എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം മുന്നൊരുക്കങ്ങൾ (29-05-2025)
നവാഗതർക്കും, എൽ.എം.സി.സി. വിദ്യാർത്ഥികൾക്കും സ്വാഗതമോതി വിദ്യാലയം ഒരാഴ്ചകാലമായി മുന്നൊരുക്കങ്ങൾ നടത്തുകയുണ്ടായി. സ്കൂൾ പരിസരവും, ക്ലാസ്സ് മുറികളിലും ആവശ്യമായ സൗകര്യങ്ങൾ
അക്കാദമിക പ്രവർത്തന കലണ്ടർ (31-05-2025)
പ്രമാണം:26036 Accademic Calendar June 2025.pdf 2025-26 അധ്യയന വർഷ പ്രവർത്തന കലണ്ടർ നിർമ്മിച്ചു. ദിനാചരണങ്ങളും, വിദ്യാലയ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദിനാചരണങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അധ്യാപക സംഘം അധ്യയന വർഷാരംഭം തന്നെ ലിബ്രേ ഓഫീസ് റൈറ്റർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച് കളർ പ്രിന്റ് എടുത്ത് വിദ്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
പ്രവേനോത്സവം (02-06-2025)
ഈ വർഷത്തെ പ്രവേശനോത്സവം എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളെ ചേർത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. എൽ.പി., ഹൈസ്കൂൾ വിഭാഗം പി ടി എ പ്രസിഡന്റ്മാരും, സ്കൂൾ ലോക്കൽ മാനേജർ സി. മാർഗ്രറ്റ് കെ എക്സ്, എൽ.പി., ഹൈസ്കൂൾ പ്രധാനാധ്യാപികമാർ എന്നിവരോടൊപ്പം മറ്റു പിടിഎ അംഗങ്ങളും, പുതിയ വിദ്യാർത്ഥികളും , മാതാപിതാക്കളും യോഗത്തിൽ സംബന്ധിച്ചു. ഹരിത പ്രോട്ടോകോൾ പാലിച്ച് നിറവർണ്ണങ്ങളുടെ കടലാസ് പേപ്പറുകൾ കൊണ്ടും, കുരുത്തോലകൊണ്ടും, വീടുകളിൽ നിന്നും ലഭിച്ച പൂക്കൾ കൊണ്ടും, കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന അലങ്കാര വസ്തുക്കൾ കൊണ്ടും സ്കൂൾ പരിസരവും, ക്ലാസ്സ് മുറികളും കുട്ടികളുടേയും, അധ്യാപകരുടേയും, പിടിഎയുടെയും നേതൃത്വത്തിൽ അലങ്കരിച്ചു. കഴിഞ്ഞ അക്കാദമിക വർഷം നടത്തിയ പ്രവർത്തനങ്ങളുടെ മികച്ചവ ഫോട്ടോ പ്രദർശിപ്പിച്ചതും ആകർഷകമായി. വേദിയിലെ വിശിഷ്ടാത്ഥിതികൾക്ക് പച്ചക്കറി തൈകൾ നൽകി സ്വാഗതമോതി. നവാഗതരെ കളഭം ചാർത്തിയും, പുതിയ വിദ്യാർത്ഥികളുടെ പേരുകളടങ്ങിയ സ്വാഗതകാർഡും പേനയും നൽകി കുട്ടികളെ ഓരോ ക്ലാസ്സുകളിലേക്ക് ക്ലാസ്സ് ടീച്ചർക്കൊപ്പം നവാഗതരെ പുതിയ ക്ലാസ്സ് മുറികളിലേക്ക് എത്തിക്കുകയും ചെയ്തു. പ്രവേശനോത്സവത്തോടൊപ്പം ഉച്ചഭക്ഷണ പദ്ധതിയും ഉദ്ഘാടനം ചെയ്തു. ഉച്ചഭക്ഷണ പദ്ധതിയിൽ 467 വിദ്യാർത്ഥികൾ അംഗമായി.
ആരോഗ്യം വ്യായാമം കായികക്ഷമത (9-06-2025)


വ്യത്യസ്ഥമായ പ്രവർത്തനങ്ങളായിരുന്നു ഈ ദിവസത്തിന് വേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയത്. എല്ലാ ക്ലാസ്സുകൾക്കും വിവിധ പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. അതിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥികൾ വിവിധ ഫലങ്ങളുടെ മോഡലുകൾ ഉണ്ടാക്കി വരുകയും അവയുടെ ഫലങ്ങളും ഗുണങ്ങളും, ശാസ്ത്രനാമവും പഠിച്ച് സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു. ഈ പ്രവർത്തനം അടുത്ത ദിവസത്തെ പത്രവാർത്തയായി വരുകയും ചെയ്തു. കൂടാതെ പ്രസംഗ മത്സരം, മൈം, ലഘു നാടകം, ചിത്രരചന മത്സരം എന്നിവ ശരിയായ ആരോഗ്യം , കായിക ക്ഷമത, വ്യായാമം എന്നി വിഷയങ്ങൾ ആസ്പദമാക്കി നടത്തുകയുണ്ടായി.
ഡിജിറ്റൽ അച്ചടക്കം (10-06-2025)
-
ഡിജിറ്റൽ അച്ചടക്കം
-
ഡിജിറ്റൽ അച്ചടക്കം പോസ്റ്റർ
പ്രവേശന ദിനങ്ങളുടെ ഭാഗമായി പത്ത്ദിനം കുട്ടികളിൽ വിവിധ ബോധവത്കരണ പരിപാടികൾ നടത്തുന്നതിലൊന്നായ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ ആസ്പദമാക്കി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ നടത്തിയ പ്രവർത്തനങ്ങൾ വളരെ ആകർഷകമായിരുന്നു. കുട്ടികളിൽ വളർന്നു വരുന്ന മൊബൈൽ അഡിക്ട് പോലുള്ളവയിൽ നിന്നും രക്ഷ നേടുന്നതിനും അതിന്റെ ഭവിഷ്യ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം നൽകുന്ന യൂടൂബ് വീഡിയോകൾ, ബോധവത്കരണ ക്ലാസ്സുകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. അവയുടെ ദൂഷ്യഫലങ്ങളെ ചൂണ്ടികാണിക്കുന്ന പോസറ്ററുകൾ ക്ലാസ്സ് പ്രവർത്തനമായി നിർമ്മിക്കുകയും ചെയ്തു.
വായനദിനാചരണം (19-06-2025)

വായനദിനാചരണത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ചെയ്തു. വായന മത്സരം ലൈബ്രറിയിൽ വച്ച് നടത്തി. ഇഷ്ടമുള്ള പുസ്തകം എടുത്ത് വായിക്കുവാനും, അതിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളിൽ നിന്നും മൂന്ന് സ്ഥാനങ്ങളിലേക്ക് സമ്മാനാർഹരെ തിരഞ്ഞെടുക്കുകയും ചെയ്തു.അക്ഷര സ്ഫുടതയോടെ , തെറ്റാതെ, ഭാവം നൽകി, ലേഖകരെയും, പുസ്തക ശീർഷത്തെയും പ്രതിപാദിച്ചു വായിക്കുക എന്നതായിരുന്നു മാനദണ്ഡം.

കൈയെഴുത്ത് മാസിക 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ നിന്നും കൈയെഴുത്ത് മാസിക തയ്യാറാക്കി യുപി, ഹൈസ്കൂൾ തലത്തിൽ നിന്നും ഏറ്റവും മികച്ച രണ്ടെണ്ണം വീതം തിരഞ്ഞെടുക്കുകയും ചെയ്തു. കുട്ടികളുടെ സർഗവാസന ഇതിൽ വളരെ മികവുറ്റതായി കണ്ടു.
പത്രവായന ക്ലാസ്സുകളിൽ പത്രവായന , ലൈബ്രറി പുസ്തക വായന നടത്തുകയും, കുട്ടികളോട് അതിന്റെ ആസ്വാദന കുറിപ്പ് തയ്യാറാക്കി ക്ലാസ്സ് മുറികളിൽ പ്രദർശിപ്പിക്കുവാനും പറഞ്ഞതനുസരിച്ച് വിവിധ ക്ലാസ്സുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ പോസറ്റർ മത്സരവും, ആസ്വാദന കുറിപ്പ്തയ്യാറാക്കലും, കൈയ്യെഴുത്ത് മത്സരവും, നടത്തുകയുണ്ടായി. വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
യോഗ ദിനാചരണം (23-06-2025)

ഈ വർഷത്തെ യോഗദിനം ശനിയാഴ്ച്ച പ്രവർത്തി ദിനം അല്ലാതിരുന്നതിനാൽ ജൂൺ 23 തിങ്കളാഴ്ച്ചയാണ് യോഗദിനം വിദ്യാലയത്തിൽ ആചരിച്ചത്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ വിവിധ ബാച്ചുകളിലായി ലൈബ്രറി ഹാളിൽ വച്ച് യോഗ ചെയ്യിപ്പിക്കുകയും, ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ജൂൺ 21 എന്ന ദിവസത്തിന്റെ ദൈർഘ്യത്തെകുറിച്ചും കായിക അധ്യാപിക ശ്രീമതി വിനീത കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു. യോഗ മാറ്റ് ഉപയോഗിച്ച് പ്രാണയാമ, പദ്മാസന, വജ്രാസന, പാദഹസ്താസന, ശലഭാസന, വക്രാസന, വൃക്ഷാസന, ഭുജംഗാസന, ശവാസന എന്നീ യോഗാഭ്യാസങ്ങൾ കുട്ടികൾ വളരെ ആവേശത്തോടും, ഊർജ്ജസ്വലതയോടും കൂടെ ചെയ്യതു.
ലഹിരവിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം (23-06-2025)
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾതല കർമപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരുവനന്തപുരം ജി.ജി.എച്ച്.എസ്.എസ്. കോട്ടൺ ഹില്ലിൽ വച്ച് നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സന്ദേശം ഉൾപ്പെടെ ലൈവായി കൈറ്റ് വിക്ടേഴ്സ് യൂടൂബ് ചാനലിൽ സംപ്രേഷണം ചെയ്യുതത് എല്ലാ ക്ലാസ്സ് മുറികളിലും ഐസിടിയുടെ സഹായത്തോടെ കാണിക്കുകയുണ്ടായി.
അന്നേ ദിനം ഉച്ചക്ക് 2.30 ന് ലൈബ്രറി ഹാളിൽ വച്ച് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ആപത്തിനെ കുറിച്ചും, തെറ്റായ പ്രണയ ബന്ധങ്ങളിലൂടെ അകപ്പെട്ടു പോകുന്ന ആൺകുട്ടികളിലെയും, പെൺകുട്ടികളിലെയും ചതികുഴികളെ കുറിച്ചും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ ഫ്രെഡി ക്ലാസ്സ് എടുത്തു. ഗ്രേറ്റർ കൊച്ചിയുടെ ഇന്ത്യൻ ഡെറ്റൽ അസോസിയേഷൻ സംഘടിപ്പിച്ച ഈ ക്ലാസ്സിന് നേതൃത്വം വഹിച്ചത് ഐ ഡീ എ ഗ്രേറ്റർ കൊച്ചിയുടെ ശ്രീ ആന്റണി സെബാസ്റ്റ്യൻ, സെക്രട്ടറി ശ്രീ സുബിൻ സുമൻ, ഡോ. ലാവണ്യ (WDC) , ഡോ.രേഖ എന്നിവരായിരുന്നു.
-
ലഹിരവിരുദ്ധ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം
-
ലഹിരവിരുദ്ധ ദിനാചരണം
ഉച്ചഭക്ഷണപദ്ധതിയിലെ രുചികരമായ ഫ്രൈഡ് റൈസ് (25-06-2025)

കുട്ടികൾക്ക് എല്ലാ ബുധനാഴ്ച്ചയും ഫ്രൈഡ് റൈസ്, തക്കാളി ചോറ് എന്നിവയോടൊപ്പം മുട്ട കറിയും സാലഡും നൽകാൻ തീരുമാനിച്ചു. 25 ജൂൺ ബുധനാഴ്ച്ച ഫ്രൈഡ് റൈസ് നൽകുകയും ചെയ്തു. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും, ആസ്വദിച്ച് ഭക്ഷിക്കുകയും ചെയ്തു
സുംമ്പാ ഡാൻസ് (26-06-2025)
കുട്ടികളിൽ ശാരിരീകവും, മാനസികവുമായ ആയാസം ലഭിക്കുന്നതിനും, ഉണർവ് ലഭിക്കുന്നതിനും സർക്കാർ നിർദ്ദേശ പ്രകാരം 26/6/2025 വ്യാഴാഴ്ച്ച അസംബ്ലിയിൽ സുംമ്പാ ഡാൻസ് അധ്യാപകരും, കുട്ടികളും ഒന്നിച്ച് കളിച്ചു. കുട്ടികൾ വളരെ സന്തോഷത്തോടെ ഇതിനെ സ്വീകരിച്ചു. കുട്ടികളുടെ അഭിപ്രായത്തിൽ എന്നും ഇത്തരത്തിൽ ചെയ്യുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണ് എന്ന് അഭിപ്രായപ്പെട്ടു.
-
സുംമ്പാ ഡാൻസ് ദിന പ്രതിഞ്ജ
-
സുംമ്പാ ഡാൻസ്
സ്കൂൾ പാർലമെന്റ് ഇലക്ഷൻ (31-07-2025)
ഈ അധ്യയന വർഷത്തെ സ്കൂൾ ലീഡർ സ്ഥാനത്തേക്കും, ഹൈസ്കൂൾ യൂപി വിഭാഗം സ്പോർട്ട്സ് ആന്റ് ആർട്ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്കും ലീഡേഴ്സിനെ ആധുനിക സൗകര്യങ്ങളുടെ നിറവിൽ തിരഞ്ഞെടുക്കപ്പെട്ടു. വോട്ടിങിനായി സമ്മതി എന്ന് ഫ്രീ സോഫ്റ്റ് വെയർ ആണ് ഉപയോഗിച്ചത്.ഐടി അധ്യാപകരുടെയും, ഐടി ലീഡേഴ്സിന്റെയും സഹകരണത്തോടെ ഏറ്റവും എളുപ്പമായി തിരഞ്ഞെടുക്കൽ പ്രവർത്തനം സുഗമമായി നടത്തുവാൻ സാധിച്ചു. ഹൈസ്കൂളിനും, യുപിക്കും സ്കൂൾ ലീഡറിന്റെയും, വൈസ് ചെയർപേഴ്സണന്റേയും വോട്ടും, കൂടാതെ ഹൈസ്കൂളിൽ നിന്നും യുപിയിൽ നിന്നും സ്പോർട്ട്സ് ആന്റ് ആർട്ട്സ് ക്ലബ് സെക്രട്ടറിമാരുടേയും വ്യത്യസ്ത സ്ഥാനാർത്ഥികളുടെ പേരുകളടങ്ങിയ സമ്മതി വോട്ടിങ് മെഷിൽ തയ്യാറാക്കി നൽകി. യുപി വിഭാഗത്തിന് സ്കൂൾ ഓഡിറ്റോറിയത്തിലും,ഹൈസ്കൂൾ വിഭാഗത്തിന് ഹൈസ്കൂൾ ഐടി ലാബിൽ വച്ചും വോട്ടെടുപ്പ് നടത്തി. കൂടാതെ ഓരോ ക്ലാസ്സ്തല പ്രതിനിധികളേയും അതാത് ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ വോട്ടിങ്പേപ്പറിൽ എഴുതി തിരഞ്ഞെടുപ്പ് നടത്തി. ജൂലൈ 28 ന് ഇലക്ഷന് നിൽക്കാൻ സന്നദ്ധരായിട്ടുള്ള കുട്ടികൾ സോഷ്യൽ സയൻസ് അധ്യാപകരുടെ പക്കൽ നാമ നിർദ്ദേശ പത്രിക നൽകുകയും,തുടർന്നുള്ള ദിവസങ്ങളിൽ ഇലക്ഷൻ പ്രചരണം നടത്തുകയും ചെയ്തു.
-
തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ വായിക്കുന്നു
-
തിരഞ്ഞെടുക്കപ്പെട്ടവർ
-
സത്യ പ്രതിജ്ഞ പ്രധാനാധ്യാപിക ചൊല്ലി കൊടുക്കുന്നു
-
നേതാക്കന്മാരുടെ ഉത്തരവാദിത്വങ്ങളെ പറ്റി പ്രധാനാധ്യാപിക
ഏകദിന മെഡിക്കൽ ക്യാമ്പ് (13-08-2025)
കുട്ടികളിലെ ശരീര വളർച്ചയും, വിളർച്ചയും, ഹോർമ്മോൺ വ്യതിയാനങ്ങളും, അങ്ങനെ ഒട്ടനവധി പ്രശ്നങ്ങളെ കുറിച്ചുള്ള അധ്യാപകർക്കുള്ള സെമിനാറും, കുട്ടികൾക്കുള്ള വൈദ്യ പരിശോധനയുമാണ് ഈ ദിനം നടത്തിയത്. സ്കൂൾ ലൈബ്രറി ഹാളിൽ വച്ച് 5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടേയും ഉയരവും, ഭാരവും, കണ്ണിന്റെ കാഴ്ച്ചയും, കുട്ടികളുടെ നഖം, വായ, പല്ല് എന്നിവയും പരിശോധനയിൽ ഉൾപ്പെട്ടിരുന്നു. പത്ത് മണിമുതൽ ഒരു മണിക്കൂർ അധ്യാപകർക്ക് ചിറ്റൂർ ലൂർദ്ദ് ഹോസ്പ്പിറ്റലിലെ ശിശുവിഭാഗം സ്പെഷലിസ്റ്റ് ഡോ.സിബി ക്ലാസ്സ് എടുത്തു.പ്രധാനമായും കുട്ടികളിലെ മാറ്റങ്ങൾ ഏറ്റവുമധികം തിരിച്ചറിയുന്നത് വീടിനു ശേഷം അധ്യാപകരാണെന്നും, അവരിലെ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മാതാപിതാക്കളെ സമയബന്ധിതമായി അറിയിക്കണമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രധാനാശയം ഇവയായിരുന്നു. കുട്ടികൾക്ക് അവരുടെ ഉയരത്തിനനുസരിച്ച് വണ്ണവും, പ്രായത്തിനനുസരിച്ച് ഉയരവും, പൊക്കവും അളക്കേണ്ട രീതി പറഞ്ഞു മനസിലാക്കിതരുകയും, പന്ത്രണ്ടു വയസിനു ശേഷം വളരെ ചുരുക്കം ചിലത് മാത്രമേ ചികിത്സിച്ചു ഭേദമാക്കാൻ പറ്റു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏകദേശം പന്ത്രണ്ടോളം സ്റ്റാഫ് ആണ് ലൂർദ്ദിൽ നിന്നും ഏകദിന മെഡിക്കൽ ക്യാമ്പിനായി വിദ്യാലയത്തിൽ എത്തി പരിശോധന നടത്തിയത്.
-
അധ്യാപകർക്കുള്ള ക്ലാസ്സ്
-
വിദ്യാർത്ഥികളുടെ പരിശോധന
-
വിദ്യാർത്ഥികളുടെ വിവരശേഖരണം
-
അധ്യാപകർക്ക് ഡോ.സിബി ക്ലാസ്സ് എടുക്കുന്നു
സ്വാതന്ത്ര്യ ദിനാചരണം (15-08-2025)
ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം വിദ്യാലയത്തിൽ സാഘോഷം കൊണ്ടാടി. വിശിഷ്ടാത്ഥിതിയായി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും, നോട്ടറി അഡ്വകേറ്റുമായ ശ്രീമതി സെബി ബ്രിജിറ്റ് പി എഫ് സംബന്ധിച്ചു. ഒപ്പം വേദിയിൽ അധ്യക്ഷൻ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറും, ഹയർ സെക്കന്ററി പ്രിൻസിപ്പളുമായ സി. മാർഗ്രറ്റ് കെ എക്സ് സി റ്റി സി , ആശംസ പ്രസംഗകരായ ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റ്യൻ, എൽ പി പ്രധാനാധ്യാപിക സി. അലീന സി റ്റി സി., ഹൈ സ്കൾ പിടിഎ പ്രസിഡന്റ് ശ്രീ ലിൻസ് എബ്രഹാം, എം.പിടിഎ പ്രസിഡന്റ് ശ്രീമതി ടീന ബാസ്റ്റിൻ എന്നിവർ വേദിയിൽ സംസാരിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വിശിഷ്ടാത്ഥിതിയെ വരവേൽക്കുകയും, പതാക ഉയർത്തൽ കർമ്മത്തോടൊപ്പം ദേശിയ പ്രതിഞ്ജ ചൊല്ലി കൊടുക്കുയും, ദേശീയഗാനം ആലപിക്കുകയും ചെയ്തു. ബാന്റ് ലീഡർ ശ്രീലക്ഷമി നൽകിയ കമാന്റ് അനുസരിച്ച് എല്ലാവരും പതാകയെ സല്യൂട്ട് ചെയ്തു. തുടർന്ന് വേദിയിലെ വിശിഷ്ടാത്ഥികൾ സ്വാതന്ത്ര്യദിന സന്ദേശവും , വിവിധ സമ്മാനങ്ങളും നൽകി. സ്വാതന്ത്ര്യദിനാചരണത്തിന് കൊഴുപ്പേകി ഒമ്പതാം ക്ലാസ്സ് ബി യിലെ കുമാരി റിഥാ ആൻപ്രഗ്രിൻ ഭാരതമാതയായി അണിഞ്ഞൊരുങ്ങി, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നടത്തിയ വിവിധ മത്സരങ്ങളിൽ നിന്നും ഒന്നാം സമ്മാനം നേടിയ യുപി, ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാനം , പ്രസംഗം, പ്രച്ഛന്ന വേഷങ്ങൾ എന്നിവയും വേദിയിൽ അവതരിപ്പിച്ചു. കൂടാതെ അന്നേദിവസം സ്വതന്ത്ര്യദിനത്തോടനുബന്ധമായ വിഷയം ആസ്പദമാക്കി ടാബ്ലോ വിവിധ ഹൗസിൽ നിന്നും അവതരിപ്പിക്കുകുയം, സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഇതിനെല്ലാം സാമൂഹ്യശാസ്ത്ര അധ്യാപകരും, ട്രെയ്നിംഗ് അധ്യാപകരും നേതൃത്വം നൽകി. കൂടാതെ തലേദിവസം സ്കൂൾ ഗ്രൗണ്ട് ഒരുക്കുന്നതിന് സ്കൂൾ പിടിഎ കമ്മിറ്റിയും, സ്കൂൾ വിദ്യാർത്ഥി വോളണ്ടിയർ സംഘവും, അധ്യാപകഅനധ്യാപകരും നേതൃത്വം നൽകുകയുണ്ടായി. പൂർണമായും ഹരിതസുരക്ഷ പാലിച്ച് കുട്ടികളോട് നൽകിയ നിർദേശപ്രകാരം കൊണ്ടു വന്ന പേപ്പർ ആർട്ട് വർക്കുകൾ ആയിരുന്നു അലങ്കാരവസ്തുക്കളായി ഉപയോഗിച്ചത്.
-
ഹൈസ്കൂൾ ദേശഭക്തിഗാനം ഒന്നാം സമ്മാനം
-
അധ്യക്ഷപ്രസംഗം
-
സ്വാഗതാശംസ
-
സന്ദേശം പിടിഎ പ്രസിഡന്റ്
-
യു പി.ദേശഭക്തിഗാനം ഒന്നാം സമ്മാനം
-
യു പി പ്രസംഗം ഒന്നാം സമ്മാനം
-
യു പി പ്രഛന്നവേഷം ഒന്നാം സമ്മാനം
-
പതാക ഉയർത്തൽ
സ്കൂൾതല ശാസ്ത്രോത്സവം (ഗണിതം) (10-09-2025)

സ്കൂൾതല ഗണിത ശാസ്ത്രോത്സവം നടത്തി. കുട്ടികൾക്ക് സ്കൂളിൽ വച്ച് തത്സമയ മത്സരം നടത്തുകയും, വിധികർത്താക്കൾ വിധി നിർണയിക്കുകയും ചെയ്തു. നമ്പർ ചാർട്ട്, ജോമെട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, പസിൾ, ഗെയിം എന്നീ വിഭാഗങ്ങളിലായി, യുപി,ഹൈസ്കൾ വിഭാഗത്തിൽ മത്സരങ്ങൾ നടത്തി.
ഓണപരീക്ഷ മൂല്യനിർണ്ണയ പിടിഎ യോഗം (12-09-2025)

ആഗസ്റ്റ് 18 മുതൽ 29 ആയിരുന്നു ഓണപരീക്ഷ നടത്തപ്പെട്ടത്. ഓണപരീക്ഷയുടെ മൂല്യനിർണയങ്ങൾ ഓണാവധിക്കു ശേഷമുള്ള ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ നടത്തി കുട്ടികൾക്ക് മാർക്ക് നൽകുകയും ചെയ്തു. കുട്ടികളുടെ മൂല്യനിർണയവും അധ്യാപക രക്ഷകർതൃയോഗവും സെപ്റ്റംബർ 12 വെള്ളിയാഴ്ച്ച ഉച്ച്ക്ക് 2 മണിക്ക് നടത്തി. അതിനോടൊപ്പം അന്നേ ദിവസം 11 മണിക്ക് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗവും ചേർന്നു. കുട്ടികളുടെ മാർക്കിന്റെ നിലവാരെത്തെ കുറിച്ചും, പോരായ്മകൾ പരിഹരിക്കേണ്ട ആവശ്യകതയെകുറിച്ചും ചർച്ചചെയ്തു. മാർക്കു കുറഞ്ഞ കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പഠനപിന്തുണയ്ക്കുള്ള റെമഡിയൽ ക്ലാസ്സ് നൽകുവാൻ തീരുമാനിച്ചു. അതേ കുറിച്ച് മാതാപിതാക്കളെ അറിയിക്കുവാനും തീരുമാനമെടുത്തു. യോഗത്തിൽ മറ്റു ചർച്ചകൾ കൂടി കൂട്ടിചേർത്തു. കുട്ടികളുടെ സ്വഭാവ രൂപീകരണം, ലഹരിയുടെ വഴികൾ, അപകടങ്ങൾ, പൊതുമുതൽ നശിപ്പിക്കുന്ന രീതികൾ, കുട്ടികളുടെ വളർച്ച, ഭക്ഷണരീതി, പെരുമാറ്റം, ഇവയൊക്കെ മാതാപിതാക്കളുമായി ക്ലാസ് അദ്ധ്യാപകർ സംസാരീക്കണമെന്നും ഉൾപ്പെടുത്തി. ഉച്ചക്ക് 1 മണിക്ക് കുട്ടികളുടെ വളർച്ചയുടെ ഘട്ടങ്ങളും, പോഷകാഹാര കുറവുമൂലം ഉണ്ടാകുന്ന വളർച്ചയിലെ മാറ്റങ്ങളെ കുറിച്ചും, അവരുടെ ചികിത്സ രീതികൾ, ചികിത്സിക്കേണ്ട സമയപരിധി എന്നിവയുടെ ബോധവത്കരണം നൽകുന്ന ഒരു ക്ലാസ്സ് മാതാപിതാക്കൾക്കായി ലൂർദ്ദ് ഹോസ്പിറ്റൽ ഡോ.സിബി നൽകുകയുണ്ടായി. അതിനു ശേഷം മാതാപിതാക്കൾ ക്ലാസ് അധ്യാപകരെ കാണുകയും മാർക്കുകൾ വിലയിരുത്തുകയും, അധ്യാപകർ ഓരോ കുട്ടിക്കുവേണ്ടി മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു. പൊതു കാര്യങ്ങൾ എല്ലാവരോടുമായി അധ്യാപകർ സംസാരിക്കുകയും ചെയ്തു. കുട്ടികൾക്ക് ഉയർന്ന മാർക്ക് വാങ്ങിയതിൽ അഭിനന്ദനങ്ങളും നൽകി. പ്രധാനാധ്യാപിക ഓരോ ക്ലാസിലേയും പിടിഎ യോഗം വിലയിരുത്തുകയും ചെയ്തു.
17/10/2025 പ്രഥമ ശുശ്രൂഷ ക്ലാസ്സ്
സർവോദയ നേഴ്സിങ് കോളേജ് വിദ്യാർത്ഥികൾ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി FIRST AID ക്ലാസ്സ് സംഘടിപ്പിച്ചു.
14/11/2025 സബ് ജില്ലാ കലോത്സവം
സബ് ജില്ലാ കലോത്സവം എറണാകുളം സെന്റ് ആൽബർട്ട്സിലും, സെന്റ് ആന്റണീസിലുമായി നടത്തപ്പെടുകയും, നമ്മുടെ വിദ്യാലയത്തിൽ നിന്നും ഭൂരിപക്ഷ മത്സരങ്ങളിലും പങ്കെടുക്കുകയും, സമ്മാനാർഹരും, മറ്റു ഗ്രേഡുകളും കൈവരിക്കുവാൻ സാധിച്ചു. കൂടാതെ ആറാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. അതിൽ രണ്ടു വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടുകയും അനിഘ എസ് നായർ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
- വർഷങ്ങൾക്കു ശേഷം സ്കൂളിൽ നിന്നും ബാൻഡ് മേള മത്സരത്തിൽ പങ്കെടുക്കുയും എറണാകുളത്തെ പ്രമുഖ വിദ്യാലയത്തോട് മത്സരിച്ച് രണ്ടാം സ്ഥാന എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
- കഥാപ്രസംഗ മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
- ഐടി മേളയിൽ വെബ് പേജ് നിർമാണത്തിൽ മൂന്നാംസ്ഥാന എ ഗ്രേഡും, അനിമേഷനിൽ എഗ്രേഡും, കരസ്ഥാമാക്കുന്നതോടൊപ്പം, ഐടി ക്വിസ്, മലയാളം ടൈപ്പിംഗ് ഇവയിൽ യുപിയിൽ നിന്നും ഹൈസ്കൂളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്ത് ഗ്രേഡ് കരസ്ഥമാക്കി. കൂടാതെ രചനയും അവതരണവും, ഡിജിറ്റൽ പെയിന്റിംഗ്, സ്ക്രാച്ച് ഈ വിഭാഗങ്ങളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ മത്സരിക്കുകയും ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
- എറണാകുളം സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വേദിയിൽ ഡോക്യുമെന്റെഷൻ വിഭാഗത്തിൽ ലിറ്റിൽ കൈറ്റ്സ് വിഭാഗം കുട്ടികൾ പങ്കെടുക്കുകയും കൃത്യമായി ഡോക്യുമെന്റ് ചെയ്ത് കൈറ്റ് വിഭാഗം മേലുദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു. അതിന് നേതൃത്വം നൽകുന്നതിനായി അധ്യാപകരേയും നിയോഗപ്പെടുത്തിയിരുന്നു.
-
ബാൻഡ്മേളം സബ്ജില്ലാതല മത്സരവേദി
-
എസ് ആർ വി മത്സരവേദിയിൽ കഥാപ്രസംഗം മത്സരാർത്ഥികൾ
-
മത്സരവേദിയിൽ ഡോക്യുമെന്റേഷൻ പ്രവർത്തനത്തിൽ
വാർഷിക പരീക്ഷ 2026 മാർച്ച്
ഈ അധ്യയന വർഷത്തെ 5 മുതൽ 9 വരെ ക്ലാസ്സുകളുടെ വാർഷിക പരീക്ഷ മാർച്ച് 6 മുതൽ 31 വരെ നടത്തി. രണ്ടു നേരങ്ങളിലും ആയി പരീക്ഷ നടത്തുകയുണ്ടായി. SSLC പരീക്ഷയുടെ ഇടയിൽ ഈ ക്ലാസ്സുകളുടെ പരീക്ഷ നടത്തിയതിനാൽ വിഷയങ്ങൾ പഠിക്കാൻ കുട്ടികൾക്ക് ആവശ്യത്തിന് സമയം കിട്ടിയിരുന്നു.
ഏപ്രിൽ 2026 പഠനപിന്തുണ ക്ലാസ്സും പരീക്ഷയും
വാർഷിക പരീക്ഷയിൽ കുറവ് മാർക്ക് ലഭിച്ച കുട്ടികൾക്കു പഠന പിന്തുണ ക്ലാസ്സ് നടത്തി. ഏപ്രിൽ 20 മുതൽ 27 വരെ തിയതികളിൽ രാവിലെ 8 മണി മുതൽ 10.30 വരെയാണ് ക്ലാസ്സ് എടുത്തത്. 5 മുതൽ 9 വരെ ക്ലാസ്സുകളിൽ പ്രത്യേക ടൈംടേബിൽ ക്രമീകരിച്ച് പഠന പിന്തുണയ്ക്ക് ആവശ്യമായ കുട്ടികൾക്ക് പ്രത്യേക മെസ്സേജും, മാതാപിതാക്കളെ ഫോണിൽ വിളിച്ച് ക്ലാസ്സ് നൽകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. വേനൽ ചൂടിനെ പരിഗണിച്ച് സർക്കാർ നൽകിയ ഉത്തരവിനെ മാനിച്ചും അധ്യാപകരും കുട്ടികളും കൃത്യസമയം പാലിച്ചു ക്ലാസ്സ് മുന്നോട്ട് കൊണ്ടു പോയി. അതാതു ദിവസത്തെ ഹാജറും റിപ്പോർട്ടും എഴുതിയും, ഓൺലൈനായും രേഖപ്പെടുത്തുന്നതും കൃത്യത പാലിച്ചു. കുട്ടികളുടെ ക്ലാസ്സ് വിവരങ്ങൾ ഫോട്ടോ സഹിതം ഡോക്യുമെന്റെഷനും നൽകി പോന്നു. കൂടാതെ ബിആർസി മുഖേന ലഭിച്ച പരീക്ഷ ടൈംടേബിൽ പ്രകാരം 28,29,30 എന്നീ തിയതികളിൽ 5 മുതൽ9 വരെയുള്ള കുട്ടികൾക്ക് പുനപരീക്ഷ നടത്തുകയും അതാത് വിഷയങ്ങളുടെ അധ്യാപകർ മൂല്യ നിർണയംനടത്തുകയും ചെയ്തു. അതിനടിസ്ഥാനത്തിലുള്ള വസ്തുതകളെ വിലയിരുത്തുന്നതിനായി പ്രത്യേക അധ്യാപകയോഗവും ചേരുകയും ചെയ്തു.
-
പഠന പിന്തുണ ക്ലാസ്സ്
-
പുനപരീക്ഷ
-
അധ്യാപകയോഗം