"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
ജൂൺ 19 | ജൂൺ 19 | ||
[[പ്രമാണം:13061readingday2.png|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|വായനാദിനം]] | |||
[[പ്രമാണം:13061reading day2025.png|നടുവിൽ|ലഘുചിത്രം|700x700px|വായനാദിനം]] | [[പ്രമാണം:13061reading day2025.png|നടുവിൽ|ലഘുചിത്രം|700x700px|വായനാദിനം]] | ||
21:21, 24 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ജൂൺ 3


കണ്ണൂർ നോർത്ത് ഉപജില്ലാ പ്രവേശനോത്സവം ചാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. ചെമ്പിലോട് പഞ്ചായത്ത് ശ്രീ ദാമോദരൻ കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോഗോ രൂപകല്പന ചെയ്ത അദ്ധ്യാപകൻ ശ്രീ അജയകുമാറിനെ ആദരിച്ചു. USS, NMMS, സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികളെ ആദരിച്ചു. ശ്രീ ജ്യോതിഷ് വിജയൻ എൻഡോവ്മെന്റ് SSLC FULL A+ നേടിയ വിദ്യാർത്ഥികൾക്ക് നൽകി. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി സംഘടന നെല്ലിമരച്ചോട്ടിൽ, തന്നട ഈദ് ഗാഹ് കമ്മിറ്റി എന്നിവർ നൽകിയ നോട് പുസ്തകങ്ങൾ പുതിയതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് നൽകി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രതീശൻ ടി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദു അരവിന്ദ്, കണ്ണൂർ നോർത്ത് ബി പി സി കെ സി സുധീർ,നൂൺ മീൽ ഓഫീസർ സന്ധ്യ, ഹെഡ്‌മിസ്ട്രെസ് നൈന പുതിയവളപ്പിൽ പി ടി എ പ്രസിഡന്റ് പ്രമോദ് എൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് പ്രിൻസിപ്പൽ മിനി പി സ്വാഗതവും സീനിയർ അസിസ്റ്റന്റ് റുക്‌സാന നന്ദിയും പറഞ്ഞു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
പരിസ്ഥിതി ദിനം
ജൂൺ 5


ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്പെഷ്യൽ അസംബ്ലി വിളിച്ചു ചേർത്തു. ഹരിതവിദ്യാലയമായ നമ്മുടെ സ്കൂൾ സീറോ വെയ്സ്റ്റ് സ്കൂൾ ആക്കുന്നതെങ്ങനെയെന്ന് ഹെഡ് ടീച്ചർ വിശദീകരിച്ചു. SPC, JRC ഇവയുടെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ വച്ചുപിടിച്ചിച്ചു.
ബാലവേല വിരുദ്ധ ദിനം
ജൂൺ-12

എല്ലാ കുട്ടികളും ബാലവേലവിരുദ്ധ പ്രതിജ്ഞ എടുത്തു
ആൻ്റി റാഗിംഗ് ബോധവൽക്കരണക്ലാസ്
ജൂൺ 13

റാഗിംഗ് എന്ന അപരിഷ്കൃത പ്രവണതക്കെതിരെ അഡ്വ. സന്തോഷ് കുമാർ ബോധവൽക്കരണ ക്ലാസ് നൽകി. റാഗിംഗ് നടത്തിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും, അതേ സംബന്ധിച്ച നിയമ വ്യവസ്ഥകളെക്കുറിച്ചും, ലഹരിക്കെതിരെയും, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവയെക്കുറിച്ചുമെല്ലാം സ്പർശിച്ചു നടത്തിയ ക്ലാസ് കുട്ടികൾക്ക് നല്ലൊരു അനുഭവമായി
വായന ദിനം
ജൂൺ 19


വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2025 -26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 19. 6.25 വ്യാഴം ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വായന പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ഉദ്ഘാടനം ചെയ്തത് ശ്രീ സി.എം രാജീവൻ മാസ്റ്റർ (അധ്യാപകൻ പ്രഭാഷകൻ). അധ്യക്ഷ ശ്രീമതി ശ്രീജ ടീച്ചർ. സ്വാഗതം ശ്രീമതി വിലാസിനി ടിവി (SRG കൺവീനർ) ആശംസകൾ :ബേബി മാഷ്, റഫീന ടീച്ചർ , ഹംന 9A,അൻവിയ 9 A .
രേഷ്മ ടീച്ചർ (സ്റ്റാഫ് സെക്രട്ടറി) നന്ദി പറഞ്ഞു. കുട്ടികളവതരിപ്പിച്ചനാടൻപാട്ട്, കവിതാലാപനം, വായനാദിന പ്രഭാഷണം തുടങ്ങിയവ നടന്നു. കുട്ടികളുടെ വിവിധ പരിപാടികൾക്കൊടുവിൽ വായന പക്ഷാചരണം ഉദ്ഘാടന പരിപാടി അവസാനിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2 ആഴ്ച നീളുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വായനാ മത്സരം , സാഹിത്യ ക്വിസ് , പുസ്തക ആസ്വാദനം, വായനാമൂല ഒരുക്കൽ, അമ്മ വായന തുടങ്ങിയവ. ഈ വർഷത്തെ മികച്ച വായനക്കാരിയായ അമ്മയ്ക്ക് സമ്മാനം നൽകാനും തീരുമാനിച്ചു.കുട്ടികളും രക്ഷിതാക്കളും പുസ്തകം വായിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി അമ്മ വായന പരിപാടി വായന ബഷീർ ദിനത്തിൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. അമ്മമാർക്ക് ലൈബ്രറിയിൽ കൂടിയിരുന്നു മാസത്തിലൊരിക്കൽ അവർ വായിച്ച പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്നതിനുള്ള വേദിയൊരുക്കൽ കൂടിയാണ് ലക്ഷ്യം വയ്ക്കുന്നത്.