ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
ജൂൺ 3


കണ്ണൂർ നോർത്ത് ഉപജില്ലാ പ്രവേശനോത്സവം ചാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. ചെമ്പിലോട് പഞ്ചായത്ത് ശ്രീ ദാമോദരൻ കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോഗോ രൂപകല്പന ചെയ്ത അദ്ധ്യാപകൻ ശ്രീ അജയകുമാറിനെ ആദരിച്ചു. USS, NMMS, സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികളെ ആദരിച്ചു. ശ്രീ ജ്യോതിഷ് വിജയൻ എൻഡോവ്മെന്റ് SSLC FULL A+ നേടിയ വിദ്യാർത്ഥികൾക്ക് നൽകി. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി സംഘടന നെല്ലിമരച്ചോട്ടിൽ, തന്നട ഈദ് ഗാഹ് കമ്മിറ്റി എന്നിവർ നൽകിയ നോട് പുസ്തകങ്ങൾ പുതിയതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് നൽകി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രതീശൻ ടി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദു അരവിന്ദ്, കണ്ണൂർ നോർത്ത് ബി പി സി കെ സി സുധീർ,നൂൺ മീൽ ഓഫീസർ സന്ധ്യ, ഹെഡ്‌മിസ്ട്രെസ് നൈന പുതിയവളപ്പിൽ പി ടി എ പ്രസിഡന്റ് പ്രമോദ് എൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് പ്രിൻസിപ്പൽ മിനി പി സ്വാഗതവും സീനിയർ അസിസ്റ്റന്റ് റുക്‌സാന നന്ദിയും പറഞ്ഞു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
പരിസ്ഥിതി ദിനം
ജൂൺ 5


ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്പെഷ്യൽ അസംബ്ലി വിളിച്ചു ചേർത്തു. ഹരിതവിദ്യാലയമായ നമ്മുടെ സ്കൂൾ സീറോ വെയ്സ്റ്റ് സ്കൂൾ ആക്കുന്നതെങ്ങനെയെന്ന് ഹെഡ് ടീച്ചർ വിശദീകരിച്ചു. SPC, JRC ഇവയുടെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ വൃക്ഷത്തൈകൾ വച്ചുപിടിച്ചിച്ചു.
ബാലവേല വിരുദ്ധ ദിനം
ജൂൺ-12

എല്ലാ കുട്ടികളും ബാലവേലവിരുദ്ധ പ്രതിജ്ഞ എടുത്തു
ആൻ്റി റാഗിംഗ് ബോധവൽക്കരണക്ലാസ്
ജൂൺ 13

റാഗിംഗ് എന്ന അപരിഷ്കൃത പ്രവണതക്കെതിരെ അഡ്വ. സന്തോഷ് കുമാർ ബോധവൽക്കരണ ക്ലാസ് നൽകി. റാഗിംഗ് നടത്തിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും, അതേ സംബന്ധിച്ച നിയമ വ്യവസ്ഥകളെക്കുറിച്ചും, ലഹരിക്കെതിരെയും, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവയെക്കുറിച്ചുമെല്ലാം സ്പർശിച്ചു നടത്തിയ ക്ലാസ് കുട്ടികൾക്ക് നല്ലൊരു അനുഭവമായി
വായന ദിനം
ജൂൺ 19


വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2025 -26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 19. 6.25 വ്യാഴം ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വായന പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ഉദ്ഘാടനം ചെയ്തത് ശ്രീ സി.എം രാജീവൻ മാസ്റ്റർ (അധ്യാപകൻ പ്രഭാഷകൻ). അധ്യക്ഷ ശ്രീമതി ശ്രീജ ടീച്ചർ. സ്വാഗതം ശ്രീമതി വിലാസിനി ടിവി (SRG കൺവീനർ) ആശംസകൾ :ബേബി മാഷ്, റഫീന ടീച്ചർ , ഹംന 9A,അൻവിയ 9 A .
രേഷ്മ ടീച്ചർ (സ്റ്റാഫ് സെക്രട്ടറി) നന്ദി പറഞ്ഞു. കുട്ടികളവതരിപ്പിച്ചനാടൻപാട്ട്, കവിതാലാപനം, വായനാദിന പ്രഭാഷണം തുടങ്ങിയവ നടന്നു. കുട്ടികളുടെ വിവിധ പരിപാടികൾക്കൊടുവിൽ വായന പക്ഷാചരണം ഉദ്ഘാടന പരിപാടി അവസാനിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2 ആഴ്ച നീളുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വായനാ മത്സരം , സാഹിത്യ ക്വിസ് , പുസ്തക ആസ്വാദനം, വായനാമൂല ഒരുക്കൽ, അമ്മ വായന തുടങ്ങിയവ. ഈ വർഷത്തെ മികച്ച വായനക്കാരിയായ അമ്മയ്ക്ക് സമ്മാനം നൽകാനും തീരുമാനിച്ചു.കുട്ടികളും രക്ഷിതാക്കളും പുസ്തകം വായിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി അമ്മ വായന പരിപാടി വായന ബഷീർ ദിനത്തിൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. അമ്മമാർക്ക് ലൈബ്രറിയിൽ കൂടിയിരുന്നു മാസത്തിലൊരിക്കൽ അവർ വായിച്ച പുസ്തകത്തെക്കുറിച്ച് സംസാരിക്കുന്നതിനുള്ള വേദിയൊരുക്കൽ കൂടിയാണ് ലക്ഷ്യം വയ്ക്കുന്നത്.
ലഹരി വിരുദ്ധ ദിനം
ജൂൺ 26


ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ, റാലി, നൃത്തശില്പം, പ്രഭാഷണം, വൃന്ദ ഗാനാലാപനം എന്നിവ സ്കൂളിൽ നടത്തി. പരിപാടി ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു.
വിജയോത്സവം
ജൂൺ 27


2025മാർച്ച് മാസം നടന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണം നടന്നു.ജില്ലാ പഞ്ചായത്തംഗം ശ്രീ കെ വി ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ കെ.വി പ്രമോദൻ ഉദ്ഘാടനം ചെയ്തു
മധുരം മലയാളം
3/7/25

മാതൃഭൂമി പത്രം സ്കൂളിന് കൈമാറികൊണ്ട് കണ്ണൂർ ഡിഎംഒ ശ്രീ പീയൂഷി നമ്പൂതിരിപ്പാട് മധുരം മലയാളം പരിപാടി ഉദ്ഘാടനം ചെയ്തു. ചാല ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ആണ് പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്യുന്നത്.പരിപാടിയിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ബേസിക് ലൈഫ് സപ്പോർട്ടിംഗ് ക്ലാസ്.
3/7/25

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർ. നിതിൻ ബേസിക് ലൈഫ് സപ്പോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അധ്യാപകർക്ക് ക്ലാസെടുത്തു.കുഴഞ്ഞുവീണ ഒരാളെ ഏത് രീതിയിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും അവർക്ക് സിപിആർ നൽകുന്നതെങ്ങനെയെന്നും, ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പോയാൽ എങ്ങനെയാണ് രക്ഷപ്പെടുത്തേണ്ടതെന്നും സംബന്ധിച്ച വിശദമായ കാര്യങ്ങൾ ക്ലാസ്സിൽ അവതരിപ്പിക്കപ്പെട്ടു.
LED നിർമ്മാണം
ജൂലൈ 5

സയൻസ്, ഊർജ്ജ , ഇക്കോ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സംഘട്ടിപ്പിച്ച എൽ. ഇ. ഡി ബൾബ് നിർമ്മാണ ശില്പശാല സ്കൂൾ സന്ദർശിച്ച കണ്ണൂർ ഡി. ഡി. ഇ ഷൈനി. ഡി ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെന്റ് സെന്റർ കേരള റിസോഴ്സ് പെഴ്സൺ പി. സുധീർ ക്ലാസ്സ് എടുത്തു..ശില്പശാലയിൽ 60 കുട്ടികൾ പങ്കെടുത്തു ബൽബുകൾ നിർമിക്കാനുള്ള നൈപുണ്യം നേടി. പരിപാടിക്ക് ജിബിന എം ബിന്ദു മാധവൻ, രേഷ്മ. പി എന്നീ അധ്യാപകർ നേതൃത്വം നൽകി.
ചാന്ദ്രദിനം
ജൂലൈ-21

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചന്ദ്രദിനം സമുചിതമായി ആചരിച്ചു.വീഡിയോ നിർമ്മാണ മത്സരം ,ചാന്ദ്രദിന ക്വിസ് മത്സരം ,ചാന്ദ്രദിന പോസ്റ്റർ രചനാ മത്സരം ,വിവിധ ആകൃതിയിലുള്ള ചന്ദ്രനെ നിർമ്മിക്കൽ,ഡോക്യുമെൻ്ററി നിരീക്ഷണം എന്നിവയൊക്കെ സ്കൂളിൽ സംഘടിപ്പിച്ചു.
കരിയർ ഗൈഡൻസ് ക്ലാസ്.
ജൂലൈ 29

പത്താം ക്ലാസിലെ കുട്ടികൾക്ക് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥർ കരിയർ ഗൈഡൻസ് ക്ലാസ് നൽകി
യുദ്ധവിരുദ്ധ ദിനം-
ആഗസ്റ്റ് 5.

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ ദിനമായി സ്കൂളിൽ ആചരിച്ചു.യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം.സഡാക്കോ സസാക്കി നിർമ്മാണം,യുദ്ധവിരുദ്ധ റാലി എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.

എസ് പി സി, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിൽ വയനാട്ടിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി സമാഹരിച്ച പഠന സാമഗ്രികൾ ബന്ധപ്പെട്ടവർക്ക് കൈമാറി.
സ്വാതന്ത്ര്യദിനാഘോഷം
ആഗസ്റ്റ് 15

സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലി വിളിച്ചുചേർത്ത് ഹെഡ്മിസ്ട്രസ് ദേശീയ പതാക ഉയർത്തി. മലയാളം, ഹിന്ദി ദേശഭക്തിഗാന മത്സരം ,മലയാളം, ഇംഗ്ലീഷ് ,ഹിന്ദി പ്രസംഗ മത്സരം ,സ്വാതന്ത്ര്യദിന നൃത്താവിഷ്ക്കാരം എന്നീ മത്സരങ്ങൾ നടത്തി. കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂളിലെത്തിയ എല്ലാവർക്കും പാൽപ്പായസം ഉണ്ടാക്കി വിതരണം ചെയ്തു.

