"ഗവ.എൽ പി എസ് കിഴതിരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Expanding article |
Expanding article |
||
| വരി 58: | വരി 58: | ||
സ്കൂളിന് വളരെ പരിമിതമായ സ്ഥലം മാത്രമേ കൃഷി ചെയ്യാനായി ഉള്ളൂ. അതിൽ എല്ലാത്തരം കൃഷികളും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സ്കൂൾ തുറന്നു വന്നത് മുതൽ കുട്ടികളുടെ നേതൃത്വത്തിൽ വിത്തുകളും തൈകളും കൊണ്ടുവരികയും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരു ചെറിയ പച്ചക്കറി തോട്ടം ഒരുക്കുകയും ചെയ്തു. വെണ്ട, പയർ ,പാവൽ ,കുമ്പളം, മത്തൻ ,വെള്ളരി മുളക്, തക്കാളി ,വഴുതന ,കോവൽ, കപ്പളം, മുരിങ്ങ, വാഴ ,വിവിധതരം ചീരകൾ തുടങ്ങിയവയൊക്കെ സ്കൂൾ വളപ്പിൽ നട്ടിരുന്നു. സ്കൂളിലെ കൃഷിയിൽ പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾ തങ്ങളുടെ വീട്ടിലും ചെറിയ രീതിയിൽ കൃഷി ആരംഭിച്ചു. അങ്ങനെ ലഭിച്ച മത്തങ്ങ, കുമ്പളങ്ങ, വാഴക്ക തുടങ്ങിയവ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകുകയും ചെയ്തു. | സ്കൂളിന് വളരെ പരിമിതമായ സ്ഥലം മാത്രമേ കൃഷി ചെയ്യാനായി ഉള്ളൂ. അതിൽ എല്ലാത്തരം കൃഷികളും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സ്കൂൾ തുറന്നു വന്നത് മുതൽ കുട്ടികളുടെ നേതൃത്വത്തിൽ വിത്തുകളും തൈകളും കൊണ്ടുവരികയും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരു ചെറിയ പച്ചക്കറി തോട്ടം ഒരുക്കുകയും ചെയ്തു. വെണ്ട, പയർ ,പാവൽ ,കുമ്പളം, മത്തൻ ,വെള്ളരി മുളക്, തക്കാളി ,വഴുതന ,കോവൽ, കപ്പളം, മുരിങ്ങ, വാഴ ,വിവിധതരം ചീരകൾ തുടങ്ങിയവയൊക്കെ സ്കൂൾ വളപ്പിൽ നട്ടിരുന്നു. സ്കൂളിലെ കൃഷിയിൽ പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾ തങ്ങളുടെ വീട്ടിലും ചെറിയ രീതിയിൽ കൃഷി ആരംഭിച്ചു. അങ്ങനെ ലഭിച്ച മത്തങ്ങ, കുമ്പളങ്ങ, വാഴക്ക തുടങ്ങിയവ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകുകയും ചെയ്തു. | ||
== '''യോഗാ ക്ലാസ്''' == | |||
എല്ലാ വ്യാഴാഴ്ചയും സ്കൂളിലെ കുട്ടികൾ യോഗ പരിശീലിക്കുന്നു. ശവാസനം , പദ്മാസനം, അർദ്ധമേരുദണ്ഡാസനം, ഭുജംഗാസനം, അർദ്ധശലഭാസനം എന്നീ യോഗാസനങ്ങൾ കുട്ടികൾ പതിവായി ചെയ്യുന്നു. യോഗ ക്ലാസ്സിലെ പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ സ്വാതന്ത്ര്യ ദിനത്തിൽ ഒരു യോഗ ഡാൻസ് അവതരിപ്പിക്കുകയും ചെയ്തു. | |||
== '''പർണ''' == | |||
രാമപുരം വിദ്യാഭ്യാസ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്തു രണ്ടാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കിയ ഇല ആൽബം ആണ് പർണ. സുന്ദരമായ ഇലച്ചിത്രങ്ങളിലൂടെ ഓരോ ഇലയുടെയും പ്രത്യേകതകൾ കൊച്ചു കുറിപ്പുകളോടൊപ്പം ആകർഷകമായി വിവരിച്ച പർണ, കുട്ടികളുടെ സർഗാത്മകതയുടെ തെളിഞ്ഞ ആവിഷ്കാരമാണ്. ഓരോ ഇലയും കണ്ടും തൊട്ടും അറിഞ്ഞ കുട്ടികൾ പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്കായി പറഞ്ഞു കൊടുക്കുന്ന തരത്തിൽ അവരുടെ ആത്‍മ വിശ്വാസവും ശേഷികളും വളർത്തുന്നതിൽ പർണ വഹിച്ച പങ്ക് എടുത്തു പറയേണ്ട അഭിമാന നേട്ടം തന്നെയാണ്. | |||
== സ്കൂൾ '''സേവിങ്സ് സ്കീം''' == | |||
കിഴതിരി ഗവ. എൽ. പി. സ്കൂളിലെ എല്ലാ കുട്ടികളും സ്കൂൾ സേവിങ്സ് സ്കീം അംഗങ്ങളാണ്. കുട്ടികൾ ഓരോ മാസവും തങ്ങളുടെ സമ്പാദ്യത്തുക സ്കൂളിൽ കൊണ്ടുവന്ന് അക്കൗണ്ടിൽ ഇടുന്നു. മാസം തോറും ആ തുക സ്കൂൾ ഹെഡ്മിസ്ട്രെസ് ട്രഷറിയിൽ നിക്ഷേപിക്കുന്നു. | |||
== '''മഴമാപിനി നിർമ്മാണം''' == | |||
മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനും കാലാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനും ആയി കുട്ടികളുടെ നേതൃത്വത്തിൽ കുപ്പിയും സ്കെയിലും ചോർപ്പും ഉപയോഗിച്ച് മഴമാപിനി നിർമ്മിച്ചു. തുറസ്സായ സ്ഥലത്ത് വെക്കുകയും ഓരോ ദിവസത്തെയും മഴ അളന്നു എഴുതാനുള്ള ചാർട്ട് ഭിത്തിയിൽ പതിപ്പിക്കുകയും ചെയ്തു. കുട്ടികൾ തനിയെ മഴ അളന്നു രേഖപ്പെടുത്താനും തുടങ്ങി. | |||
== '''ഫീൽഡ് ട്രിപ്പ്''' == | |||
പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ ഫീൽഡ് ട്രിപ്പുകൾ നടത്തി. കുന്നിൻ മുകളിൽ നിന്നുള്ള കാഴ്ചകൾ കുട്ടികളെ ഹരം കൊള്ളിച്ചു. അവിടെയുള്ള വിവിധ സസ്യജാലങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പരിസര ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ ഏർപ്പെട്ടു. | |||
== '''പക്ഷികൾക്ക് വെള്ളം''' == | |||
കിഴതിരി സ്കൂളിൻറെ പ്രത്യേകതയാണ് ചുറ്റുപാടുകളിലും സംരക്ഷിക്കപ്പെടുന്ന മരങ്ങളും വൈവിധ്യമാർന്ന സസ്യങ്ങളും അതിൽ ചേക്കേറുന്ന പലതരത്തിലുള്ള പക്ഷികളും പൂമ്പാറ്റകളും. അവയ്ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാകുന്നതിന് വേണ്ട സംവിധാനങ്ങൾ നടപ്പാക്കി. മരത്തിൽ ചട്ടി കെട്ടി വെള്ളം നിറച്ചു കുട്ടികൾ ആവശ്യാനുസരണം ദിവസം തോറും വെള്ളം നിറച്ചു കൊടുക്കുന്നു. | |||
== സാ'''ലഡ് നിർമ്മാണം''' == | |||
മൂന്നാം ക്ലാസിലെ കുട്ടികൾ പഠന പ്രവർത്തനത്തിന് ഭാഗമായി സാലഡ് നിർമ്മിച്ചു വീട്ടിൽ നിന്നു കൊണ്ടുവന്ന പച്ചക്കറികൾ അവർ തന്നെ കഴുകി അരിഞ്ഞു ഐസ്ക്രീം ചേർത്ത് ഇളക്കി എല്ലാവർക്കും നൽകി. | |||
== '''മുട്ട പരീക്ഷണം''' == | |||
ഒന്നാം ക്ലാസിലെ കുട്ടികൾ അധ്യാപികയുടെ സഹായത്തോടെ ക്ലാസിൽ മുട്ട പരീക്ഷണം നടത്തി. പരീക്ഷണം വളരെ രസകരവും കുട്ടികൾ ഏറെ ആ സ്വദിച്ചതുമായിരുന്നു. | |||
ഈ വർഷം നാലാം ക്ലാസ്സിലെ കുട്ടികൾ രസകരവും വിജ്ഞാനപ്രദവുമായ ഒരു കൂട്ടം പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി. ഇംഗ്ലീഷ് role play, skit മുതലായവ അവർ ആസ്വദിച്ചു ചെയ്തു. Whatsapp meta യുടെ സഹായത്തോടെ paper boats എന്ന പാഠത്തിലെ പ്രിയ കഥാപാത്രങ്ങൾക്ക് രൂപം നൽകി. പരിസര പഠനത്തിൽ അവർ വേരുകൾ നിരീക്ഷിക്കുകയും ഇലകൾ കൊണ്ട് വർണചിത്രങ്ങൾ തയ്യാറാക്കുകയും ഭൂമിയും ചന്ദ്രനും സൂര്യനുമായി സ്വയം മാറുകയും ചെയ്തു.അവർ ദിനരാത്രങ്ങൾ മാറി വരുന്നതും വായുവിന്റെയും ജലത്തിന്റെയും അത്ഭുതങ്ങളും പരീക്ഷണങ്ങളിലൂടെ അടുത്തറിഞ്ഞു. പ്രഥമ ശുശ്രൂഷയുടെ ബാല പാഠങ്ങൾ മറ്റുള്ളവർക്കു പറഞ്ഞു നൽകാനും കുട്ടികൾ പ്രാപ്തരായി. | |||
== '''അവൽ കുഴയ്ക്കാം''' == | |||
രണ്ടാം ക്ലാസിലെ 'അറിഞ്ഞു കഴിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ ' അവൽ കുഴയ്ക്കാം' പ്രവർത്തനം ചെയ്തു. ക്ലാസ് ടീച്ചറുടെ സഹായത്തോടെ അവൽ കുഴച്ച് മറ്റ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. | |||