എസ്.എം.എച്ച്.എസ്.എസ് അറക്കുളം/ചരിത്രം (മൂലരൂപം കാണുക)
18:16, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
മലകളും പുഴകളും പൂക്കളും നിറഞ്ഞ് മനോഹരമായ അറക്കുളം ഗ്രാമം. വിവിധ ദേശങ്ങളിൽ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തിൽ കരുതി വയ്ക്കാൻ ആഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂർത്തീകരണമായിരുന്നു 1982 ൽ അറക്കുളം പുത്തൻപള്ളിയുടെ കീഴിൽ അനുവദിച്ചു കിട്ടിയ സെൻ്റ്. മേരീസ് ഹൈസ്കൂൾ. | |||
സെൻ്റ് മേരീസ് പുത്തൻപള്ളിയുടെ പാരീഷ്ഹാളിലായിരുന്നു തുടക്കം. 83 വിദ്യാർത്ഥികളും 5 അധ്യാപകരുമായി തുടങ്ങിയ ഹൈസ്‌കൂളിലെ പ്രഥമ മാനേജർ റവ. ഫാ. മൈക്കിൾ കൊട്ടാരവും ഹെഡ്‌മിസ്ട്രസ് റവ. സിസ്റ്റർ സിറിൾ എസ്. എച്ചും ആയിരുന്നു. 1985ലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 100% വിജയത്തോടെ പുറത്തു വന്നപ്പോൾ ഒരു ഗ്രാമത്തിൻ്റെ സ്വപ്‌നങ്ങളും പ്രാർത്ഥനകളും സഫലമായി. തുടർന്ന് നാളിതുവരെ പാഠ്യപാഠ്യേതര രംഗ ങ്ങളിലെല്ലാം തിളക്കമാർന്ന വിജയം നേടാൻ സ്‌കൂളിനു കഴിഞ്ഞു. ഈ മികവിനുള്ള അംഗീകാരം കൂടിയായിരുന്നു 1998 ൽ അനുവദിച്ചു കിട്ടിയ ഹയർ സെക്കൻഡറി സയൻസ് ബാച്ചുകളും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും ഉൾപ്പെടുന്ന ഹയർസെക്കൻഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങൾ കൊയ്‌തു കഴിഞ്ഞു. | |||
ഇന്ന് അറക്കുളം സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ ആയിര ത്തോളം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. അധ്യാപക-അനധ്യാപക വിഭാ ഗങ്ങളിലായി അൻപതോളം പേർ സേവനം ചെയ്യുന്നു. | |||