"ജി.എച്ച്.എസ്.എസ്.പുറത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
ഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം. എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്. | ഈ ഗ്രാമത്തിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ് പുറത്തൂർ ഭയങ്കാവ് ക്ഷേത്രം. എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്. ജാതി-മതഭേദമന്യേ എല്ലാ ഗ്രാമവാസികളും ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു. ക്ഷേത്രത്തിനടുത്തായി ചില മുസ്ലീം പള്ളികളുമുണ്ട്. ഈ പ്രദേശത്തെ മതസൗഹാർദ്ദമാണ് ഇതു സൂചിപ്പിക്കുന്നത്. | ||
''' | '''പ്രധാന ആരാധനാലയങ്ങൾ''' | ||
ആലത്തിയൂർ ഹനുമാൻ കാവ് - ഇന്ത്യയിൽ തന്നെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രമാണിത്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി അന്തരിച്ച ശ്രീമതി ജയലളിത ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്. | |||
തുഞ്ചൻപറമ്പ് - സാംസ്കാരിക കേന്ദ്രമായാണ് അറിയപ്പെടുന്നത് എങ്കിലും വിജയദശമി നാളിലെ വിദ്യാരംഭ ചടങ്ങിനു നിരവധി ആൾക്കാർ തുഞ്ചൻ പറമ്പിൽ എത്തിച്ചേരാറുണ്ട്, സരസ്വതി ക്ഷേത്രത്തിലും മറ്റു കൽമണ്ഡപങ്ങളിലുമായി പാരമ്പര്യ എഴുത്താശാൻമാരുടെയും സാംസ്കാരിക നായകന്മാരുടെയും കൈകളാൽ ആയിരകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നു. അനുബന്ധ സാംസ്കാരിക ചടങ്ങുകളിൽ നൃത്ത കലാ കാരന്മാരുടെ അരങ്ങേറ്റങ്ങളും, കവിയരങ്ങേറ്റവും നടന്നു വരുന്നു.. | |||
തൃക്കണ്ടിയൂർ ശിവക്ഷേത്രം - നഗരത്തിരക്കിൽ നിന്നും അല്പം മാറി തൃക്കണ്ടിയൂർ ഗ്രാമത്തിലണ് ക്ഷേത്രവും ക്ഷേത്രക്കുളവും. കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഇവിടെ പാർവ്വതീസമേതനായ ശിവനാണ് പ്രതിഷ്ഠ. ശിവരാത്രിയും വാവുത്സവവുമാണ് പ്രധാന ആഘോഷങ്ങൾ.. | |||
വൈരങ്കോട് ഭഗവതി ക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, കാടാമ്പുഴ ഭഗവതിക്ഷേത്രം, ചന്ദനക്കാവ് ഭഗവതി ക്ഷേത്രം, ഗരുഡൻ കാവ് ക്ഷേത്രം, കന്മനം തണ്ണീർ ഭഗവതി ക്ഷേത്രം ഉത്സവം, | |||
== അതിരുകൾ == | == അതിരുകൾ == | ||