"ജി എച്ച് എസ് എസ് പടിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
= '''<u><big>പടിയൂർ ഗ്രാമത്തിന് പേര് വന്നത് എങ്ങനെ..?</big></u>''' = | |||
<code>പടിയൂർ എന്ന സ്ഥലപേരിന് ശ്രീ കൊട്ടിയൂർ ശിവക്ഷേത്രവുമായി ബന്ധമുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിന് ഇളനീർ സമർപ്പിക്കുന്ന ഭക്തന്മാർ വ്രതം എടുത്ത് താമസിക്കുന്ന സങ്കേതത്തിന് "പടി" എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മുൻകാലങ്ങളിൽ ഇത്തരത്തിലുള്ള ധാരാളം "പടികൾ" ഉണ്ടായിരുന്ന ഊര് എന്ന അർത്ഥത്തിൽ "പടിഊര്" എന്ന പേര് വരുകയും പിന്നീട് അത് ലോപിച്ച് "പടിയൂർ" എന്ന പേരായി തീരുകയും ചെയ്തു.</code> | |||
<code>ചിറക്കൽ രാജവംശത്തിന്റെ അധീനതയിലുള്ള കല്യാട് എന്ന നാട്ടുരാജ്യത്തിന്റെ ഒരു ഭാഗമായിരുന്ന പടിയൂർ പ്രദേശം കല്യാട് താഴത്ത് വീട് എന്നറിയപ്പെടുന്ന ജന്മികുടുംബമായിരുന്നു. ഇവിടത്തെ നാടുവാഴികൾ കിഴക്ക് കർണാടക സംസ്ഥാനവും, വടക്ക് നൂച്യാട് പുഴയും, പടിഞ്ഞാറ് മലപ്പട്ടം മുനമ്പ്കടവ്, തെക്ക് വളപട്ടണം പുഴ എന്നിവ ആയിരുന്നു ഈ നാട്ടുരാജ്യത്തിന്റെ അതിർത്തി. നാട്ടുരാജ്യത്തിന്റെ ആസ്ഥാനം കല്യാട് എന്ന സ്ഥലത്ത് ആയിരുന്നുവെങ്കിലും ജന്മിമാരുടെ സമ്പത്ത് സൂക്ഷിച്ചിരുന്ന പത്തായ പുരകളും, കളപ്പുരകളും, എടുപ്പുകളും സ്ഥാപിച്ചിരുന്നത് പടിയൂരിൽ ആയിരുന്നു. ഇതിനെല്ലാം കാരണം പടിയൂർ പ്രദേശത്തിൻറെ കാർഷിക സമൃദ്ധി ആയിരുന്നു.</code> | |||
=== '''<u><big>കലയും സാഹിത്യവും</big></u>''' === | |||
<code>കലയിലും സാഹിത്യത്തിലും ഉന്നതമായ സ്ഥാനം നൽകിയ ഒരു നാടായിരുന്നു പടിയൂർ. ഓരോ കൊയ്ത്ത് ഉത്സവത്തിന് ശേഷവും വയലുകളിൽ പച്ചക്കറി നടും, അതിൻറെ വിളവെടുപ്പോടെ ആ വയലുകളിൽ കലയുടെ അരങ്ങേറ്റമാണ്. വെള്ളേരി നാടകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കലാപ്രകടനത്തിൽ നാട്ടിലെ മിക്കവരും പങ്കെടുത്തിരുന്നു. കോൽക്കളി അറിയാത്ത ഒരു പുരുഷ പ്രജ പോലും അക്കാലത്ത് നാട്ടിൽ ഉണ്ടായിരുന്നില്ല. ഭാഗവതത്തിലെയും ശിലപാട്ടുകളുടെയും വരികൾ കാണാപാഠം പഠിച്ച സ്ത്രീകൾ ഈ വേദികളെ ധന്യമാക്കിയിരുന്നു. ജന്മിയുടെ പടിയൂരിലെ ആസ്ഥാനമായ എടുപ്പ് എന്നറിയപ്പെടുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. ഈ കെട്ടിടത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി കഥകളി നടത്താനായി ഒരു തറ ഉണ്ടായിരുന്നു. ഇവിടെ ഓരോ വർഷവും ദിവസങ്ങളോളം കഥകളി അരങ്ങേറ്റം നടന്നതായി ചരിത്രരേഖകൾ പറയുന്നു. കോൽക്കളിപ്പാട്ടുകാരും പരിശീലകരുമായ ചിറമ്മൽ കണ്ണൻ, കണ്ണൻ ആശാരി, തുടങ്ങിയവരുടെ പേരുകൾ ഇപ്പോഴും പഴമക്കാർ പറയാറുണ്ട്. ഇപ്പോൾ നൂറ് വയസ്സു തികഞ്ഞ മലയൻചാലിൽ നാണിയമ്മയ്ക്ക് കോൽക്കളിപ്പാട്ടുകളും ഭാഗവതഗീതകളും ഹൃദിസ്ഥമാണ്. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ അവരുടെതായ എഴുത്തുകൾ അന്നത്തെ സമൂഹത്തിന് ലഭ്യമായിട്ടുണ്ടാവാം. എന്നാൽ അതെല്ലാം മൺ മറഞ്ഞു പോയി.</code> | |||
<code>കലാസാഹിത്യ മേഖലകളിൽ ഇന്നും വലിയ മുന്നേറ്റം തന്നെയാണ് പടിയൂർ ഗ്രാമത്തിനുള്ളത് നാടകം, നൃത്തം, സംഗീതം, എഴുത്തുകാർ, ചിത്രരചന തുടങ്ങിയ മേഖലകളിൽ ഒരുപാട് ആളുകൾ രൂപ ജീവനുമായും, വായനശാല, ക്ലബ്ബുകൾ തുടങ്ങിയ സാംസ്കാരിക വേദികളിൽ വരും തലമുറക്കും അറിവു പകരുന്നതിനായി നല്ല രീതിയിൽ പ്രവർത്തനം നടത്തി നടത്തിവരുന്നു. കായിക പരമായി നല്ല രീതിയിൽ മുന്നേറ്റം നടത്തിക്കൊണ്ടുവരുന്ന നാടു കൂടിയാണ് പടിയൂർ.</code>''<br />'' | |||
'''<u>പടിയൂർ ക്ഷേത്രം :</u> പടിയൂർ ശ്രീകൃഷ്ണ ക്ഷേത്രം''' എന്നറിയപ്പെടുന്നത്, കേരളത്തിലെ ഇരിട്ടിയിലെ മനോഹരമായ പടിയൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ്. | '''<u>പടിയൂർ ക്ഷേത്രം :</u> പടിയൂർ ശ്രീകൃഷ്ണ ക്ഷേത്രം''' എന്നറിയപ്പെടുന്നത്, കേരളത്തിലെ ഇരിട്ടിയിലെ മനോഹരമായ പടിയൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ്. | ||