"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prabhija (സംവാദം | സംഭാവനകൾ)
Prabhija (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
= കണ്ടങ്കാളി =
== പയ്യന്നൂർ ==
കേരളത്തിലെ കണ്ണൂർ ജില്ലയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന പട്ടണമാണ്‌ പയ്യന്നൂർ. ദേശീയപാത 66ൽ പെരുമ്പ പുഴയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ പയ്യന്നൂർ കേരള ചരിത്രത്തിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
 
=== പയ്യന്നൂരിന്റെ സ്വാതന്ത്ര്യസമരചരിത്രം ===
സൈമൺ കമ്മിഷൻ ബഹിഷ്കരണ സമരത്തെ തുടർന്നു 1928ലാണ് പയ്യന്നൂരിന്റെ രാഷ്ട്രീയ സമരച്ചരിത്രം ആരംഭിക്കുന്നത് . ജവഹർ ലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ ചേർന്ന കെ പി സി സി സമ്മേളണം പൂർണസ്വരാജ് പ്രമേയം പാസ്സാക്കി കോൺഗ്രസിന്റെ  ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക്‌ ഐക്യദാർഡിയമായി 1930 ഏപ്രിൽ 13ന്‌ ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താൻ കേരളത്തിലെ നേതാക്കൾ തയ്യാറായി.  കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറമാണ്‌ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്‌ വേദിയായത്‌.  കോഴിക്കോട്‌ നിന്നായിരുന്നു ജാഥ പുറപ്പെട്ടത്‌. ഒയ്യാരത്ത്‌ ശങ്കരൻ നമ്പ്യാരും സി.എച്ച്‌. ഗോവിന്ദൻ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്‌. അവർ ഏപ്രിൽ 22ന്‌ പയ്യന്നൂരിലെത്തി 23ന്‌ കാലത്ത്‌ കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടലിൽ നിന്നും വെള്ളം എടുത്ത്‌ കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂർ അങ്ങാടിയിൽ അത്‌ വിൽക്കുകയും ചെയ്തു.
 
വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം മദ്യവർജ്ജനം, അയിത്തോച്ചാടനം എന്നീ സാമൂഹ്യപ്രവർത്തനങ്ങളെല്ലാം പയ്യന്നൂരിൽ സജീവമായിരുന്നു. 1934ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജി പയ്യന്നൂരിൽ വന്നിരുന്നു. 1953ൽ ആചാര്യ വിനോബാ ഭാവേയും പയ്യന്നൂരിൽ വരികയുണ്ടായി.
 
ചിറക്കൽ ‌‌‌തമ്പുരാന്റെ അധികാര പരിധിയിലായിരുന്നു പയ്യന്നൂരിലെ  ഭൂമിയിൽ കർഷകർക്കും തൊഴിലാളികൾക്കും അടിമകളെ പോലെ ജീവിക്കേണ്ടി വന്നിരുന്നു. ചൂഷണവും മർദ്ദനവും കൊണ്ട് പൊറുതിമുട്ടിയ ജീവിതം. വഴിനടക്കാനും വിദ്യനേടാനും ഇവിടെയും പോരാട്ടം നടന്നു. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ എ.കെ.ജി. തല്ല് കൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്.  തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന ഹരിജൻ കർഷകത്തൊഴിലാളി മരണപ്പെട്ടു. കോറോം വെടിവെപ്പിനെ തുടർന്ന് ഒളിവിൽ പോയവരാണ് 1948ൽ മുനയൻകുന്നിൽ വെടിയെറ്റ് മരിച്ചത്.
 
സ്വാമി ആനന്ദതീർത്ഥരുടെ  ശ്രീനാരായണ വിദ്യാലയം ഹരിജനോദ്ധാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 
== കണ്ടങ്കാളി ==
കണ്ണൂ ജില്ലയിലെ പയ്യന്നൂർ പട്ടണത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കണ്ണൂ ജില്ലയിലെ പയ്യന്നൂർ പട്ടണത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.