"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 15: | വരി 15: | ||
== അനിമേഷൻ പഠന വർക്ക്‌ഷോപ്പ് 28.10.2024 == | == അനിമേഷൻ പഠന വർക്ക്‌ഷോപ്പ് 28.10.2024 == | ||
2024 ഒക്ടോബർ 28 ലോക അനിമേഷൻ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ ക്ലബ്ബ് രൂപീകരണം, അനിമേഷൻ മത്സരങ്ങൾ, പ്രത്യേക ക്ലാസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അനിമേഷൻ മേഖലയിലെ മറ്റ് വിദ്യാർത്ഥികളുമായും, പ്രൊഫഷണലുകളുമായും സമ്പർക്കം പുലർത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകാൻ തീരുമാനിച്ചു. | 2024 ഒക്ടോബർ 28 ലോക അനിമേഷൻ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ ക്ലബ്ബ് രൂപീകരണം, അനിമേഷൻ മത്സരങ്ങൾ, പ്രത്യേക ക്ലാസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അനിമേഷൻ മേഖലയിലെ മറ്റ് വിദ്യാർത്ഥികളുമായും, പ്രൊഫഷണലുകളുമായും സമ്പർക്കം പുലർത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകാൻ തീരുമാനിച്ചു. | ||
== അനിമേഷൻ ക്ലബ്ബ് രൂപീകരണം == | |||
അനിമേഷൻ ക്ലബ്ബുകൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതക്ക് പുത്തൻ ചിറകുകൾ നൽകി അവരുടെ ഭാവനയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. ഒരു കഥയെ ചലനത്തിലാക്കാൻ ശ്രമിക്കുന്ന പ്രക്രിയയിൽ, അവരുടെ ചിന്തകൾ പുതിയ ഉയരങ്ങളിലെത്തുന്നു. അനിമേഷൻ അവർക്ക് പുതിയ ആശയങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ ആവിഷ്കരിക്കാനുള്ള അവസരം നൽകുന്നു. ഇത് വിദ്യാർത്ഥികളെ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും, അവരുടെ ഭാവനയെ ഉപയോഗപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കും ഈ മേഖലയിലെ പഠനം ലഭ്യമാക്കുന്നതിനായി കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. |
14:50, 6 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക് 2024
എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹായക കേന്ദ്രം ( ഹെൽപ്പ് ഡസ്ക്) ഒരുക്കി. വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ തയ്യാറാക്കിയ ഹെൽപ്പ് ഡസ്കിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി റോബർട്ട്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഡാനിയേൽ സാം , വിദ്യാർത്ഥികളായ എബിറ്റോ ,ജെറിൻ എന്നിവർ ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകി. വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ കുട്ടികളുടെ പ്ലസ് വൺ അപേക്ഷാ സമർപ്പണം ഹെൽപ്പ് ഡെസ്ക്ക് മുഖേന നടത്തി.
ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം
വിരാലി വിമലഹൃദയ ഹൈസ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി എകദിന കമ്പ്യൂട്ടർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു . യു പി മുതൽ എച്ച്.എസ് വരെയുള്ള ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൈറ്റ് മിസ്ട്രസ്സ് ജോളി റോബർട്ട് , ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ എബിറ്റോ, ജെറിൻ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു . കൂടാതെ ലിറ്റിൽകൈറ്റ്സിലെ മറ്റ് അംഗങ്ങളും ഇവരെ സഹായിക്കുന്നു. സ്വന്തം പേര് ,അഡ്രസ് മലയാളത്തിലും ഇംഗ്ലീഷിലും എഴുതുക ലിബർ ഓഫിസ് റൈറ്റർ , കളർ പെയ്ൻ്റ് , ജിമ്പ് , സ്ക്രാച്ച് എന്നിവ പരിശീലിപ്പിച്ചു. കമ്പ്യൂട്ടർ പരിശീലന ക്ലാസ്സിൽ കുട്ടികൾ വളരെ താൽപ്പര്യത്തോടെ പങ്കെടുത്തു .
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം 14.08.2024
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് . 2024-27 ബാച്ച് 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. യൂണിഫോമിൻ്റെ ഔപചാരികമായ വിതരണം പ്രധാനാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി റോബർട്ട് , ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഡാനിയേൽ സാം എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.
സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പൂക്കളം
2024-25 ഓണാഘോഷവുമായി ബന്ധപ്പെട്ട് വിരാലി വിമലഹൃദയ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളം നിർമ്മാണത്തിന് നേതൃത്വം നൽകി.റ്റെസ്റ്റ് പെയിന്റ്, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തമായി ഡിജിറ്റൽ പൂക്കളം തയ്യാറാക്കി. ഓണാഘോഷത്തിൽ പൂക്കളം ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കിയത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു.
അനിമേഷൻ പഠന വർക്ക്‌ഷോപ്പ് 28.10.2024
2024 ഒക്ടോബർ 28 ലോക അനിമേഷൻ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ ക്ലബ്ബ് രൂപീകരണം, അനിമേഷൻ മത്സരങ്ങൾ, പ്രത്യേക ക്ലാസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അനിമേഷൻ മേഖലയിലെ മറ്റ് വിദ്യാർത്ഥികളുമായും, പ്രൊഫഷണലുകളുമായും സമ്പർക്കം പുലർത്താൻ വിദ്യാർത്ഥികൾക്ക് അവസരം നൽകാൻ തീരുമാനിച്ചു.
അനിമേഷൻ ക്ലബ്ബ് രൂപീകരണം
അനിമേഷൻ ക്ലബ്ബുകൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതക്ക് പുത്തൻ ചിറകുകൾ നൽകി അവരുടെ ഭാവനയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. ഒരു കഥയെ ചലനത്തിലാക്കാൻ ശ്രമിക്കുന്ന പ്രക്രിയയിൽ, അവരുടെ ചിന്തകൾ പുതിയ ഉയരങ്ങളിലെത്തുന്നു. അനിമേഷൻ അവർക്ക് പുതിയ ആശയങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവ ആവിഷ്കരിക്കാനുള്ള അവസരം നൽകുന്നു. ഇത് വിദ്യാർത്ഥികളെ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും, അവരുടെ ഭാവനയെ ഉപയോഗപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നു. സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കും ഈ മേഖലയിലെ പഠനം ലഭ്യമാക്കുന്നതിനായി കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.