"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 600: വരി 600:


== കുട്ടികളുടെ അവകാശദിനം (November 20) ==
== കുട്ടികളുടെ അവകാശദിനം (November 20) ==
[[പ്രമാണം:38098-child rights.jpg|ലഘുചിത്രം|child rights day]]





17:03, 2 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കവിതകളിൽ തുളുമ്പി പ്രവേശനോത്സവം ..........ജൂൺ 3.

ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.വിശിഷ്ടഥിതി യുവ കവി ശ്രീ കാശിനാഥൻ ആയിരുന്നു. കാശിനാഥന്റെ ചങ്ങമ്പുഴ കവിതകളിലൂടെ യുള്ള യാത്ര യായിരുന്നു പ്രവേശനോത്സവത്തിന്റെ പ്രധാന  ആകർഷണീയത . അദ്ദേഹം ചൊല്ലിയ കവിതകൾ കുട്ടികളിൽ ആവേശം ഉണർത്തി .അവരും ഒപ്പം ചൊല്ലി രസിച്ചു .വാർഡ് മെമ്പർ ശ്രീ രഞ്ജിത് ഉൽഘടനം നിർവഹിച്ചു..

മുഖ്യമന്ത്രിയുടെ സന്ദേശം തത്സമയം .

മുഖ്യമന്ത്രി യുടെ സന്ദേശം തത്സമയം സംപ്രേഷണം ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഇത് ഭംഗിയായി ചെയ്യാൻ സാധിച്ചു.

പഠനോപകരണ വിതരണം

പഠ നോ പകരണ വിതരണവും,

SSLC പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും A+കിട്ടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടന്നു. .ഹെഡ്മിസ്ട്രസ് ആശംസ പ്രസംഗം നടത്തി .ജയശ്രീ ടീച്ചർ സ്വാഗതപ്രസംഗവും സീനിയർ അസിസ്റ്റന്റ് പ്രീതരാനി ടീച്ചർ നന്ദിയും രേഖപ്പെടുത്തി ..ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ,പരിപാടി ഡോക്യുമെന്റ് ചെയ്.







പച്ചപ്പണിഞ്ഞ് എസ് വി എച്ച് എസ്

പരിസ്ഥിതി ദിനാഘോഷം ജൂൺ 5.

എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വളരെ ഗംഭീരമായ ആഘോഷിച്ചു ,പരിസ്ഥിതി ദിനാഘോഷംഉദ്ഘാടനം ചെയ്തത് പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ് ആണ് .ഈ യോഗത്തിന് ആശംസ അറിയിച്ചത് കൃഷി ഓഫീസർ ശ്രീമതി ലാലി മാഡം ആണ് .യോഗത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് ആണ്..

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡൻറ് ശ്രീരാജിന്റെ പ്രസാദ് വിശദീകരിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് എന്ന് കൃഷി ഓഫീസർ ശ്രീമതി ലാലി അഭിപ്രായപ്പെട്ടു. തുടർന്ന് കുട്ടികളെ ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ പ്രവർത്തനങ്ങൾ നൽകി. പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളുന്ന ചാർട്ട് ഒരു ഗ്രൂപ്പ് തയ്യാറാക്കി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കുകയും ചിത്രരചന മത്സരം നടത്തിയും ചെയ്തു.


പേടി വേണ്ട ജാഗ്രത മതി

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ആവശ്യകത വിദ്യാർഥികളിൽ എത്തിക്കുന്നതിനായി പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ വിനോദ് ബോധവത്കരണ ക്ലാസ് എടുത്തു .




വായനാദിനംജൂൺ 19

ജൂൺ 19 വായനാദിനം വളരെ സമുചിതമായി ആഘോഷിച്ചു.

വായനാ അസ്സംബ്ലി

വായന മാസാചരണത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതകുമാരി നിർവഹിച്ചു. വായനാദിനത്തിന്റെ സന്ദേശം അറിയിച്ചത് മലയാള വിഭാഗം അധ്യാപികയായപ്രീത റാണി ടീച്ചർ ആണ്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും അന്നേദിവസം നടന്നു. സ്കൂൾതല വിദ്യാരംഗം കൺവീനർ ഹേമ ടീച്ചർപദ്ധതി വിശദീകരിച്ചു.

പ്രതിജ്ഞ

കാർത്തിക വായനാദിന പ്രതിജ്ഞ കാർത്തിക. കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. മാസ്റ്റർ കാർത്തിക് വായനാദിന സന്ദേശം കുട്ടികളെ അറിയിച്ചു.

മത്സരങ്ങൾ

പദ്യം ചൊല്ലൽ പ്രസംഗം ജീവചരിത്രക്കുറിപ്പ് വായനാദിനവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂളിൽ നടത്തി ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്നും വിജയികൾക്ക് സമ്മാനദാനവും നൽകി.

പുസ്തക പ്രദർശനം

വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറിയിൽ പുസ്തക പ്രദർശനം നടത്തി. പല വീടുകളിൽ

നിന്നും കളക്ട് ചെയ്ത ബാലരമയും പൂമ്പാറ്റയും കളിക്കുടുക്കയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാക്കി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ബാലരമ വായന കുട്ടികളുടെ ഭാവന വളർത്തുന്നതിൽ ഏറെ സഹായിച്ചു.

കൗമാര വിദ്യാഭ്യാസം ഒരു മോട്ടിവേഷൻ ക്ലാസ്.ജൂൺ 20

കൗമാര വിദ്യാഭ്യാസത്തെക്കുറിച്ച് പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ കൗൺസിലറായ ശ്രീമതി ദിവ്യ കുട്ടികൾക്ക് ക്ലാസ് എടുത്തു. ദിവസവും കുട്ടികൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ വിശദീകരിച്ചു. കുട്ടികൾക്ക് ഈ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു. വിവിധ തരത്തിലുള്ള ഗെയിമുകളിലൂടെ ആയിരുന്നു ക്ലാസ്സ് മുന്നോട്ടു പോയത്..

യോഗ ദിനം

ജൂൺ 21 യോഗ ദിനം ആഘോഷിച്ചു. സോഷ്യൽ സയൻസ് അധ്യാപികയായ ജയശ്രീ ടീച്ചറാണ് യോഗാ ദിനത്തിൽ ക്ലാസ് എടുത്തത്. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. പ്രാണയാമം എന്താണെന്ന് വിശദീകരിക്കുകയും ദിവസവും ചെയ്യേണ്ട ബ്രീത്തിങ് എക്സർസൈസ് പറഞ്ഞുകൊടുക്കുകയും ചെയ്തു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് യോഗ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു. 2024 ലെ യോഗാദിനത്തിന്റെ പ്രമേയം "അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ" എന്നാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വാക്കുകളിലേയ്ക്ക് ... ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. Yoga കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു.

ലഹരി വിരുദ്ധ ദിനം ജൂൺ 26

'മയക്കു മരുന്നിനോട് 'നോ' പറയാം, ജീവിതം ലഹരിയാക്കാം';

സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾലഹരി വിരുദ്ധ   പ്രതിജ്ഞ എടുത്തു .ഹെഡ്മിസ്ട്രസ് പ്രേതകുമാരി ടീച്ചർ ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസ് എടുത്തു .കുട്ടികൾ പോസ്റ്റർ പ്രദര്ശനം നടത്തി

കുട്ടികളടക്കം ലഹരിമരുന്ന് റാക്കറ്റുകളുടെ കാരിയർമാർ ആകുന്നതിന്റെ റിപ്പോർട്ടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നമ്മൾ ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആഘോഷിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

ലോക ലഹരിവിരുദ്ധദിനത്തിന്റെ 2024 ലെ പ്രമേയം,’തെളിവുകൾ വ്യക്തമാണ്; പ്രതിരോധത്തിൽ നിക്ഷേപിക്കുക’ എന്നതാണ്. പ്രതിരോധത്തിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കാൻ സമൂഹത്തോടും നയരൂപീകരണക്കാരോടും ആഹ്വാനം ചെയ്യുകയാണ് പ്രമേയം. മയക്കു മരുന്ന്...

yip ബോധവത്കരണ ക്ലാസ്സ്

യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP)

രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ബോധവത്കരണ ക്ലാസ്സ് എടുത്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ആണ് ക്ലാസ്സ് നടത്തിയത് .കുട്ടികൾ തന്നെ വൈ ഐപിയുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കുകയും രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു.

ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ എല്ലാ രക്ഷിതാക്കളെയും ഈ ഒരു പരിപാടിയിലേക്ക് സ്വാഗതം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീമതി രാജി ആശംസ അറിയിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് പുഷ്പ എംബിടിഎ പ്രസിഡണ്ട് പ്രസീത  എന്നിവരുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരുന്നു വൈ ഐപിയുടെ ചാർജ് ഉള്ള അനീഷ് ടീച്ചർ ആശയ വിശദീകരണം നടത്തി ഇതിൽ കയറ്റി പത്താം ക്ലാസിലെ ലീഡർ കാർത്തിക  ആശയ വിശദീകരണം നടത്തി

എക്കാലത്തും ലോകത്തെ വഴി തിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പഠന രംഗത്തു മികവ് തെളിയിച്ചവരാവില്ല. വലിയ വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രജ്ഞൻമാർക്കും, കഴിവുകൾ തെളിയിച്ച സുപ്രസിദ്ധ വ്യക്തികൾക്കും അവരവരുടേതായ കഴിവുകളും വേറിട്ട ചിന്തകളും ആശയങ്ങളുമുള്ളവരായിരുന്നു. അത്തരം വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി പിന്തുണ ഒരുക്കി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്‌നം ആണ് 'യങ് ഇന്നവേറ്റർസ് പ്രോഗ്രാമിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത്.

കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്‌നോളജി, യുനാനി, സിദ്ധ, ആയുർവേദ, നാച്ചുറോപ്പതി, ഹോമിയോപതി, മാലിന്യ സംസ്‌ക്കരണം, കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്‌നങ്ങൾ, മൽസ്യ ബന്ധനമേഖല തുടങ്ങി 30 വിഷയങ്ങളാണ് ഇത്തവണ വിദ്യാർത്ഥികളുടെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്.

'പോസ്റ്റർ രചന മത്സരം ജൂലൈ 11

ജനസഖ്യ ദിനത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.

ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.


അനിമേഷന്റെ അനന്തസാധ്യതകൾ

നൈപുണി വികസന ദിനം, ജൂലൈ 15

നൈപുണി വികസന ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അനിമേഷൻ അനന്തസാധ്യതകൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനീഷ് ആണ് ക്ലാസ്സ് എടുത്തത്. അനിമേഷൻ വീഡിയോകൾ കാണിക്കുകയും സ്വന്തമായി അനിമേഷൻ നിർമ്മിക്കാനുള്ള ആപ്പുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അനിമേഷിന്റെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.

നൈപുണി വികസനം (Skill Development) എന്നത് വ്യക്തികളുടെ പ്രൊഫഷണൽ, സാങ്കേതിക, സാമൂഹിക, വ്യക്തിത്വ എന്നിവയുമായി ബന്ധപ്പെട്ട നൈപുണികളെ മെച്ചപ്പെടുത്താനുള്ള പ്രക്രിയയാണ്. 1. *പ്രൊഫഷണൽ നൈപുണി*: ജോലിയിൽ ഉന്നതം നേടാൻ ആവശ്യമായ കഴിവുകൾ, ഉദാഹരണത്തിന് കംപ്യൂട്ടർ പ്രോഗ്രാമിംഗ്, അക്കൗണ്ടിംഗ്, മാനേജ്മെന്റ്. 2. *സാങ്കേതിക നൈപുണി*: പ്രത്യേക മേഖലയിലെ സാങ്കേതിക പരിജ്ഞാനം, ഉദാഹരണത്തിന് മെഷീൻ ഓപ്പറേഷൻ, ഇലക്ട്രിക്കൽ വർക്കുകൾ. 3. *വ്യക്തിത്വ വികസനം*: വ്യക്തിത്വത്തിലെ മികവുകൾ, ഉദാഹരണത്തിന് സംവാദ പ്രാവീണ്യം, സമയ നിയന്ത്രണം. 4. *സാമൂഹിക നൈപുണി*: മറ്റുള്ളവരുമായി ചേരാൻ കഴിയുന്ന കഴിവുകൾ, ഉദാഹരണത്തിന് ടീം വർക്ക്, നേട്ടം കൈവരിക്കൽ'

അമൃതം മലയാളം

മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര മധുരം തുടിക്കുന്നതേതു ഭാഷ

വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് അമൃതം മലയാളം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വായനയുടെ വസന്തം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി പത്രവായനെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.

പ്രശസ്ത സാമൂഹ്യപ്രവർത്തകനായ ശ്രീ രാമകൃഷ്ണൻ ഉണ്ണിത്താനാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. കുട്ടികളിലേക്ക് വായന എത്തിക്കുന്നതിനുവേണ്ടി വിവിധ പത്രങ്ങൾ അദ്ദേഹം സ്കൂൾതലത്തിൽ സ്പോൺസർ ചെയ്യുകയും ചെയ്തു. റിട്ടയേഡ് അധ്യാപകരായ ഗോപാലകൃഷ്ണൻ സാർ രാജേന്ദ്ര

കുറുപ്പ് എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ  സ്വാഗത പ്രസംഗം നടത്തി. സീനിയർ അസിസ്റ്റന്റ് പ്രീത റാണി കൃതജ്ഞത രേഖപ്പെടുത്തി.

DRAMATIC DIGITAL PRESENTATION

എഡ്വിൻ ആൾഡ്രിൻ എത്തി ഞങ്ങളെ കാണാൻ .

ആകാംക്ഷയും അത്ഭുതവും ഒത്തുചേർന്ന നിമിഷങ്ങൾ.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു ഡ്രാമാറ്റിക് ഡിജിറ്റൽ പ്രസന്റേഷൻ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി. നാലു ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുക. അവിടെ നിന്നും സുരക്ഷിതരായി തിരിച്ചു വരിക. മനുഷ്യ രാശിയുടെ ചരിത്രത്തിൽ എക്കാലത്തെയും ആവേശം കൊള്ളിച്ച സംഭവ ബഹുലമായ ഈ ശാസ്ത്ര നേട്ടം ഒട്ടും ചോരാതെ അനുഭവിക്കാൻ കഴിയുന്ന തരത്തിൽ ചിട്ടപ്പെടുത്തിയDramatic Digital Presentation ആണ് in APOLLO 11 എന്ന ഈ പരിപാടി.

സാധാരണ ക്ലാസ്സ്‌ സ്റ്റൈലിൽ നിന്നും വിഭിന്നമായി ' കഥാപാത്രം ' ( ചന്ദ്രനിൽ ഇറങ്ങിയ രണ്ടാമൻ എഡ്വിൻ ആൽഡിറിൻ ) 55 വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവങ്ങൾ ഓർത്തെടുക്കുന്ന രീതിയിൽ നാടകീയമായി ആണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്.

*പ്രോഗ്രാം നിർമ്മാണം *
EINSAT 
അവതരണം
DHANOJ NAIK 
വിദ്യാഭ്യാസ പ്രവർത്തകൻ ,

പാരിൽ പാരീസ്

തെളിയട്ടെ ദീപം ഒളിമ്പിക്സിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങളുടെ കുട്ടികളും ദീപശിഖ തെളിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രീതകുമാരി ടീച്ചർ ദീപശിഖ കുട്ടികൾക്ക് കൈമാറി. തുടർന്ന് സ്കൂൾ അസംബ്ലിയിൽ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ കുട്ടികൾ എടുക്കുകയും ചെയ്തു. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം കാർത്തിക സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു. പാരീസ് ഒളിമ്പിക്സിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ഉൾപ്പെടുത്തി പാരിസിലേക്കു ഒരു സ്വപ്‌ന യാത്ര പതിപ്പ് തയ്യാറാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.



ഒരുമിക്കാം ലഹരിക്കെതിരെ

ലഹരിക്കെതിരെഒരുബോധവൽക്കരണക്ലാസ്.

കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തി .അടൂർ എക്സൈസ് ഓഫീസിലെ ഇൻസ്പെക്ടർ ആയ ഹരീഷ് കുമാർ സാറാണ് ബോധവൽക്കരണം ക്ലാസ് നടത്തിയത്.

എക്സൈസ് ഓഫീസർ ആയ സുരേഷ് കുമാർ സാർ എല്ലാ കുട്ടികൾക്കും ആശംസകൾ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സിന്ധു ജി നായർ സ്വാഗത പ്രസംഗം നടത്തി.കൺവീനർ ജയശ്രീ പി കെ നന്ദി രേഖപ്പെടുത്തി.

പഠിക്കട്ടെ കാർഷിക പാഠങ്ങൾ

നടുമുറ്റം പച്ചക്കറി തോട്ടമാക്കി മാറ്റി കുരുന്നുകൾ

പരിസ്ഥിതി ദിനത്തിൽ നട്ട പച്ചക്കറി വിത്തുകൾ മുളച്ച് വിളവെടുക്കാൻ പാക മായി വരുന്നു. എല്ലാദിവസവും കുട്ടികൾ അതിനെ പരിപാലിക്കുന്നുണ്ട് സമയം കണ്ടെത്തി വെള്ളം ഒഴിക്കുകയും വളം ചെയ്യുകയും ചെയ്യുന്നു.


സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ടെന്ന് എല്ലാ പച്ചക്കറികളും ഇവിടെത്തന്നെയാണ് കൃഷി ചെയ്തുവരുന്നത്. വെണ്ട പയർ തക്കാളി വഴുതന മുളക് എന്നിവയെല്ലാം ഇവിടെകൃഷി ചെയ്യുന്നു.കുട്ടികൾ തന്നെ ഇതിന്റെ പരിപാലനം ഏറ്റെടുക്കുകയുംസംരക്ഷണം നൽകുകയും ചെയ്തുവരുന്നു.പന്തളം തെക്കേക്കര കൃഷിഭവനിൽ നിന്നുള്ള സഹായവും സഹകരണവും ഞങ്ങൾക്ക് ലഭിക്കാറുണ്ട്.


വയനാടിനെ ചേർത്തുപിടിക്കാം.

വയനാട് ദുരന്തം പത്ര വാർത്തകൾ വായിക്കാൻ അവസരം നൽകുന്നു

വയനാട് ദുരന്തം പത്ര വാർത്തകൾ വായിക്കാൻ അവസരം നൽകുന്നു

സമാനതകളില്ലാത്ത ദാരുണ സംഭവം.

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽ മലയിലും ഉണ്ടായഉരുൾ പൊട്ടൽ.........

വയനാടിന്റെ സങ്കടങ്ങളിൽ ഞങ്ങളും പങ്കുചേരുന്നു. കണ്ടും കേട്ടും വാർത്തകളിൽ കൂടിയുള്ള ഒരു യാത്ര.

മൺമറഞ്ഞുപോയ മനുഷ്യരുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് മൗന ആചരണം നടത്തി.എന്തുകൊണ്ടാണ് ഉരുൾപൊട്ടൽ ഉണ്ടാവുന്നത്? അതിന് ചെയ്യേണ്ട മുൻകരുതലുകൾ എന്തെല്ലാം ?പെട്ടെന്ന് കോണ്ടാക്റ്റ് ചെയ്യേണ്ട നമ്പറുകൾ ഏതെല്ലാം.?തുടങ്ങിയവയെക്കുറിച്ച് ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ വിശദീകരിച്ചു.

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ കണ്ടും കേട്ടും അറിഞ്ഞ വാർത്തകൾ ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററി തയ്യാറാക്കി.

തുണികളിൽ വിരിഞ്ഞു വിവിധ വർണ്ണങ്ങൾ

പഠനത്തോടൊപ്പം മറ്റു പാഠ്യേതര വിഷയങ്ങളിലും പരിശീലനം ലഭിക്കുന്നു svhsലെ കുട്ടികൾക്ക്. പ്രവർത്തിപരിചയ വിഭാഗത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ റിട്ടയേഡ് അധ്യാപികയായ സാലമ ടീച്ചറാണ് വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയത്.ശാസ്ത്രമേളകൾക്ക് മുന്നോടിയായിട്ടാണ് ഈ പരിശീലനം പരിപാടി സ്കൂൾ തലത്തിൽ സംഘടിപ്പിച്ചത്.താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയും അവർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും ചെയ്തു. ഫാബ്രിക് പെയിന്റിംഗ് ബുക്ക് പെയിന്റിംഗ് പേപ്പർ ക്രാഫ്റ്റ് തുടങ്ങിയ പല മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.

നശ മുക്ത് ഭാരത് അഭിയാൻ

കേന്ദ്ര സാമൂഹിക ശാക്തീകരണ വകുപ്പ് മന്ത്രാലയം നശ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 78 വാർഷികത്തോടനുബന്ധിച്ച് പന്ത്രണ്ടാം തീയതി സ്കൂളിൽ ലഹരിക്കെതിരെ കൂട്ടായ പ്രതിജ്ഞ എടുത്തു. മയക്കുമരുന്ന് എത്രത്തോളം മോശമാണെന്നും അവ ആരോഗ്യത്തെയും ജീവിതത്തെയും എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഹെഡ്മിസ്ട്രസ് പ്രീതകുമാരി കുമാരി ടീച്ചർ അസംബ്ലിയിൽ വിവരിച്ചു.


സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം 2020-ൽ ആരംഭിച്ച നശ മുക്ത് ഭാരത് അഭിയാൻ, ഇന്ത്യയിൽ വ്യാപകമായ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെ ചെറുക്കുന്നതിനുള്ള ഒരു പയനിയറിംഗ് സംരംഭമായി ഉയർന്നു. സാമൂഹ്യനീതി & ശാക്തീകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിവർത്തന കാമ്പെയ്ൻ ആസക്തിയുടെ പിടിയിൽ നിന്ന് മുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമത്തിൽ പ്രതീക്ഷയുടെ പ്രകാശമായി നിലകൊള്ളുന്നു. ബോധവൽക്കരണ പരിപാടികൾ, കൗൺസിലിംഗ് സേവനങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ സമീപനത്തിലൂടെ, ലഹരിവസ്തുക്കളുടെ ആശ്രിതത്വത്തിൻ്റെ ദുഷിച്ച ചക്രത്തിൽ നിന്ന് മോചനം നേടാൻ വ്യക്തികളെ ശാക്തീകരിക്കാൻ നഷാ മുക്ത് ഭാരത് അഭിയാൻ ശ്രമിക്കുന്നു.

അഭിമാനത്തോടെ, ഹൃദയംനിറഞ്ഞ് ആശംസിക്കാം ഈ സ്വാതന്ത്ര്യ ദിനം

78മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് രാജ്യം

സ്വാതന്ത്ര്യദിനം നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു ദിവസമാണ്. സമത്വം, നീതി, സാഹോദര്യം എന്നീ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കാനും ഈ ദിവസം നമ്മെ പ്രചോദിപ്പിക്കുന്നു.


സ്വാതന്ത്ര്യ ദിന ആഘോഷം വളരെ സമുചിതമായി ആഘോഷിച്ചു .ഹെഡ്മിസ്ട്രസ് പ്രീത കുമാരി ടീച്ചർ ദേശീയ പതാക ഉയർത്തിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .ദേശഭക്തിഗാനം മത്സരവും പ്രസംഗം മത്സരവും  നടത്തി. സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം പ്രദർശിപ്പിച്ചു. സാന്ദ്ര ദിനവുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാം നടത്തി






ദേശീയ ബഹിരാകാശ ദിനം

ഇന്ത്യ ചന്ദ്രനിലെത്തിയിട്ട് ഒരാണ്ട്; ആദ്യ ദേശീയ ബഹിരാകാശ ദിനം

ഇന്ത്യ ചന്ദ്രനിൽ എത്തിയിട്ട് ഒരാണ്ട് തികയുന്ന ഇന്ന് ഇന്ത്യ ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുകയാണ്. ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ചരിത്രവിജയത്തെത്തുടർന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ദിനം. ആഗസ്റ്റ് 23 ന് വൈകുന്നേരം 6:04 നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ ‘വിക്രം’ ലാൻഡർ ചരിത്രപരമായ ‘സോഫ്റ്റ് ലാൻഡിംഗ്’ നടത്തിയത്.

ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും അതിൻ്റെ ദക്ഷിണ ധ്രുവമേഖലയ്ക്ക് സമീപം ഇറങ്ങിയ ആദ്യ രാജ്യമായും ഇന്ത്യ മാറിയ ദിനം. ഈ ശ്രദ്ധേയമായ നേട്ടത്തോടെ, ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന വൈദഗ്ധ്യത്തെ അനുസ്മരിച്ചുകൊണ്ട് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ദേശീയ ബഹിരാകാശ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടാണ് ഈ പരിപാടി നടത്തിയത് വിജയികളെ സെലക്ട് ചെയ്യുകയും ചെയ്തു. ഇന്ത്യ യാത്രകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആകാശ വിസ്മയങ്ങളെ കോപ്പിയെടുക്കുന്നതിനുവേണ്ടി ആസ്ട്രോ ഫോട്ടോഗ്രാഫി എന്ന പരിപാടിയും സംഘടിപ്പിച്ചു. ലൂണാർ മിഷൻ എന്ന വിഷയത്തിൽ ക്വിസ് പ്രോഗ്രാം ആഗസ്റ്റ് 23ന് നടത്തി

ഞങ്ങളും വോട്ടു ചെയ്തു

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു. കുട്ടികൾക്ക് ഏറെ കൗതുകകരമായിരുന്നു ഇത്. നോമിനേഷൻ സ്വീകരിക്കുന്നത് മുതൽ വോട്ടെണ്ണൽ വരെയുള്ള എല്ലാ പ്രക്രിയകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായവും ഇടപെടലും ഉണ്ടായിരുന്നു.


ചീഫ് ഇലക്ടറിൽ ഓഫീസർ ഹെഡ്മിസ്ട്രസ് പ്രീതാകുമാരി ടീച്ചർ ആയിരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് മോണിറ്റർ ചെയ്തിരുന്നത് എസ് ആർ ജി കൺവീനറായ ജയശ്രീ ടീച്ചർ ആയിരുന്നു. നാമനിർദ്ദേശപത്രിക സ്വീകരിച്ചുകൊണ്ട് പാർലമെന്റ് ഇലക്ഷന്റെ പ്രവർത്തനങ്ങൾആരംഭിച്ചു . തുടർന്ന് സൂക്ഷ്മ പരിശോധനയിലൂടെ മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.വോട്ടിംഗ് മെഷീൻ സജ്ജമാക്കുന്ന ജോലി പത്താം ക്ലാസിലെ ലിറ്റിൽ കൈററ്‌സ് കുട്ടികളെ ഏൽപ്പിച്ചു. ഓരോ ക്ലാസ് അടിസ്ഥാനത്തിൽ മത്സരാർത്ഥികളുടെ പേര് ലാപ്ടോപ്പിലോട്ട് അപ്‌ലോഡ്ചെയ്തു കൊണ്ട് മെഷീൻ സജ്ജമാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ കുട്ടികൾ തന്നെ വോട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്ന് മറ്റു കൊച്ചുകുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. വോട്ടിംഗ് മെഷീനിലെ ബീപ് ശബ്ദം കുട്ടികൾക്ക് ഏറെ കൗതുകകരമായിരുന്നു.

പതിനാറാം തീയതി കൃത്യം 11 മണിക്ക് തന്നെ വോട്ട് ആരംഭിക്കുകയും ഒരു മണിയോടുകൂടി അവസാനിക്കുകയും ചെയ്തു ഉച്ചയ്ക്ക് ശേഷം ക്ലാസ് ലീഡേഴ്‌സിനെ തിരഞ്ഞെടുത്തു. സ്കൂൾ ലീഡർ ആയി ആർച്ച് രാജനെയും സ്പീക്കറായി ശ്രീലാലിനെയും തിരഞ്ഞെടുത്തു . തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പ്രഥമയോഗം ചേരുകയും സത്യപ്രതിജ്ഞയിലൂടെ അവർ തങ്ങളുടെ കടമകൾ പൂർണമായി ചെയ്യുമെന്നും വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്തുമെന്നും പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ പ്രവർത്തനങ്ങളിലേക്ക് കടക്കുകയും ചെയ്തു.

മണ്ണടിയിലേക്ക് ഒരു പഠന യാത്ര

എത്ര പറഞ്ഞാലും തീരാത്ത ചരിത്ര കഥകൾ നിറഞ്ഞ ഗ്രാമമാണ് മണ്ണടി .വേലുത്തമ്പി ദളവ വീര മൃത്യു മരിച്ച മണ്ണടി, ഉച്ചബലി നടക്കുന്ന മണ്ണടിക്ഷേത്രം ,കാമ്പിത്താൻ നട ഇങ്ങനെ പോകുന്നു മണ്ണടിയുടെ വിശേഷങ്ങൾ

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ...... അന്നേദിവസം തന്നെസ്വാതന്ത്ര്യ സമര സേനാനിയായി ധീര ദേശാഭിമാനി വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി എന്ന് പറയുന്ന പ്രദേശത്തേക്ക് ഒരു പഠനയാത്ര നടത്തി.

കേരള ചരിത്രത്തിലെ തന്നെ ഒരു പ്രധാന സംഭവം അരങ്ങേറിയ സ്ഥലമാണ് മണ്ണടി .വേലുത്തമ്പി ദളവ ബ്രിട്ടീഷ് സാമ്രാജ്യത്തിന് പിടികൊടുക്കാതെ ജീവത്യാഗം ചെയ്ത മണടി ക്ഷേത്രത്തിനു സമീപമുള്ള ചേന്ദമംഗലം മഠം ഞങ്ങൾ സന്ദർശിച്ചു,മണ്ണടിയിൽ പ്രസിദ്ധമായ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു .മ്യൂസിയത്തിൽ സമീപമുള്ള കല്ലടയാറ്റിൽ നിന്നും മണൽ വാരുന്നവർക്ക് ലഭിച്ച 500 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ സൂക്ഷിച്ചിരിക്കുന്നു ഇത് മ്യൂസിയത്തിന്റെ ഒരു പ്രധാന ആകർഷണമാണ്.

ചരിത്രപ്രസിദ്ധമായ മണ്ണടി ക്ഷേത്രം.

മണ്ണടി ഭഗവതിയുടെ സാന്നിധ്യമുള്ള 4 ക്ഷേത്രങ്ങൾ ഇവിടെയുണ്ട് പഴയകാവ് പുതിയകാവ് മൂടിപ്പുര തൃക്കൊടി ദേവീക്ഷേത്രം എന്നിവ

കാമ്പിത്താൻ മണ്ഡപം

മണ്ണടിക്കാവിലെ വെളിച്ചപ്പാടായ സ്ഥിതികളും ജനങ്ങളിൽ ഉള്ള സ്വാധീനവും വലുതായിരുന്നു കല്ലടയാറിന്റെ തീരത്തിലയിൽ തീർത്ത ശില്പങ്ങളും കൊത്തുപണികളും ഉള്ള സംവിധാനം മണ്ഡപം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

വേലുത്തമ്പി ദളവ സ്മാരകം

ശത്രുക്കളുടെ മാനഹാനി സംഭവിക്കാതിരിക്കാൻ വെലുത്തമ്പി വേഷ പ്രജനനായി പലയിടത്ത് സഞ്ചരിച്ചു ധീര ദേശാഭിമാനിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതി ജീവർപണം ചെയ്ത പോരാളിയുമായ വേലുത്തമ്പി ദളവയുടെ സ്മരണാർത്ഥം മണ്ണടിയിൽ ചരിത്രം മ്യൂസിയവും പൂർണകാ യ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

അരവയ്ക്കൽചാണി ഗുഹ

പാണ്ഡവർ വനവാസകാലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഐതിഹ്യമുള്ള ഗുഹയാണ് ഇത്

സ്കൂൾ ഒളിമ്പിക്സ്

സ്കൂൾതല ഒളിമ്പിക്സിന് തിരിതെളിഞ്ഞു. വിവിധ മത്സരങ്ങളിലായി 80 ഓളം കുട്ടികളാണ്  ഇവിടെ പങ്കെടുത്തത്. ഈ കായികമേളയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പ്രീ താകുമാരി ടീച്ചർ നിർവഹിച്ചു. ഈ കായികമേളയുടെ കൺവീനർ ഹേമ ടീച്ചർ ആയിരുന്നു

100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, റിലെ ,ഹൈജമ്പ് ,ലോങ്‌ ജമ്പ് ,ഡിസ്കസ് ത്രോ, ജാവലിൻ ത്രോ ഷോട്ട്പുട്ട് ഇനങ്ങൾ ആയിരുന്നു മത്സരത്തിന് ഉണ്ടായിരുന്നത്.

വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.

National Achievement Test

നാഷണൽ അച്ചീവ് മെന്റ് സർവ്വേ ,ഇന്ത്യയിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പഠനഫലങ്ങളും ആരോഗ്യവും വിലയിരുത്തുന്നതിന് രാജ്യ വ്യാപകമായി നടത്തുന്ന സർവ്വേയാണ് ഇത്.

3 6 9 എന്നീ ക്ലാസ്സുകളിലെ കുട്ടികളെ തെരഞ്ഞെടുത്തുകൊണ്ടാണ് ഈ സർവ്വേ നടത്തുന്നത്.

നവംബർ 19നാണ് ഈ പരീക്ഷ നടത്തേണ്ടത്. അതിനു മുന്നോടിയായിട്ടുള്ള പ്രതിവാരപരീക്ഷകളും ഒരു മോഡൽ പരീക്ഷയും ഇപ്പോൾ നടത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഇതിന്റെ പ്രവർത്തന കലണ്ടർ  തയ്യാറാക്കി .പരിശീലനത്തിന്റെ ഭാഗമായി 7 പ്രതിവാര പരീക്ഷകളുംനടത്തും.

പ്രതിവാര പരീക്ഷ തീയതികൾ

ഓഗസ്റ്റ് 16 ,24 സെപ്റ്റംബർ 26, ഒക്ടോബർ 9, 15, 21 നവംബർ 7

മോഡൽ പരീക്ഷ തീയതികൾ

ഓഗസ്റ്റ് 31 ,ഒക്ടോബർ 3 ,നവംബർ 11.

ഓരോ ക്ലാസിലും കുട്ടി നേടിയ അറിവുകൾ വിലയിരുത്തുകയാണ് ഇതിന്റെ ലക്ഷ്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ പരാഖ് ഏജൻസിയുടെ നേതൃത്വത്തിലാണ് സർവ്വേ നടത്തുന്നത്. മൂന്ന് ആറും ക്ലാസുകാർക്ക് കണക്ക് ഭാഷ ചുറ്റുമുള്ള ലോകം എന്നീ വിഷയങ്ങളിലാണ് പരീക്ഷ 9ന് കണക്ക് ഭാഷ ശാസ്ത്രം സാമൂഹ്യ ശാസ്ത്രം എന്നിവയാണ് വിഷയങ്ങൾ



അദ്ധ്യാപകദിനാഘോഷം

സെപ്റ്റംബർ 5 അധ്യാപകദിനം

ആദ്യാക്ഷരം പകർന്ന് നൽകുന്ന ഗുരുക്കന്മാർക്കായി ഒരു ദിനം .അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാർഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവർണദിനം. സർവേപള്ളി രാധാകൃഷ്ണന്റെ പിറന്നാൾ ദിവസമാണ് ഇന്ത്യ അധ്യാപക ദിനമായി ആചരിക്കുന്നത്.1962 മുതൽ ഭാരതമൊട്ടാകെ അധ്യാപകദിനമായി ആചരിച്ചുപോരുന്നു.

ഈ അധ്യാപക ദിനത്തിൽ ദിനത്തിൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിഎസ് വി എച്ച് എസ് പൊങ്ങ ലടി സ്കൂളിലെ ലിറ്റിൽ കൈറ്റസ് കുട്ടികൾ.

തന്റെ പ്രിയപ്പെട്ട അധ്യാപകർക്ക് സന്ദേശങ്ങൾ ഡിജിറ്റൽ ആയി തയ്യാറാക്കി കുട്ടികൾ.അധ്യാപക ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ പോസ്റ്റർ കുട്ടികൾ തന്നെ തയ്യാറാക്കി അധ്യാപകർക്ക് അയച്ചു നൽകി.

ഇങ്കസ്‌കേപ് സോഫ്റ്റ്‌വെയറിന്റെ സഹായത്തിലാണ് കുട്ടികൾ ഈ പോസ്റ്റർ തയ്യാറാക്കിയത്. എല്ലാ അധ്യാപകർക്കും വാട്സ്ആപ്പ് വഴി ഈ സന്ദേശം കൈമാറുകയും ചെയ്തു.


ഓണാഘോഷം

വീണ്ടും ഒരു ഓണക്കാലം വരവായി. ഇക്കുറിയും യുപി തലത്തിലും എച്ച് എസ് തലത്തിലും പ്രത്യേകം പ്രത്യേകം ഓണപ്പൂക്കളം തയ്യാറായി. പുത്തൻ ഉടുപ്പുകൾ ഇട്ട് ഓണത്തെ വരവേൽക്കാൻ കുഞ്ഞുങ്ങൾ ആഹ്ലാദത്തോടെ റെഡിയായി വന്നു. ഓണപ്പാട്ട് സദ്യയും കൂടെയായപ്പോൾ ഓണാഘോഷം പൊടിപൊടിച്ചു.

ഓണാഘോഷം hs
ഓണാഘോഷം up









വാങ്മയം( വിദ്യാരംഗം കലാസാഹിത്യ വേദി )25/09

ഭാഷാപ്രതിഭ പരിക്ഷ.കുട്ടികളുടെ മലയാള ഭാഷാ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവമാണ് ഇത്.

മലയാളഭാഷ അധ്യാപികയായ പ്രീത റാണി ആണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. 30 ഓളം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു .മൂന്നര മണിക്കൂർ സമയത്തിൽ അവർ ഉത്തരങ്ങൾ തയ്യാറാക്കുകയും അത് മൂല്യനിർണയം ചെയ്യുകയും ചെയ്തു.

മലയാളഭാഷ ഉത്ഭവം ചരിത്രം കാവ്യവഴികൾ സാഹിത്യപ്രസ്ഥാനങ്ങൾ സാഹിത്യരൂപങ്ങൾ എഴുത്തുകാർ ഭാഷാ സംഘടനകൾ സ്ഥാപനങ്ങൾ പുസ്തകങ്ങൾ എന്നിവയെ കുറിച്ച് സാമാന്യമായ ധാരണ ഉണ്ടാക്കുന്ന ഒരു പരിപാടിയാണ് ഇത്. മലയാളഭാഷ അക്ഷരം വാക്ക് വാക്യഘടന ലിപി ശബ്ദം ശൈലി പഴഞ്ചൊല്ല് വ്യാകരണ നിയമം എന്നിവയും ഇതിൽ ശ്രദ്ധിക്കപ്പെടുന്നു .

ഇത് ഒരു ഭാഷാപോഷണ പദ്ധതിയാണ് .ഭാഷയിലെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഓരോ തലത്തിലും ഉള്ള പഠന വസ്തുക്കളുടെ നിലവാരം അനുസരിച്ചാണ് ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത് കുട്ടികളുടെ മലയാള ഭാഷ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവം ആയിട്ടാണ് വാഗ്മയത്തെ കണക്കാക്കുന്നത്. യുപി.എച്ച്എസ് വിഭാഗത്തിൽ സ്കൂൾതല പരീക്ഷയിൽ മികച്ച പ്രകടനം നടത്തുന്ന രണ്ടു കുട്ടികൾക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം ഭാഷാപ്രതിഭ പരിക്ഷ.,

POSHAN MAAH (27-09-24)

കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ അഭിയാൻ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കിയുണ്ടായി. വനിതകൾ കൗമാരപ്രായക്കാർ ശിശുക്കൾ എന്നിവരിൽ പോഷക ആഹാര കുറവ് പരിഹരിക്കാൻ എന്നാണ് ഈ പദ്ധതിയുടെ ലക്ഷ്യം .എല്ലാവർഷവും സെപ്റ്റംബർ ഒന്നു മുതൽ 30 വരെ ഒരു മാസം പോഷണ മാസമായി ആഘോഷിക്കുകയാണ്. ഈ വർഷത്തെ പ്രതിപാദ്യ വിഷയം എല്ലാവർക്കും പോഷ ആഹാരം എന്നതാണ്. ഇതിലൂടെ ലക്ഷ്യം ഇടുന്നത് വിളർച്ച തടയൽ ,വളർച്ച  നിരീക്ഷണം,എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സാങ്കേതികവിദ്യയിലൂടെയും ഫലപ്രദമായ സേവനം അനുബന്ധ പോഷകാഹാരം എന്നിവയാണ്.

ഈ പദ്ധതിയുടെ ഭാഗമായി 27 9 2024 അനീമിയ എങ്ങനെ തടയാം ഒരു ബോധവൽക്കരണ ക്ലാസ് നടത്തി .പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ജെ പി എച്ച് എൻ ആയ രേഖ എസ് ആണ് ഈ ക്ലാസുകൾ നയിച്ചത്. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി സ്വാഗതം ആശംസിക്കുകയും ഹെൽത്ത് ക്ലബ്ബ് കൺവീനർ ആയ റാണി എസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.വിളർച്ച ഉണ്ടാകുന്നതെങ്ങനെ അത് പരിഹരിക്കേണ്ടത് എങ്ങനെ എന്ന് വളരെ വിശദമായി തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി. പോഷകാഹാരങ്ങൾ ഏതൊക്കെയാണെന്നും അവ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. നിത്യേന നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ എം എസ് എൽ പിയായ ഷേർളി കൈ കഴുകേണ്ടത് എങ്ങനെയെന്ന് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പോഷകാഹാരവുമായി ബന്ധപ്പെട്ട ഉപന്യാസം മത്സരങ്ങൾ നടത്തുകയും ചെയ്തു.

മാലിന്യ മുക്തം നവകേരളം

എന്റെ കേരളം മാലിന്യ മുക്തം

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കുകയുണ്ടായി .സ്കൂൾ അസംബ്ലിയിൽ മാലിന്യമുക്ത പ്രതിജ്ഞ എടുത്തു. പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഇക്കോ ക്ലബ്ബ് കൺവീനർ അധ്യാപികയായ ജയശ്രീ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ചിത്രരചന മത്സരവും പോസ്റ്റർ രചന മത്സരവും ഇതിനോടനുബന്ധിച്ച് നടത്തി .കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഇങ്ങനെയുള്ള പ്രവർത്തനങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ. മാലിന്യങ്ങളും മറ്റു പാഴ്വസ്തുക്കളും വലിച്ചെറിയാൻ പാടില്ല എന്നും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ഹെഡ്മിസ്ട്രസ് കുട്ടികളോട് വിശദീകരിച്ചു.

പ്രതിജ്ഞ

“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എൻറെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു. സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല. അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാൻ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല. ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാൻ പൂർണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.”

സ്കൂൾ പരിസരത്തും മറ്റ് പൊതുസ്ഥലങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിച്ചു

ഒരു ലോകം ,ഒരു വീട് ,ഒരു ഹൃദയം(september 29)

World Heart Day 2024

സെപ്റ്റംബർ 29ന് ലോക ഹൃദയ ദിനം.

ഹൃദയ ആരോഗ്യമുഖ്യം ഹൃദയംകൊണ്ട് നമുക്ക് പ്രവർത്തിക്കാം എന്നതാണ് ഈ വർഷത്തെ സന്ദേശം.

ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ചുള്ള അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും രോഗലക്ഷണങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ചികിത്സ തേടുന്നതിനും ബോധവത്ക്കരിക്കുന്നതിനും ആത്മാർഥമായി പ്രവർത്തിക്കുന്നതിനും എല്ലാവരും സന്നദ്ധരായി ഇറങ്ങുക എന്നതാണ് സന്ദേശംകൊണ്ട് ഉദ്ദേശിക്കുന്നത്.

ഹൃദയത്തിൻറെ പ്രാധാന്യത്തെ പറ്റി നമ്മെ ഓർമ്മപ്പെടുത്തുന്നതിനായി എല്ലാവർഷവും സെപ്റ്റംബർ 29 ലോക ഹൃദയ ആരോഗ്യ ദിനമായി ആചരിക്കുന്നു.

ഈ ദിനത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ ഹൃദയം ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. തുടർന്ന് കുട്ടികൾ ഹൃദയ ആരോഗ്യ സംരക്ഷണത്തിനു വേണ്ടുന്ന ജീവിതരീതി എപ്രകാരമാണെന്ന് വിശദീകരിച്ചു. തെറ്റായിട്ടുള്ള ആരോഗ്യ ശീലങ്ങൾ വിലയിരുത്തുകയും ശരിയായ രീതിയിൽ ഹൃദയത്തെ സംരക്ഷിക്കേണ്ടതിന് വേണ്ട നിർദ്ദേശങ്ങൾ മറ്റു കുട്ടികൾക്ക് കൈമാറുകയും ചെയ്തു.

ഹൃദയത്തിൻറെ ആരോഗ്യത്തിനു വേണ്ടെന്ന് വ്യായാമങ്ങൾ എന്തൊക്കെയാണെന്ന് സയൻസ് അധ്യാപികയായ ഹനീഷ ഹമീദ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. ഹൃദയത്തിനു ശ്വാസകോശങ്ങൾക്കോ പ്രയോജനം കിട്ടണമെങ്കിൽ കൃത്യവും ഊർജ്ജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം വേഗത്തിൽ നടക്കുക ,ജോഗിങ്ങ്, സൈക്കിൾ ചവിട്ടുക ,ഡാൻസ് ചെയ്യുക തുടങ്ങിയ വ്യായാമ രീതികളാണ് ഇതിനായി നടപ്പിലാക്കേണ്ടത് അരമണിക്കൂറെങ്കിലും ഒരു ദിവസം നടക്കണമെന്നും കുട്ടികളെ ഉപദേശിച്ചു വ്യായാമ ഹാക്ക് ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കുന്നു. എല്ലാവരും വീടുകളിൽ ചേർന്ന് രക്ഷിതാക്കളെയും ബോധവൽക്കരിക്കണമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു .

പുകവലി നിർത്തുക മദ്യപാനം വർജിക്കുക തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളെയും ബോധവൽക്കരിക്കണം എന്ന് കുട്ടികളോട് നിർദ്ദേശിച്ചു ആരോഗ്യ ദായകമായ ഭക്ഷണം പതിവായി വ്യായാമം ഈ രണ്ടു കാര്യങ്ങൾ ദിവസവും നടപ്പിൽ വരുത്തണമെന്ന് കുട്ടികളെ ഉപദേശിച്ചു.

സ്കൂൾ നോട്ടീസ് ബോർഡിൽ ഹൃദയ ദിനത്തിൻറെപ്രാധാന്യത്തെക്കുറിച്ച് ചാർട്ടുകൾ പ്രദർശിപ്പിച്ചു.

വയോജന ദിനം (october 01)

ഇന്ന് ലോക വയോജന ദിനം: അനുഭവച്ചൂടുള്ള കൈകൾ ചേർത്തുപിടിക്കാം.

നമുക്ക് മുമ്പേ നടന്നവർക്ക് ആദരവ് അർപ്പിക്കാം.

അന്താരാഷ്ട്ര വയോജന ദിനത്തിൽ സ്പെഷ്യൽ അസംബ്ലി കൂടി. വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മിസ്ട്രസ് പ്രീതകുമാരി കുട്ടികളെ ബോധവൽക്കരിച്ചു. മുതിർന്ന പൗരന്മാർ നമ്മുടെ നാടിനു നൽകിയ മഹത്തായ സംഭാവനകളെ ഈ ദിനത്തിൽ ആദരപൂർവ്വം ഓർമിച്ചു. നമ്മുടെ അച്ഛനമ്മമാരെ എങ്ങനെ സംരക്ഷിക്കണം എന്നും മാതാപിതാക്കളെയും ബന്ധുക്കളെയും വാർദ്ധക്യകാലത്ത് സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും കുട്ടികളെ ഓർമിപ്പിച്ചു. അഞ്ജന പ്രതിജ്ഞ മറ്റു കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.

വാർദ്ധക്യം അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിൻറെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ, അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്. ലോക വയോജന ദിനം ആചരിക്കുന്ന ഈ ദിനത്തിൽ നമ്മുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച, ഇന്ന് വാർധക്യത്തിന്റെ അവശതകളിലെയ്ക്ക് നീങ്ങിത്തുടങ്ങിയവരോട് ചേർന്ന് നിൽക്കാൻ ശ്രമിക്കാം.

TEAM TEACHING- IMPORTANCE

TEAM TEACHING

Appreciates Team teaching,

Team teaching,

particularly between a primary teacher(SINDHU S NAIR) and a high school math teacher(SREEJA S), offers a dynamic approach to education that fosters collaboration and enriches the learning experience for students. By integrating the expertise of both educators, the curriculum becomes more cohesive and comprehensive, bridging foundational knowledge with more advanced concepts. In the context of a 7th standard classroom, this method not only allows students to grasp the relevance of mathematical skills across different levels but also provides a deeper understanding of how these skills will evolve as they progress through their education.

The curriculum benefits immensely from the varied teaching styles and perspectives that each teacher brings. The primary teacher, often more familiar with foundational concepts and methods of engagement, can focus on building strong, basic skills in students. Meanwhile, the high school math teacher can introduce more advanced ideas in a simplified manner, showing students the broader applications of what they are learning. This team-based approach helps in developing a strong mathematical foundation while offering glimpses of future academic challenges, sparking curiosity and motivation in learners.

സർഗോത്സവം (ആരവം 2024 )

വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് സ്കൂൾ കലോത്സവം ""ആരവ""ത്തിന് തിരി തെളിഞ്ഞു.

സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. 4 .10. 2024 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു. പിടിഎ പ്രസിഡണ്ട് ശ്രീമതി രാജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതകുമാരി പിജി കലോത്സവം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സിന്ധു ജി നായർ സ്വാഗത പ്രസംഗം നടത്തി. വിദ്യാരംഗം കൺവീനർ ശ്രീമതി ഹേമ എസ് ആശംസ അറിയിച്ചു. സീനിയർ അസിസ്റ്റൻറ് പ്രീതറാണി ജി നന്ദി രേഖപ്പെടുത്തി. സ്കൂൾ ലീഡർ ആർച്ച രാജ് സ്കൂൾ സ്പീക്കർ ശ്രീലാൽ എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.

പദ്യപാരായണം നാടൻപാട്ട് സംഘനൃത്തം നാടോടി നൃത്തം ചെണ്ടമേളം  തിരുവാതിര തുടങ്ങിയവയായിരുന്നു കലോത്സവ വേദിയിൽ അരങ്ങേറിയ പ്രധാന ഐറ്റം.

സ്കൂൾ കലോത്സവം വിദ്യാർത്ഥികൾക്ക് അവരുടെ കലാപരിപോഷണത്തിലേക്കുള്ള ഒരുപാട് അവസരങ്ങൾ തുറന്നുകൊടുക്കുന്നു.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭക്ഷ്യ ദിനത്തിലെ ഫുഡ് ഫെസ്റ്റ് (october 16)

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ ഭക്ഷ്യമേള നടത്തി. പോഷകാഹാരം കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയിട്ടാണ് ഇങ്ങനെയൊരു മേള സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ പോഷഹാരങ്ങൾ ഏതൊക്കെയാണെന്നും അത് കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കുട്ടികൾ സ്വന്തം വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ ഈ മേളയിൽ പ്രദർശിപ്പിക്കുകയും അതെങ്ങനെ തയ്യാറാക്കി എന്ന് വിശദീകരിക്കുകയും ചെയ്തു. പലതരം ഇലകൾ കൊണ്ടുള്ള തോരനും മധുരക്കിഴങ്ങും ചീനയും വാഴക്കായും എല്ലാം കൂടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുഴുക്കും പലതരത്തിലുള്ള അടയും അടങ്ങിയ നാടൻ ഭക്ഷണങ്ങൾ ആണ് കുട്ടികൾ തയാറാക്കിയത് പല രുചിയിലും നിറത്തിലും തയ്യാറാക്കിയ പുട്ടുകൾ ഏറെ ആകർഷണീയ മായിരുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാള നാടിന് ഇന്ന് പിറന്നാൾ

ഭരണഭാഷ പ്രതിജ്ഞ

68 വയസ്സ് തികഞ്ഞിരിക്കുന്നു.

ഇന്ന് കേരളക്കരയാകെ കേരളപ്പിറവി ആഘോഷിക്കുകയാണ്. ഐക്യ കേരളം രൂപീകൃതമായിട്ട് 68 വർഷം കഴിഞ്ഞിരിക്കുന്നു. 1956 നവംബർ ഒന്നിന് തിരുവിതാംകൂർ കൊച്ചി മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് കേരളസംസ്ഥാനം രൂപീകരിച്ചത്.

കേരളത്തിന്റെ ഗ്രാമീണ ഭംഗി കവിതയിലൂടെ

കേരളത്തിലെ ഭരണഭാഷ പൂർണമായും മലയാളം ആക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി സർക്കാർ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ് അതിൻറെ ഭാഗമായി എല്ലാ വർഷവും നവംബർ 1 മലയാള ദിനമായും നവംബർ ഒന്നു മുതൽ ഏഴ് വരെ ഭരണഭാഷ ഭാരമായും ആഘോഷിക്കുന്നു.

പ്രത്യേക അസംബ്ലി

ഇതിനോടനുബന്ധിച്ച് സ്കൂളിൽ ഇന്ന് പ്രത്യേക അസംബ്ലി കൂടി. നവംബർ ഒന്നിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് പ്രീത കുമാരി വിശദീകരിച്ചു. മലയാള അധ്യാപികയായ പ്രീത റാണി കേരളപ്പിറവി ദിനാശംസകൾ കുട്ടികൾക്ക് നേർന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥി കാർത്തികൃഷ്ണ ഭരണഭാഷ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു എല്ലാ കുട്ടികളും അധ്യാപകരും ഈ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് കേരളപ്പിറവിയുടെ പ്രാധാന്യത്തെക്കുറിച്ച് കാർത്തിക കമൽ ആമുഖപ്രസംഗം നടത്തി. ഐക്യ കേരളം രൂപം കൊണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കേരളത്തിൻറെ ഗ്രാമീണഭംഗി വിളിച്ചോതുന്ന കാവ്യനർത്തകി എന്ന കവിതയിലെ ഏതാനും വരികൾ ഏഴാം ക്ലാസിൽ പഠിക്കുന്ന ലാവണ്യ അസംബ്ലിയിൽ ആലപിച്ചു.

ഭരണഭാഷ പ്രതിജ്ഞ

മലയാളം എൻറെ ഭാഷയാണ് മലയാളത്തിന്റെ സമ്പത്തിൽ ഞാൻ അഭിമാനിക്കും മലയാളഭാഷയെയും കേരള സംസ്കാരത്തെയും ഞാൻ ആദരിക്കുന്നു ഭരണനിർവതനത്തിൽ മലയാളത്തിന്റെ ഉപയോഗം സാർവത്രികമാക്കുന്നതിന് എൻറെ കഴിവുകൾ ഞാൻ വിനിയോഗിക്കും.

മലയാളമാണ് എൻറെ ഭാഷ

എൻറെ ഭാഷ എൻറെ വീടാണ്

എൻറെ ആകാശമാണ്

ഞാൻ കാണുന്ന നക്ഷത്രമാണ്

എന്നെ തഴുകുന്ന കാറ്റാണ്

എൻറെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്

എൻറെ അമ്മയുടെ തലോടലും ശാസനയും ആണ്

ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എൻറെ ഭാഷയിലാണ്

എൻറെ ഭാഷ ഞാൻ തന്നെയാണ്.

ഞങ്ങൾക്കും ഉണ്ട് അവകാശങ്ങൾ

"ഞങ്ങൾക്കും ഉണ്ട് അവകാശങ്ങൾ"

മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി സ്കൂൾതലത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. അഡ്വക്കേറ്റ് സബിത ആണ് ക്ലാസ് നയിച്ചത്. ഭരണഘടനയുടെ സവിശേഷതകളെ കുറിച്ചും ബാല അവകാശങ്ങളെ കുറിച്ചും കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയിട്ടാണ് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിച്ചത്.

പ്രോഗ്രാമിന്റെ ഭാഗമായി, കുട്ടികൾക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് സ്വതന്ത്രമായി അഭിപ്രായപ്പെടാൻ വേദി തുറന്നു നൽകി . എവിടെ അവകാശങ്ങൾ മറികടക്കപ്പെടുന്നുവോ അതിനെക്കുറിച്ച് അവർക്കു തുറന്ന മനസ്സോടെ സംസാരിക്കാൻ അവസരം നൽകി '

"ഞങ്ങൾക്കും ഉണ്ട് അവകാശങ്ങൾ" എന്ന സന്ദേശം കൊണ്ട്, കുട്ടികൾക്ക് അവരുടെ സ്വാതന്ത്ര്യവും അന്യായമായി നിഷേധിക്കപ്പെടുന്ന അവകാശങ്ങൾക്കെതിരായ ബോധവുമുണ്ടാക്കാനും സഹായകരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത് .

NOVEMBER 14

ഹരിതസഭ

പന്തളം തെക്കേക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 14ന് മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത സഭ സംഘടിപ്പിച്ചു. നമ്മുടെ വിദ്യാലയത്തിലെ 10 കുട്ടികൾ ഈ ഹരിത സഭയിൽ പങ്കെടുത്തു സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത് കാർത്തിക കമലാണ്. കുട്ടികളെ കൂടി മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമാക്കുന്നതിനാണ് പഞ്ചായത്ത് തലത്തിൽ ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ മാലിന്യ സംസ്കരണ ബോധവും ശുചിത്വ സംസ്കാരവും ഉണ്ടാക്കുന്നതിനാണ് ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.

സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ നിലവിലെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾ അവ പരിഹരിക്കേണ്ടതിന്റെ ആവശ്യകത പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ മുതലാളിയെ കുറിച്ചുള്ള ചർച്ചകളാണ് ഈ ഹരിത സഭയിൽ നടന്നത്.കാർത്തിക തന്റെ റിപ്പോർട്ട് അവതരണത്തിൽ സ്കൂളിലെ മാലിന്യം കൈകാര്യം ചെയ്യുന്ന രീതികളെ കുറിച്ച്വിശദീകരിച്ചു.

സ്കൂൾ തലത്തിൽ നടപ്പിൽ വരുത്തിയ പ്രവർത്തനങ്ങൾ

ഇതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കിയിട്ടുണ്ട് 12 അംഗങ്ങൾ അടങ്ങിയിട്ടുള്ള സ്പെഷ്യൽ സ്ക്വാഡ് സ്കൂൾതലത്തിൽ രൂപീകരിച്ചിട്ടുണ്ട്.ജൈവ അജൈവമാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കാൻ സ്കൂളിന്റെ വിവിധ ഭാഗത്തു ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ബിന്നുകളിൽ കുട്ടികൾ കൃത്യമായി മാലിന്യങ്ങൾ തരംതിരിച്ച് നിഷേധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ് ഈ സ്ക്വാഡ് നിർമ്മിച്ചത്.

സ്കൂൾ അസംബ്ലി

സ്കൂൾ അസംബ്ലിയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് നിരന്തരം അവബോധം നൽകാറുണ്ട്.

പെൻ ബോക്സ്

മഷി തീർന്ന പ്ലാസ്റ്റിക് നിക്ഷേപിക്കാൻ പെൻ ബോക്സ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ ശിശുദിനത്തിൽ ഒരു ഡിജിറ്റൽ അവയർനസ് ക്യാമ്പയിൻ തയ്യാറാക്കിയിട്ടുണ്ട് സോഷ്യൽ മീഡിയ വഴി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്താനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്കൂളിന്റെ സമീപത്തായി കനാൽ സ്ഥിതി ചെയ്യുന്നുണ്ട് ഇവിടേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന അറിയുന്നത് പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.

അങ്ങനെ സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ട മാർഗ്ഗങ്ങൾ നമ്മളിൽ നിന്നുതന്നെ തുടങ്ങണം

Say no to plastic Go green

എന്ന മുദ്രാവാക്യവുമായി നമുക്ക് മുന്നോട്ടു പോകാം ഈ കൊച്ചു കേരളത്തെ മാലിന്യമുക്ത കേരളം ആക്കി മാറ്റാം അതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

ഡിജിറ്റൽ പോസ്റ്റർരചനാ മത്സരം

മാലിന്യമുക്ത കേരള ക്യാമ്പയിന്റെ ഭാഗമായിട്ട് ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.

2024-27 ബാച്ചക്കുട്ടികളാണ് ഈ പോസ്റ്റ്ർ തയ്യാറാക്കിയത്

ജിമ്പ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ മത്സരം നടത്തിയത്. കാർത്തിക് കൃഷ്ണയാണ് ഈ മത്സരത്തിൽ വിജയിച്ചത്.

ശിശുദിനാഘോഷം

ശിശുദിനം വളരെ സമുചിതമായിട്ട് ആഘോഷിച്ചു.രാവിലെ 10 മണിക്ക് തന്നെ അസംബ്ലി ചേർന്ന് ശിശുദിന പ്രാധാന്യത്തെ ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു.  കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ശിശുദിനത്തിന്റെ ഭാഗമായി നടന്ന പ്രസംഗം മത്സരത്തിൽ വിജയിച്ചത് അഞ്ചാം ക്ലാസുകാരി രശ്മിയാണ്.

ലോക പ്രമേഹ ദിനം

ലോക പ്രമേഹ ദിനത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ജെ പി എച്ച് എൻ ആയ രേഖ മാഡമാണ് ഈ ക്ലാസ് നയിച്ചത്..

കൗമാരപ്രായക്കാർ നേരിടുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് അതിനുള്ള പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് ഈ അവസരത്തിൽ തന്നെ രേഖ മാഡം വിശദീകരിച്ചു. വ്യക്തി ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. ഹെഡ്മിസ്ട്രസ് പി ജി പ്രീതകുമാരി സ്വാഗതം നേർന്നു. കൗമാര ക്ലബ്ബിന്റെ കൺവീനറായ റാണി കൃതജ്ഞത രേഖപ്പെടുത്തി. ആക്ടീവ് ആയിട്ട് മുന്നോട്ടുവന്ന അഞ്ചു കുട്ടികൾക്ക്ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമ്മാനവിതരണവും നടത്തി.

പ്രമേഹത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.  ലോകത്ത് മുതിർന്ന പൗരന്മാരിൽ മൂന്നിൽ ഒരാൾക്ക് പ്രമേഹം ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത് .പ്രായം കൂടുന്നതനുസരിച്ച് പ്രമേഹവുമായി ബന്ധപ്പെട്ട് വെല്ലുവിളികളും കൂടുന്നു .രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കി മരുന്ന് നൽകുന്ന മാത്രമല്ല മുതിർന്നവരിലെ പ്രമേഹ ചികിത്സ രോഗത്തിന്റെ സങ്കീർണ്ണതകൾ പരിശോധിച്ചു സമഗ്രമായി ചികിത്സ യാണ് ആവശ്യം.

പ്രമേഹ നിയന്ത്രണവും സാങ്കേതികവിദ്യയും

പ്രായമായവർക്ക് പ്രമേഹം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്ന ചില നൂതന സംവിധാനങ്ങളെ LITTLE KITES കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.

2023-2026ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടിയായ അനീഷ യാണ് മറ്റുകുട്ടികൾക്കു ഈ ക്ലാസ് എടുത്തത്

മരുന്നു മറക്കാതിരിക്കാൻ ലളിതമായ മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട് .സ്മാർട്ട് ഡിസ്പെൻസറുകൾ പ്രായമായവരെ കൃത്യസമയത്ത് മരുന്നു കഴിക്കാൻ ഓർമ്മപ്പെടുത്തുന്നു .ഒന്നിലധികം മരുന്നുകൾ സൂക്ഷിക്കാനും കൃത്യസമയത്ത് ശരിയായ ഡോസ് എടുക്കാനും മരുന്നുകളുടെ ഉപയോഗം ട്രാക്ക് ചെയ്യാനും സഹായിക്കുന്നതാണ് ഡിസ്പെൻസറുകൾ.

ടെലി മെഡിസിൻ മുതിർന്നവർക്ക് ഡോക്ടർമാരുമായും ആരോഗ്യപ്രവർത്തകരുമായും ബന്ധപ്പെടാൻ വെർച്ചൽ അപ്പോയിൻമെന്റ് കളുടെ സാധിക്കും ഇതുവരെ ആശുപത്രി സന്ദർശനങ്ങൾ കുറയ്ക്കാം .

സിജിഎം

കൈയിൽ ധരിക്കാവുന്ന ഈ ഉപകരണം തുടർച്ചയായി ഗ്ലൂക്കോസിന്റെ അളവ് ട്രാക്ക് ചെയ്യുന്നു. ഇതുമൂലം കയ്യിൽ കുത്തി പരിശോധിക്കുന്ന രീതി ഒഴിവാക്കും. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സിജിഎം സഹായിക്കുന്നു വിവരങ്ങൾ തൽസമയം വേണ്ടപ്പെട്ടവർക്ക് പങ്കുവയ്ക്കാനും കഴിയും.

സബ് ജില്ലാ സംസ്കൃതോത്സവം (OVERALL)

സബ് ജില്ലാ സംസ്കൃതോത്സവത്തിൽ HSവിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കി .

നവംബർ 10, 11 തീയതികളിലായി തോട്ടക്കോണം ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ട്രോഫി  കരസ്ഥമാക്കാൻ

നമ്മുടെ സ്കൂളിന് കഴിഞ്ഞു. എച്ച് എസ് വിഭാഗത്തിൽ 68 പോയിന്റോടെ  സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്കൃത അധ്യാപികയായ റാണി നേതൃത്വത്തിലാണ് കുട്ടികൾ ഈ പരിപാടികൾ അവതരിപ്പിച്ചത്.

ITEM NAME GRADE
പാഠകം ആർച്ച രാജ് A
ഉപന്യാസ രചന വിഷ്ണു പ്രിയ A
കഥാരചന വിഷ്ണു പ്രിയ A
കവിത രചന നി ഥുന A
സമസ്യ പുരണം ആർച്ച രാജ് A
പ്രഭാഷണം കാർത്തിക കമൽ A
ചമ്പു പ്രഭാഷണം ആര്യ സി A
നാടകം ശ്രീലാൽ A
അഷ്ടപദി ആര്യ സി A


കുട്ടികളുടെ അവകാശദിനം (November 20)

child rights day


S.V.H.S. പോങ്ങലാടി സ്കൂളിലെ വിദ്യാർത്ഥികൾ ലോക കുട്ടികളുടെ അവകാശ ദിനം ആഘോഷിച്ചു

പോങ്ങലാടി: എസ്‌.വി.എച്ച്‌.എസ്. സ്കൂളിലെ വിദ്യാർത്ഥികളും ഇംഗ്ലീഷ് ക്ലബും ചേർന്ന് നവംബർ 20-നു ലോക കുട്ടികളുടെ അവകാശ ദിനം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി പോസ്റ്റർ പ്രദർശനം, സമവായ സെഷനുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സൃഷ്ടിച്ച‘കുട്ടികളുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടണം’ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി പ്രീതകുമാരി പി.ജി. "കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ബോധവത്കരണം സമൂഹത്തിന്റെ ആവശ്യമാണെന്നും ഓരോ കുട്ടിക്കും മികച്ച ജീവിതം ലഭിക്കാനുള്ള പിന്തുണ ലഭിക്കണമെന്നും" ചൂണ്ടിക്കാട്ടി.

വിനോദപരിപാടികളും ഉൾപ്പെടുത്തിയാണ് ആഘോഷം നടന്നത്. പ്രധാനധ്യാപകൻ കുട്ടികളുടെ പ്രതിഭയെ പ്രശംസിച്ച് അവരുടെ മുന്നേറ്റത്തിനുള്ള പിന്തുണ ഉറപ്പാക്കി.

പ്രഥമഅധ്യാപിക പ്രീതകുമാരി പി.ജി ആശംസ പ്രസംഗത്തിൽ ബാലാവകാശങ്ങളുടെയും അവയുടെ പ്രാധാന്യത്തിന്റെയും പ്രസക്തി വിദ്യാർത്ഥികൾക്ക് മനസിലാക്കി

കുട്ടി ഡോക്‌ടേഴ്‌സ്

തുമ്പമൺ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ peer doctors സംഗമം നടന്നു. കഴിഞ്ഞ രണ്ടു വർഷക്കാലമായി കുട്ടി ഡോക്ടർമാർക്ക് പരിശീലനം നൽകുന്നുണ്ടായിരുന്നു. അവർക്കുള്ള കോട്ട് വിതരണമാണ് ദിവസം നടന്നത്. നവംബർ 14 വ്യാഴാഴ്ച രാവിലെ 10 മണി  ക്കു തുമ്പമൺ സാംസ്കാരിക നിലയിൽ വച്ചാണ് ഈ പ്രോഗ്രാം നടന്നത് ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറാണ് കുട്ടികൾക്ക് കോട്ട് വിതരണം ചെയ്തത്.

കൗമാരപ്രായക്കാർ 10-നും 19-നും ഇടയിൽ പ്രായമുള്ള വ്യക്തികളാണ്. കൗമാരപ്രായം ഒരു വ്യക്തിയുടെ ജീവിതകാലത്തെ സുപ്രധാന ഘട്ടമാണ്, അവളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദീർഘകാല സ്വാധീനം ചെലുത്തുന്നു. കൗമാരക്കാരുടെ ആരോഗ്യം സമഗ്രമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിന്, ആരോഗ്യപ്രശ്നങ്ങളും അവയുടെ അനന്തരഫലങ്ങളും നിർണ്ണയിക്കുന്ന രണ്ട് ഘടകങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു ബഹുഘടക ഇടപെടൽ അത്യന്താപേക്ഷിതമാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം -ദേശീയ ആരോഗ്യ ദൗത്യം, കേരള സർക്കാരുമായി ചേർന്ന് കൗമാരക്കാർക്കായി ഒരു സമഗ്ര ആരോഗ്യ പരിപാടി, കൗമാര ആരോഗ്യ പരിപാടി.

പരിപാടിയുടെ പ്രത്യേക ലക്ഷ്യങ്ങൾ ഇവയാണ്

a) പോഷകാഹാരം മെച്ചപ്പെടുത്തുക

b) ലൈംഗിക, പ്രത്യുൽപാദന, മാതൃ ആരോഗ്യം പ്രാപ്തമാക്കുക/വർദ്ധിപ്പിക്കുക

സി) മാനസികാരോഗ്യം മെച്ചപ്പെടുത്തുക

d) പരിക്കുകളും അക്രമങ്ങളും തടയുക/കുറയ്ക്കുക

ഇ) ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുക

f) സാംക്രമികേതര രോഗങ്ങൾ തടയുക

സംവിധാൻ ദിവസ്

constitution value tree

നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. സംവിധാൻ ദിവസ് എന്നും ഇത് അറിയപ്പെടുന്നു. നമുക്ക് ആഘോഷിക്കാം.

ഭരണഘടനയുടെ 75 ആം വാർഷികം ആഘോഷിക്കുന്ന ഇന്ന് സ്കൂൾ തലത്തിൽ രാവിലെ 10 മണിക്ക് സ്പെഷ്യൽ അസംബ്ലി കൂടി ഭരണഘടനയുടെ ആമുഖം കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഭരണഘടനാദിന സന്ദേശം കുട്ടികൾക്ക് കൈമാറി. സോഷ്യൽ സ്റ്റഡീസ് അധ്യാപികയായ സിന്ധു ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഭരണഘടന മൂല്യ വൃക്ഷം

തുടർന്ന് കുട്ടികൾ തയ്യാറാക്കിയ ഭരണഘടന മൂല്യ വൃക്ഷം അസംബ്ലിയിൽ പ്രദർശിപ്പിച്ചു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളാണ് ഈ വൃക്ഷത്തിൽ ഇലകളുടെ ആകൃതിയിൽ കുട്ടികൾ തയ്യാറാക്കിയത്സ്നേഹം സമത്വം ധാർമികത നീതി ഐക്യം സ്വാതന്ത്ര്യം ജനാധിപത്യം പരമാധികാരം എന്നെ മൂല്യങ്ങളാണ് ഈ വൃക്ഷത്തിൽ അവർ തയ്യാറാക്കിയത്.

പാർലമെന്റിലേക്ക് ഒരു വെർച്ചൽ ടൂർ

ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ കുട്ടികൾ ഒന്നിച്ചു കൂടിഇന്ത്യൻ പാർലമെന്റിലേക്ക് ഒരു വെർച്ചൽ ടൂർ സംഘടിപ്പിച്ചു.കുട്ടികളെല്ലാം വളരെ ആകാംക്ഷ ഭരിതരായിട്ടാണ് ഈയൊരു പരിപാടിയിൽ പങ്കുചേർന്നത്.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും നടത്തി.ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള പോസ്റ്ററുകൾ ആണ് കുട്ടികൾ തയ്യാറാക്കിയത്.

ഡോക്യുമെന്ററി

ഭരണഘടന ശില്പിയായ ഡോക്ടർ ബി ആർ അംബേദ്കറുടെ ജീവചരിത്രംവിശദീകരിക്കുന്ന ഡിജിറ്റൽ ഡോക്യുമെന്ററി കുട്ടികൾക്ക് പ്രത്യേക അനുഭവമായിരുന്നു.

documentary

National De worming day

നവംബർ 26-നാണ് ഈ വർഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത്.

ദേശീയ വിര വിമുക്ത ദിനത്തിൽ സ്പെഷ്യൽ അസംബ്ലി കൂടി. വിര ഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്  ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി വിശദീകരിച്ചു. വിരബാധ കുട്ടികളുടെ വളർച്ചയും പൊതുവേയുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്നും  ഇത് ശ്രദ്ധിക്കണമെന്ന് ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകാഹാരം കുറവിനും ഇത് കാരണമാകുന്നു. സയൻസ് അധ്യാപികയായ ഹനീഷാ ഹമീദ് വിര ബായുള്ള ആളുകളിൽ കാണുന്ന ചില ബുദ്ധിമുട്ടുകൾ വിശദീകരിച്ചു.

വിരബാധയുളള ആളുകളിൽ ഉത്സാഹക്കുറവ്, ക്ഷീണം, വിളർച്ച, വയറുവേദന, തലകറക്കം, ഛർദ്ദി, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം. കുട്ടികളിൽ വിരകളുടെ തോത് വളരെ കൂടുതലാണെങ്കിൽ കുടലിന്റെ പ്രവർത്തനം തടസപ്പെടാനും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കിൽ സങ്കീർണമാകാനും സാധ്യതയുണ്ട്.

ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങൾ വിരകൾ വലിച്ചെടുക്കുമ്പോൾ ശരീരത്തിൽ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു.