"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:
== CSiS സന്ദർശനം ==
== CSiS സന്ദർശനം ==
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 14 ആം തീയതി കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 30ന് പുറപ്പെട്ട സംഘം 10 മണിക്ക് CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 104 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു  4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു.
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 14 ആം തീയതി കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 30ന് പുറപ്പെട്ട സംഘം 10 മണിക്ക് CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 104 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു  4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു.
[[പ്രമാണം:34046 CSIS.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു|CSiS VISIT]]


== പൂവിളി 2024 ==
== പൂവിളി 2024 ==

21:05, 3 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024 - 25

മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2024 25 വർഷത്തിലെ പ്രവേശനോത്സവം 2025 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ടുപറമ്പിൽ സി എം ഐ തിരുഹൃദയപ്രതിഷ്ഠ നടത്തി സ്കൂളിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തി.തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് സംഭാവനയായി നൽകിയ CCTV യുടെ ഉദ്ഘാടന കർമ്മവും മാനേജരച്ചൻ നിർവഹിച്ചു.അതിനുശേഷം ആഘോഷമായ പ്രവേശനോത്സവപരിപാടികൾ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി സ്വാഗതം ആശംസിച്ചു തുടർന്ന് സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ടുപറമ്പിൽ സിഎംഐ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സന്ദേശം നൽകി. നവാഗതരായ കുട്ടികൾ പ്രവേശനോത്സവഗാനം ആലപിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ദിലീപ് വാർഡ് മെമ്പർ വിഷ്ണു വി മാനേജ്മെന്റ് പ്രതിനിധി ഫാ. സനീഷ് മാവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .അധ്യാപക പ്രതിനിധി ജിൻസ് ജോസഫ് നന്ദിയർപ്പിച്ചു .എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. എട്ടാം ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഉച്ചഭക്ഷണം നൽകി പ്രവേശന ഉത്സവ പരിപാടികൾ 12.30 ന് സമാപിച്ചു

ജൂൺ 5-പരിസ്ഥിതി ദിനം

മുഹമ്മ മദർ തെരേസ സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ കുട്ടികൾക്ക്പരിസ്ഥിതി ദിന സന്ദേശം നൽകി. പത്താം ക്ലാസിലെ ദേവീ നന്ദന കുട്ടികൾക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടു ക്കുകയും എല്ലാ കുട്ടികളും ഏറ്റുചൊല്ലുകയും ചെയ്തു. സ്കൂളിലെ എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ അന്നേദിവസം സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു.

Orientation Programme

2024 ജൂൺ അഞ്ചാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ മൂന്നര വരെ പത്താം ക്ലാസിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു ഓറിയന്റേഷൻ പ്രോഗ്രാം നടത്തുകയുണ്ടായി. ഈ പ്രോഗ്രാമിൽ ക്ലാസുകൾ നയിച്ചത് ചേർത്തല എസ് എൻ കോളേജ് എക്കണോമിക്സ് വിഭാഗം മേധാവിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. ബി സുധീർ ആണ്.പഠനത്തിലും പരീക്ഷയിലും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. ഈ ഡിജിറ്റൽ യുഗത്തിൽ , നവമാധ്യമങ്ങളിൽ അനാവശ്യമായി ചെലവാക്കുന്ന സമയം കുറച്ചുകൊണ്ട് ടെൿനോളജിയിലെ പുതിയ സങ്കേതങ്ങളായ ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയവ പഠന ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതിനെക്കുറിച്ചും, കുട്ടികൾ സ്വയം അച്ചടക്കം പാലിക്കേണ്ടതിനെക്കുറിച്ചും, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി മെഡിറ്റേഷൻ ശീലിക്കേണ്ടത് എങ്ങനെയെന്നും ക്ലാസിൽ പ്രവർത്തികമാക്കി.അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഇപ്രകാരം ഒരു ക്ലാസ് ക്രമീകരിച്ചത് ലക്ഷ്യബോധത്തോടെ പത്താം ക്ലാസിലെ കുട്ടികൾക്ക് പഠനത്തിൽ ഏർപ്പെടുന്നതിന് സഹായകരമാകും.

ആരോഗ്യ ബോധവൽക്കരണം

ജൂൺ പതിമൂന്നാം തീയതി വ്യാഴാഴ്ച മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീമതി വിദ്യ മാഡം പേ വിഷബാധയെ ചെറുക്കുന്നതിനുള്ള റാബിസ് വാക്സിനെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് ഈ സ്കൂളിലെ കുട്ടികൾക്കായി എടുത്തു. പട്ടി ,പൂച്ച മുതലായ ഏതെങ്കിലും മൃഗങ്ങളിൽ നിന്നുള്ള കടിയോ ,പോറൽ പോലും ഏറ്റാൽ ഉടൻതന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റോളം കഴുകണമെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണെന്നും ഇവർ സൂചിപ്പിച്ചു. കൂടാതെ ഇപ്പോൾ മുഹമ്മ പരിസരങ്ങളിൽ വ്യാപിച്ചു വരുന്ന പക്ഷിപ്പനിയെക്കുറിച്ചും പാലിക്കേണ്ട മുൻ കരുതലുകളെ കുറിച്ചും ഓർമ്മപ്പെടുത്തി. തുടർന്ന് അവർ ചൊല്ലികൊടുത്ത ശുചിത്വ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുട്ടികളിൽ ആരോഗ്യ ബോധം സൃഷ്ടിക്കുന്നതിന് ഇപ്രകാരമുള്ള ക്ലാസുകൾ ഉപകരിക്കുന്നു.

വായനാദിനാചരണം

മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2024 -25 അധ്യായന വർഷത്തിലെ വായനാദിനാചരണം ജൂൺ 19 ബുധനാഴ്ച രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷാജി ജോൺ വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. Reading maketh a full man, Conference a ready man and writing an exact man എന്ന സന്ദേശം കുട്ടികൾക്ക് നൽകി. കുട്ടികളുടെ സ്വന്തം രചനകൾ ഉൾപ്പെടുത്തി എല്ലാ ക്ലാസിലും ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കണം എന്ന് അച്ചൻ ഓർമ്മപ്പെടുത്തി. കുട്ടികളുടെ പ്രതിനിധി അൽഫോൻസ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികൾ പി എൻ പണിക്കർ അനുസ്മരണം, പുസ്തകാസ്വാദനം, കവിത, സംഘഗാനം നൃത്തം എന്നിവ അവതരിപ്പിച്ചു.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം മദർ തെരേസ ഹൈസ്കൂളിൽ വ്യത്യസ്തയാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ഇതിന്റെ ഭാഗമായി ജൂൺ 25 ആം തീയതി മാന്നാനം സ്വർഗ്ഗ ക്ഷേത്ര 89.65 FM ,ആലപ്പുഴ ജില്ല വനിത ശിശുക്ഷേമ വകുപ്പ്, ആലപ്പുഴ ജില്ല സർഗ്ഗക്ഷേത്ര കാവൽ എന്നിവ സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ശിശു സംരക്ഷണ വിഭാഗം ആലപ്പുഴ ജില്ല ഓഫീസർ ശ്രീമതി മിനിമോളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു . സർഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സി എം ഐ യോഗത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ജില്ല ശിശു സംരക്ഷണ വകുപ്പിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ ശ്രീ പ്രൈസ്മോൻ ജോസഫ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും തന്മൂലം ഉണ്ടാകാവുന്ന വിപത്തുകളെ കുറിച്ചും ക്ലാസ് നയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ കേസ് വർക്കർ ശ്രീമതി ജൈനമ ജോസഫ് ലഹരിക്കപ്പെട്ടുപോയ കുട്ടികളുടെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ നിയമവശങ്ങളെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കി. ഈ മീറ്റിങ്ങിന് സർഗ്ഗക്ഷേത്ര കാവൽ പ്ലസ് കോഡിനേറ്റർ ശ്രീമതി ബിൻസി നന്ദി പറഞ്ഞു. തുടർന്ന് സർഗ്ഗ ക്ഷേത്രയിലെ റേഡിയോ ജോക്കികളായ ആർ ജെ ബിനു,ആർജെ ബിൻസി എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്തതയാർന്ന ഫുട്ബോൾ ഷൂട്ടൗട്ട് നടത്തി. ആവേശകരമായ ഈ മത്സരത്തിനൊടുവിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സമാപനത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യമ്മ ആന്റണി ഏവർക്കും നന്ദി പറഞ്ഞു.

Excellentia - 2024

മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2023 - 2024 അധ്യയനവർഷത്തിൽ SSLC പരീക്ഷയിൽ Full A+ നേടിയ കുട്ടികളെ അഭിനന്ദിക്കുകയും അതോടൊപ്പം ജനറൽ PTA മീറ്റിംഗും, 14 വർഷം നമ്മുടെ സ്കൂളിൽ അധ്യാപകനായിരുന്ന ഫാ. ജോസഫ് കുറുപ്പശ്ശേരി C M I യ്ക്ക് യാത്രയയപ്പും നൽകുന്ന ചടങ്ങ് Excellentia 2024, 11/07/2024 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.00 pm ന് KE കാർമൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.കോർപ്പറേറ്റ് മാനേജർ Rev Dr ജെയിംസ് മുല്ലശ്ശേരി സി എം ഐ അധ്യക്ഷത വഹിച്ച ഈ മീറ്റിങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. കവിയും ഗാനരചയിതാവുമായശ്രീ വയലാർ ശരത് ചന്ദ്ര വർമ്മ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. സി എം ഐ സെന്റ് ജോസഫ് പ്രോവിൻസ് തിരുവനന്തപുരം വികാരി ജനറൽ റവ ഡോ. സെബാസ്റ്റ്യൻ അട്ടിച്ചിറ സി എം ഐ അനുഗ്രഹപ്രഭാഷണവും സ്കൂൾ മാനേജർ റവ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ 2023 24 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 31 കുട്ടികൾക്കും എൻ എം എം എസ് പരീക്ഷയിൽ സ്കോളർഷിപ്പ് കരസ്ഥമാക്കിയ അഞ്ചു കുട്ടികൾക്കുമുള്ള അവാർഡ് വിതരണം റവ. ഡോ.ജെയിംസ് മുല്ലശ്ശേരിയും വയലാർ ശരത് ചന്ദ്ര വർമയും ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ്, പിടിഎ പ്രസിഡണ്ട് ശ്രീ സി പി ദിലീപ്, അധ്യാപക പ്രതിനിധി മിനി വർഗീസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാദർ ജോസഫ് കുറശ്ശേരി മറുപടി പ്രസംഗവും സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ ഡോ. ഷാജി ഏനക്കാട്ട് സി എം ഐ നന്ദി പ്രകാശനവും നടത്തി

ജൂലൈ 21 ചാന്ദ്രദിനം

മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ചാന്ദ്രദിന ആഘോഷങ്ങൾ ജൂലൈ 25 ആം തീയതി ചൊവ്വാഴ്ച രാവിലെ അസംബ്ലിയിൽ നടന്നു. മുൻകൂട്ടി അറിയിച്ചതിന് പ്രകാരം കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ചാർട്ടുകൾ,റോക്കറ്റ് എന്നിവ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. കൂടാതെ

തലേദിവസം ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. നീൽ ആംസ്ട്രോങ്ങിന്റെ വേഷം ധരിച്ച് വന്ന കുട്ടിയുമായി അഭിമുഖ സംഭാഷണം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രസംഗം, ഓടക്കുഴൽ വായന എന്നിവ ഈ ദിനത്തിന്റെ ഓർമ്മയെ കൂടുതൽ അർത്ഥവത്താക്കി. എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് പ്രത്യേക സമ്മാനവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.

നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം

മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം 2024 ജൂലൈ 30,ചൊവ്വാഴ്ച 3:00 മണിക്ക് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി.എ സ്വാഗതം ആശംസിച്ച ചടങ്ങിൽ,സ്കൂൾ മാനേജർ റവ. ഫാദർ പോൾ തുണ്ട് പറമ്പിൽ സി എം ഐ നവീകരിച്ച ലാബിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തുകയും, കുട്ടികൾ തയ്യാറാക്കിയ ആർഡുനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിലവിളക്ക് തെളിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷാജി ഏനക്കാട്ട് സി എം ഐ സ്മാർട്ട് മീഡിയ വിഷന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സി പി ദിലീപ് ആശംസകൾ അർപ്പിക്കുകയും സ്കൂൾ

എസ് ഐ ടി സി മിനി വർഗീസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ക്ലാസ് പി ടി എ

ഓരോ ടേമിലും കുട്ടികൾ ആർജിക്കേണ്ട ശേഷികൾ കൈവരിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി യൂണിറ്റ് ടെസ്റ്റുകളും മിഡ്‌ ടേം പരീക്ഷകളും നടത്തിവരുന്നു ഈ അധ്യയന വർഷത്തിലെ ആദ്യ മിഡ്‌ ടേം പരീക്ഷ ജൂലൈ 27 മുതൽ 30 വരെ നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ പേപ്പറുകൾ മൂല്യനിർണയം നടത്തി കൊടുക്കുകയും ക്ലാസ് പിടിഎ നടത്തുകയും ചെയ്തു. പത്താം ക്ലാസിലെ ആദ്യ ക്ലാസ് പി ടി എ ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടന്നു. പ്രസ്തുത മീറ്റിംഗിൽ 10 A, B, C ഡിവിഷനുകളിലെ ഏറ്റവും കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ കുട്ടികളെ ഹെഡ്മാസ്റ്റർ മെഡൽ നൽകി അനുമോദിച്ചു. കൂടാതെ എ പ്ലസ്,എ,ബി പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബാഡ് ജുകൾ നൽകി. മാതാപിതാക്കളാണ് കുട്ടികളെ ബാഡ്ജ് അണിയിച്ചത് ഇത് ഏവർക്കും വ്യത്യസ്ത നിറഞ്ഞ ഒരു അനുഭവമായിരുന്നു

CSiS സന്ദർശനം

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മദർ തെരേസ ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 ഓഗസ്റ്റ് 14 ആം തീയതി കൊച്ചി ശാസ്ത്ര സമൂഹ കേന്ദ്രം സന്ദർശിച്ചു. കളിച്ചുകൊണ്ട് പഠിക്കുക എന്നതിലൂടെ നിരവധി ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് ഈ യാത്ര കുട്ടികളെ സഹായിച്ചു. രാവിലെ 7 30ന് പുറപ്പെട്ട സംഘം 10 മണിക്ക് CSiSൽ എത്തിച്ചേർന്നു .ആമുഖപ്രഭാഷണത്തിനു ശേഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ഫിസിക്സ് ,കെമിസ്ട്രി മാത് സ് ,ബയോളജി ലാബുകൾ ,ലൈബ്രറി ,സയൻസ് പാർക്ക് ഒന്ന്, രണ്ട് ,ഐഎസ്ആർഒ പവിലിയൻ ,എന്നീ സെക്ഷനുകളിൽ വ്യത്യസ്ത ശാസ്ത്ര തത്വങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുകയുണ്ടായി. 3.30 വരെയുള്ള സമയം രസകരമായ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടു കുട്ടികളുടെ പ്രതിനിധികളായ ലിയോൺ ലൈജു, സ്വാതി ,അനന്തലക്ഷ്മി നവനീത് ,എന്നിവർ തങ്ങൾക്ക് ലഭിച്ച പുതിയ അറിവുകളിൽ അധ്യാപകർക്കും പരിശീലകർക്കും നന്ദി പ്രകാശിപ്പിച്ചു. 104 കുട്ടികളും 5 അധ്യാപകരും ഈ യാത്രയിൽ പങ്കെടുത്തു 4.30 തോടെ അവിടെനിന്നും യാത്രതിരിച്ച് 6 30ന് മുഹമ്മയിൽ എത്തിച്ചേർന്നു.

CSiS VISIT

പൂവിളി 2024

2024 25 അധ്യായനവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 8 എട്ടുമണിക്ക് പൂക്കളമത്സരത്തോടെ ആരംഭിച്ചു .ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരത്തിൽ 12 ഡിവിഷനിലെ കുട്ടികളും ഉത്സാഹത്തോടെ പങ്കെടുത്തു. തുടർന്ന് 10 30 ന് സ്കൂൾ മാനേജർ റവ.ഫാദർ പോൾ തുണ്ട് പറമ്പിൽ സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിന് സ്‍ക്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. തുടർന്ന് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു കൊണ്ട് ബൈക്കിൽ എത്തിയ മാവേലിയെ അസുര സൈനികരും താലപ്പൊലിയേന്തിയെ കുട്ടികളും സ്കൂൾ ലീഡർമാരും ചേർന്ന് സ്വീകരിച്ചു . മുഹമ്മ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ ഫാ.ആന്റണി കാട്ടുപ്പാറ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാവേലിയുടെ സന്ദേശം, പിടിഎ പ്രസിഡന്റ് ശ്രീ ദിലീപ് സി പി യുടെ ഓണ സന്ദേശം, കുട്ടികളുടെ ഓണപ്പാട്ട് ,അധ്യാപികമാരുടെ തിരുവാതിരകളി എന്നിവയ്ക്ക് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ കെ ജെ കുര്യൻ സമ്മേളനത്തിന് നന്ദി അർപ്പിച്ചു. അതേ തുടർന്ന് കുട്ടികൾക്കായി തിരുവാതിര കളി മത്സരം ,കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടീൽ, വടംവലി മത്സരം എന്നിവ നടത്തുകയുണ്ടായി എല്ലാം മത്സരത്തിലെയും വിജയികൾക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ.ഫാദർ ഷാജി ഏനെക്കാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയോടെ പൂവിളി 2024 സമാപിച്ചു.

പഠന വിനോദയാത്ര

പത്താം ക്ലാസിലെ കുട്ടികൾക്കായുള്ള ഈ അധ്യയന വർഷത്തെ പഠന വിനോദയാത്ര മെമ്മറീസ് 2k24 എന്ന പേരിൽ ഒക്ടോബർ 2 മുതൽ 5വരെ തീയതികളിലായി നടത്തപ്പെട്ടു. ഒക്ടോബർ രണ്ടാം തീയതി ആരംഭിച്ച യാത്ര മൂന്നാം തീയതി മൈസൂരിൽ എത്തി അവിടെ മൈസൂർ മൃഗശാല ,മൈസൂർ പാലസ്,വൃന്ദാവൻ ഗാർഡൻ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് കണ്ട കാഴ്ചകൾ അതിമനോഹരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. നാലാം തീയതി കൂർഗിലെത്തി അവിടെ ഗോൾഡൻ ടെമ്പിൾ, ബാംബൂ ഫോറസ്റ്റ് എന്നീ സ്ഥലങ്ങൾ കണ്ട ശേഷം ഒക്ടോബർ അഞ്ചാം തീയതി ഉച്ചയോടെ സ്കൂളിൽ തിരിച്ചെത്തി. ഈ യാത്രയിൽ പത്താം ക്ലാസിലെ 88 കുട്ടികളും 8 അധ്യാപകരും പങ്കെടുത്തു. വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന ഈ യാത്രകൾ കുട്ടികളുടെ മനസ്സിൽ എന്നും മായാത്ത ഓർമ്മകളായി നിലനിൽക്കും.

നവീകരിച്ച സ്കൂൾ കോംപ്ലക്സിന്റെ ഉദ്ഘാടനം

മദർ തെരേസ ഹൈസ്കൂളിലെ ഭൗതിക സാഹചര്യങ്ങളുടെ മുഖഛായ മാറ്റി ,വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2024 ഒക്ടോബർ 28ആം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് കഴിഞ്ഞ് 2.30ന് സി എം ഐ കോർപ്പറേറ്റ് മാനേജർ റവ ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ നിർവഹിച്ചു .സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ട് പറമ്പിൽ സി എം ഐ അധ്യക്ഷതവഹിച്ച ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.ഷാജി എണേക്കാട് സി എം ഐ, ഫാ. സനീഷ് മാവേലിൽ സി എം ഐ,പിടിഎ പ്രസിഡണ്ട് സി,പി ദിലീപ് ,മുൻ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക്, മുൻ സ്കൂൾ ഹെഡ് അഡ്മിനിസ്ട്രേറ്റർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ എന്നിവർ സംസാരിച്ചു.നവീകരണത്തിന്റെ ഭാഗമായി ഓപ്പൺ സ്റ്റേജ്, ചാവറ പാർക്ക്, പെൺകുട്ടികൾക്കായി പ്രത്യേകം ടോയ്ലറ്റ് ബ്ലോക്ക് എന്നിവ സ്ഥാപിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഷാജി എണേക്കാട് സി എം ഐ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി