"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (add) |
|||
വരി 11: | വരി 11: | ||
== കെട്ടിട സൗകര്യങ്ങൾ == | == കെട്ടിട സൗകര്യങ്ങൾ == | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:41075 B3.jpg | പ്രമാണം:41075 B3.jpg|[[പ്രമാണം:41075 wall paint.jpg|ലഘുചിത്രം|പാർലമെന്റ് ചിത്രം- സ്‍കൂൾ ഭിത്തിയിൽ വരച്ചത്.]] | ||
പ്രമാണം:41075 B2.jpg | പ്രമാണം:41075 B2.jpg | ||
പ്രമാണം:41075 Buildings.jpg | പ്രമാണം:41075 Buildings.jpg |
22:32, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതിക സാഹചര്യങ്ങൾ
സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ സമീപകാലങ്ങളിൽ വളരെയേറെ മെച്ചപ്പെട്ടു. ജീർണ്ണാവസ്ഥയിലുണ്ടായിരുന്ന പല കെട്ടിടങ്ങളും പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടുകൂടിയ ബഹുനില മന്ദിരങ്ങൾ പണിതുയർത്തുവാൻ സാധിച്ചു (ഹയർസെക്കൻററി കെട്ടിടം, ശതാബ്ദിസ്മാരകമന്ദിരം) 2014 ൽ ബഹു. തൊഴിൽപുനരധിവാസ വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്ത കെട്ടിടം ഏകദേശം 3 കോടി ചെലവഴിച്ച് ജണഉ പണികഴിപ്പിച്ചതാണ്. നിലവിൽ ഹയർസെക്കൻററി വിഭാഗം അവിടെയാണ് പ്രവർത്തിക്കുന്നത്. 2016 ൽ ബഹു. വിദ്യാഭ്യാസമന്ത്രി പൊഫ.സി.രവീന്ദ്രനാഥ് തറക്കല്ലിടുകയും 18 മാസം കൊണ്ട് പണിപൂർത്തീകരിച്ച് അദ്ദേഹം തന്നെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത ശതാബ്ദി സ്മാരക മന്ദിരത്തിൽ ഹൈടെക് സംവിധാനങ്ങളോടുകൂടിയ ക്ലാസ്സ് മുറികളാണ് സംവിധാനം ചെയ്തിട്ടുളളത്. സ്മാർട്ട് ക്ലാസ്സ് റൂം, മൾട്ടി മീഡിയ റൂം, കംപ്യൂട്ടർ ലാബ്, ഗേൾസ് ഫ്രണ്ട്ലി റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയൊക്കെ സമീപ വർഷങ്ങളിൽ സ്കൂളിൽ യാഥാർത്ഥ്യമായ സംരംഭങ്ങളാണ്. ആകർഷകമായ നിലയിൽ പ്രവേശന കവാടം സ്ഥാപിക്കുവാനും ഓഫീസ് കെട്ടിടം നവീകരിക്കാനും സാധിച്ചു. സ്കൂൾ പൂർണ്ണമായും ചുറ്റുമതിലാൽ സുരക്ഷിതമാകുകയും കെട്ടിടങ്ങളുടെ വിവിധഭാഗങ്ങളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഗ്രൗണ്ടിനോടും ചേർന്നുളള സ്കൂളിൻറെ സ്ഥലത്ത് ഭൂമിത്രസേനയുടെ നേതൃത്വത്തിൽ ഒരു ജൈവവൈവിധ്യപാർക്ക് സ്ഥാപിച്ചു. തുറസ്സായിക്കിടന്ന സ്കൂൾഗ്രൗണ്ട് മണ്ണിട്ട് ഉയർത്തി ചുറ്റുമതിൽ സ്ഥാപിക്കുന്നതിനുളള പണി പുരോഗമിക്കുന്നു.
കിഫ്‌ബി
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി കിഫ്ബി ഫണ്ട് ആറു കോടി രൂപ ഉപയോഗിച്ച് അയ്യൻകോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച രണ്ടു ബഹുനില മന്ദിരങ്ങളുടെ താക്കോൽ ആദരണീയനായ ചവറ എം എൽ എ ഡോക്ടർ സുജിത്ത് വിജയൻ പിള്ളയിൽ നിന്ന് ഏറ്റുവാങ്ങുന്നു.