"പി.എം.എം.യു.പി.എസ് താളിപ്പാടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GRESHMA C (സംവാദം | സംഭാവനകൾ)
നീ...
No edit summary
 
വരി 1: വരി 1:
'''സൃഷ്ടികൾ'''
'''സൃഷ്ടികൾ'''
== '''പൂമ്പാറ്റ''' ==
     പുതിയൊരു വീടെടുക്കുമ്പോൾ, മുറ്റത്തൊരു വൃത്തിയുള്ള പൂന്തോട്ടവും ,അതിലെപ്പോഴും പറന്നുകളിക്കാൻ പൂമ്പാറ്റകളും വേണമെന്ന് മകൾക്ക് നിർബന്ധമുണ്ടായിരുന്നു.     " എല്ലാം കൂടി എത്രയാവും?" ഞാൻ വീടുപണിക്കാരനോട് ചോദിച്ചു.     " പത്ത് നാല്പത് ലക്ഷം ... " അയാൾ പറഞ്ഞു.    " ചെറിയൊരു വീടാണ് ഞാനുദ്ദേശിക്കുന്നത്. "    " ആയിരിക്കാം, പക്ഷേ പൂന്തോട്ടവും പൂമ്പാറ്റകളുമൊക്കെയാവുമ്പോൾ വലിയ വിലയാവും."     " പൂമ്പാറ്റകളെ വേണ്ടെന്നു വെച്ചാലോ?"    " ചെലവ് പാതി കുറയും."     " പൂന്തോട്ടവും...?"  " പിന്നെയും പാതി."  " അപ്പോൾ പത്തുലക്ഷം മതിയാവും?"   " ഏറെക്കുറേ... "     വീടുപണിക്കാരൻ പറഞ്ഞ കാര്യം ഞാൻ മകളോട് വിശദീകരിച്ചു.  അപ്പോൾ അവൾ പറഞ്ഞു, "എനിക്കും സമ്മതമാണച്ഛാ. അച്ഛനുമമ്മയ്ക്കും ജീവിക്കാൻ അത്തരമൊരു വീട് മതിയാവും."      " അച്ഛനുമമ്മയ്ക്കും ... !?"    " എന്നെ വേണ്ടെന്നല്ലേ അച്ഛൻ പറഞ്ഞത് ...."     "ഞാനങ്ങനെ പറഞ്ഞോ!?"    " പൂമ്പാറ്റകളെ വേണ്ടെന്നുവെച്ചാൽ ചെലവ് കുറയുമെന്ന് അച്ഛൻ പറഞ്ഞതോ?"     ചിറകുകൾ പോലെ പിടയ്ക്കുന്ന അവളുടെ കൺപീലികളിലേക്കു നോക്കി ഏറെനേരം ഞാനങ്ങനെ ഇരുന്നു. ഒടുവിൽ ഒരു സ്വകാര്യം പോലെ ഞാനവളോട്  ചോദിച്ചു, " അപ്പോൾ പൂക്കൾക്കു മീതെ പറന്നുകളിക്കുന്ന ആ പൂമ്പാറ്റ.... അത് നീയായിരുന്നോ ?"    അവൾക്ക് ചിരിയടക്കാൻ വയ്യാതായി.


== '''''<big>സ്ത്രീ</big>''''' ==
== '''''<big>സ്ത്രീ</big>''''' ==