പി.എം.എം.യു.പി.എസ് താളിപ്പാടം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

സൃഷ്ടികൾ

പൂമ്പാറ്റ

     പുതിയൊരു വീടെടുക്കുമ്പോൾ, മുറ്റത്തൊരു വൃത്തിയുള്ള പൂന്തോട്ടവും ,അതിലെപ്പോഴും പറന്നുകളിക്കാൻ പൂമ്പാറ്റകളും വേണമെന്ന് മകൾക്ക് നിർബന്ധമുണ്ടായിരുന്നു.     " എല്ലാം കൂടി എത്രയാവും?" ഞാൻ വീടുപണിക്കാരനോട് ചോദിച്ചു.     " പത്ത് നാല്പത് ലക്ഷം ... " അയാൾ പറഞ്ഞു.    " ചെറിയൊരു വീടാണ് ഞാനുദ്ദേശിക്കുന്നത്. "    " ആയിരിക്കാം, പക്ഷേ പൂന്തോട്ടവും പൂമ്പാറ്റകളുമൊക്കെയാവുമ്പോൾ വലിയ വിലയാവും."     " പൂമ്പാറ്റകളെ വേണ്ടെന്നു വെച്ചാലോ?"    " ചെലവ് പാതി കുറയും."     " പൂന്തോട്ടവും...?"  " പിന്നെയും പാതി."  " അപ്പോൾ പത്തുലക്ഷം മതിയാവും?"   " ഏറെക്കുറേ... "     വീടുപണിക്കാരൻ പറഞ്ഞ കാര്യം ഞാൻ മകളോട് വിശദീകരിച്ചു.  അപ്പോൾ അവൾ പറഞ്ഞു, "എനിക്കും സമ്മതമാണച്ഛാ. അച്ഛനുമമ്മയ്ക്കും ജീവിക്കാൻ അത്തരമൊരു വീട് മതിയാവും."      " അച്ഛനുമമ്മയ്ക്കും ... !?"    " എന്നെ വേണ്ടെന്നല്ലേ അച്ഛൻ പറഞ്ഞത് ...."     "ഞാനങ്ങനെ പറഞ്ഞോ!?"    " പൂമ്പാറ്റകളെ വേണ്ടെന്നുവെച്ചാൽ ചെലവ് കുറയുമെന്ന് അച്ഛൻ പറഞ്ഞതോ?"     ചിറകുകൾ പോലെ പിടയ്ക്കുന്ന അവളുടെ കൺപീലികളിലേക്കു നോക്കി ഏറെനേരം ഞാനങ്ങനെ ഇരുന്നു. ഒടുവിൽ ഒരു സ്വകാര്യം പോലെ ഞാനവളോട്  ചോദിച്ചു, " അപ്പോൾ പൂക്കൾക്കു മീതെ പറന്നുകളിക്കുന്ന ആ പൂമ്പാറ്റ.... അത് നീയായിരുന്നോ ?"    അവൾക്ക് ചിരിയടക്കാൻ വയ്യാതായി.

സ്ത്രീ

നീറിപ്പുകഞ്ഞു മെരിഞ്ഞു-

മടുക്കളയിൽ

നോവായണയുന്ന

തിരിനാളമാണു ഞാൻ .

കുറ്റപ്പെടുത്തിയെ-

ന്നൊറ്റപ്പെടുത്തുവോ-

രുറ്റവർത്തന്നെ

നിരാലംബയാണു ഞാൻ !

ചിറകുകൾ വീശിനീ -

ലാകാശ വീഥിയിൽ

പാറിപ്പറക്കാൻ

കൊതിയ്ക്കുവോളാണു ഞാൻ

ഭൂമിയോളം ക്ഷമി-

 ച്ചെന്നിട്ടും ജീവിതം

പരചൂഷണത്തിന്നു

  ഇരയായി തീരുകിൽ , 

രക്ഷകരാമവതാരം  

 വരുമെന്ന്

  കാത്തിരാന്നലതു

   പാഴ്ക്കനവായിട്ടും!

അബലകളല്ല നാ-

 മിനിമേൽ നമുക്കൊരു

'ആർച്ചയും' 'താൻസി'യും

'നസ്റിനു,മായിടാം !

സ്ത്രീ =യാതന ..

ഇനിയീ ഭൂമി നിശ്ചലമാകും വരെ

നാമുറങ്ങണം , ഒടുവിൽ

മൗനത്തിന്റെ ഗർഭപാത്രത്തിൽ

ഉയിർത്തെഴുന്നേൽക്കണം .

ജനിച്ച തെറ്റിന് കുരിശു ചുമക്കണം .

പതറിയ പാദങ്ങളുടെ ജീവിതം പോണം

ലക്ഷ്യത്തിലെത്താൻ ദീർഘദൂരമേറണം

കൊഴിഞ്ഞ സന്ധ്യകളിലെ അപ്രതികളുടെ

രുധിരാമൃതം ആവോളം കോരിക്കുടിക്കണം .

പ്രകടനങ്ങളുടെ പ്രഹസനങ്ങളിൽ

പകച്ചുനിൽക്കാൻ നിഴൽ പോലെ കൂട്ടിനുണ്ടാവണം

എങ്കിലും ഓരോ അണുവും മന്ത്രിക്കുന്നു ഇന്നും ;

" നഃസ്ത്രീ സ്വാതന്ത്രമർഹതീം.......!

നീ..

പറയാൻ മറന്ന

പങ്കിടാൻ മറന്ന സ്നേഹം

ഹൃദയത്തിനൊരു

വിങ്ങലായ് മാറവേ ...

പ്രണയം പൂത്തിറങ്ങിയ

ഇടവഴികൾ മൂകമായ് മാറവേ

മഞ്ഞുമൂടിയ പൂക്കൾക്കിടയിലേക്ക്

നിന്റെ രൂപവും

മാഞ്ഞുപോകുന്നു .