"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→അവലംബം) |
||
വരി 60: | വരി 60: | ||
* <nowiki>https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</nowiki> | * <nowiki>https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</nowiki> | ||
* http://www.old.spb.kerala.gov.in/index.php/district-profile-kottayam.html | * http://www.old.spb.kerala.gov.in/index.php/district-profile-kottayam.html | ||
* | * https://www.kottayamonline.in/guide/religious-spots-in-kottayam | ||
* <nowiki>https://kottayam.nic.in/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B5%86-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D/</nowiki> | * <nowiki>https://kottayam.nic.in/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B5%86-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D/</nowiki> |
15:24, 2 നവംബർ 2024-നു നിലവിലുള്ള രൂപം
എന്റെ നാട് : കോട്ടയം
ഇന്ത്യയിലെ തെക്കേ അറ്റത്തെ സംസ്ഥാനമായ കേരളത്തിലെ ഒരു ജില്ലയാണ് കോട്ടയം. മധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ലയുടെ കിഴക്ക് ഗംഭീരമായ മലനിരകളുള്ള പശ്ചിമഘട്ടവും, പടിഞ്ഞാറ് വേമ്പനാട് കായലും, കുട്ടനാട്ടിലെ നെൽപ്പാടങ്ങളും അതിർത്തികളായി വരുന്ന അതുല്യമായ സവിശേഷതകളുള്ള ഭൂപ്രദേശമാണ്. പരന്നുകിടക്കുന്ന കായൽപരപ്പുകളും, സമൃദ്ധമായ നെൽപ്പാടങ്ങളും, മലമ്പ്രദേശങ്ങളും, മേടുകളും, കുന്നുകളും, വ്യാപിച്ച റബ്ബർമര തോട്ടങ്ങളുമുള്ള ഈ പ്രദേശം നിരവധി ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. ആംഗലേയ ഭാഷയിൽ കോട്ടയത്തെ ലാന്റ് ഓഫ് ലെറ്റേഴ്സ്, ലെയ്‍ക്സ്, ആൻഡ് ലാറ്റക്സ് എന്നും വിശേഷിപ്പിക്കാറുണ്ട്. നാണ്യ വിളകളുടെ, പ്രത്യേകിച്ചും റബ്ബറിന്റെ പ്രധാന വിപണന കേന്ദ്രമാണ് കോട്ടയം. ജില്ലയിൽ ഏക്കറു കണക്കിന് വ്യാപിച്ചു കിടക്കുന്ന നന്നായി പരിപാലിക്കപ്പെടുന്ന തോട്ടങ്ങളിൽ നിന്നാണ് ഇൻഡ്യയിലെ സ്വാഭാവിക റബ്ബറിന്റെ ഭൂരിഭാഗവും ഉല്പാദിക്കപ്പെടുന്നത്. റബ്ബർ ബോർഡിന്റെ ആസ്ഥാനവും കോട്ടയത്താണ്. അച്ചടി മാധ്യമത്തിന് കോട്ടയം നൽകുന്ന സംഭാവനകൾ മൂലം കോട്ടയത്തെ അക്ഷര നഗരി എന്നും വിളിക്കുന്നു.
ചരിത്രം
അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം. വാഴപ്പള്ളി, നീലംപേരൂർ, ആർപ്പൂക്കര, നീണ്ടൂർ, മേലുകാവ്, ചിങ്ങവനം, ഒളശ്ശ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം. തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായി കിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു.കോട്ടയം - കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗം കോട്ടയമായി മാറി. കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസം ഒന്നാം തീയതി കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു
കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക് കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയിൽ നിന്നാണ്. അയിത്താചരണത്തിന് അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്.
പ്രധാന പട്ടണങ്ങൾ
കോട്ടയം, ചങ്ങനാശ്ശേരി,ഈരാററുപേട്ട, പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, മുണ്ടക്കയം, കറുകച്ചാൽ, എരുമേലി, പൊൻകുന്നം,പാമ്പാടി, വാഴൂർ, കടുത്തുരുത്തി, പുതുപ്പള്ളി, കൊടുങ്ങൂർ, ചിങ്ങവനം.
പത്രങ്ങൾ
മലയാള മാധ്യമ രംഗത്ത് കോട്ടയത്തിന് പ്രധാന സ്ഥാനമുണ്ട്. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപത്രങ്ങൾ(ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത് കോട്ടയത്തുനിന്നാണ്. മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്.ജനയുഗം മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, മാധ്യമം, ചന്ദ്രിക, വീക്ഷണം, ജന്മഭൂമി തുടങ്ങിയ പത്രങ്ങൾക്കും കോട്ടയം പതിപ്പുണ്ട്.
വ്യവസായം
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ്(എച്. എൻ. എൽ)വെള്ളൂർ, ട്രാവൻകൂർ സിമന്റ്സ് നാട്ടകം എന്നിവ ജില്ലയിൽ പ്രധാന പൊതുമേഖലാ വ്യവസായങ്ങളാണ്. സ്വകാര്യമേഖലയിൽ എംആർഎഫ് -ന്റെ ട്യൂബ് നിർമ്മാണ ഫാക്ടറി വടവാതൂരിൽ പ്രവർത്തിക്കുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ കുമരകം കേന്ദ്രമാക്കി ടൂറിസം ഒരു പ്രധാന വ്യവസായമായി വളർന്നിട്ടുണ്ട്.
തുറമുഖം
ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം എന്ന വിശേഷണത്തോടെ കോട്ടയം ജില്ലയിലെ നാട്ടകം തുറമുഖം 2009 ഓഗസ്റ്റിൽ രാജ്യത്തിന് സമർപ്പിക്കപ്പെട്ടു.[3]
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും കൊച്ചിയിലേക്കു നിലവിൽ റോഡ് മാർഗ്ഗമുള്ള ചരക്കു നീക്കം (കണ്ടൈനർ) നാട്ടകം തുറമുഖം വഴി കുറഞ്ഞ ചെലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ പ്രസക്തി. കോട്ടയം പോർട്ട് ആന്റ് കണ്ടൈനർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന സർക്കാർ-സ്വകാര്യ സംയുക്തമേഖലയിലുള്ള ഈ തുറമുഖം മദ്ധ്യ തിരുവിതാംകൂറിന്റെ വികസനത്തിൽ വലിയപങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു. ബാർജുകളുപയോഗിച്ച് ജലമാർഗ്ഗമുള്ള ചരക്കുനീക്കം വഴി റോഡ് ഗതാഗതം മൂലമുണ്ടാവുന്ന മലിനീകരണം, ഇന്ധന ഉപയോഗം എന്നിവ കുറക്കുന്നതിനും സഹായകരമാണ്.
വിദ്യാഭ്യാസം
ഇൻഡ്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം കോട്ടയമാണ്. (1989-ൽ തന്നെ ഈ അവിസ്മരണീയ ലക്ഷ്യം സാക്ഷാത്ക്കരിച്ചു). തെക്കേ ഇൻഡ്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം കോട്ടയത്തെ പഴയ സെമിനാരിയിൽ നിന്നും 1813-ലാണ് ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ അച്ചടി ശാലയും 1821-ൽ കോട്ടയത്ത് ശ്രീ.ബെഞ്ചമിൻ ബെയ്‍ലി സ്ഥാപിച്ചതാണ്. സംസ്ഥാനത്തെ ആദ്യത്തെ കോളേജും 1840-ൽ (സി.എം.എസ്.കോളേജ്) കോട്ടയത്ത് ആരംഭിച്ചു. മലയാളം – ഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ് – മലയാളം നിഘണ്ടുവും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് യഥാക്രമം 1846 ലും, 1847 ലും കോട്ടയത്തു നിന്നുമാണ്. എഴുത്തുകാരുടെയും, പ്രസാധകരുടെയും സഹകരണമേഖലയിലുള്ള ഏക പ്രസിദ്ധീകരണശാലയും 1945-ൽ കോട്ടയത്ത് സ്ഥാപിച്ച സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ്. പുസ്തകങ്ങളുടെയും, സമകാലിക പ്രസിദ്ധീകരണങ്ങളുടെയും, മാതൃപട്ടണമായ കോട്ടയമാണ് പ്രസിദ്ധീകരണ വ്യവസായത്തിന്റെ സംസ്ഥാനത്തെ കേന്ദ്രം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എക്കോസിറ്റിയായി പരിവർത്തനപ്പെടുത്തുന്നതിനായി തെരഞ്ഞെടുത്ത ആദ്യ പട്ടണവും കോട്ടയമാണ്. മുൻ പ്രസിഡന്റായിരുന്ന കെ.ആർ.നാരായണന്റെ ജന്മസ്ഥലവും കോട്ടയമാണ്. മൂന്നാർ, പീരുമേട്, തേക്കടി, ക്ഷേത്രനഗരമായ മധുര എന്നിവിടങ്ങളിലേക്കുള്ള യാത്ര ക്രമീകരിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലവും, ശബരിമല, മാന്നാനം, വൈക്കം, ഏറ്റുമാനൂർ, ഏരുമേലി, മണർകാട് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളുടെ കവാടവും കൂടിയാണ് കോട്ടയം.
ആരാധനാലയങ്ങൾ
- തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രം
- തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- കുമാരനെല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം
- നാഗമ്പടം മഹാദേവ ക്ഷേത്രം
- തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- കോട്ടയം വലിയ പള്ളി.
- CSI കത്തിഡ്രൽ പള്ളി കോട്ടയം
- പുതുപ്പള്ളി പൌരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രം, പുതുപ്പള്ളി പള്ളി
- സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് കോട്ടയം
- താഴത്തങ്ങാടി ജുമാ മസ്ജിദ്
- കുറ്റിക്കാട്ട് ശ്രീ ദേവി ക്ഷേത്രം, മൂലവട്ടം
- വേളൂർ പാറപ്പാടം ദേവീക്ഷത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കോട്ടയം സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ കേന്ദ്രമായി മാറിയിരിക്കുന്നു.ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
- മഹാത്മാഗാന്ധി സർവകലാശാല (1983), പി.ഡി.ഹിൽസ്, അതിരമ്പുഴ.
- മെഡിക്കൽ കോളേജ് (ഡിസംബർ 30, 1962 ) - ഗാന്ധിനഗർ.
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (2012)- പാമ്പാടി.
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (2012)- മുത്തോലി.
- റിജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (1991)-പാമ്പാടി.
- ഈരാറ്റുപേട്ട പൂഞ്ഞാറിലെ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ്.
- CAPE എഞ്ചിനീയറിംഗ് കോളേജ് - കിടങ്ങൂർ.
- സ്‌കൂൾ ഫോർ ബ്ലൈൻഡ് - ഒലേഷ.
- ബധിരരും ഡംപ് സ്‌കൂൾ - നീർപ്പാറ, തലയോലപ്പറമ്പ്.
- പോളിടെക്‌നിക് കോളേജുകൾ - നാട്ടകം, പാലാ, ഈരാറ്റുപേട്ട, തേക്കുംതല.
- സർക്കാർ കോളേജ് - നാട്ടകം.
- കെ.ആർ.നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ ആൻഡ് ആർട്സ് - മറ്റക്കര.
- സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ ചിന്ത - സൂര്യകാലടി ഹിൽസ്, എസ്എച്ച്മൗണ്ട്
അവലംബം
- https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2
- http://www.old.spb.kerala.gov.in/index.php/district-profile-kottayam.html
- https://www.kottayamonline.in/guide/religious-spots-in-kottayam
- https://kottayam.nic.in/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B5%86-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D/