"Ssk17:Homepage/മലയാളം ഉപന്യാസം(എച്ച്.എസ്.എസ്)/മൂന്നാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| വര്‍ഷം=2017
| വര്‍ഷം=2017
| സ്കൂള്‍= C. H. S. S. Chattanchal (Kasaragod)  
| സ്കൂള്‍= C. H. S. S. Chattanchal (Kasaragod)  
| സ്കൂള്‍ കോഡ്= 11053
| സ്കൂള്‍ കോഡ്= 11053  
| ഐറ്റം=മലയാളം ഉപന്യാസം (എച്ച്.എസ്.എസ്)  
| ഐറ്റം=മലയാളം ഉപന്യാസം (എച്ച്.എസ്.എസ്)  
| വിഭാഗം= HSS
| വിഭാഗം= HSS

15:00, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിഷയം:മനുഷ്യാവകാശസംരക്ഷണം
മനുഷ്യാവകാശസംരക്ഷണം
           പ്രാചീനകാലം  മുതല്‍ തന്നെ തന്റെ ജീവിതം പടുത്തുയര്‍ത്താന്‍ മണ്ണുമായി നിരന്തരം പോരട്ടത്തിലേര്‍പ്പെട്ടവരായിരുന്നു മനുഷ്യര്‍. അതിജീവനമായിരുന്നു അവര്‍ ലക്ഷ്യമിട്ടിരുന്നത്.ജീവതരീതിയുടെ വേരുകള്‍ മണ്ണില്‍ ആഴ്ന്നിറങ്ങി സംസ്കാരം രൂപപ്പെട്ടപ്പോള്‍ അവകാശങ്ങളും അതോടൊപ്പം തന്നെ ഉടലെടുത്തു. മണ്ണിന്റെ മക്കളായി പിറന്നുവീണവര്‍ക്കുമുന്നില്‍ ജീവിക്കാനുള്ള അവകാശമായിരുന്നു ആദ്യം ഉടലെടുത്തത്. അവന്‍ കരുത്താര്‍ജ്ജിക്കാനായി പ്രകൃതി അവനോടൊപ്പം ചേര്‍ന്നപ്പോള്‍ അത് പോരാട്ടങ്ങള്‍ക്കു വഴിവച്ചു. ഗംഗാസമതലം അതിനൊരു സാക്ഷിയായി നിലകൊള്ളുന്നു. തനിക്കുമുന്നില്‍ വഴങ്ങാതിരുന്ന കാടുമൂടി കിടന്നിരുന്ന ഗംഗാസമതലം അധികാരം സ്ഥാപിക്കാനുള്ള ആര്യന്‍മാരുടെ വരവോടുകുടി പൊന്നുവിളയുന്ന പുണ്യഭൂമിയായി തീര്‍ന്ന ചരിത്രം പറയുന്നത്, ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തിന്റെ പോരാട്ടമാണ്. മണ്ണില്‍ നിന്നും അവകാശങ്ങളുടെ  സാക്ഷ്യപത്രം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മനുഷ്യര്‍ക്കു മുന്നില്‍ യഥാര്‍ത്ഥ അവകാശങ്ങളുടെ ചുരുളഴിയുന്നത് ജീവിതം മുന്നോട്ട് നീങ്ങുമ്പോഴായിരുന്നു. ഭരണകൂടം അവകാശങ്ങളടെ പട്ടിക അവതരിപ്പിക്കുംമ്പോഴായിരുന്നു നിഷേധിക്കപ്പെട്ടവയെക്കുറിച്ച് ഒരോരുത്തരും ചിന്തിക്കാന്‍ തുടങ്ങിയത്, ഒപ്പം അവകാശബോധം ഉടലെടുത്തത്.ലോകം ഡിജിറ്റലിലേക്ക് വഴിമാറുംബോഴും മനുഷ്യര്‍ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളിലാണെന്ന യാഥാര്‍ത്ഥ്യം ചില അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണ് മനുഷ്യാവകാശ സംരക്ഷണത്തിന്റെ പ്രസക്തിയേരുന്നത്.

	ഇറ്റലിയിലെ മുസോളിനിയേയും ജര്‍മ്മനിയിലെ ഹിറ്റ്ലറെയും മനുഷ്യാവകാശം നിഷേധിച്ച രാക്ഷസന്‍മാരായാണ് ചരിത്രം വാഴ്ത്തുന്നത്. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തില്‍ നിന്നും ഒരുപാട് ദൂരം സഞ്ചരിച്ചിട്ടും അവകാശങ്ങള്‍ ഇന്നും നിഷേധിക്കുന്ന കാഴ്ച വളരെ ദുഃഖത്തോടെയാണ് എല്ലാവരും കാണുന്നത്. ഐലാന്‍ കുര്‍ദിയെപ്പോലുള്ള പിഞ്ചോമനകളുടെ മുഖമാണ് ആ ദുഃ​​​ഖത്തിന്റെ അടിസ്ഥാനം. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട സിറിയന്‍ അഭ്യാര്‍ത്ഥികളെ ഒരോരുത്തരും ചവിട്ടിയകറ്റുമ്പോഴാണ് എന്താണ് മനുഷ്യാവകാശം എന്ന ചോദ്യം ഉയര്‍ന്നുവരുന്നത്.മനുഷ്യന്‍ പിറന്നു വീഴുന്നത് എല്ലാവിധ അവകാശങ്ങളോടും കൂടിയാണെന്ന യാഥാര്‍ത്ഥ്യം എല്ലാവരും മനസ്സിലാക്കിയാല്‍ മാത്രമെ സമത്വം ഉയര്‍ന്ന് വരികയുള്ളു.അതിലാണ് മനുഷ്യാവകാശ സംരക്ഷണം നിലനില്‍കുന്നത്.
 
	യുധങ്ങളുടെ മുള്‍മുനയില്‍ ചോരവാര്‍ന്ന് മരിക്കുന്നവരുടെ എണ്ണം ഇന്നും ദിനം പ്രതി കൂടി വരുന്നു.ഗാസയിലെ മണ്ണില്‍ മരിച്ചു വീണവരുടെ മുഖങ്ങള്‍ ലോകം കണ്ണീരോടെ വീക്ഷിച്ചിട്ടും അധികാര കുത്തകയുടെയും,യുദ്ധ ഭ്രാന്തിന്റെയും മൂടുപടങ്ങള്‍ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.ഇവിടെയാണ് മനുഷ്യവാകാശ സംരക്ഷണത്തിനുവേണ്ടി ലോകത്തോട് അപേക്ഷിച്ച ഗാസയിലെ ഫാറ ബേക്കര്‍ എന്ന കുട്ടി ഒാരോരുത്തര്‍ക്കും പ്രചോദനമാകുന്നത്.

             മനുഷ്യവകാശ സംരക്ഷണ ദിനങ്ങള്‍ കൊണ്ടാടുമ്പോഴും ആദിവാസികള്‍ക്കു നേരെയുണ്ടാകുന്ന  അതിക്രമങ്ങളെ- കുറിച്ചോ,പട്ടിണി മരണങ്ങളെ കുറിച്ചോ അരും ചിന്തിക്കുന്നില്ല.ജിവികാനും, ആരോഗ്യം സംരക്ഷിക്കാനും,ഭക്ഷണം കഴിക്കാനും,സമൂഹവുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടാനും അവകാശമില്ലാതെ അട്ടപാടിയെ പ്പോലുള്ള ആദിവാസി കേന്ത്രങ്ങള്‍ മരുഭുൂ വത്ക്കരണത്തിലേക്കു നീങ്ങുന്ന കാഴ്‍ച്ച മനുഷ്യരുടെ പൗരബോധത്തെ  ചോദ്യം ചെയ്യുന്നതാണ്.പ്രകൃതിയെ സ്നേഹിച്ച്,ആദിവാസികളായി ജീവിതം ഇന്നും മുന്നോട്ടു നയിക്കുന്ന അവര്‍ക്കും മനുഷ്യാവകാശ സംരക്ഷണത്തില്‍ ശക്തമായ പങ്കുവഹിക്കാന്‍ സാധിക്കും.കാരണം അവരും മനുഷ്യരാണ്!
             
	സമൂഹത്തിലെ അനീതികക്കെതിരെയും,അതിക്രമങ്ങള്‍ക്കെതിരെയും തന്റെ തൂലികകൊണ്ട് പ്രതിഷേധിക്കുന്ന എഴുത്തുക്കാര്‍ക്കെതിരെ ഇന്നു  നിലകൊള്ളുന്ന ലംഘനങ്ങള്‍ കല്‍ബൂര്‍ഗിയുടെയും,നരേന്ദ്ര ദബോല്‍ക്കറുടെയുമൊക്കെ വിയോഗത്തില്‍ തെളിഞ്ഞു കാണുന്നു.എഴുതാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന അവര്‍,ഭരണഘടനയില്‍ എഴുതിച്ചെര്‍ത്തിരിക്കുന്ന മനുഷ്യാവകാശങ്ങളിലെ ചുവന്ന പനിനീര്‍പ്പുവുക്കളാകുന്നു.തന്റെ ആശയങ്ങളെ സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ അവസരം നിഷേധിക്കപ്പെടുന്ന പെരുമാള്‍ മുരുകനെ പോലുള്ളവരും ഇന്ന് ഒരു ദുഃഖമായി നിലകൊള്ളുന്നു
                                  
	സ്വേച്ഛാധിപത്യ ആശയങ്ങളെ  സമൂഹത്തിനു മുന്നില്‍ അടിച്ചേല്‍പ്പിക്കുന്ന തീവ്രവാദമാണ് മനുഷ്യാവകാശ സംരക്ഷണത്തിലെ വിള്ളലുകള്‍ക്ക് പ്രധാന കാരണം.വിദ്യാഭ്യാസത്തിനുള്ള അവകാശവും,മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും നിഷേധിക്കുന്ന അവര്‍ ഇന്ന് ലോകത്തിനു തന്നെ ഭീഷണിയായി നിലകൊള്ളുന്നു.ഇവിടെയാണ് സ്വാത്‍‍‍‍‍‍‍‍‍‍‍‍‍‍‍താഴ്വരയുടെ പുത്രിയായ മലാല യുസഫ് സായിയുടെ  പ്രവര്‍ത്തനങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നത്.
                     
	 മനുഷ്യാവകാശ സംരക്ഷണത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ഒന്നാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം. എന്നാല്‍ അതിന്റെ പേരില്‍ നിലനില്‍ക്കുന്ന പോരാട്ടങ്ങള്‍ ഏറെയാണ്. രോഹിത്ത് വേമുലയും ജെ.എന്‍ യുവുമെല്ലാം നേരിട്ടത് യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശലംഘനത്തിന്റെ പ്രത്യാഘാതങ്ങലാണ്.ഭരണഘടനയില്‍ തിളങ്ങി നില്‍ക്കുന്ന മനുഷ്യാവകാശങ്ങള്‍ സംരക്ഷണവലയത്തിന്റെ അകത്തളത്തില്‍ ആയാല്‍ മാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശം പോലും നിലനില്‍ക്കുകയുള്ളൂ.
                                     
	മനുഷ്യര്‍ ഭൂമിയിലെ അത്ഭുതസൃഷ്ടിയായി വ്യാഖ്യാനിക്കപ്പെടുമ്പോഴും അവന്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ പോലും നേടിയെടുക്കാന്‍ കഴിയാത്ത സാഹചര്യം സ്ത്രീകള്‍ക്കെതിരെയുള്ള വളരെ ക്രൂരമായ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായ സഞ്ചാരം ലഭ്യമാകുന്ന തീവണ്ടികളും പൊതുസ്ഥലങ്ങള്‍ പോലും സ്ത്രീ അതിക്രമങ്ങള്‍ നടക്കുന്ന ഇടങ്ങളായി മാറുന്ന കാഴ്ച യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശലംഘനത്തിന്റെ അടയാളമായി വ്യാഖ്യാനിക്കാം.
                                                 
	ലോകം നേരിടുന്ന പ്രതിസന്ധികളെ ഇഴകീറി അപഗ്രന്ഥിച്ചാല്‍ മാത്രമേ മനുഷ്യാവകാശസംരക്ഷണം എത്രത്തോളം പ്രസക്തി യാര്‍ജ്ജിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. തന്റെ സംസ്കാരവും ജീവിതവും സംരക്ഷിക്കാന്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കണം. എന്നാല്‍ മാത്രമേ അതിജീവനവും സാധ്യമാവുകയുള്ളൂ.തന്റെ അമ്പത്തിരണ്ടാമത്തെ വയസ്സില്‍ അക്കിത്തത്തെ പോലെ, ജാലകകാഴ്ചയാകുന്ന ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ തേടാതെ മുന്നോട്ടുപോയാല്‍ മനുഷ്യാവകാശസംരക്ഷണങ്ങള്‍ക്ക് യാതൊരുവിധ പ്രാധാന്യവും ലഭിക്കില്ല. അതുകൊണ്ടുതന്നെ ജീവിതം കെട്ടിപ്പടുത്താന്‍ നിയമങ്ങളെ നെഞ്ചോടു ചേര്‍ക്കുക...ജീവിതത്തിന്റെ ഇഴകള്‍ നെയ്തെടുക്കാന്‍ മനുഷ്യാവകാശ സംരക്ഷണം അനിവാര്യമാണ്... 


ANJALI M
11, [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
HSS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്.എസ്)
സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}


[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]]