"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
എൻെറ നാഡ് എത്ര മനോഹരം
എൻെറ നാഡ് എത്ര മനോഹരം
ആറാട്ടുപുഴ ഗ്രാമം അറബിക്കഡലിനും കായംകുളം കായലിനും ഇഡയിലായി ഒരു നാഡ പോലെ നിവർന്നു കിഡക്കുന്നു.
ആറാട്ടുപുഴ ഗ്രാമം അറബിക്കഡലിനും കായംകുളം കായലിനും ഇഡയിലായി ഒരു നാഡ പോലെ നിവർന്നു കിഡക്കുന്നു.
 
[[പ്രമാണം:Arattupuza 35041.png|thump|മംഗലം]]





08:19, 2 നവംബർ 2024-നു നിലവിലുള്ള രൂപം

എൻെറ നാഡ് എത്ര മനോഹരം ആറാട്ടുപുഴ ഗ്രാമം അറബിക്കഡലിനും കായംകുളം കായലിനും ഇഡയിലായി ഒരു നാഡ പോലെ നിവർന്നു കിഡക്കുന്നു. മംഗലം


ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ എന്റെ ഗ്രാമം സ്ഥിതിചെയ്യുന്നു. പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന ആറാട്ടുപുഴവേലായുധപണിക്കർ ഈ നാട്ടുകാരനായിരുന്നു.

കായലിനും കടലിനും ഇടയിലുളള അതിമനോഹരമായ നാടാണ് എൻെറ ഗ്രാമം. ഇടയ്കാട്ട് ശിവക്ഷേത്രത്തിനരികെ ആറാട്ടുപുഴവേലായുധപണിക്കർ സ്ഥാപിച്ച എൻെറ സ്കൂൾ പഴമയുടെപ്രൗഢിയോടുകൂടി ഇന്നും നിലകൊളളുന്നു

മംഗലം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പളളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം

ചരിത്രം

ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർ ഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർ മലയാളം സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു(തുടർന്ന് വായിക്കുക)ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/ചരിത്രം

ഭൗതിക സാഹചര്യങ്ങൾ

ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപ്പെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിർച്ച്വൽ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം മെയ് 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾ ബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചു. കോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിന്റെ എട്ട് മുതൽ പന്ത്രണ്ടു വരെയുള്ള ക്ളാസ്സ് മുറികൾ. ഹൈടെക് ക്ലാസ്സ് മുറികളായി നവീകരിച്ചു. ഇതിലേക്കായി പൂർവ്വവിദ്യാർത്ഥികൾ,അധ്യാപകർ, മാതാപിതാക്കൾ ,പൂർവ്വ അധ്യാപകർ, ബഹുമാന്യരായ നാട്ടുകാർ എന്നിവരുടെ വിലയേറിയ സംഭവനകൽ ഉണ്ടായിട്ടുണ്ട്.

പൊതു സ്ഥാപനങ്ങൾ

  • തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ
  • ആറാട്ടുപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം