"ഗവ. ‌ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 12: വരി 12:
* ഫയർ സ്റ്റേഷൻ. .
* ഫയർ സ്റ്റേഷൻ. .
* കായംകുളം നഗരസഭ.  
* കായംകുളം നഗരസഭ.  
* പോസ്റ്റ് ഓഫീസ്.  
പോസ്റ്റ് ഓഫീസ്.
* കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്.
* കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്.


== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==
* തോപ്പിൽ ഭാസി - മലയാളം നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ.
* കെ എം ചെറിയാൻ - ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ; ഫ്രോണ്ടിയർ ലൈഫ്‌ലൈൻ ഹോസ്പിറ്റലിൻ്റെ സ്ഥാപകനും
* ഡോ.കാമ്പിശ്ശേരി കരുണാകരൻ - പത്രപ്രവർത്തകൻ, രാഷ്ട്രീയക്കാരൻ, നടൻ, ആക്ഷേപഹാസ്യം, യുക്തിവാദി.

23:32, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൃഷ്ണപുരം

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു. കൃഷ്ണപുരത്തിലെ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള കൊട്ടാരം ഗാബ്ലഡ് റൂഫ്, ഇടുങ്ങിയ ഇടനാഴി, ഡോർമർ ജന്നലുകൾ എന്നിവ ഉപയോഗിച്ച് കേരളത്തിന്റെ നിർമ്മാണ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്

ഭൂമിശാസ്ത്രം

കൃഷ്ണപുരം വില്ലേജ് രൂപീകരണവും പ്രവർത്തനവും ഇന്നത്തെ കൃഷ്ണപുരം വില്ലേജ് ഉൾപ്പെടുന്ന പ്രദേശം 1956 ന് മുൻപ് തിരുവിതാംകൂർ സംസ്ഥാനത്ത് കൊല്ലം ഡിവിഷനിലെ കരുനാഗപ്പളളി താലൂക്കിൽ ഉൾപ്പെട്ട ഭാഗമായിരുന്നു.1956 ൽ കേരള സംസ്ഥാന രൂപീകരണമുണ്ടായപ്പോൾ പുതുതായി ആലപ്പുഴ ജില്ല രൂപീകരിക്കുകയും കരുനാഗപ്പളളി താലൂക്കിൽ നിന്നും പുതുപ്പളളി വില്ലേജും കൃഷ്ണപുരം വില്ലേജിന്റെ വടക്കുഭാഗവും മാവേലിക്കര താലൂക്കിലെ പെരൂങ്ങാലാ വില്ലേജിന്റെ തെക്ക് ഭാഗവും കൂട്ടിച്ചേർത്ത് രൂപീകരിച്ച കായംകുളം വില്ലേജും കാർത്തികപ്പളളി താലൂക്കിൽ ഉൾപ്പെടുത്തുകയും ചെയ്തു. ആയിരത്തിതൊളളായിരത്തി എൺപതോട് (1980)കൂടി വിസ്തീർണത്തിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തിൽ വലിയ വില്ലേജുകൾ വിഭജിക്കണമെന്ന നിരന്തരമായ നിവേദനങ്ങളുടെ ഫലമായി സംസ്ഥാനത്ത് 203 വില്ലേജുകൾ വിഭജിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ 1985 ഏപ്രിൽ 16 തിയതിയിലെ കേരളാ ഗസറ്റ് പാർട്ട് 1 ൽ പ്രസിദ്ധീകരിച്ച G.O (M.S)142/85/RD Dated 12.02.1985 ലെ ഗവ : ഉത്തരവനുസരിച്ച് കായംകുളം വില്ലേജ് കായംകുളം എന്നും കാപ്പിൽ എന്നും രണ്ടായി വിഭജിച്ചു.കായംകുളം വില്ലേജിൽ പെട്ട കൃഷ്ണപുരം പഞ്ചായത്ത് പ്രദേശവും കായംകുളം മുൻസിപ്പാലിറ്റിയുടെ 28,29.30 വാർഡുകളും ചേർത്താണ് കാപ്പിൽ വില്ലേജ് രൂപീകരിച്ചത്. എന്നാൽ ഈ വിഭജനത്തിന് പ്രെപ്പോസൽ അയച്ചപ്പോൾ കൃഷ്ണപുരം പ‍ഞ്ചായത്തിൽ ഉൾപ്പെട്ട പുതുപ്പളളി വില്ലേജിലെ തെക്ക് കൊച്ചുമുറി കാപ്പിൽ വില്ലേജിനോടും പത്തിയൂർ വില്ലേജിൽ പെട്ട കായംകുളം കര കായംകുളം വില്ലേജിനോടും ചേർക്കുവാൻ താലൂക്കിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും സർക്കാർ ഉത്തരവ് വന്നപ്പോൾ ‌ഇതൊഴിവായിപ്പോയി.ഇത് വീണ്ടും ഗവണ്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിൽ പുതുപ്പളളി വില്ലേജിലെ തെക്ക് കൊച്ചുമുറി കാപ്പിൽ വില്ലേജിനോടും പത്തിയൂർ വില്ലേജിലെ കായംകുളം കര കായംകുളം വില്ലേജിനോടും ചേർക്കുവാൻ G.O (M.S)845/85/RD Dated 18.09.1985 നമ്പരായി ഗവ : തിരുത്തൽ വിജ്ഞാപനം പുറപ്പെടുവിച്ചു. കാപ്പിൽ വില്ലേജിന് വേണ്ടി കുറ്റിയിൽ കോവിലകത്ത് കെട്ടിടം വാടകയ്ക്കെടുത്ത് 14.02.1986 ൽ ബഹു.റവന്യൂ വകുപ്പ് മന്ത്രി ശ്രീ.പി.ജെ ജോസഫ് ഓഫീസ് ഉത്ഘാടനവൂം മുക്കടയിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ ഭൂമിയിൽ പൊതുജനപങ്കാളിത്തത്തോടെ പുതുതായി പണിയുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു. ചരിത്രപ്രസിദ്ധമായ കൃഷ്ണപുരം ഉൾപ്പെടുന്ന കാപ്പിൽ വില്ലേജിന്റെ പേര് കൃഷ്ണപുരം എന്നാക്കി മാറ്റണമെന്ന് പൌരാവലി ബഹു:മന്ത്രിയ്ക്ക് ഉത്ഘാടനദിവസം നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ കാപ്പിൽ വില്ലേജിന്റെ പേര് കൃഷ്ണപുരം എന്ന് മാറ്റികൊണ്ട് G.O (M.S)385/86/RD Dated 08.05.1986 നമ്പരായി ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു, കരുനാഗപ്പളളി താലൂക്കിൽ നിലവിലുണ്ടായിരുന്ന കൃഷ്ണപുരം വില്ലേജും ക്ലാപ്പന വില്ലേജിന്റെ ഭാഗവും ചേർത്ത് ഓച്ചിറയെന്ന പേരിൽ പുതിയ വില്ലേജ് രൂപീകരിച്ചതിനാൽ യഥാർത്ഥ കൃഷ്ണപുരത്ത് സ്ഥിതി ചെയ്യുന്ന കാപ്പിൽ വില്ലേജിന് കൃഷ്ണപുരം എന്ന പേര് നല്കുന്നതിന് സാങ്കേതിക തടസമുണ്ടായില്ല. ഇപ്പോഴത്തെ കൃഷ്ണപുരം വില്ലേജിൽ മാവേലിക്കര താലൂക്കിലെ പഴയ പെരുങ്ങാല വില്ലേജിന്റെ ദേശത്തിനകം ഭാഗവും പുതുപ്പളളി വില്ലേജിൽ തെക്ക് കൊച്ചുമുറിയും പഴയ കൃഷ്ണപുരം വില്ലേജിന്റെ (കായംകുളം)പുളളിക്കണക്ക് ,കാപ്പിൽ മേക്ക് , കാപ്പിൽ കിഴക്ക് , ഞക്കനാൽ ,കൃഷ്ണപുരം എന്നീകരകളും ഉൾപ്പെടും. ഇപ്പോൾ പുരാവസ്തുഗവേഷണവകുപ്പിന്റെ അധീനതയിലുളള ചരിത്രപ്രസിദ്ധമായ കായംകുളം രാജാവിന്റെ കൃഷ്ണപുരം കൊട്ടാരവും കേന്ദ്രതോട്ടവിളഗവേഷണകേന്ദ്രവും ഈ വില്ലേജിൽ സ്ഥിതി ചെയ്യുന്നു. വില്ലേജ് രൂപീകരണത്തോടുകൂടി വില്ലേജ്മാനായി ശ്രീ.ടി എം മുഹമ്മദ് കുഞ്ഞിനെയും വില്ലേജ് അസിസ്റ്റന്റായി ശ്രീ.എ അഹമ്മദ് കബീറിനെയും മുൻകൂട്ടി നിയമിക്കുകയും വില്ലേജ് ഓഫീസറായി ശ്രീ.ആർ ബാഹുലേയൻപിളളയെ 31.10.1985 ൽ നിയമിക്കുകയും ചെയ്തതോടുകൂടി വിഭജനപ്രക്രീയയുടെ പ്രാരംഭജോലികൾ ആരംഭിച്ചു.കായംകുളം , പുതുപ്പളളി വില്ലേജ് ഓഫീസുകളിൽ നിന്നും റിക്കാർഡുകൾ പകർത്തിയെടുക്കുന്നതോടൊപ്പം തന്നെ ദൈനംദിന പ്രവർത്തനങ്ങളും ആരംഭിച്ചു.08.11.1986 ൽ ഇപ്പോഴത്തെ കെട്ടിടത്തിന്റെ ഉത്ഘാടനം ബഹു:ധനകാര്യമന്ത്രി ശ്രീ.തച്ചടിപ്രഭാകരൻ നിർവഹിച്ചതോടുകൂടി ഈ ഓഫീസ് പൂർണ്ണമായി പ്രവർത്തനം ആരംഭിച്ചു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സെൻട്രൽ പ്ലാൻ്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
  • റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്.
  • മുനിസിപ്പാലിറ്റി കായംകുളം.
  • ഫയർ സ്റ്റേഷൻ. .
  • കായംകുളം നഗരസഭ.

പോസ്റ്റ് ഓഫീസ്.

  • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്.

ശ്രദ്ധേയരായ വ്യക്തികൾ

  • തോപ്പിൽ ഭാസി - മലയാളം നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ.
  • കെ എം ചെറിയാൻ - ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ; ഫ്രോണ്ടിയർ ലൈഫ്‌ലൈൻ ഹോസ്പിറ്റലിൻ്റെ സ്ഥാപകനും
  • ഡോ.കാമ്പിശ്ശേരി കരുണാകരൻ - പത്രപ്രവർത്തകൻ, രാഷ്ട്രീയക്കാരൻ, നടൻ, ആക്ഷേപഹാസ്യം, യുക്തിവാദി.