"യു.പി.എസ്സ് മുരുക്കുമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

കൊല്ലം ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്ത് സ്റ്റേറ്റ് ഹൈവേയുടെ ഇരുവശങ്ങളിലുമായി ഏകദേശം 22.02 ചതു:കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഭൂപ്രദേശമാണ് നിലമേൽ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽപ്പെടുന്ന പഞ്ചായത്താണ് നിലമേൽ. കൊട്ടാരക്കരയിൽ നിന്നും 25 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നിലമേൽ പഞ്ചായത്ത് സമാന്തരമായുള്ള കുന്നുകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ്. കൊട്ടാരക്കര താലൂക്കിലെ ‘നെല്ലറ’ എന്ന് അറിയപ്പെട്ടിരുന്ന ഗ്രാമമാണ് നിലമേൽ . ഇത്തിക്കര ആറിന്റെ പോഷക നദികൾ ഇവിടെ നിന്നും ഉത്ഭവിക്കുന്നു. നിലമേൽ വില്ലേജിൽപ്പെടുന്ന ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 22.02 ച.കി.മീറ്ററാണ്. ചടയമംഗലം പഞ്ചായത്തിലെ കൈതോട്, മുരുക്കുമൺ , മുളയക്കോണം, നിലമേൽ എന്നീ വാർഡുകളും, പോരേടം, കുരിയോട് വാർഡുകളുടെ ഏതാനും ഭാഗങ്ങളും ചേർത്ത് 1977-ൽ നിലമേൽ പഞ്ചായത്ത് രൂപവൽക്കരിക്കപ്പെട്ടു. മുതുകുടിയിൽ അബ്ദുൽ റഹിമാൻ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. നിലമേൽ പഞ്ചായത്തിന്റെ അതിരുകൾ: തെക്ക്- തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മൽ പഞ്ചായത്ത്, വടക്ക്- ചടയമംഗലം പഞ്ചായത്ത്, കിഴക്ക്- കടയ്ക്കൽ പഞ്ചായത്ത്, പടിഞ്ഞാറ്- തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ , മടവൂർ പഞ്ചായത്തുകൾ എന്നിവയാണ്. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം നിലമേൽ ജംഗ്ഷൻ തന്നെ. പാരിപ്പള്ളി-മടത്തറ റോഡ് നിർദ്ദിഷ്ട വർക്കല-കുറ്റാലം റോഡിൽ ഉൾപ്പെടുന്നു. വേയ്ക്കൽ മുസ്ളീം എൽ പി എസ് ആയിരുന്നു ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. വ്യക്തിയുടെ വകയായിരുന്ന സ്ക്കൂൾ ഇപ്പോൾ ഗവ: എൽ പി സ്ക്കൂളാണ്. ബംഗ്ളാംകുന്നിൽ സ്ഥിതി ചെയ്യുന്ന ലൂഥറൻ മിഷൻ അപ്പർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായത് 1929-ലാണ്. സ്ഥലത്തെ ആദ്യത്തെ യു.പി. സ്ക്കൂളാണിത്. അമേരിക്കൻ മിഷനറിമാർ സ്ഥാപിച്ച ഈ സ്ഥാപനം ഇവിടത്തെ ഹരിജനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലയാളം ഏഴാം ക്ളാസ്സുവരെയുണ്ടായിരുന്ന ഈ ബോർഡിംഗ് സ്ക്കൂളാണ് നിലമേലിന്റെ സാംസ്ക്കാരിക നവോത്ഥാനത്തിനു നാന്ദികുറിച്ചത്. എൽ പി വിഭാഗം ഉൾപ്പെടുന്ന മൂന്നു യു.പി. സ്ക്കൂളുകളും, യു.പി. വിഭാഗം മാത്രമുള്ള ഒരു സ്ക്കൂളും, രണ്ട് എൽ പി. സ്ക്കൂളുകളും ഇവിടെയുണ്ട്. പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ മാറ്റാപ്പള്ളി മെമ്മോറിയൽ ഹൈസ്ക്കൂൾ , എൻ എസ് എസി ന്റെ ഉടമസ്ഥതയിലുള്ള ഒന്നാം ഗ്രേഡ് കോളേജ് എന്നിവ ഉന്നത വിദ്യാഭ്യാസത്തിനു സഹായിക്കുന്നു. പോസ്റ്റുഗ്രാഡ്വേറ്റ് പഠനത്തിനു സൌകര്യമുള്ള കോളേജ് കടയ്ക്കൽ , ചിതറ, മടത്തറ, ചടയമംഗലം, കിളിമാനൂർ , മടവൂർ - പള്ളിക്കൽ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് വളരെ പ്രയോജനകരമാണ്. ബംഗ്ളാംകുന്നിൽ പ്രൈമറി ഹെൽത്തു സെന്റർ , കൃഷിഭവൻ , വി ഇ ഒ യുടെ ആഫീസ്, വില്ലേജാഫീസ്, മൃഗാശുപത്രി എന്നിവയുണ്ട്. ഗവ: യു.പി. സ്കൂളിനോടനുബന്ധിച്ച് പ്രീ- പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. പ്രൈവറ്റു നഴ്സറി സ്കൂളുകളും മഹിളാസമാജം ഫീഡിംഗ് സെന്ററുകളും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ശ്രദ്ധിക്കുന്നു. കോ-ഓപറേറ്റീവ് ബാങ്കിനു പുറമേ പ്രൈവറ്റ് ഫൈനാൻസിംഗ് ഏജൻസികളും സാമ്പത്തിക രംഗത്തുണ്ട്. സാംസ്ക്കാരിക രംഗത്തു പ്രവർത്തിക്കുന്ന കലാ സാംസ്ക്കാരിക സമിതികളും, വായനശാലയും നിലമേലിന്റെ ജനജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.

===സ്ഥലനാമ ചരിത്രം===
===<u>സ്ഥലനാമ ചരിത്രം</u>===

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2593265" എന്ന താളിൽനിന്ന് ശേഖരിച്ചത്