"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/എന്റെ ഗ്രാമം എന്ന താൾ ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.) |
||
വരി 1: | വരി 1: | ||
എന്റെ നാട് | == എന്റെ നാട് == | ||
മധ്യ കേരളത്തിലെ ഒരു നഗരമാണ് '''ആലപ്പുഴ'''. ആലപ്പുഴ ജില്ലയുടെ ആസ്ഥാനമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ''ആലപ്പി'' എന്ന പേരിലായിരുന്നു. ''കിഴക്കിന്റെ വെനീസ്'' എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. 2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസൂർ, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു | |||
== '''ജനറൽ ആശുപത്രി''' == | |||
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി . | |||
[[പ്രമാണം:11073 23 10 2024 17 15 52 1 24TVAL1 GENERALHOSPITAL.jpg|ലഘുചിത്രം]] | |||
പെൺകുട്ടികളുടെ വിദ്യാലയമായതിനാൽ 1956-57 കാലയളവിൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു . അതിനുവേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു .1956ൽ നഴ്‌സറി സ്കൂളും തുടങ്ങി. 1957ൽ സ്കൂൾ സഹകരണ സംഘം പ്രവർത്തനം തുടങ്ങി. 1965ൽ ആലപ്പുഴ കളക്ടർ ആയിരുന്ന സി പി രാമകൃഷ്ണപിള്ള പൊതുജനങ്ങളുടെ സഹകരണത്തോടെ തുറസായ ഓഡിറ്റോറിയം സ്ഥാപിച്ചു. വീരയ്യ റെഡ്യാർ സ്കൂളിന്റെ ഉയർച്ചയ്‌ക്കായി വളരെയധികം ശ്രമിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ്. ആലപ്പുഴ സ്വദേശിയായ വി .സുന്ദരരാജാ നായിഡു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന കാലത്ത് സ്കൂളിന് അംഗീകാരം ലഭിച്ചു. | |||
== ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി == | |||
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് '''നെഹ്‌റു ട്രോഫി വള്ളംകളി'''. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ''ജലോത്സവം'' ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ''ജലമേള'' അരനൂറ്റാണ്ടു പിന്നിട്ടു. |
18:49, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ നാട്
മധ്യ കേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയുടെ ആസ്ഥാനമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. 2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസൂർ, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു
ജനറൽ ആശുപത്രി
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .
പെൺകുട്ടികളുടെ വിദ്യാലയമായതിനാൽ 1956-57 കാലയളവിൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു . അതിനുവേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു .1956ൽ നഴ്‌സറി സ്കൂളും തുടങ്ങി. 1957ൽ സ്കൂൾ സഹകരണ സംഘം പ്രവർത്തനം തുടങ്ങി. 1965ൽ ആലപ്പുഴ കളക്ടർ ആയിരുന്ന സി പി രാമകൃഷ്ണപിള്ള പൊതുജനങ്ങളുടെ സഹകരണത്തോടെ തുറസായ ഓഡിറ്റോറിയം സ്ഥാപിച്ചു. വീരയ്യ റെഡ്യാർ സ്കൂളിന്റെ ഉയർച്ചയ്‌ക്കായി വളരെയധികം ശ്രമിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ്. ആലപ്പുഴ സ്വദേശിയായ വി .സുന്ദരരാജാ നായിഡു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന കാലത്ത് സ്കൂളിന് അംഗീകാരം ലഭിച്ചു.
ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.