"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2022-23 ൽ ലഭിച്ച അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
[[പ്രമാണം:21302-kalolsavam winner22-23.jpg|thumb]] | [[പ്രമാണം:21302-kalolsavam winner22-23.jpg|thumb]] | ||
ചിറ്റൂർ ഉപജില്ല കലോത്സവം നവംബർ 16, 17, 18, 19 തീയതികളിലായി ജി വി ജി എച്ച് എസ് എസ് ചിറ്റൂർ, ജി യു പി എസ് ചിറ്റൂർ, ഗവ ടി ടി ഐ ചിറ്റൂർ, പാഠശാല ഹൈസ്കൂൾ, തെക്കേഗ്രാമം യു പി സ്കൂൾ എന്നിവിടങ്ങളിലായി നടന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്തു. പങ്കെടുത്ത പതിനൊന്ന് വ്യക്തിഗത ഇനങ്ങളിലും കുട്ടികൾക്ക് എ ഗ്രേഡ് ലഭിച്ചു. സംഘഗാനത്തിലും എ ഗ്രേഡ് ലഭിച്ചു. ഓവറോൾ ട്രോഫിയിൽ ജി വി എൽ പി എസ് ചിറ്റൂരിന് രണ്ടാം സ്ഥാനവും മികച്ച ഗവൺമെന്റ് എൽ പി വിദ്യാലയത്തിനുള്ള പുരസ്കാരവും ലഭിച്ചു. ദേവശ്രീ ടി എസ് ഭരതനാട്യം, നാടോടി നൃത്തം, കന്നടപദ്യം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും മലയാളം പ്രസംഗം, അറബിപദ്യം എന്നീ ഇനങ്ങളിൽ ആഞ്ജലീന എസ് ഒന്നാം സ്ഥാനവും എ ഗ്രേഡും കഥാകഥനം, മലയാളം ആംഗ്യപാട്ട്, ഇംഗ്ലീഷ് ആംഗ്യപാട്ട് എന്നീ ഇനങ്ങളിൽ ഹെലൻഷൈൻ എ ഗ്രേഡും ഇംഗ്ലീഷ് പദ്യത്തിൽ മയൂഖ എച്ച് എ ഗ്രേഡും തമിഴ് പദ്യത്തിൽ ശ്രുതിക ഡി എ ഗ്രേഡും കരസ്ഥമാക്കി. ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ, മന്ത്രി കെ കൃഷ്ണൻ കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനിമോൾ, ചിറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി കുഞ്ഞുലക്ഷ്മി തുടങ്ങിയവർ പങ്കെടുത്ത ഉപജില്ല കലോത്സവ സമാപന വേദയിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് സമ്മാനം ഏറ്റുവാങ്ങി. | ചിറ്റൂർ ഉപജില്ല കലോത്സവം നവംബർ 16, 17, 18, 19 തീയതികളിലായി ജി വി ജി എച്ച് എസ് എസ് ചിറ്റൂർ, ജി യു പി എസ് ചിറ്റൂർ, ഗവ ടി ടി ഐ ചിറ്റൂർ, പാഠശാല ഹൈസ്കൂൾ, തെക്കേഗ്രാമം യു പി സ്കൂൾ എന്നിവിടങ്ങളിലായി നടന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്തു. പങ്കെടുത്ത പതിനൊന്ന് വ്യക്തിഗത ഇനങ്ങളിലും കുട്ടികൾക്ക് എ ഗ്രേഡ് ലഭിച്ചു. സംഘഗാനത്തിലും എ ഗ്രേഡ് ലഭിച്ചു. ഓവറോൾ ട്രോഫിയിൽ ജി വി എൽ പി എസ് ചിറ്റൂരിന് രണ്ടാം സ്ഥാനവും മികച്ച ഗവൺമെന്റ് എൽ പി വിദ്യാലയത്തിനുള്ള പുരസ്കാരവും ലഭിച്ചു. ദേവശ്രീ ടി എസ് ഭരതനാട്യം, നാടോടി നൃത്തം, കന്നടപദ്യം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും മലയാളം പ്രസംഗം, അറബിപദ്യം എന്നീ ഇനങ്ങളിൽ ആഞ്ജലീന എസ് ഒന്നാം സ്ഥാനവും എ ഗ്രേഡും കഥാകഥനം, മലയാളം ആംഗ്യപാട്ട്, ഇംഗ്ലീഷ് ആംഗ്യപാട്ട് എന്നീ ഇനങ്ങളിൽ ഹെലൻഷൈൻ എ ഗ്രേഡും ഇംഗ്ലീഷ് പദ്യത്തിൽ മയൂഖ എച്ച് എ ഗ്രേഡും തമിഴ് പദ്യത്തിൽ ശ്രുതിക ഡി എ ഗ്രേഡും കരസ്ഥമാക്കി. ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ, മന്ത്രി കെ കൃഷ്ണൻ കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനിമോൾ, ചിറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി കുഞ്ഞുലക്ഷ്മി തുടങ്ങിയവർ പങ്കെടുത്ത ഉപജില്ല കലോത്സവ സമാപന വേദയിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് സമ്മാനം ഏറ്റുവാങ്ങി. | ||
==LSS 2022-23== | |||
[[പ്രമാണം:21302-lss22.jpg|എൽ എസ് എസ് ജേതാക്കൾ പരിശീലകരോടൊപ്പം|thumb]] | |||
2022-23 അധ്യയന വർഷം ആഞ്ജലീന S, അനിക R, അനുശ്രീ B, ദേവിക P, ശ്രീശിഖ A, ഹിമ H, നിവേദ്യ P, സധ S എന്നീ 8 കുട്ടികളാണ് LSS വിജയം നേടിയത്. കോവിഡിൻ്റെ ഭീതികളിൽ നിന്നൊഴിഞ്ഞ് അധ്യയന വർഷാരംഭം മുതൽ കുട്ടികളുടെ പൊതുവായ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തി. LSS ന് തെരഞ്ഞെടുത്ത കുട്ടികൾക്കായി പ്രത്യേകം പരിശീലനവും മാതൃകാ പരീക്ഷകളും ഉണ്ടായിരുന്നു. പുനർ മൂല്യനിർണ്ണയത്തിലൂടെ വിജയികളുടെ എണ്ണം ഉയർന്നത് അഭിമാനനേട്ടം തന്നെയാണ്. |
21:28, 24 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23ൽ ലഭിച്ച അംഗീകാരങ്ങൾ
ഒരു പൊൻതൂവൽ കൂടി! സ്കൂൾ വിക്കി പുരസ്കാരം - 2022
രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22ൽ മികച്ച പേജുകൾ തയ്യാറാക്കിയതിന് പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ കരസ്ഥമാക്കി. അനുശ്രീ, നിവേദ്യ, ഇഷ രഞ്ജിത്ത്, വിനയ്, സൗപർണ്ണിക എന്നീ വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപിക ജയലക്ഷ്മി, പി എസ് ഐ ടി സി റസിയ ഭാനു, പി ടി എ പ്രസിഡന്റ് മോഹൻദാസ് എന്നിവരും ചേർന്ന് അഭിമാനവും സന്തോഷവും നിറഞ്ഞ മനസ്സോടെ ജൂലൈ 1 ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടിയുടെ കയ്യിൽ നിന്നും ട്രോഫിയും സർട്ടിഫിക്കറ്റും 25,000 രൂപയുടെ ക്യാഷ് അവാർഡും ഏറ്റു വാങ്ങി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സ്കൂൾ വിക്കി പുരസ്കാരം 2021-22]
സ്കൂൾ വിക്കി പുരസ്കാരം - പത്ര വാർത്തകൾ
സ്കൂൾ വിക്കി പുരസ്കാരം - പ്രാദേശിക വാർത്താ ചാനലിൽ
പ്രാദേശിക വാർത്ത കാണാൻ എവിടെ ക്ലിക്ക് ചെയ്യൂ.- കൈറ്റ് സ്കൂൾ വിക്കി പുരസ്ക്കാര തിളക്കത്തിൽ ചിറ്റൂർ ജി. വി.എൽ.പി സ്കൂൾ
അനുമോദനം - ഉപജില്ല തലത്തിൽ
ചിറ്റൂർ ഉപജില്ല കോ- കരിക്കുലർ കമ്മറ്റി സ്കൂൾ വിക്കി പുരസ്കാരം നേടിയ വിദ്യാലയങ്ങൾക്ക് അനുമോദനം സംഘടിപ്പിച്ചു. എ.ഇ.ഒ. കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ പരിപാടി ചിറ്റൂർ തത്തമംഗലം നഗരസഭ അധ്യക്ഷ കെ.എൽ. കവിത ഉൽഘാടനം ചെയ്തു. എ. ഇ.ഒ. കുഞ്ഞുലക്ഷ്മി ആധ്യക്ഷം വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.സി. പ്രീത്, ബി.പി.സി.ഉണ്ണിക്കൃഷ്ണൻ, KITE മാസ്റ്റർ ട്രൈനർ പ്രസാദ്, എച്ച് എം ഫോറം അംഗങ്ങളായ ശശികുമാർ എം, പ്രസീത, ദിനകരൻ, പ്രമോദ്, സെബി അലക്സ് എന്നിവർ അനുമോദനം അർപ്പിച്ചു. പാലക്കാട് ജില്ലയിലെ ഒന്നാം സ്ഥാനം നേടിയ ചിറ്റൂർ ജി.വി.എൽ.പി.എസ്സിലെ ഹെഡ്മിസ്ട്രസ് ജയലക്ഷ്മിയും പി എസ് ഐ ടി സി റസിയയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Best student of the year - 2022
ചിറ്റൂർ ജി.വി.എൽ.പി സ്കൂളിലെ മികച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി ട്രോഫിയും സർട്ടിഫിക്കറ്റും നൽകി LIC ഓഫ് ഇന്ത്യ. ഈ ചടങ്ങിന് പ്രധാനാധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. LIC ഉദ്യോഗസ്ഥരായ L. ദിലീപ് (ബ്രാഞ്ച് മാനേജർ ) , ശ്രീപ്രകാശ് (അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, അഡ്വൈസർമാരായ എം.ഗോപാലകൃഷ്ണൻ, ജ്യോതിലക്ഷ്മി, വി. കണ്ണൻ എന്നിവർ സംസാരിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് സുഗതൻ . ജി ആശംസകൾ നേർന്നു. അധ്യാപിക സുനിത നന്ദി പറഞ്ഞു.
അക്ഷരമുറ്റം ഉപജില്ലാ തല മത്സരം
GUPS കൊഴിഞ്ഞാമ്പാറയിൽ വെച്ചു നടന്ന ദേശാഭിമാനി അക്ഷരമുറ്റം ചിറ്റൂർ ഉപജില്ലാതല ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനുശ്രീ .B ഒന്നാം സ്ഥാനം കരസ്ഥമാക്കി. സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്ന സമ്മാനങ്ങളും പാലക്കാട് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും ലഭിച്ചു. സ്കൂൾ അസംബ്ലിയിൽ വച്ച് അധ്യാപകരും വിദ്യാർത്ഥികളും അനുശ്രീക്ക് ആശംസകൾ നൽകി.
ഉപജില്ല കലോത്സവം
ചിറ്റൂർ ഉപജില്ല കലോത്സവം നവംബർ 16, 17, 18, 19 തീയതികളിലായി ജി വി ജി എച്ച് എസ് എസ് ചിറ്റൂർ, ജി യു പി എസ് ചിറ്റൂർ, ഗവ ടി ടി ഐ ചിറ്റൂർ, പാഠശാല ഹൈസ്കൂൾ, തെക്കേഗ്രാമം യു പി സ്കൂൾ എന്നിവിടങ്ങളിലായി നടന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്തു. പങ്കെടുത്ത പതിനൊന്ന് വ്യക്തിഗത ഇനങ്ങളിലും കുട്ടികൾക്ക് എ ഗ്രേഡ് ലഭിച്ചു. സംഘഗാനത്തിലും എ ഗ്രേഡ് ലഭിച്ചു. ഓവറോൾ ട്രോഫിയിൽ ജി വി എൽ പി എസ് ചിറ്റൂരിന് രണ്ടാം സ്ഥാനവും മികച്ച ഗവൺമെന്റ് എൽ പി വിദ്യാലയത്തിനുള്ള പുരസ്കാരവും ലഭിച്ചു. ദേവശ്രീ ടി എസ് ഭരതനാട്യം, നാടോടി നൃത്തം, കന്നടപദ്യം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും മലയാളം പ്രസംഗം, അറബിപദ്യം എന്നീ ഇനങ്ങളിൽ ആഞ്ജലീന എസ് ഒന്നാം സ്ഥാനവും എ ഗ്രേഡും കഥാകഥനം, മലയാളം ആംഗ്യപാട്ട്, ഇംഗ്ലീഷ് ആംഗ്യപാട്ട് എന്നീ ഇനങ്ങളിൽ ഹെലൻഷൈൻ എ ഗ്രേഡും ഇംഗ്ലീഷ് പദ്യത്തിൽ മയൂഖ എച്ച് എ ഗ്രേഡും തമിഴ് പദ്യത്തിൽ ശ്രുതിക ഡി എ ഗ്രേഡും കരസ്ഥമാക്കി. ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ, മന്ത്രി കെ കൃഷ്ണൻ കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനിമോൾ, ചിറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി കുഞ്ഞുലക്ഷ്മി തുടങ്ങിയവർ പങ്കെടുത്ത ഉപജില്ല കലോത്സവ സമാപന വേദയിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് സമ്മാനം ഏറ്റുവാങ്ങി.
LSS 2022-23
2022-23 അധ്യയന വർഷം ആഞ്ജലീന S, അനിക R, അനുശ്രീ B, ദേവിക P, ശ്രീശിഖ A, ഹിമ H, നിവേദ്യ P, സധ S എന്നീ 8 കുട്ടികളാണ് LSS വിജയം നേടിയത്. കോവിഡിൻ്റെ ഭീതികളിൽ നിന്നൊഴിഞ്ഞ് അധ്യയന വർഷാരംഭം മുതൽ കുട്ടികളുടെ പൊതുവായ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തി. LSS ന് തെരഞ്ഞെടുത്ത കുട്ടികൾക്കായി പ്രത്യേകം പരിശീലനവും മാതൃകാ പരീക്ഷകളും ഉണ്ടായിരുന്നു. പുനർ മൂല്യനിർണ്ണയത്തിലൂടെ വിജയികളുടെ എണ്ണം ഉയർന്നത് അഭിമാനനേട്ടം തന്നെയാണ്.