"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 243: | വരി 243: | ||
=== ശാസ്‍ത്ര സാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്തിലേക്ക് ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ === | === ശാസ്‍ത്ര സാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്തിലേക്ക് ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ === | ||
[[പ്രമാണം:29040-exhibition Visit-1.jpg|ലഘുചിത്രം|അടിമാലി എസ്.എൻ.ഡി.പി സ്ക്കൂളിൽ നടന്ന എക്സിബിഷനിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സന്ദർശനം നടത്തി.]] | |||
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഒരു എക്സിബിഷനിൽ പങ്കെടുപ്പിച്ചു. വളരെ വിപുലമായ രീതിയിൽ പല സെഷനുകളിൽ ആയിട്ട് ഗെയിം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്സ് എന്നിവ തരം തിരിച്ചു സജ്ജമാക്കിയിരുന്നു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് വളരെ അഭിമാനകരമായ കാര്യം ആണ്.സോളാർ പാനൽ, റോബോട്ടിക് പേന, മെറ്റൽ വയലിൻ, ഈ ഡി ക്ലബ്, എ ആർ എം ഇലക്ട്രിക് പിയാനോ, റോബോട്ടിക് എ ആർ എം, എക്സ്റ്റൻഷൻ ബോർഡുകൾ, എൽ, ഈ, ഡി ബൽബുകൾ, ബൾബുകളുടെ സജീകരണം ഇതൊക്കെ കുട്ടികൾക്കു കൂടുതൽ അറിവ് പകരുന്നതാ യിരുന്നു. മെക്കാനിക്സ് വിഭാഗത്തിൽ പണ്ടുമുതലുള്ള വണ്ടികളുടെ ഗിയർ ബോക്സ്, ബ്രേക്ക് സിസ്റ്റം തുടങ്ങിയ എല്ലാ ഭാഗങ്ങളും പഴയ വണ്ടികളുടെ ഒരു നിര തന്നെ കുട്ടികൾക്കു കാണാൻ കഴിഞ്ഞു..ഐ എസ് ആർ ഒ സ്പേസ് ഓൺവീൽസ് കുട്ടികൾക്ക് ഒരു സ്പേസ് യാത്ര അനുഭവം ഉളവാക്കാൻ ഉതകുന്നത് ആയിരുന്നു.കുട്ടികളുടെ അറിവിലേക്ക് ആയി എക് സൈസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. ഡിഫെൻസ് വിഭാഗവും ഏറെ ഉപകാരപ്രദമായിരുന്നു മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു സ്റ്റാളും ഉണ്ടായിരുന്നു. | ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഒരു എക്സിബിഷനിൽ പങ്കെടുപ്പിച്ചു. വളരെ വിപുലമായ രീതിയിൽ പല സെഷനുകളിൽ ആയിട്ട് ഗെയിം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്സ് എന്നിവ തരം തിരിച്ചു സജ്ജമാക്കിയിരുന്നു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് വളരെ അഭിമാനകരമായ കാര്യം ആണ്.സോളാർ പാനൽ, റോബോട്ടിക് പേന, മെറ്റൽ വയലിൻ, ഈ ഡി ക്ലബ്, എ ആർ എം ഇലക്ട്രിക് പിയാനോ, റോബോട്ടിക് എ ആർ എം, എക്സ്റ്റൻഷൻ ബോർഡുകൾ, എൽ, ഈ, ഡി ബൽബുകൾ, ബൾബുകളുടെ സജീകരണം ഇതൊക്കെ കുട്ടികൾക്കു കൂടുതൽ അറിവ് പകരുന്നതാ യിരുന്നു. മെക്കാനിക്സ് വിഭാഗത്തിൽ പണ്ടുമുതലുള്ള വണ്ടികളുടെ ഗിയർ ബോക്സ്, ബ്രേക്ക് സിസ്റ്റം തുടങ്ങിയ എല്ലാ ഭാഗങ്ങളും പഴയ വണ്ടികളുടെ ഒരു നിര തന്നെ കുട്ടികൾക്കു കാണാൻ കഴിഞ്ഞു..ഐ എസ് ആർ ഒ സ്പേസ് ഓൺവീൽസ് കുട്ടികൾക്ക് ഒരു സ്പേസ് യാത്ര അനുഭവം ഉളവാക്കാൻ ഉതകുന്നത് ആയിരുന്നു.കുട്ടികളുടെ അറിവിലേക്ക് ആയി എക് സൈസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. ഡിഫെൻസ് വിഭാഗവും ഏറെ ഉപകാരപ്രദമായിരുന്നു മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു സ്റ്റാളും ഉണ്ടായിരുന്നു. | ||
കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി തയ്യാറാക്കിയിരിക്കുന്ന ഗെയിംകളും വളരെ കൗതുകം ഉയർത്തുന്നതായിരുന്നു. | കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി തയ്യാറാക്കിയിരിക്കുന്ന ഗെയിംകളും വളരെ കൗതുകം ഉയർത്തുന്നതായിരുന്നു. |
14:45, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2023-2026 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
SL NO | Admission
Number |
Name |
---|---|---|
1 | 15609 | ദിൽന ഫർഹത്ത് നൗഷാദ് |
2 | 15614 | അനഘ സുഭാഷ് |
3 | 15615 | നിരഞ്ജന ദിപു |
4 | 15623 | കാർത്തിക കിഷോർ |
5 | 15625 | ആൻഡ്രിയ ഷിന്റോ |
6 | 15640 | അയന അന്ന ഷൈജു |
7 | 15660 | മയുഷ ദീപു |
8 | 15661 | സഹല ഇ.ജെ |
9 | 15663 | അനോറ ബിജു |
10 | 15670 | അർച്ചന രാജീവ് |
11 | 15672 | എയ്ഞ്ചലിൻ മേരി ജോബിൻ |
12 | 15693 | റോസ് മരിയ ടോജൻ |
13 | 15707 | ദേവിക ഗോപിനാഥ് |
14 | 15712 | നൂറ ഐഷ |
15 | 15714 | അൽഫിന അജിമ്സ് |
16 | 15751 | അനീഷ ഷാജൻ |
17 | 15757 | അബിയമോൾ നിഷാദ് |
18 | 16120 | മീര ബാബു |
19 | 16756 | അഫ്നാമോൾ കെ എ |
20 | 17114 | അനുശ്രീ യു |
21 | 17309 | ദേവനന്ദ ബിനീഷ് |
22 | 17313 | എൽന എൽദോസ് |
23 | 17321 | അന്നാമോൾ ജോസഫ് |
24 | 17334 | ലീമ ബേസിൽ |
25 | 17362 | ബെനിറ്റ എൽദോസ് |
26 | 17427 | അന്ന ഹെക്സീബ ബ്ലെസന്റ് |
27 | 17731 | കൃഷ്ണതീർത്ഥ ധനീഷ് |
28 | 17770 | അർച്ചന എ എസ് |
29 | 17847 | ദിയ മരിയ ജോജോ |
30 | 17961 | റോസാലിയ റോബി |
31 | 18184 | അലോഷ്ക്ക ഷൈജോ |
32 | 18187 | മീനു കെ ബിനു |
33 | 18189 | ദേവനന്ദ സന്തോഷ് |
34 | 18190 | ദേവിക പ്രശാന്ത് |
35 | 18194 | പത്മശ്രീ അനീഷ് |
36 | 18198 | നൗഫിയ കെ എസ് |
37 | 18562 | അമേയ സൽജു |
38 | 18574 | ഈവ മരിയ ബിജു |
39 | 18577 | സീമോൻ ബെന്നി |
40 | 18581 | ഈവ മരിയ സേവ്യർ |
പ്രിലിമിനറി ക്യാംപ്
2023-26ബാച്ചിലെ കുട്ടികൾക്കായി 19/6/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സി. ഷിജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി
ഹൈടെക് ഉപകരണ സജീകരണം
5-10-2023തീയതി വൈകുന്നേരം നാലു മണിക്ക് സിസ്റ്റർ ഷിജിയുടെ നേതൃത്വത്തിൽ ഹൈടെക് സജീകരണ ത്തെ കുറിച്ചുള്ള ക്ലാസ്സു നടന്നു. കമ്പ്യൂട്ടറും പ്രൊജക്ടറും എങ്ങെനെ കണക്ട് ചെയ്യുമെന്നും ദൃശ്യത്തിന് കൂടുതൽ വ്യക്തത എങ്ങനെ വരുത്താമെന്നും സാധരണ ആയി പ്രൊജക്ടർ എവിടെ സ്ഥാപിക്കാമെന്നും സിസ്റ്റർ വിശദീകരിച്ചു പറഞ്ഞു കൊടുത്തു.. കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ഗ്രൂപ്പ് കളായി തിരിഞ്ഞു പ്രൊജക്ടർ കണക്ട് ചെയ്യാൻ പരിശീലിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കേണ്ടത് എങ്ങനെയാണെന്നും അപ്ലിക്കേഷനുകൾ പുനസജ്ജമാക്കേണ്ടത് എങ്ങനെയെന്നു അമ്പിളി ടീച്ചർ വിശദീകരിച്ചു.... വ്യാജ വാർത്തകളെ കുറിച്ചുള്ള ബോധവത്കരണവുമായി ബന്ധപെട്ടു ഒരു ക്ലാസ്സ് യൂട്യൂബ്-kite വിക്ടർസ് ചാനലിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അത് ക്ലാസ്സുകളിൽ ലിറ്റിൽ കൈറ്റ്‍സ് കുട്ടികളുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കണമെന്ന് തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസുകൾ അവസാനിപ്പിച്ചു..
ഗ്രാഫിക്സ് ഡിസൈനിങ്.
5-10-2023 തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം നൽകിയത്... മിഴിവുറ്റ ചിത്രങ്ങൾ എ ങ്ങനെ നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു... ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി... അദ്ധ്യാപരുടെ സഹായത്തോടെ കുട്ടികൾ മികവുറ്റ ചിത്രങ്ങൾ തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ,... തുടങ്ങിയ അനവധി ചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പ് ആയ്ട്ട് ചെയ്തു... മികവുറ്റ കൂടുതൽ ചിത്രങ്ങൾ ഓരോ ഗ്രൂപ്പ് ചെയ്തു കാണിക്കണം എന്ന തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസ്സ് അവസാനിപ്പിച്ചു.....
അനിമേഷൻ
12-10-2023 തീയതി നാലുമണിക് ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് ആരംഭിച്ചു.. കഴിഞ്ഞ ക്ലാസ്സുകളിൽ കുട്ടികൾ തയ്യാറാക്കിയ ചിത്രങ്ങൾ അധ്യാപകർ വിലയിരുത്തി... ഈ ചിത്രങ്ങൾ എങ്ങെനെ ചലിപ്പിക്കാമെന്ന ചിന്ത അവരിൽ ചർച്ചക്ക് നൽകി വ്യത്യസ്ത സ്ഥാനത്തും അകൃതിയിലുള്ള ഒരേ ശ്രെ ണിയിലുള്ള ചിത്രങ്ങളെ തുടർച്ചയായി പ്രദർശി പ്പിക്കുമ്പോൾ അത് ചലിക്കുന്നതായി അനുഭവപ്പെടുമെന്നും അതിന്റെ കാരണമെന്തെന്നു ഗ്രൂപ്പിൽ ആരായുന്നുല വീക്ഷണ സ്ഥിരത എന്ന സവിശേഷത ആണെന്ന് ഒരു കുട്ടി പറഞ്ഞു.. ആ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ക്ലാസുകൾ തുടർന്നു. ചിത്രങ്ങളുടെ അകൃതിയിലും സ്ഥാനത്തിനും മാറ്റങ്ങൾ വരുത്തി വേഗത്തിൽ ചലിപ്പിച്ചാൽ അനിമേഷൻ സാധ്യമാക്കമെന്നു flip book. Mp4 എന്ന വീഡിയോ കാണിച്ചുകൊടുത്തു അമ്പിളി ടീച്ചർ വിശദീകരിച്ചു. ഫ്രെയിംസ് എങ്ങനെ തയാറാക്കാം, അതിന്റെ എണ്ണം ക്രമീകരിക്കുന്നതെങ്ങനെ എങ്ങനെ ച ലച്ചിത്രത്തിന്റെ വേഗത ക്രമീകരിക്കാനാകും ഈ കാര്യങ്ങൾ നന്നായി വിശദീകരിച്ചു കൊടുത്തുകൊണ്ട്, അടുത്ത ക്ലാസ്സിൽ ചെറിയ ഒരു ഷോർട്ട് ഫിലിം ചെയ്യാൻ തുടർപ്രവർത്തനം ആയി നൽകി ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.
അനിമേഷൻ തുടർച്ച
19-10-2023 തീയതി വൈകുന്നേരം 4മണിക്ക് ലിറ്റിൽ കൈറ്റ്സ്ക്ലാസുകൾ ആരംഭിച്ചു. അനിമേഷൻ എങ്ങനെ എളുപ്പത്തിൽ ചെയ്യാമെന്ന് വിശദീകരിക്കുന്ന ക്ലാസ്സു ആയിരുന്നു ഇത്. ട്വീനിംഗിന്റെ സഹായത്തോടെ അനിമേഷൻ എങ്ങനെ തയ്യാറാക്കാമെന്ന് അമ്പിളി ടീച്ചർ വിശദീകരിച്ചു. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ അനിമേഷൻ ക്ലാസുകൾ പൂർത്തിയാക്കി.കഴിഞ്ഞ ക്ലാസ്സിലെ ഷോർട്ട് ഫിലം തുടർപ്രവർത്തനം വിലയിരുത്തി. ചില ഗ്രൂപ്പിൽ മാർഗ്ഗനിർദേശങ്ങൾ നൽകുകയും മറ്റു ഗ്രൂപ്പുകളിൽ ഒന്നുകൂടി അനിമേഷൻ തയാറാക്കുന്ന വിധം വിശദീകരിച്ചു അനിമേഷൻ ക്ലാസ്സിലെ എല്ലാ സംശയങ്ങളും ദുരീകരിച്ചുകൊണ്ട് ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.
മലയാളം കമ്പ്യൂട്ടിംഗ്
23-10-2023 ഈ ക്ലാസ്സിൽ നമ്മളുടെ മാതൃഭാഷക്കുള്ള പ്രാധാന്യം എന്തെന്നും കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിംഗ് സാധ്യമാണെന്നും അമ്പിളി ടീച്ചർ വിശദീകരിച്ചു. മുൻവർഷങ്ങളിൽ കുട്ടികൾ ചെയ്ത ഡിജിറ്റൽ മാഗസിൻ കുട്ടികളെ പരിചയപ്പെടുത്തി. മലയാളം കീബോർഡ് ലേയോട്ട്, കൂട്ടാക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നവിധം, പലതരത്തിലുള്ള അക്ഷരങ്ങൾ ഇതൊക്കെ കുട്ടികളെ പരിചയപ്പെടുത്തി. മലയാളം ടൈപ്പിംഗ് ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ക്ലാസ്സിൽ പങ്കെടുത്തത്. ഓരോ കുട്ടികളും അവരവരുടെ പേരുകൾ, അഡ്രെസ്സ് എന്നിവ ടൈപ് ചെയ്യാൻ ശ്രെമിക്കുന്നതും അതിനു സാധിക്കുന്നതും കുട്ടികൾക്കും അദ്ധ്യാപകർക്കും സന്തോഷം ഉളവാക്കി.സ്കൂളിൽ ചൊല്ലുന്ന പ്രതിജ്ഞ എല്ലാവരും ടൈപ്പ് ചെയ്യണമെന്ന് തുടർപ്രവർത്തനം നൽകി,എല്ലാവരും മലയാളം ടൈപ്പിംഗ് വശമാക്കണമെന്ന് ഓര്മിപ്പിച്ചുകൊണ്ട് ഈ ക്ലാസ്സ് അവസാനിപ്പിച്ചു.
മലയാളം ടൈപ്പിംഗ്.
26-10-2023 മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ട കാര്യങ്ങൾ വിശദീകരിക്കൽ ആയിരുന്നു ഈ ക്ലാസ്സിൽ. ഒരു മാഗസിൻ എങ്ങനെ തയ്യാറാക്കാം, തലക്കെട്ടു എങ്ങനെ ചേർക്കാം,ഖണ്ഡികകൾ എങ്ങനെ ക്രമീകരിക്കാം, എന്നൊക്കെ അദ്ധ്യാപകർ കുട്ടികൾക്കു വിശദീകരിച്ചു കൊടുത്തു.മഴ എന്ന കവിത യുടെ പേജും കുട്ടിയും തള്ളയും എന്ന കവിതയുടെ പേജും ചിത്രങ്ങൾ ഉപയോഗിച്ച് മനോഹോരമാക്കാനുള്ളതുടർപ്രവർത്തനങ്ങളുംനൽകി.ആകർഷകമായ കവർപേജുകൾ തയ്യാറാക്കാനും ഫോണ്ടുകൾ എങ്ങെനെ ഇൻസ്റ്റാൾ ചെയ്യുമെന്നും ഈ ക്ലാസ്സിൽ സിസ്റ്റർ ഷിജിമോൾ വിശദീകരിച്ചു
മീഡിയ ഡോക്യൂമെന്റഷൻ
27-10-2023 തീയതി വാർത്താക്കുറിപ്പ് എങ്ങനെ തയാറാകാം എന്ന് ചർച്ച ചെയ്തുകൊണ്ട് ക്ലാസുകൾ ആരംഭിച്ചു. ഒരു വാർത്തയിൽ എന്തൊക്കെ ഘട കങ്ങൾ വേണമെന്ന് കുട്ടികൾ വളരെ ആശയപരമായി ചർച്ച ചെയ്തു. വാർത്തയിലെ ഘട കങ്ങൾ എന്തെല്ലാം, അത് എങ്ങനെ പട്ടിക പെടുത്താം വാർത്തക്കൊപ്പം ചിത്രങ്ങൾ എങ്ങനെ ചേർക്കാം എന്നൊക്കെ സിസ്റ്റർ ഷിജി മോൾ വിശദമായി കുട്ടികൾക്കു പറഞ്ഞുകൊടുത്തു. മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങൾ, DSLR ക്യാമെറയിൽ എടുത്ത ചിത്രങ്ങൾ ഇതൊക്കെ എങ്ങനെ പകർത്താമെന്നും കുട്ടികൾക്കു അമ്പിളി ടീച്ചർ പറഞ്ഞുകൊടുത്തു.അധ്യാപകരുടെ മൊബൈലിൽ എടുത്ത കുറച്ചു ചിത്രങ്ങൾ പകർത്തുന്നത് ഉദാഹരണമായി കുട്ടികൾക്ക് കാണിച്ചുകൊടുത്തു..... കുട്ടികളുടെ ശ്രദ്ധയിൽപ്പെട്ട കാലിക പ്രാധാന്യമുള്ള വാർത്തകൾ പരിശോധിച്ചു വാർത്തകുറിപ് എഴുതി തയാറാക്കി കൊണ്ടുവരാനുള്ള തുടർപ്രവർത്തനം നൽകി ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.
ഗ്രാഫിക്സ് ഡിസൈനിങ്.
5-10-2023 തീയതി നാലുമണിക് 8ാം ക്ലാസ്സിന്റെന്റെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസുകൾ ആരംഭിച്ചു. ഈ ക്ലാസ്സിൽ ഗ്രാഫിക്സ് ഡിസൈൻ കുറിച്ചായിരുന്നു വിശദീകരണം നൽകിയത്... മിഴിവുറ്റ ചിത്രങ്ങൾ എ ങ്ങനെ നിർമ്മിക്കാമെന്നും ഇത് എന്തിനു ഉപയോഗിക്കുന്നുവെന്നും കുട്ടികളോട് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു... ജിമ്പ് സോഫ്റ്റ്‌വെയർ ആണ് ഇതിനുപയോഗിക്കേണ്ടതെന്നുള്ള മുന്നറിവ് കുട്ടികൾ പങ്കുവെച്ചു. ജിമ്പിലെ ലെ ലയെറുകൾ എന്താണെന്നും ഇതിനെ ക്രമീകരിക്കുവാനും, ഒഴിവാക്കുവാനും സാധിക്കുമെന്നും എ ങ്ങനെ ഉപയോഗിക്കാമെന്നും സിസ്റ്റർ ഷിജിമോൾ വിശദീകരണം നൽകി. ഇൻക്സ്‍കേപ് സോഫ്റ്റ്‌വെയർ, ടുപിട്യൂബ് ഡസ്ക് എന്നിവ പരിചയപ്പെടുത്തി. അദ്ധ്യാപരുടെ സഹായത്തോടെ കുട്ടികൾ മികവുറ്റ ചിത്രങ്ങൾ തയ്യാറാക്കി.. അസ്തമിക്കുന്ന സൂര്യന്റെ ചിത്രം, പയ്കപ്പൽ, തുടങ്ങിയ അനവധി ചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പ് ആയ്ട്ട് ചെയ്തു. മികവുറ്റ കൂടുതൽ ചിത്രങ്ങൾ ഓരോ ഗ്രൂപ്പ് ചെയ്തു കാണിക്കണം എന്ന തുടർപ്രവർത്തനം നൽകി ഈ ദിവസത്തെ ക്ലാസ്സ് അവസാനിപ്പിച്ചു.
ഡി.എസ്.എൽ.ആർ ഉപയോഗം.(ഔട്ട്ഡോർ പ്രോഗ്രാം).
9-11-2023 തീയതി DSLR ക്യാമറ ഉപയോഗിച്ച് ജൈവ വൈവിദ്ധ്യ ഉദ്യനത്തിന്റെ ഫോട്ടോസും വീഡിയോ കളും എടുക്കുവാൻ കുട്ടികളോട് ആവശ്യപ്പെടുന്നു. എല്ലാ കുട്ടികൾക്കും ക്യാമറ പരിചയപ്പെടാനും കൈകാര്യം ചെയ്യുവാനും അവസരമൊരുക്കുന്ന്നു. വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുന്നു.... ഔട്ട്ഡോർ പ്രോഗ്രാം ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ താല്പര്യപൂർവം ക്ലാസുകളിൽ പങ്കെടുത്തു...
മീഡിയ ആൻഡ് ഡോക്യൂമെന്റഷൻ
14-11-2023 തീയതി നമ്മുടെ പ്രിലിമിനറി ക്യാമ്പിന്റെ ഫോട്ടോസ്, വീഡിയോസ് നൽകി കുട്ടികളോട് ഒരു വാർത്താക്കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെടുന്നു ... എല്ലാ ഗ്രൂപ്പിന്റെയും വാർത്തകുറിപ്പ് പരിശോധിച്ചു വിലയിരുത്തുന്നു.
മീഡിയ ആൻഡ് ഡോക്കുമെന്റേഷൻ തുടർച്ച
16-11-2023തീയതി വാർത്ത ചിത്രീകരണത്തെ കുറിച്ചായിരുന്ന് ക്ലാസ്സ്.വാർത്ത ചിത്രീകരണത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികലോടു ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. അതുലിന്റെ സ്കൂളിൽ നടന്ന പൂന്തോട്ടം നിർമാണത്തിന്റെ ചിത്രീ ക രണം വീഡിയോ ക്ലിപ്സ് കാണിച്ചുകൊടുത്തു. എങ്ങെനെ ചിത്രീകരണം നടത്താമെന്നു കുട്ടികൾ മനസിലാക്കി
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസ്
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2023- 26 ബാച്ചിലെ കുട്ടികളുടെ റൊട്ടീൻ ക്ലാസ് 21- 6 -2024ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആരംഭിച്ചു. കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ കുട്ടികൾക്ക് ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ഈ വർഷത്തെ നമ്മുടെ യൂണിറ്റിന്റെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാ അംഗങ്ങളും പൂർണമായും സഹകരിക്കണം എന്നും പറഞ്ഞു. ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ ഈ വർഷത്തെ ആദ്യത്തെ ക്ലാസ്സ് അനിമേഷൻ വിഭാഗത്തിലെ ആയിരുന്നു. കഴിഞ്ഞവർഷം പരിചയപ്പെട്ട ഓപ്പൺ റ്റൂൻസ് എന്ന സോഫ്റ്റ്‌വെയർ ഒന്നുകൂടി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഓപ്പൺ റ്റൂ ൺസ് ഉപയോഗിച്ചുള്ള ഒരു അനിമേഷൻ നിർമ്മിക്കാനാണ് കുട്ടികളെ ഈ ക്ലാസിൽ പഠിപ്പിച്ചത്. ആകാശത്ത് പറക്കുന്ന ഒരു ഏറോപ്ലെയിന്റെ അനിമേഷൻ ആയിരുന്നു ആദ്യദിനം പഠിപ്പിച്ചത്. ബാഗ്രൗണ്ട് സൗണ്ട് എങ്ങനെയാണ് ഒരു അനിമേഷനിൽ ഉൾപ്പെടുത്തുന്നത് എന്നും ഈ ക്ലാസിൽ പഠിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെയും കൗതുകത്തോടെയും ആയിരുന്നു ക്ലാസിൽ പങ്കെടുത്തത്.
അനിമേഷൻ ക്ലാസ് -2
ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ രണ്ടാമത്തെ ക്ലാസ് 30- 6 -20024 നടന്നു. കഴിഞ്ഞ ക്ലാസ്സിൽ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ചെയ്ത ആക്ടിവിറ്റി കുട്ടികൾക്ക് മനസ്സിലായോ എന്ന് ചോദിച്ചു സംശയങ്ങൾ ഉള്ള കുട്ടികൾക്ക് അത് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഒരു അനിമേഷന് പൂർണ്ണത വേണമെങ്കിൽ അതിന്റെ കൂടെ ശബ്ദം കൂടി ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന് സിസ്റ്റർ ഷിജിമോൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അതുപോലെ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെയാണ് അനിമേഷൻ പശ്ചാത്തല ശബ്ദം കൊടുക്കുന്നത് എന്നും സിസ്റ്റർ ഷിജി മോൾ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. തുടർ പ്രവർത്തനത്തിനായി ഡോൾഫിൻ കടലിൽ നീന്തുന്ന അനിമേഷൻ ചെയ്യാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. അതിനാവശ്യമായ റിസോഴ്സ് ഫയലുകൾ നമ്മുടെ റിസോഴ്സ് ഫോൾഡറിൽ നൽകിയിട്ടുണ്ട് എന്നും പറഞ്ഞു. കുട്ടികൾ ആ അനിമേഷൻ പശ്ചാത്തല ശബ്ദം കൂടി ഉൾപ്പെടുത്തി ഭംഗിയായി ചെയ്തു. അനിമേഷൻ റെൻഡർ ചെയ്യുന്നതുകൂടി പഠിപ്പിച്ച് അനിമേഷന്റെ ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
മൊബൈൽ ആപ്പ് നിർമ്മാണം
19-7-2024 ൽ ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ മൂന്നാമത്തെ ക്ലാസ് നടന്നു. മൊബൈൽ ആപ്പ് നിർമ്മാണത്തെക്കുറിച്ച് ആയിരുന്നു ഇന്നത്തെ ക്ലാസ്. ഈ കാലഘട്ടത്തിൽ നമ്മൾ ദൈനംദിന ജീവിതത്തിൽ ഒരുപാട് മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടല്ലോ. അതുപോലെയുള്ള ഒരു ആപ്ലിക്കേഷൻ കുട്ടികൾക്കും നിർമ്മിക്കാൻ സാധിക്കും എന്ന് പറഞ്ഞപ്പോൾ കുട്ടികൾക്ക് ഒരുപാട് കൗതുകം തോന്നി. മൊബൈൽ ആപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകൾ ഏതൊക്കെയാണെന്നുള്ള അറിവ് കുട്ടികൾക്ക് നൽകി. എം ഐ ടി ആപ്പ് ഇൻവെന്റർ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് നമ്മൾ മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നത് എന്നും ആ സോഫ്റ്റ്‌വെയറിന്റെ ജാലകം എങ്ങനെയാണെന്നും സിസ്റ്റർ ഷിജി മോൾ മാത്യു കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. നമുക്ക് നിർമ്മിക്കേണ്ടത് ബോഡി മാസ് ഇൻഡക്സ് കണ്ടുപിടിക്കേണ്ട ആപ്പാണ് എന്നും കുട്ടികളോട് പറഞ്ഞു. ബോഡി മാസ് ഇൻഡക്സ് കാൽക്കുലേറ്റ് ചെയ്യുന്ന ആപ്പ് എങ്ങനെയാണ് നിർമ്മിക്കേണ്ടത് എന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. അടുത്ത ക്ലാസ്സിൽ മൊബൈൽ ആപ്പിന്റെ നിർമ്മാണം കൂടുതൽ വിശദമായി പഠിപ്പിക്കാം എന്ന് പറഞ്ഞ് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
മൊബൈൽ ആപ്പ് ക്ലാസ്- 2
26-7-2024 ൽ മൊബൈൽ ആപ്പ് നിർമാണത്തെക്കുറിച്ചുള്ള രണ്ടാമത്തെ ക്ലാസ്സ് നടന്നു. ബി എം ഐ കാൽക്കുലേറ്റർ എങ്ങനെ ഡിസൈൻ ചെയ്യാം എന്നും ഓരോ ആപ്പും എങ്ങനെ ആകർഷകമാക്കാം എന്നും അമ്പല ടീച്ചർ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അമേരിക്കയിലെ മസാച്ചു സെട്സ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി വികസിപ്പിച്ചെടുത്ത എം ഐ ടി ആപ്പ് ഇൻവെന്റർ ലളിതമായ കോഡ് ബ്ലോക്കുകൾ കൊണ്ട് മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ആണെന്നും അമ്പിളി ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. എം ഐ ടി ആപ്പ് ഇൻവെന്ററിലെ ഡിസൈനർ ജാലകവും കമ്പോണൻസും എന്താണെന്നും ഓരോ കമ്പോണന്റും പ്രവർത്തിക്കാൻ കോഡുകൾ വേണമെന്നും ഇതിനായി ബ്ലോക്ക് ജാലകം ആണ് ഉപയോഗിക്കേണ്ടത് എന്നും ഈ ക്ലാസിൽ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. നാം നിർമ്മിക്കുന്ന ആപ്പുകൾ സ്മാർട്ട്ഫോണുകളിൽ എങ്ങനെ പ്രവർത്തിപ്പിക്കാം എന്ന് പരിചയപ്പെടുത്തി. എമുലേറ്റർ ഉപയോഗിച്ച് ഒരു ആപ്പിന്റെ പ്രവർത്തനം പരിശോധിക്കാമെന്നും പറഞ്ഞുകൊടുത്തു. പിന്നീട് മൊബൈൽ ആപ്പ് എങ്ങനെ എക്സ്പോർട്ട് ചെയ്യാം എന്നും കാണിച്ചുകൊടുത്തു. തുടർ പ്രവർത്തനമായി കുട്ടികളോട് ഒരു ആപ്പ് നിർമിക്കാനും പറഞ്ഞ് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
നിർമ്മിത ബുദ്ധി
9- 8 2024 ൽ ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ അഞ്ചാമത്തെ ക്ലാസ് നടന്നു.ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധി എന്ന വിഷയത്തെപ്പറ്റി ആയിരുന്നു ക്ലാസ് നടന്നത്. മനുഷ്യർ ചെയ്യുന്ന പല പ്രവർത്തികളും കൂടുതൽ വേഗത്തിലും കൃത്യമായും ചെയ്യാൻ യന്ത്രങ്ങൾക്കും കമ്പ്യൂട്ടറുകൾക്കും സാധിക്കും എന്ന് നമുക്കറിയാം. എന്നാൽ സ്വയം ചിന്തിക്കാൻ കഴിവുള്ള യന്ത്രങ്ങളെയാണ് നിർമ്മിത ബുദ്ധിയിലൂടെ കണ്ടുപിടിക്കുന്നത്. ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കാനുള്ള ശാസ്ത്രസാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ക്രിക്കറ്റ് കളിയിൽ എൽ ബി ഡബ്ല്യു ആകുന്ന അവസരത്തിൽ ബോളുകളുടെ സഞ്ചാര ഗതി പ്രവചിക്കാൻ ഉപയോഗിക്കുന്ന ടെക്നോളജി എന്തെന്ന് ഉള്ള അറിവ് കുട്ടികളിൽ പരിശോധിക്കുന്നു .ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയിരിക്കുന്ന ഒരു സന്ദർഭമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. 1956 ജോൺ മക്കാർത്തി എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ അമേരിക്കയിലെ ഹാർഡ് മൌത്തി കോളേജിൽ വച്ച് നടന്ന ഒരു ശിൽപ്പശാലയിലാണ് നിർമ്മിത ബുദ്ധി എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ജോൺ മക്കാർത്തിയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായി കണക്കാക്കുന്നു എന്നും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഇന്ന് നിർമ്മിത ബുദ്ധി വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. നിർമ്മല ബുദ്ധി പ്രയോജനപ്പെടുത്തുന്ന മേഖലകൾ പരിചയിക്കാൻ സഹായകമായ ഒരു കമ്പ്യൂട്ടർ ഗെയിം ആണ് എ ഐ ആപ്ലിക്കേഷൻ ഗെയിംസ് എന്നും അത് നമ്മുടെ കമ്പ്യൂട്ടറിലെ റിസോഴ്സ് ഫോൾഡറിൽ ഉണ്ട് എന്നും അത് കളിച്ചു നോക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി.നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിവിധ മേഖലകളും ഉപകരണങ്ങളും കണ്ടെത്താൻ കുട്ടികൾക്ക് തുടർ പ്രവർത്തനം നൽകി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
നിർമ്മിത ബുദ്ധി ക്ലാസ് -2
നിർമ്മിത ബുദ്ധി എന്ന വിഷയവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ക്ലാസ്സ് 23 -8 -20024ൽ നടന്നു. കൈറ്റ് മിസ്ട്രസ് ആയ സിസ്റ്റർ ഷിജി മോൾ ആയിരുന്നു ക്ലാസ് നയിച്ചത്. ചാറ്റ് ജിപിടി എന്ന പുതിയ ആപ്ലിക്കേഷൻ എന്താണെന്നും അതിന്റെ ഉപയോഗ രീതി എങ്ങനെയാണെന്നും ആയിരുന്നു ഈ ക്ലാസിൽ വിശദീകരിച്ചത്. മനുഷ്യന്റെ സ്വാഭാവിക ഭാഷ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും ചാറ്റ് ജി പി ടിക്ക്സാധിക്കും എന്നും സ്വന്തമായി കഥകളും കവിതകളും എഴുതാൻ വരെ സാധിക്കും എന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ചാറ്റ് ജി പി ടി എങ്ങനെ കൃത്യമായ രീതിയിൽ ഉപയോഗിക്കണം എന്ന അവബോധം കുട്ടികൾക്ക് ഈ ക്ലാസ്സിലൂടെ ലഭിച്ചു. നാം ചോദിക്കുന്ന എന്ത് ചോദ്യങ്ങൾക്കും മിക്കവാറും കൃത്യമായ ഉത്തരങ്ങൾ നൽകാനും ചാറ്റ് ജി പി ടി ക്കു കഴിയും. നിത്യജീവിതത്തിൽ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന മേഖലകൾ കണ്ടെത്താൻ കുട്ടികൾക്ക് തുടർ പ്രവർത്തനങ്ങൾ നൽകി ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് സ്ക്കുൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഈ വർഷത്തെ2023-26 ബാച്ചിലെ കുട്ടികൾക്കുള്ള സ്കൂൾ തല ക്യാമ്പ് 9/10/2024 ൽ കൂമ്പൻപാറയിൽ വെച്ച് നടന്നു.രാവിലെ 9.30 ഓടെ ആരംഭിച്ച ക്യാമ്പ് കാർമൽ മാതാ മങ്കടവ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രെസ് ആയ സ്നേഹ ബഹുമാനപെട്ട സിസ്റ്റർ ജെസ്സി ജോർജ്ജ് ക്യാമ്പ് നയിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെല്ലാം സന്നിഹിതരായിരുന്നു.കുമാരി. അമേയ സൽജു സ്വാഗതം പറഞ്ഞു..ബഹുമാനപെട്ട ഹെഡ്‍മിസ്ട്രസ്സ് സിസ്റ്റർ ക്രിസ്റ്റീന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് ക്ലബ് നമ്മുടെ സ്ക്കുളിന് ഒരു മുതൽക്കുട്ടാണെന്ന് സിസ്റ്റർ പറഞ്ഞു.കൈറ്റ് മിസ്ട്രെസ് സിസ്റ്റർ ഡെയ്സി ആശംസകൾ അർപ്പിച്ചു.ലിറ്റിൽ ക്ലബ്ബുകൾ വളരെ നല്ല രീതിയിൽ മുൻപോട്ടു പോകണം എന്നും അതിനുള്ള അറിവുകൾ ഈ ക്യാമ്പിൽ നിന്നും ലഭിക്കത്തക്ക വിധത്തിൽ ഈ ക്ലാസുകൾ ഉപകരിക്കട്ടെയെന്നു സിസ്റ്റർ ഡെയ്സി ആശംസിച്ചു.കുട്ടികളുടെ കഴിവുകൾ മികവുകളാ ക്കാൻ ഈ ക്യാമ്പിന് കഴിയട്ടെയെന്നു അമ്പിളി ടീച്ചറും കൂട്ടി ചേർത്തു. രണ്ടു സെഷനുകൾ ആയിട്ടായിരുന്നു ക്യാമ്പ്.രാവിലത്തെ സെഷനിൽ ഓപ്പൺ ടൂൺസ് സോഫ്റ്റവെയർപരിചയപ്പെടുത്തി.ഒാണവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങൾകുട്ടികൾ വളരെ താല്പര്യപൂർവം പ്രവർത്തന ങ്ങൾ ചെയ്തു. ഊഞ്ഞാൽ ആടുന്ന പ്രവർത്തന ങ്ങൾ വളരെ ഭംഗിയായി ചെയ്യാൻ കുട്ടികൾക്കു കഴിഞ്ഞു.ഉച്ച കഴിഞ്ഞുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് ആയിരുന്നു.. പൂക്കളം നിറക്കാനും സ്പ്റൈറ്റ് ക്രീയേറ്റ് ചെയ്യാനുമൊക്കെ കുട്ടികൾ വളരെ രസകരമായി താല്പര്യം പൂർവ്വം പങ്കെടുത്തു.വിത്യസ്ത ബാക്ഗ്രൗണ്ടിൽ പൂക്കളം ഉണ്ടാക്കാനും കുട്ടികൾക്കു കഴിഞ്ഞു.
വളരെ ഉപകാരപ്രദമായിരുന്നു ക്യാമ്പ് എന്ന് കുട്ടികൾ തന്നെ പറയുകയുണ്ടായി. കുട്ടികൾ തമ്മിലുള്ള കൂട്ടായ്മ വളർത്തുന്നതിനും നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും ഈ ക്യാമ്പിലൂടെ കഴിഞ്ഞുവെന്നത് ശ്രെദ്ധേയമാണ്.കുമാരി.എൽന എൽദോസ് എല്ലാവർക്കും നന്ദി പറഞ്ഞു. ചെറിയ സ്നേഹവിരുന്നോടെ ക്യാമ്പ് അവസാനിപ്പിച്ചു.
ശാസ്‍ത്ര സാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്തിലേക്ക് ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഒരു എക്സിബിഷനിൽ പങ്കെടുപ്പിച്ചു. വളരെ വിപുലമായ രീതിയിൽ പല സെഷനുകളിൽ ആയിട്ട് ഗെയിം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, മെക്കാനിക്സ് എന്നിവ തരം തിരിച്ചു സജ്ജമാക്കിയിരുന്നു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഇതിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് വളരെ അഭിമാനകരമായ കാര്യം ആണ്.സോളാർ പാനൽ, റോബോട്ടിക് പേന, മെറ്റൽ വയലിൻ, ഈ ഡി ക്ലബ്, എ ആർ എം ഇലക്ട്രിക് പിയാനോ, റോബോട്ടിക് എ ആർ എം, എക്സ്റ്റൻഷൻ ബോർഡുകൾ, എൽ, ഈ, ഡി ബൽബുകൾ, ബൾബുകളുടെ സജീകരണം ഇതൊക്കെ കുട്ടികൾക്കു കൂടുതൽ അറിവ് പകരുന്നതാ യിരുന്നു. മെക്കാനിക്സ് വിഭാഗത്തിൽ പണ്ടുമുതലുള്ള വണ്ടികളുടെ ഗിയർ ബോക്സ്, ബ്രേക്ക് സിസ്റ്റം തുടങ്ങിയ എല്ലാ ഭാഗങ്ങളും പഴയ വണ്ടികളുടെ ഒരു നിര തന്നെ കുട്ടികൾക്കു കാണാൻ കഴിഞ്ഞു..ഐ എസ് ആർ ഒ സ്പേസ് ഓൺവീൽസ് കുട്ടികൾക്ക് ഒരു സ്പേസ് യാത്ര അനുഭവം ഉളവാക്കാൻ ഉതകുന്നത് ആയിരുന്നു.കുട്ടികളുടെ അറിവിലേക്ക് ആയി എക് സൈസിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കിയിരുന്നു. ഡിഫെൻസ് വിഭാഗവും ഏറെ ഉപകാരപ്രദമായിരുന്നു മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു സ്റ്റാളും ഉണ്ടായിരുന്നു.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി തയ്യാറാക്കിയിരിക്കുന്ന ഗെയിംകളും വളരെ കൗതുകം ഉയർത്തുന്നതായിരുന്നു.