"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== സ്കൂൾ പ്രവേശനോത്സവം 2024-25- ജൂൺ | == '''സ്കൂൾ പ്രവേശനോത്സവം 2024-25- ജൂൺ 3''' == | ||
22:50, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോത്സവം 2024-25- ജൂൺ 3
2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് ലളിതമെങ്കിലും അതിമനോഹരമായി സംഘടിപ്പിച്ചു .
വിദ്യാർത്ഥികളുടെ ജീവിതത്തെ അർത്ഥവത്തായ രീതിയിൽ പ്രചോദിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പ്രതിജ്ഞ ചെയ്തുകൊണ്ട് അധ്യാപകർ ചെണ്ടമേളത്തോടെ ബുക്കും പേനയും സമ്മാനമായി നൽകി നവാഗതരെ സ്വാഗതം ചെയ്തു . ജനപ്രതിനിധികളും പിടിഎ എസ് എം സി അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ അവർകൾ നിർവഹിക്കുകയും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി
ശ്രീ വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു . 2024 മാർച്ച് എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ്
നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു , ഒപ്പം രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
പരിസ്ഥിതി ദിനാചരണം ജൂൺ 5
പരിസ്ഥിതി ദിനാചരണവും SPC യുടെ മധുര വനം പദ്ധതി ഫല വൃക്ഷത്തൈ നടീലും വിപുലമായ രീതിയിൽ നടത്തപ്പെട്ടു.