"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→ഗാലറി) |
||
വരി 46: | വരി 46: | ||
[[പ്രമാണം:22051.laharivirudhadinam.jpg|ലഘുചിത്രം]] | [[പ്രമാണം:22051.laharivirudhadinam.jpg|ലഘുചിത്രം]] | ||
[[പ്രമാണം:22051 yoga day.jpg|ലഘുചിത്രം]] | [[പ്രമാണം:22051 yoga day.jpg|ലഘുചിത്രം]] | ||
[[പ്രമാണം:22051-ONAM- 2024.jpg|ലഘുചിത്രം]] | |||
''' | ''' |
23:41, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
തോപ്പ് സ്കൂളിൽ വർണ്ണാഭമായി പ്രവേശനോത്സവം നടത്തി.തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ലീലാ വർഗീസ് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് കെ പി അധ്യക്ഷത വഹിച്ചു.ഗാന രചയിതാവും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോഫി തരകൻ മുഖ്യാതിഥി ആയിരുന്നു. സ്കൂൾ മാനേജരും ലൂർദ് കത്തീഡ്രൽ വികാരിയുമായ റവ. ഫാദർ ഡേവിസ് പുലിക്കോട്ടിൽ അനുഗ്രഹപ്രഭാഷണവും നവാഗതരായ വിദ്യാർഥികൾക്ക് തിരി തെളിയിക്കുകയും നടത്തി.പ്രിൻസിപ്പൽ ശ്രീ ബാബു കെ എഫ് പഠനോപകരണ വിതരണം നടത്തി.സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ഷെളി ആന്റണി, ട്രസ്റ്റ് ശ്രീ ജോബി കെ കുഞ്ഞിപാലു, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ലിജോ ജോസ്, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഡെൽമി റോണിഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശ്രീജ എ ജെ എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നവാഗതരായ വിദ്യാർഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു കാര്യപരിപാടികൾ നന്ദിയോട് കൂടി അവസാനിച്ചു.
രക്ഷാകർതൃ വിദ്യാഭ്യാസം
രക്ഷാകർത്താക്കൾ വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുക അവരെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമാക്കി 2024 -25 വർഷത്തെ രക്ഷാകർത്ത് ശാസ്ത്രീകരണത്തിന് പ്രവേശനോത്സവ ദിനത്തിൽ തന്നെ തുടക്കം കുറിച്ചു. അധ്യാപികയായ ഷീജ ടീച്ചർ ക്ലാസുകൾ നയിച്ചു. കുട്ടികളെ അറിയുക ,ഇന്നത്തെ കാലത്തിനൊപ്പം കുട്ടികളുടെ അറിവും പഠനവും, പഠന പരീക്ഷകളും അന്തരീക്ഷവും മാതാപിതാക്കൾ തിരിച്ചറിയുക ,കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും തിരിച്ചറിയുക, രക്ഷിതാക്കളും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകൾക്കാണ് ഈ ക്ലാസ്സിൽ പ്രാധാന്യം നൽകിയത്.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ എച്ച് എം ഷേളി ആന്റണി ടീച്ചർ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത പറഞ്ഞു. ഹൈസ്കൂളിലെ blesson ബാബു പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ജെയ്സി ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാ വിദ്യാർത്ഥികളും അസംബ്ലിയിൽ ഏറ്റുചൊല്ലി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും റാലി നടത്തുകയും ചെയ്തു .തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലീലാ വർഗീസ് വൃക്ഷത്തൈ സ്കൂൾ അങ്കണത്തിൽ നട്ടു. പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ലക്ഷ്യം ഉന്നയിച്ച് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാൻ പറഞ്ഞു.
വായനാദിനം ജൂൺ 19
2024 25 അധ്യയന വർഷത്തെ വായനാദിന ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ സജിത്ത് എടുക്കളത്തൂർ നമ്മുടെ വിദ്യാലയത്തിൽ വെച്ച് രാവിലെ 9 30ന് ഉള്ള അസംബ്ലിയിൽ നിർവഹിച്ചു .ഭാഷ അധ്യാപികയായ രാഗി ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിദ്യാർത്ഥികൾ പുതിയ ബുക്കുകൾ പരിചയപ്പെടുകയും അതിനെക്കുറിച്ച് ലഘു വിവരണം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യു .
മെറിറ്റ് ഡേ
2024-2025 അധ്യയന വർഷത്തെ ആഘോഷവും ഹയർസെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷവും ജൂൺ 21 രണ്ടുമണിക്ക് സ്കൂൾ ഹാളിൽ വെച്ച് ആഘോഷിച്ചു. എസ് എസ് എൽ സി,പ്ലസ് ടു പാസായ കുട്ടികൾക്കുള്ള സമ്മാനദാനവും അനുമോദനയോഗവും നടന്നു.സ്കൂൾ പ്രിൻസിപ്പൽ ബാബു കെ എഫ് യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. യോഗം ഉദ്ഘാടനം നടത്തിയത് ശ്രീ ജോമി പി എൽ (കരിയർ എക്സ്പെർട്ട് ആൻഡ് എഡ്യുക്കേറ്റർ ) ആയിരുന്നു. അധ്യക്ഷ പ്രസംഗം,സമ്മാനദാനവും സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ നിർവഹിച്ചു. ആശംസകൾ ശ്രീമതി ലീലാ വർഗീസ് (വാർഡ് കൗൺസിലർ തൃശ്ശൂർ കോർപ്പറേഷൻ), ശ്രീ ജോസഫ് കെ പി(പി ടി എ പ്രസിഡന്റ് ),ശ്രീമതി ഷേർളി ആന്റണി കെ (ഹെഡ്മിസ്ട്രസ്), ശ്രീ ജോബി കെ കുഞ്ഞിപാലു (മാനേജിങ് ട്രസ്റ്റി ഓഫ് ചർച്ച് ),ശ്രീ ലിജോ ജോസ് (പിടിഎ വൈസ് പ്രസിഡന്റ് ),ശ്രീമതി ഡെൽമി റോണിഷ് (മദർ പി ടി എ പ്രസിഡന്റ്), മിസ്റ്റർ ബിജു വർഗീസ് (ജെംസ് ഓഫ് തോപ്പ് )എന്നിവർ അറിയിച്ചു. ബോബി പുതുക്കാടൻ സാർ സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു പരിപാടി അവസാനിച്ചു.
ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26
ലഹരി കൊണ്ടുണ്ടാകുന്ന വിപത്ത് അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഇവയിൽ നിന്നെല്ലാം കുട്ടികളെ വിമുക്തമാക്കുവാനും അവയെക്കുറിച്ച് ഒരു അവബോധം വളർത്തുവാനുമാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത് .ഈ ലക്ഷ്യം മുൻകൂട്ടി കണ്ടുകൊണ്ട് ഒരു ലഹരി വിരുദ്ധ അസംബ്ലി നടത്തുവാൻ സ്കൂളിൽ തീരുമാനിച്ചു എല്ലാ വിദ്യാർത്ഥികളും പ്ലക്കാർഡുകൾ നിർമ്മിച്ച ജൂൺ 26ന് സ്കൂൾ അങ്കണത്തിൽ എത്തി .എസ് പി സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു ജെ ആർ സി, എസ് പി സി, എൻ സി സി തുടങ്ങിയ സംഘടനയിൽ പെട്ട വിദ്യാർത്ഥികളും ടീൻസ് ക്ലബ് അംഗങ്ങളും ചേർന്ന് ലഹരി വിരുദ്ധത്തിനെതിരെ റാലിയും സന്ദേശവും നൽകി.
ജൂലൈ 11 ലോക ജനസംഖ്യ ദിനം
ലോക ജനസംഖ്യ ദിനത്തിനെ കുറിച്ചുള്ള സന്ദേശം സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീജ ടീച്ചർ വിദ്യാർത്ഥികൾക്ക് നൽകി. ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗം ഏഴാം ക്ലാസിൽ പഠിക്കുന്ന സാൻട്രിയോ എസ് എസ് അവതരിപ്പിച്ചുഅവതരിപ്പിച്ചു.
ചാന്ദ്രദിനം ജൂലൈ 21
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ ചാന്ദ്രദിന പാട്ട് അവതരിപ്പിക്കുകയും ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.യുപി ക്ലാസിലെ വിദ്യാർത്ഥികൾ ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രയാൻ ന്റെ വിവിധ മോഡലുകൾ നിർമ്മിച്ചു കൊണ്ടുവന്നു.
അധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം
സെൻതോമസ് തോപ്പ് സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ 2024-2025 വർഷത്തെ പിടിഎ ജനറൽ ബോഡി യോഗം ജൂലൈ 26 തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് കെ പിയുടെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ വച്ച് നടത്തി.തദവസരത്തിൽ സ്കൂൾ മാനേജർ റൺ ഫാദർ ഡേവിസ് പുൽക്കൂട്ടിയും മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. രക്ഷാകർത്താക്കൾക്ക് അന്ന് വിദ്യാർത്ഥികൾ ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ചും ലഹരി ഉപയോഗങ്ങളെ കുറിച്ചും അവയെ തടയുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും ക്ലാസുകൾ കൊടുത്തു. പുതിയ പിടിഎ പ്രസിഡണ്ടായി ശ്രീ ലിജോ ജോസിനെയും പ്രസിഡണ്ടായി ശ്രീമതി ഡെൽമി റോണിഷിനെയും തിരഞ്ഞെടുത്തു.
സ്വാതന്ത്ര്യ ദിനം
ഇന്ത്യയുടെ 78 സ്വാതന്ത്ര്യ ദിനം സെൻതോമസ് സ്കൂളിൽ ആഘോഷിച്ചു. രാവിലെ 9 30 ന് സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ പതാക ഉയർത്തുകയും പ്രിൻസിപ്പൽ ബാബു സർ,ഹെഡ്മിസ്ട്രസ് ഷേർളി ടീച്ചർ, പിടിഎ പ്രസിഡന്റ് ലിജോ ജോസ് എം പി ടി എ പ്രസിഡന്റ് ഡെൽമി റോണിഷ് തുടങ്ങിയവർ ആശംസകൾ നേരുകയും ചെയ്തു. യുപി ക്ലാസിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിന നേതാക്കളുടെ വേഷങ്ങളിൽ വന്നിരുന്നു. യുപി,എച്ച്എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്ന് പ്രസംഗങ്ങൾ ഉണ്ടായിരുന്നു. എച്ച് എസ്, എച്ച്എസ്എസ് വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, തുടങ്ങിയവ ഉണ്ടായിരുന്നു. തുടർന്ന് സമ്മാനദാനം നടത്തി. എസ് പി സി എൻസിസി ജർസി തുടങ്ങിയ വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ ഉണ്ടായിരുന്നു. സന്നിഹിതരായ എല്ലാവർക്കും മധുരം വിതരണം ചെയ്തിരുന്നു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ഓരോ ക്ലാസിൽ നിന്നും ക്ലാസിൽ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഇലക്ഷനിൽ ഓരോ ക്ലാസിലേക്കും മത്സരാർത്ഥികൾ ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ നൽകിയിരുന്നു പ്രിസൈഡിങ് ഓഫീസർ ഫസ്റ്റ് പോളിംഗ് ഓഫീസർ സെക്കൻഡ് പോളിംഗ് ഓഫീസർ തേർഡ് പോളിംഗ് ഓഫീസർ എന്നിങ്ങനെയുള്ള ഓഫീസർ എല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വോട്ടിംഗ് നടക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടക്കുകയും ചെയ്തു ഓരോ വിദ്യാർത്ഥികളുടെയും ലീഡ് പ്രഖ്യാപിച്ചിരുന്നു. തിരിച്ചറിയൽ രേഖയായി കുട്ടികളുടെ ഐഡി കാർഡ് കൊണ്ടുവന്ന പോളിംഗ് സ്ലിപ്പ് പോളിംഗ് ഓഫീസിന്റെ കൈയിൽ നൽകി കയ്യിൽ മഷി പുരട്ടി ഓരോ ഘട്ടത്തിലും വോട്ടിംഗ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഇലക്ഷൻ കമ്മീഷണറായ ഹെഡ്മിസ്ട്രസ് ഷേർളി ടീച്ചർ ചീഫ് ഇലക്ഷൻ ഓഫീസറായ റെജി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ഷൻ വിജയകരമായി നടത്തിയത് . സ്കൂൾ ലീഡർ ആയി 10 B യിലെ ബ്ലെസ്സൺ ബാബുവിനെ തിരഞ്ഞെടുത്തു.
ഗാലറി