"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''അധ്യാപകരെ ആദരിച്ചു'''==
മീനങ്ങാടി ഗവർമെൻ്റ്  ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5 ന്  അധ്യാപകദിനം ആചരിച്ചു.  മുഴുവൻ അധ്യാപകരെയും  സ്കൂൾ കവാടത്തിൽ വച്ച്  പൂക്കളും ആശംസ കാർഡുകളും നൽകി കേഡറ്റുകൾ  വരവേറ്റു.  കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ റജീന ബക്കർ, കെ.വി അഗസ്റ്റിൻഎന്നിവർ നേതൃത്വം നൽകി.
<div><ul>
<li style="display: inline-block;"> [[File:15048-teache1.jpg|thumb|none|450px]] </li>
</ul></div> </br>
=='''ലോക ജനസംഖ്യാദിനം ക്വിസ് മത്സരം സംഘടിപ്പിച്ചു.'''==
=='''ലോക ജനസംഖ്യാദിനം ക്വിസ് മത്സരം സംഘടിപ്പിച്ചു.'''==
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ,മീനങ്ങാടി ഗവർമെണ്ട് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി. ഒ സുമിത ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്  സെക്രട്ടറി ടി.വി കുര്യാക്കോസ് , റജീന ബക്കർ, കെ.വി അഗസ്റ്റിൻ, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു . ഗൗരി നന്ദന ,രഞ്ജിത്ത്, മിത്രാ ജീവൻ എന്നിവർ യഥാക്രമം ഒന്നും , രണ്ടും, മൂന്നും സ്ഥാനങ്ങൾക്കർഹരായി.

11:33, 8 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

അധ്യാപകരെ ആദരിച്ചു

മീനങ്ങാടി ഗവർമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5 ന് അധ്യാപകദിനം ആചരിച്ചു. മുഴുവൻ അധ്യാപകരെയും സ്കൂൾ കവാടത്തിൽ വച്ച് പൂക്കളും ആശംസ കാർഡുകളും നൽകി കേഡറ്റുകൾ വരവേറ്റു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ റജീന ബക്കർ, കെ.വി അഗസ്റ്റിൻഎന്നിവർ നേതൃത്വം നൽകി.

ലോക ജനസംഖ്യാദിനം ക്വിസ് മത്സരം സംഘടിപ്പിച്ചു.

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ,മീനങ്ങാടി ഗവർമെണ്ട് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി. ഒ സുമിത ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി.വി കുര്യാക്കോസ് , റജീന ബക്കർ, കെ.വി അഗസ്റ്റിൻ, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു . ഗൗരി നന്ദന ,രഞ്ജിത്ത്, മിത്രാ ജീവൻ എന്നിവർ യഥാക്രമം ഒന്നും , രണ്ടും, മൂന്നും സ്ഥാനങ്ങൾക്കർഹരായി. പി ഒ സുനിത വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി. സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പ്രധാനാധ്യാപിക പി.ഒ സുമിത ഉദ്ഘാടനം ചെയ്തു. സി.പി.ഒ റജീന ബക്കർ അധ്യക്ഷത വഹിച്ചു. കെ.വി അഗസ്റ്റിൻ, ചിന്മയി കെ. രാജേഷ്, ഷാൽവിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. പ്രമുഖ യോഗ പരിശീലകൻ ഒ.ടി സുധീർ ക്ലാസ്സെടുത്തു

വായനാവാരാചരണം ഉദ്ഘാടനം

മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ്. പി.സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള വായനാവാരാചരണ പരിപാടികൾ എഴുത്തുകാരൻ ഡോ. ബാവ കെ.പാലുകുന്ന് ഉദ്ഘാടനം ചെയ്തു. കേരളീയ നവോത്ഥാനത്തിലും, സാമൂഹിക സാംസ്കാരിക പുരോഗതിയിലും ഗ്രന്ഥശാലകൾ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. വായന മരിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തിനിടയിലും നല്ല വായനയും വായനക്കാരനും കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നുണ്ട്. മീനങ്ങാടി പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പി.ഡി ഹരി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.വി കുര്യാക്കോസ് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. റജീന ബക്കർ, കെ.വി അഗസ്റ്റിൻ, എം. റസീന , ചിന്മയി രാജീവ് , പി.കെ ശോഭ , പി.പി അമ്പിളി എന്നിവർ പ്രസംഗിച്ചു. വാരാചരണത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ തയ്യാറാക്കിയ പുസ്തകാസ്വാദനപ്പതിപ്പിൻ്റെ പ്രകാശനവും ചടങ്ങിൽ വച്ച് നിർവ്വഹിച്ചു.

സഹപാഠിക്കൊരു സ്നേഹവൃക്ഷം പദ്ധതിക്കു തുടക്കമായി.

ഗവർമെണ്ട് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ആവിഷ്കരിച്ച 'സഹപാഠിക്കൊരു സ്നേഹവൃക്ഷം' പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. മീനങ്ങാടി സബ് ഇൻസ്പെക്ടർ എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോയി വി.സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ചിന്മയി രാജേഷ് പരിസ്ഥിതിദിന സന്ദേശം നൽകി. പി.ഒ സുമിത , റജീന ബക്കർ, കെ.പി ഷിജു, കെ. അനിൽ കുമാർ ' ടി.വി കുര്യാക്കോസ്, ടി. മഹേഷ് കുമാർ, കെ.വി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ നവാഗതരായ വിദ്യാർത്ഥികൾക്ക് എസ്.പി.സി കാഡറ്റുകൾ ഫല വൃക്ഷത്തൈകൾ കൈമാറി. പരസ്പര സൗഹൃദത്തിൻ്റെ പ്രതീകമായി കുട്ടികൾ സ്വന്തം വീട്ടുവളപ്പിൽ വൃക്ഷങ്ങൾ നട്ടു സംരക്ഷിക്കും. പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിലും കാഡറ്റുകൾ വൃക്ഷത്തൈ നട്ടു.