ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Abymanny (സംവാദം | സംഭാവനകൾ)
No edit summary
Abymanny (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:Mother Teresa Charity.jpg|ലഘുചിത്രം|മദർ തെരേസ അവാർഡ് ]]
[[പ്രമാണം:Mother Teresa Charity.jpg|ലഘുചിത്രം|മദർ തെരേസ അവാർഡ് ]]
[[പ്രമാണം:Lions Club 1.jpg|ലഘുചിത്രം]]
'''''പ്രവേശനോത്സവം'''''[[പ്രമാണം:33080 1.jpg|ലഘുചിത്രം|'''''സ്കൂൾ പ്രവേശനോത്സവം''''']]
'''''പ്രവേശനോത്സവം'''''[[പ്രമാണം:33080 1.jpg|ലഘുചിത്രം|'''''സ്കൂൾ പ്രവേശനോത്സവം''''']]
[[പ്രമാണം:IMG-20240603-WA0079.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]
[[പ്രമാണം:IMG-20240603-WA0079.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]]

10:20, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മദർ തെരേസ അവാർഡ്

പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം

2024 ജൂൺ ന് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നിറഞ്ഞ സദസ്സിൽ വളരെ ഭംഗിയുടെ നടന്നു. മുഖ്യാതിഥികളായി ചങ്ങനാശേരിയുടെ പ്രിയങ്കരനായ M L A ശ്രീ ജോബ് മൈക്കിൾ , St :തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷിജിമോൾ വര്ഗീസ്, വാർഡ് കൗൺസിലോർ ശ്രീമതി പ്രിയ രാജേഷ്,പി ടി എ പ്രസിഡന്റ് ശ്രീ ജെയിംസ് പി ജെഎന്നിവർ പങ്കെടുത്ത ചടങ്ങിൽ ബഹുമാനയായ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ ആനി മാത്യു ആലഞ്ചേരിൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മറിയം മെഡീല ജോസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിനെ പ്രതിനിധീകരിച്ചു ശ്രീലങ്കയിൽ വച്ച് നടന്ന ടൂണമെന്റിൽ പങ്കെടുത്തു ചാംപ്യൻഷിപ് നേടിയ ഞങ്ങളുടെ പ്രിയങ്കരനായ കായികാധ്യാപകൻ ശ്രീ ജോസഫ് തോമസ് സാറിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഈ വർഷം സ്കൂളിലേക്ക് പുതിയതായി കടന്നു വന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തു.എല്ലാവർക്കും നല്ല ഒരു അധ്യയന വർഷം ആശംസിക്കുന്നു .








ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം  2

പരിസ്ഥിതി ദിനത്തിൽ യു പി ക്ലാസ് കുട്ടികൾക്കായി സ്പെഷ്യൽ അസംബ്ലി നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹു. ചങ്ങനാശേരി A E O ശ്രീ. സോണി പീറ്റർ ,കുട്ടികളുടെ സാന്നിധ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ.സി. ആനി മാത്യു ആലഞ്ചേരിൽ , ബയോളജിഅദ്ധ്യാപിക ശ്രീമതി സാലിമ്മ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു


A E O ശ്രീ സോണി സാറും  ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിജ ആലഞ്ചേരിയും ചേർന്ന് തെങ്ങിൻതൈ നട്ട് പരിസ്ഥിതിദിനം ഉദ്‌ഘാടനം  ചെയ്യുന്നു .











ജൂൺ 19 വായനദിനം

സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതു അസംബ്ലി കൂടി. ശ്രീ പി എൻ പണിക്കരുടെ വലിയ കട്ട് ഔട്ട് വച്ച് 5 മുതൽ 8 വരെ ക്ലാസ്സുകളിലുള്ള കുട്ടികൾ കാർഡുകൾ കൈയിലേന്തി പുഷ്പാർച്ചന നടത്തി. മത ഗ്രന്ഥങ്ങളായ ഖുർആൻ, ഭഗവദ് ഗീത ,വി, ബൈബിൾ എന്നിവയിൽ നിന്നുള്ള വായന, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. മഹാകവി കുമാരനാശാൻ രചിച്ച ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം നടത്തി വായനദിനം മനോഹരമാക്കി.


ശ്രീ. പി. എൻ. പണിക്കർ അനുസ്മരണം

ജൂൺ 20

ഇംഗ്ലീഷ് എന്ന ലോകോത്തര ഭാഷയുടെ മഹിമയെ ഉയർത്തിപ്പിടിച്ചു ഇംഗ്ലീഷ് അസംബ്ലി നടത്തി.പ്രാർത്ഥന,പ്രതിജ്ഞ, വാർത്താവായന, തുടങ്ങിയവയെല്ലാം ഇംഗ്ലീഷിൽ തന്നെ നടത്തി.



ജൂൺ 21

അന്താരാഷ്ട്ര യോഗ ദിനം ,സംഗീത ദിനം . ട്രെയിനീ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് യോഗ പരിശീലനം ചെയ്യിച്ചു, സംഗീതദിനത്തിന്റെ പൂർണ ആഹ്ലാദത്തോടെ ഇന്ത്യയിലെ വിവിധ സംഗീതങ്ങളെ കുറിച്ച് സംഗീത അദ്ധ്യാപിക ശ്രീമതി റെജിമോൾ സംസാരിച്ചു.


ജൂൺ 22

സെന്റ് തെരേസാസ് സ്കൂളിന്റെ അഭിമാന ദിവസങ്ങളിൽ ഒന്ന്. 2023 -24 വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന മെറിറ്റ് ഡേ ആഘോഷായി നടത്തി. ഫുൾ A + ലഭിച്ച 38 കുട്ടികളെയും 9 A + ലഭിച്ച 11 കുട്ടികളെയും പ്രൗഢഗംഭീര സദസ്സിൽ ആദരിച്ചു. ചടങ്ങിൽ പുതുപ്പള്ളി M L A ശ്രീ. ചാണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരുന്നു. സെന്റ് തെരേസാസ് വാഴപ്പള്ളി ഹയർ സെക്കന്ററി പ്പ്രിൻസിപ്പൽ ശ്രീമതി ഷിജി വര്ഗീസ് , സ്കൂൾ മാനേജർ റെവ. സിസ്റ്റർ. ബെറ്റി റോസ്,ഹെഡ്മിസ്ട്രസ് റെവ. സിസ്റ്റർ അനിജ ആലഞ്ചേരി, P T A പ്രസിഡന്റ് ശ്രീ. ജെയിംസ് കെ ജെ , അതിരമ്പുഴ സെന്റ് മേരീസ് ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 24

ദീപിക നമ്മുടെ ഭാഷ പദ്ധതി  ഉദ്ഘടനം 

വായനദിന വാരത്തോടനുബന്ധിച്ചു ഹിന്ദി ഭാഷയിൽ അസ്സെംബ്ലി നടത്തി. പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന , ചിന്താശകലം എല്ലാം ഹിന്ദിയിലായിരുന്നു. കൂടാതെ , ഹിന്ദി സാഹിത്യ ലോകത്തെ ചില പ്രശസ്ത വ്യക്തികളെ അനുസ്മിക്കുകയും ചെയ്തു .

ജൂൺ 25

വിവിധ ക്ലബ്ബ്കളുടെ ഉദ്ഘടന കർമം നിർവഹിച്ച ശ്രീ സിറിയക്  ആലഞ്ചേരി കുട്ടികൾക്കും H  M  സിസ്റ്റർ അനിജ ആലഞ്ചേരിക്കും ഒപ്പം.

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു 7 ,8 ,9 ക്ലാസ്സുകളിലെ കുട്ടികൾക്കായി കുറുമ്പനാടം 'സമൃദ്ധി കൗൺസിലിങ് ' സെന്ററിലെ കുമാരി അലീഷാ മനോഹരമായ ക്ലാസുകൾ നൽകി. അന്നേ  ദിവസം തന്നെ 'ദീപിക നമ്മുടെ ഭാഷ പദ്ധതി' യുടെ ഉദ്ഘടനം  നടത്തി.2024 -25  അധ്യയന വർഷത്തെ സ്കൂളിലെ വിവിധ ക്ലബ്ബ്കളുടെ ഉദ്ഘടനം അമേരിക്കൻ മലയാളിയും അമേരിക്കൻ മിലിറ്ററി ഉദ്യോഗസ്ഥനും ഹോളിവുഡ് സിനിമകളിൽ ശ്രദ്ധേയനുമായ ശ്രീ സിറിയക് ആലഞ്ചേരിൽ നിർവഹിച്ചു.



ജൂലൈ 1

'പൊലിവ് ' 2024 . SSLC പരീക്ഷയിൽ 100 % റിസൾട്ട് ലഭിച്ച സ്കൂളുകൾക്കുള്ള അംഗീകാരം ഞങ്ങളുടെ സ്കൂളിന് ലഭിച്ചു.

ജൂലൈ 5

'വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനം. അസംബ്ലി കൂടി അനുസ്മരണം നടത്തി.

ജൂലൈ 9

കായികാധ്യാപകനായ ശ്രീ. ജോസഫ് തോമസ് സർ എല്ലാ U  P ,H S അധ്യാപകർക്കും A I  ക്ലാസ് എടുത്തു. ജില്ലാ തലത്തിൽ നടത്തപ്പെട്ട കുങ് ഫു മത്സരത്തിൽ 8 ആം ക്ലാസ്സിലെ സമുദ്ര A  S  എന്ന വിദ്യാർത്ഥിനി ഗോൾഡ് മെഡൽ കരസ്ഥമാക്കി.

ജൂലൈ 13

ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് മെറിറ്റ് ഡേ ആയിരുന്നു. ചങ്ങനാശേരി മാനേജ്‌മന്റ് സ്കൂളുകളിൽ  മാത്രം നടത്തപ്പെടുന്ന , Civil  Service, UPSC ,PSC മറ്റു സർക്കാർ പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന 'ദിശ' പരീക്ഷയിൽ ടോപ്പർ  ആയി ഞങ്ങളുടെ സ്കൂളിൽ  8 ആം ക്ലാസ്സിൽ പഠിക്കുന്ന മാസ്റ്റർ സിദ്ധാർഥ് S തെരഞ്ഞെടുക്കപ്പെട്ടു. അതെ ക്ലാസ്സിലെ മാസ്റ്റർ ആൽബി സൈബു എന്ന വിദ്യാർത്ഥിക്ക് ജൂനിയർ IAS സെക്ഷൻ ലഭിക്കുകയും ചെയ്തു. മോറൽ സയൻസ് മാനേജ്‌മന്റ് തല സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഞങ്ങളുടെ സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ശ്രീഹരി S എന്ന വിദ്യാർത്ഥി ക്യാഷ് അവാർഡിന് അർഹനായി.  SSLCപരീക്ഷയിൽ  100 % വിജയവും 38 ഫുൾ A + ഉം ലഭിച്ചതിന്റെ പേരിൽ ഞങ്ങളുടെ സ്കൂൾ ട്രോഫി കരസ്ഥമാക്കി. ഈ സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കളായ Kumari  Anet  , Master റയാൻ എന്നീ കുട്ടികൾ ,മാനേജ്‌മന്റ് സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കൾ എന്ന നിലയിൽ ഉന്നത വിജയത്തിന് ട്രോഫികൾ കരസ്ഥമാക്കി.

ഫാ. ഡേവിസ് ചിറമ്മേലിന്റെ  നേതൃത്വത്തിൽ കേരളമാകമാനം ഉള്ള സ്കൂളുകളിൽ നടത്തപ്പെടുന്ന മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി സംരംഭത്തിൽ സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ആവശ്യക്കാർക്ക് നന്മ ചെയ്യുക എന്ന ലക്‌ഷ്യം വച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ സെന്റ് തെരേസാസിലെ 4 കുട്ടികൾ സമ്മാനാർഹരായി . സെബിൻ ഷിബു, റെയ്ൻ കെ റിജോ, ആദർശ് അനീഷ്, ബ്ലെസ്സൺ തോമസ് എന്നീ വിദ്യാർഥികൾ ആണ് സമ്മാനാർഹരായത് . എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ജൂലൈ 13 ശനിയാഴ്ച നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രസ്തുത കുട്ടികൾ 5000 rs  വീതമുള്ള സമ്മാനങ്ങൾ ഏറ്റു വാങ്ങി.ജൂലൈ 15  തിങ്കളാഴ്ച പ്രസ്തുത കുട്ടികളെ സ്കൂൾ അസ്സെംബ്ലിയിൽ ആദരിച്ചു.

മദർ തെരേസ അവാർഡ് ചടങ്ങു്